ആദ്യം വരുന്നത് പഴകിയ മീനിന്റെ മണമാണ്. പിറകെ വിളര്‍ത്ത ചിരിയുമായി ഉമ്മറിന്റെ മൊട്ടത്തല പ്രത്യക്ഷപ്പെടും. കുടുക്കില്ലാത്ത ഉടുപ്പിനുള്ളില്‍ ഒരു മെലിഞ്ഞ മനുഷ്യരൂപം. ഉമ്മര്‍ എന്റെ സഹപാഠിയോ സ്നേഹിതനോ ആയിരുന്നില്ല. പക്ഷെ പല രാത്രികളിലും ഞങ്ങള്‍ അടുത്തടുത്ത പായകളിലാണ് ഉറങ്ങിയിരുന്നത്. നാട്ടിലെ ചന്തയിലായിരുന്നു ഉമ്മറിന്റെ പകലുകള്‍. രാവിലെ മീനുകള്‍ക്കു മുന്‍പേ ഉമ്മര്‍ ചന്തയിലെത്തും. ആദ്യപടി ഇരക്കലാണ്. ഒരു കമുകിന്‍പാളയുമായി മീന്‍കാരുടെ മുന്നില്‍ ചെന്ന് ഉമ്മര്‍ കെഞ്ചും: “കാക്കാ ഒരു മീന്‍ താ.. മൊതലാളീ ഒരു മീന്‍ താ..”. ചിലരൊക്കെ കൊടുക്കും – ഒന്നോ രണ്ടോ മത്തി.. കുറച്ചു ചെമ്മീന്‍. അങ്ങനെ പലതരം മീനുകള്‍.. ചന്ത ഉഷാറായി വരുമ്പോള്‍ ഉമ്മര്‍ തന്റെ `അസോര്‍ട്ടഡ് കലക്ഷന്റെ’ വ്യാപാരം തുടങ്ങും. ചിലരൊക്കെ കരുണ തോന്നിയും മറ്റു ചിലര്‍ ലാഭം നോക്കിയും ഉമ്മറിന്റെ മീന്‍ വാങ്ങും. യാചന മൂലധനമാക്കിയുള്ള ഈ കച്ചവടമായിരുന്നു ഉമ്മറിന്റെ വിശപ്പ് മാറ്റിയിരുന്നത്. രാത്രികളില്‍ ഏതെങ്കിലും വീടിന്റെ കോലായിലോ ഉമ്മറത്തോ ഉമ്മര്‍ ഉറങ്ങാന്‍ ഇടം കണ്ടെത്തി;…
Author: ദേവദാസ്
കെട്ടിച്ചു വിട്ട പെണ്ണ് കെട്ടിയോനുമായി അടിച്ചുപിരിഞ്ഞ് തിരിച്ചെത്തുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥയിലാണ് തെരഞ്ഞെടുപ്പുകാലത്ത് വോട്ടറൻമാർ. പോയ ശേഷം വീട്ടുകാരെയോ ബന്ധുക്കളെയോ തിരിഞ്ഞുനോക്കാത്ത ‘പെണ്ണ്’ തിരിച്ചെത്തിയാൽ പിന്നെ കരച്ചിലായി, പിഴിച്ചിലായി, ബന്ധം പുതുക്കലായി! ‘മണ്ഡലം നിറഞ്ഞുനില്ക്കുന്ന’ ഈ ‘സാധന’ത്തിനെ എങ്ങനെങ്കിലും പറഞ്ഞയച്ചാലേ നാട്ടുകാർക്ക് കിടക്കപ്പൊറുതി കിട്ടൂ! ഈ ‘ഉച്ചാടന’ച്ചടങ്ങിന്റെ കർമ്മികളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. (തുണ്ട്: പണ്ട് ഒരനൗൺസർ വച്ചു കാച്ചിയത്: “… ഈ നാട്ടിലെ അമ്മ പെങ്ങന്മാർക്ക് സമാധാനമായി കിടന്നുറങ്ങാൻ നമ്മുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പാർലമെന്റിലേക്കയയ്ക്കുക.”) തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി പണി കിട്ടിയാൽ ആദ്യത്തെ പരിപാടി പരിശീലനക്ലാസ്സാണ്. ‘നിങ്ങളൊക്കെ പലതവണ തെരഞ്ഞെടുപ്പ് ജോലിക്ക് പോയിട്ടുള്ളതിനാൽ, ഡ്യൂട്ടിയെപ്പറ്റി കൂടുതൽ പറയേണ്ടല്ലോ’ എന്ന ‘പണിതീർക്കൽ’ വാക്യത്തിൽ തുടങ്ങി, ‘നിങ്ങളുടെ ടീമിലെ മറ്റംഗങ്ങളെ ബന്ധപ്പെടുകയും ഡ്യൂട്ടികളെപ്പറ്റി ചർച്ച ചെയ്യുകയും വേണം.’ എന്ന ഉപദേശത്തിൽ അവസാനിക്കുന്ന പരിപാടിയാണത്. (തുണ്ട്: ഈ ഉപദേശം ഒരു വനിതാപോളിങ്ങ് ഓഫീസർ കാര്യമായി എടുത്തത് വലിയ പുകിലായി. രാത്രി ഒൻപതുമണി കഴിഞ്ഞപ്പോഴാണ് സ്ത്രീരത്നത്തിന് സംശയത്തിന്റെ ഉൾവിളിയുണ്ടായത്. ഫോണെടുത്തതോ…
Reverse Remix എന്ന ആശയം ചർച്ച ചെയ്തുകൊണ്ടുള്ള വീഡിയോകൾ കുറച്ചു കാലമായി പല വാട്സ് ആപ് ഗ്രൂപ്പുകളിലും കറങ്ങി നടക്കുന്നതു കാണുന്നുണ്ട്. ഇവയെല്ലാം പൊതുവെ ഉണ്ടാക്കുന്ന ധാരണ, പല പാട്ടുകളും അതാതു കവികൾ നേരത്തേയുള്ള ചില പാട്ടുകളുടെ ഈണത്തിൽ എഴുതിയിട്ട് സംഗീത സംവിധായകർ ഇപ്പോൾ കേൾക്കുന്ന ഈണത്തിലേക്ക് മാറ്റിയെന്നതാണ്. ഉദാഹരണമായി നല്കുന്നത് പ്രധാനമായും, “കണികാണും നേര”ത്തിൻ്റെ ഈണം അനുകരിച്ചാണ് “കേവലമർത്യ ഭാഷ…”, “ആരെയും ഭാവഗായകനാക്കും…” (രണ്ടും ഒ എൻ വി), “യവന സുന്ദരീ…” (വയലാർ) തുടങ്ങിയ ഗാനങ്ങൾ ഉണ്ടായത് എന്നാണ്. ഇവയൊന്നും പഴയ പാട്ടിൻ്റെ ട്യൂൺ നോക്കി കവികൾ എഴുതിയതല്ല. (ഒ എൻ വിയുടെ / വയലാറിന്റെ അടുത്ത് ചെന്ന്, ‘കണികാണും നേരത്തിൻ്റെ ട്യൂണിൽ ഒരു പാട്ടെഴുതിത്താ’ എന്നു പറയുന്നത് ഒന്നാലോചിച്ചു നോക്കൂ…) മേൽപറഞ്ഞ പാട്ടുകൾ അതാതു കവികൾ എഴുതിയിരിക്കുന്നത് ഓമനക്കുട്ടൻ എന്ന വൃത്തത്തിലാണ്. അതായത്, ചങ്ങമ്പുഴ “ആരു വാങ്ങുമിന്നാരു വാങ്ങുമീ ആരാമത്തിൻ്റെ രോമാഞ്ചം” എഴുതിയ അതേ വൃത്തത്തിൽ. (“ഓമനക്കുട്ടൻ ഗോവിന്ദൻ…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. നാലു മണിക്കൂർ മുൻപ്: “ഇവനാണല്ലേ അരുണിൻ്റെ സഹായി?”, അകത്തേക്കു കയറി വന്ന ഇൻസ്പെക്ടർ സേതുനാഥ് തല താഴ്ത്തി നിൽക്കുന്ന ഗണേശനെ നോക്കിക്കൊണ്ട് ഡോ.കൃഷ്ണയോടു ചോദിച്ചു. ചിറ്റുമലയിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള മുള്ളൻതറ പോലീസ് സ്റ്റേഷനിലെ ഇൻ്റൊറോഗേഷൻ റൂമിൽ ഇരിക്കുകയായിരുന്നു ഡോ.കൃഷ്ണ. മുള്ളൻതറ CI ഗോകുലപാലനും മുറിയിലുണ്ടായിരുന്നു. നേരത്തേ, ഡോ.കൃഷ്ണ അറിയിച്ചതനുസരിച്ച്, ഗോകുലപാലനും സംഘവും ചിറ്റുമലയിലേക്ക് പോവുകയായിരുന്ന ഗണേശൻ്റെ ലോറി പിന്തുടർന്ന് പിടികൂടുകയായിരുന്നു. “യെസ്. ആൻഡ് ദ വിക്ടിം ഈസ് ഗർവാസീസ്.”, ഡോ.കൃഷ്ണ പറഞ്ഞു. “വാട്ട്?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ മനസ്സിലായ്ക നിഴലിച്ചു. “യെസ്.” “ഹൗ കം?” “അതു ഞാൻ പിന്നീട് പറയാം. ലെറ്റസ് ഫോക്കസ് ഓൺ ദെയർ പ്ലാൻ.” “വാട്ടീസ് ദ പ്ലാൻ?” “സ്ഥിരമായി രാത്രി ഒമ്പതു മണിക്കാണ് ഗർവാസീസ് ഓഫീസിൽ നിന്നു വീട്ടിലേക്കു പോകുന്നത്. ആ സമയത്ത് മുരുകനും ഷിബുവും ചേർന്ന് അയാളെ ഗണേശൻ്റെ വാനിൽ തട്ടിക്കൊണ്ടുവരും.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “അതെ…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. “ആൾസോ, വി ഹാവ് ടു ചോക്കൗട്ട് എ പ്ലാൻ ഫോർ ടുനൈറ്റ്.”, ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. രഘുവരൻ്റെ വീട്ടിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഇൻസ്പെക്ടറുടെ മുറിയിലിരിക്കുകയായിരുന്നു ഇരുവരും. സമയം രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. അദ്ദേഹം തുടർന്നു: “ഔർ സർവൈലൻസ് ഫോർ ദ വിക്ടിം ഷുഡ് ബി ഫാൾട്ട് ഫ്രീ. കില്ലർക്ക് അറ്റാക്ക് ചെയ്യാനുള്ള പഴുതു കൊടുക്കണം. അറ്റ് ദ സെയിം ടൈം വിക്ടിം ഷുഡ് ബി സേഫ്.” “ഷുവർ.ഐ ഹാവ് ഏ പ്ലാൻ. ഷാൽ ഡിസ്ക്സ് വിത് യു.”, ഡോ.കൃഷ്ണപ്രതിവചിച്ചു. SI അരുൺ മുറിയിലേക്കു കടന്നുവന്ന് ഇൻസ്പെക്ടറെ സല്യൂട്ട് ചെയ്തു. “എന്തായി പോസ്റ്റ്മോർട്ടം?”, ഇൻസ്പെക്ടർ ചോദിച്ചു. “ലേറ്റാകും സാർ. കോൺസ്റ്റബിൾ സെബാസ്റ്റ്യനെ അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.”, അരുൺ പ്രതിവചിച്ചു. “സോ, ആസ് പെർ യുവർ തിയറി, അറ്റാക്ക് വിൽ ബി ഇൻ ഏ നാരോ ബ്രിഡ്ജ്.”, ഇൻസ്പെക്ടർ ഡോ.കൃഷ്ണയ്ക്കു നേരേ തിരിഞ്ഞു. “യെസ്,…
ആദ്യത്തെ അദ്ധ്യായം മുതൽ വായിക്കാം. അയാളുടെ നീണ്ട താടിയും ശബ്ദവും പരിചിതമായി ഡോ.കൃഷ്ണയ്ക്കു തോന്നി. പക്ഷേ, ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാൾ ബൈക്കോടിച്ച് എസ്റ്റേറ്റിൻ്റെ വശത്തുകൂടിപ്പോകുന്ന റോഡിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു.’ ഡോ.കൃഷ്ണ വാഹനം മുന്നോട്ടെടുത്തു. പോലീസ് വാഹനങ്ങൾക്കു പിറകിൽ കാർ നിറുത്തി അദ്ദേഹം പുറത്തിറങ്ങി. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധം തങ്ങി നിന്നിരുന്നു. അദ്ദേഹം തൻ്റെ സ്ലിംഗ് ബാഗിൽ നിന്ന് മാസ്കെടുത്തു ധരിച്ചു. റബർ തോട്ടത്തിനു നടുവിലൂടെ പോകുന്ന, കരിയിലകൾ മൂടിയ ഇടുങ്ങിയ വെട്ടുവഴിയിലൂടെ ഡോ.കൃഷ്ണ ആൾക്കൂട്ടം ലക്ഷ്യമാക്കി നടന്നു. മധു വാഹനത്തിനടുത്ത് നിന്നതേയുള്ളൂ. ഏകദേശം രണ്ട് ഏക്കർ വിസ്തൃതിയുള്ള റബർ തോട്ടമായിരുന്നു അത്. ചുറ്റുപാടും വേറെ ധാരാളം തോട്ടങ്ങളും ഉണ്ടായിരുന്ന ആ പ്രദേശത്ത് വീടുകൾ ഒന്നും കാണാനുണ്ടായിരുന്നില്ല. കുറെക്കാലമായി റബർ ടാപ്പിംഗ് നടക്കാത്ത തോട്ടമാണ് അതെന്ന് അദ്ദേഹം നിരീക്ഷിച്ചു. തോട്ടത്തിൻ്റെ ഒരു കോണിലായിരുന്നു ഓട് മേഞ്ഞ ചെറിയ വീട്. അതിൻ്റെ മുന്നിൽ വിവരമറിഞ്ഞു വന്ന ആളുകൾ കൂടി നിൽ…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. ”ഹൗ ഡിഡ് യു…?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ സേതുനാഥ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ഡോ. കൃഷ്ണ പറഞ്ഞതു കേട്ടപ്പോഴുണ്ടായ അദ്ദേഹത്തിൻ്റെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല. അരുണും അന്തിച്ചു നിൽക്കുകയായിരുന്നു. “കൊലകൾ നടത്തിയ ദിവസം, സ്ഥലം, രീതി ഇതെല്ലാം വച്ചു നോക്കുമ്പോൾ…”, ഡോ.കൃഷ്ണ അർദ്ധോക്തിയിൽ നിറുത്തി. “ക്യാൻ യൂ പ്ലീസ്…?”, ഇൻസ്പെക്ടർ അക്ഷമനായി. “പറയാം.”, ഡോ.കൃഷ്ണ ഒന്നു നിറുത്തിയിട്ട് തുടർന്നു: “സുഗതകുമാറും അഭിലാഷും രാശിപൂജ നടത്താനാണല്ലോ ആശ്രമത്തിലെത്തിയത്. അവരുടെ ജന്മദിനത്തിൽ.” “യെസ്.” “ജന്മദിനം അനുസരിച്ച് സുഗതകുമാർ മേടം രാശിയിലാണ് ജനിച്ചത്. അതായത് സോഡിയാക് സ്റ്റാർ Aries. അഭിലാഷിൻ്റേത് ഇടവം രാശിയാണ്. അതായത്, Taurus. ഹരിപ്രസാദിൻ്റേത് തുലാം, അതായത് Libra.” “സോ?!”, ഇൻസ്പെക്ടറുടെ മുഖത്ത് കടുത്ത ആശയക്കുഴപ്പം നിഴലിച്ചു. “ഇനി ശ്രദ്ധിച്ചു കേൾക്കണം.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു: “വെസ്റ്റേൺ അസ്ട്രോളജി ഓരോ രാശിയേയും, അതായത്, സോഡിയാക് സ്റ്റാറിനെയും ഫയർ, എർത്ത്, എയർ, വാട്ടർ എന്നീ നാല് എലമെൻ്റുകളിൽ…
ആദ്യ അദ്ധ്യായം മുതൽ വായിക്കാം. “ദേവിവയൽ ആർഡിഒ ആണ്. ഹരിപ്രസാദ്.”, ഇൻസ്പെക്ടറുടെ സ്വരത്തിൽ അസ്വസ്ഥതയും ഈർഷ്യയും പ്രകടമായിരുന്നു. “വാട്ട്?!”, ഡോ.കൃഷ്ണ ഒരു നിമിഷം പകച്ചു. അദ്ദേഹത്തിൻ്റെ കണ്ണുകളിൽ അവിശ്വനീയത തെളിഞ്ഞു. “യെസ്, സാർ.”, അരുൺ പറഞ്ഞു. അദ്ദേഹം തുടർന്നു: ”ബൈക്കിലുണ്ടായിരുന്ന പേപ്പറുകളിൽ നിന്ന് കൺഫേം ചെയ്തിട്ടുണ്ട്.” “ഇവിടെയാണോ അദ്ദേഹം താമസം?”, നിലത്തു വീണു കിടക്കുന്ന ബൈക്ക് ശ്രദ്ധിച്ചു കൊണ്ട് ഡോ.കൃഷ്ണ ചോദിച്ചു. “എറണാകുളത്താണ്. പക്ഷേ, കുടുംബ വീട് ഇവിടെ അടുത്താണ്.” “അവിടെ വന്നതാവണം.”, സേതുനാഥ് കൂട്ടിച്ചേർത്തു. ബമ്പിൻ്റെ സൈഡിലുള്ള ഒടിഞ്ഞ പഴയ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിയാടുന്ന, അര മുതൽ മുകളിലേക്ക് നെഞ്ചു വരെ കരിഞ്ഞു പോയ മൃതദേഹം ഡോ.കൃഷ്ണ വിശദമായി പരിശോധിച്ചു. മുഖത്തെ ചതവുകളും തലയുടെ പിറകിൽ കഴുത്തിൽ ഉള്ള പാടും അദ്ദേഹം ശ്രദ്ധിച്ചു. കൈകാലുകൾ കയറുപയോഗിച്ച് കെട്ടിയ നിലയിൽ കാണപ്പെട്ടു.. മൃതദേഹത്തിനു താഴെ നിലത്ത്, ചില സ്ഥലങ്ങളിൽ പുല്ല് കരിഞ്ഞിരുന്നു. “ദ സെയിം പാറ്റേൺ ഓഫ് മർഡർ. കെട്ടിത്തൂക്കിയ ശേഷം…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. അടുത്ത മുറിയിൽ ഇൻസ്പെക്ടർ സേതുനാഥ് കോൺസ്റ്റബിൾ മധുവിനോട് ഉച്ചത്തിൽ കയർക്കുന്നത് ഡോ.കൃഷ്ണ കേട്ടു. ജോലിയിൽ വീഴ്ച വരുത്തിയതിന് കോൺസ്റ്റബിളിന് സസ്പെൻഷൻ കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അടുത്ത ദിവസം രാവിലെ ചിറ്റുമല സ്റ്റേഷനിലെ മീറ്റിംഗ് റൂമിൽ, കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നു കിട്ടിയ തെളിവുകളും ചിത്രങ്ങളും പരിശോധിക്കുകയായിരുന്നു ഡോ.കൃഷ്ണ. അതിനിടയിലാണ് ഒരു ഫോട്ടോ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. സുഗതകുമാറിൻ്റെ കൊല നടന്ന സ്ഥലത്തു നിന്നുള്ളതായിരുന്നു അത്. കമിഴ്ത്തിയിട്ട മൃതദേഹത്തിൻ്റെ ഇടതു കൈവിരലുകൾക്കിടയിൽ ഉടക്കിക്കിടക്കുന്ന, മഞ്ഞയും ചുവപ്പും കലർന്ന ചരട് ഹാൻഡ് ലെൻസിലൂടെ മാത്രമേ വ്യക്തമായി കാണാൻ പറ്റുമായിരുന്നുള്ളൂ. ഡോ. കൃഷ്ണ മേശപ്പുറത്തിരിക്കുന്ന തൊണ്ടി സാധനങ്ങൾ പരിശോധിച്ചെങ്കിലും, ആ ചരട് മാത്രം അതിൽ ഉണ്ടായിരുന്നില്ല. “മധൂ.”, ഡോ.കൃഷ്ണ വിളിച്ചു. കോൺസ്റ്റബിൾ അടുത്ത മുറിയിൽ അവിടേക്കു വന്നു. അയാളുടെ പരിഭ്രമം ഡോ.കൃഷ്ണ ശ്രദ്ധിക്കാതിരുന്നില്ല. “എം ഓ യിൽ ഒരു സാധനം മിസ്സിംഗ് ആണല്ലോ.”, ഡോ.കൃഷ്ണ പറഞ്ഞു. കോൺസ്റ്റബിൾ ഒന്നും മറുപടി…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. ഫോൺ നിറുത്താതെ ശബ്ദിക്കുന്നതു കേട്ട് ഡോ.മുരളികൃഷ്ണ ഞെട്ടിയുണർന്നു. ഡെസ്ക്ക് ക്ലോക്ക് സമയം 3.30 എന്നു കാണിച്ചു. അദ്ദേഹം കിടന്നു കൊണ്ട് സൈഡ് ടേബിളിലെ ഫോൺ എടുത്തു. സ്ക്രീനിൽ ഇൻസ്പക്ടർ ചന്തുനാഥിൻ്റെ പേരും മുഖവും തെളിഞ്ഞു. ഡിവൈഎസ്പി ചന്തുനാഥ് ഡോ.മുരളികൃഷ്ണയുടെ സുഹൃത്താണ്. നേരത്തേ ചില കേസുകളിൽ അവർ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഡോ. കൃഷ്ണ ജാഗ്രത്തിലേക്കു വന്നു. അദ്ദേഹം കിടക്കയിൽ എഴുന്നേറ്റിരുന്നു. പിന്നെ ഫോൺ കണക്ട് ചെയ്തു. ചന്തുനാഥിൻ്റെ ശബ്ദം ഫോണിൽ മുഴങ്ങി: “ഹലോ ഡോ.കൃഷ്ണ. സോറി ടു ഡിസ്റ്റർബ് യു അറ്റ് ദിസ് വീ അവർ.” “എന്താണ് കാര്യം?” “നേരിൽ പറയാം. ഷാൽ വി മീറ്റ് നൗ?” “നൗ?!” “ഇറ്റ്സ് വെരി അർജൻറ്.” “ദെൻ കം.” ഡോ.കൃഷ്ണ ഫോൺ ഡിസ്കണക്ട് ചെയ്തു. “ലൈക്ക് ടു ഹാവ് സം ബ്ലാക്ക് കോഫി?”, ഡോ.കൃഷ്ണ ഡിവൈഎസ്പി ചന്തുനാഥിനോട് ചോദിച്ചു. അര മണിക്കൂറിനു ശേഷം ഡോ.കൃഷ്ണയുടെ അതിഥിമുറിയിലെ സോഫയിലിരിക്കുകയായിരുന്നു ഡിവൈഎസ്പി. അദ്ദേഹം…