Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 8
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 8

By ദേവദാസ്March 29, 2024Updated:March 31, 20243 Comments5 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യത്തെ അദ്ധ്യായം മുതൽ വായിക്കാം.

അയാളുടെ നീണ്ട താടിയും ശബ്ദവും പരിചിതമായി ഡോ.കൃഷ്ണയ്ക്കു തോന്നി. പക്ഷേ, ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാൾ ബൈക്കോടിച്ച് എസ്റ്റേറ്റിൻ്റെ വശത്തുകൂടിപ്പോകുന്ന റോഡിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു.’

ഡോ.കൃഷ്ണ വാഹനം മുന്നോട്ടെടുത്തു. പോലീസ് വാഹനങ്ങൾക്കു പിറകിൽ കാർ നിറുത്തി അദ്ദേഹം പുറത്തിറങ്ങി. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധം തങ്ങി നിന്നിരുന്നു. അദ്ദേഹം തൻ്റെ സ്ലിംഗ് ബാഗിൽ നിന്ന് മാസ്കെടുത്തു ധരിച്ചു. റബർ തോട്ടത്തിനു നടുവിലൂടെ പോകുന്ന, കരിയിലകൾ മൂടിയ ഇടുങ്ങിയ വെട്ടുവഴിയിലൂടെ ഡോ.കൃഷ്ണ ആൾക്കൂട്ടം ലക്ഷ്യമാക്കി നടന്നു. മധു വാഹനത്തിനടുത്ത് നിന്നതേയുള്ളൂ.

ഏകദേശം രണ്ട് ഏക്കർ വിസ്തൃതിയുള്ള റബർ തോട്ടമായിരുന്നു അത്. ചുറ്റുപാടും വേറെ ധാരാളം തോട്ടങ്ങളും ഉണ്ടായിരുന്ന ആ പ്രദേശത്ത് വീടുകൾ ഒന്നും കാണാനുണ്ടായിരുന്നില്ല. കുറെക്കാലമായി റബർ ടാപ്പിംഗ് നടക്കാത്ത തോട്ടമാണ് അതെന്ന് അദ്ദേഹം നിരീക്ഷിച്ചു. തോട്ടത്തിൻ്റെ ഒരു കോണിലായിരുന്നു ഓട് മേഞ്ഞ ചെറിയ വീട്. അതിൻ്റെ മുന്നിൽ വിവരമറിഞ്ഞു വന്ന ആളുകൾ കൂടി നിൽ പുണ്ടായിരുന്നു. വീടിൻ്റെ വശത്തായി റബർ ഷീറ്റടിക്കുന്ന ഷെഡും പുകപ്പുരയും പൂട്ടിയിട്ട നിലയിൽ കാണപ്പെട്ടു.

മുറ്റത്തു കൂടിയ ആളുകളെ നിയന്ത്രിച്ചു കൊണ്ട് SI അരുണും ഒന്നുരണ്ട് കോൺസ്റ്റബിൾമാരും നില്പുണ്ടായിരുന്നു.
‘”സാറിവിടെ?”, ഡോ.കൃഷ്ണയെക്കണ്ട് അടുത്തുവന്ന അരുൺ അദ്ഭുതത്തോടെ ചോദിച്ചു.
‘പറയാം’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മുന്നോട്ടു നടന്നു.
“സേതു സാർ അകത്തുണ്ട്.”, അരുൺ പിന്നിൽ നിന്നു പറഞ്ഞു. അദ്ദേഹം വീട്ടിനടുത്തെത്തിയപ്പോഴേക്കും ഇൻസ്പെക്ടർ സേതുനാഥ് പുറത്തേക്കു വന്നു.
“താങ്കളെങ്ങനെ അറിഞ്ഞു?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ ആശ്ചര്യം നിഴലിച്ചു.
“അറിഞ്ഞു വന്നതല്ല; വന്നപ്പോൾ അറിഞ്ഞതാണ്.”, ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടറുടെ മുഖത്തെ മനസ്സിലായ്ക കാര്യമാക്കാതെ അദ്ദേഹം വീട്ടിനകത്തേക്കു കയറി.
“പ്രൈമഫെസി സൂയിസൈഡാണ്. ഹാംഗിങ്ങ്, തൊട്ടിക്കയർ ഉപയോഗിച്ച്.”, ഇൻസ്പെക്ടർ പറഞ്ഞു.
“നോ ഫോഴ്സ്ഡ് എൻട്രി?”, ഡോ.കൃഷ്ണ ചോദിച്ചു.
“നോ. വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.”
“ഹൗ ഡിഡ് യു ഗെറ്റ് ഇൻസൈഡ്?”
“തട്ടില്ലാത്ത മുറിയായതിനാൽ ഓടിളക്കി അകത്തിറങ്ങി.”

മുറിയിൽ ഫോറൻസിക് ടീം ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നീളത്തിലുള്ള ഒരു മുറിയായിരുന്നു അത്. മുൻവാതിലിനടുത്ത് ജനൽ പടിയിൽ താഴും താക്കോൽ കൂട്ടവും ഇരിപ്പുണ്ടായിരുന്നു. കുറുകെ വച്ചു പൂട്ടാനായി വാതിലിൽ ഇരുമ്പുപട്ട പിടിപ്പിച്ചിരുന്നു.
മേൽക്കൂരയുടെ ചരിവുള്ള ഭാഗത്തെ കഴുക്കോലിൽ, കയറിൽ തൂങ്ങി നിൽക്കുന്ന നിലയിലുള്ള മൃതദേഹം ഡോ.കൃഷ്ണ കണ്ടു. അഴുകിപ്പുഴുത്ത്, ജീർണ്ണിച്ച് ദ്രവങ്ങൾ പുറത്തു വന്ന രീതിയിലുള്ള ശരീരം ബീഭത്സമായ കാഴ്ചയായിരുന്നു. അടുത്തു തന്നെ സ്റ്റൂൾ മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

“ബോഡിക്ക് രണ്ടാഴ്ചയ്ക്കു മേൽ പഴക്കമുണ്ട്. മാഗട്ട്സ് സേ സോ.”, ഇൻസ്പെക്ടർ പറഞ്ഞു. മുറിയുടെ നടുക്കുള്ള ചാരു കസേരയുടെ വശത്ത് ടേബിളിൽ മുക്കാലും ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും കാണപ്പെട്ടു.

പ്രധാന വാതിലിന് എതിർവശത്ത് രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഡോ. കൃഷ്ണ അവിടേക്കു നടന്നു; പിന്നാലെ ഇൻസ്പെക്ടറും. വാതിലുകളിൽ ഒന്ന് പൂട്ടിയ നിലയിലും മറ്റേത് തുറന്ന നിലയിലും ആയിരുന്നു.
“പൊലീസാണോ ഈ വാതിൽ തുറന്നത്?”, ഡോ.കൃഷ്ണ
“അല്ല. തുറന്നു കിടക്കുകയായിരുന്നു.”, ഇൻസ്പെക്ടർ പറഞ്ഞു. തുറന്നു കിടന്ന വാതിൽ ഗ്രില്ലുകൾ കൊണ്ടു മറച്ച, പഴയ ജംഗമങ്ങൾ കൂടിക്കിടക്കുന്ന ഒരു വരാന്തയിലേക്കുള്ളതായിരുന്നു. വരാന്തയുടെ വശത്തുള്ള ഇരുമ്പിൻ്റെ അഴിവാതിൽ അകത്തുനിന്ന് ഓടാമ്പലിട്ട് പൂട്ടിയിരുന്നു. അതിനപ്പുറം പുല്ലും പാഴ്ചെടികളും വളർന്നു നിൽക്കുന്ന കുത്തിറക്കമായിരുന്നു. വള്ളിത്തലപ്പുകൾ വരാന്തയ്ക്കുള്ളിലേക്കും തല നീട്ടി നിന്നു.
ഡോ.കൃഷ്ണ വാതിലും വരാന്തയും സൂക്ഷ്മമായി പരിശോധിച്ചിട്ട് തിരികെ വന്നു.

“ഇതൊന്നു തുറക്കണമല്ലോ.”, പൂട്ടിക്കിടക്കുന്ന വാതിൽ നോക്കി ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ പറഞ്ഞതനുസരിച്ച് ഒരു കോൺസ്റ്റബിൾ അകത്തെ ജനൽപടിയിൽ ഇരുന്ന താക്കോൽ കൂട്ടവുമായി വന്നു. അതിൽ ഒരു താക്കോൽ പൂട്ടിക്കിടന്ന വാതിലിന് പാകമായിരുന്നു. ഡോ. കൃഷ്ണ വാതിൽ തുറന്ന് അകത്തേക്കു കയറി. അടുക്കളയായിരുന്നു അത്. അതിൻ്റെ പുറത്തേക്കുള്ള വാതിലും കുറുകെ ഇരുമ്പുപട്ട വച്ച് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

ഡോ. കൃഷ്ണ തിരികെ മുൻവശത്തെ മുറിയിലേക്കു വന്നു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആംബുലൻസിലേക്ക് കൊണ്ടുപോകാൻ എടുത്തു കഴിഞ്ഞിരുന്നു അപ്പോൾ.
“യൂ ക്യാരി ഓൺ. ഐ ഷാൽ ജോയിൻ.”, ഇൻസ്പെക്ടർ സേതുനാഥ് അരുണിനോടു പറഞ്ഞു. അരുൺ സല്യൂട്ട് ചെയ്ത് പിൻവാങ്ങി.

മുറിയുടെ ഒരു കോണിൽ ഒരു സിമൻറ് ഷെൽഫിൽ പഴയ പത്രങ്ങളും ബുക്കുകളും പൊടിപിടിച്ചിരിപ്പുണ്ടായിരുന്നു. അതിനിടയിൽ ഇരിക്കുന്ന പ്ലാസ്റ്റിക് ഫയൽ ഡോ.കൃഷ്ണ വലിച്ചെടുത്തു. മെഡിക്കൽ രേഖകൾ സൂക്ഷിക്കുന്ന ഫയലായിരുന്നു അത്. അദ്ദേഹം അത് വിശദമായി പരിശോധിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഫോൺ കൈയിലെടുത്തു. അദ്ദേഹത്തിൻ്റെ സുഹൃത്തായ ഡോ.ഷൈൻ രാജായിരുന്നു മറുവശത്ത്.സംഭാഷണം മിനിട്ടുകൾ നീണ്ടു.

“ദിസ് ഈസ് നോട്ട് എ സൂയിസൈഡ്.”, ഫോൺ സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് ഡോ.കൃഷ്ണ ഇൻസ്പെക്ടറോടു പറഞ്ഞു.
“വാട്ട്?!”, ഇൻസ്പെക്ടർ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി.
“അതെ.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “രഘുവരൻ്റെ വലതു കൈയിലെ തള്ളവിരലുകൾ ഉൾപ്പെടെ മൂന്നു വിരലുകൾക്ക് ചലന ശേഷിയില്ലായിരുന്നു.ദേ ലോസ്റ്റ് ദ മൊബിലിറ്റി ഇൻ ആൻ ആക്സിഡൻ്റ്. ഫ്ലെക്സർ ടെൻഡൺ ഡാമേജ്.”
“സോ?”, ഇൻസ്പെക്ടറുടെ നെറ്റി ചുളിഞ്ഞു.
”അയാൾക്ക് സ്വയം ഒരു കയറിൽ കുടുക്കിടാൻ കഴിയില്ല, ലീവ് എലോൺ സെൽഫ് ഹാംഗിങ്ങ്.”
ഇൻസ്പെക്ടർ താത്പര്യപൂർവം ഡോ.കൃഷ്ണയെ നോക്കി. അദ്ദേഹം തുടർന്നു.
“ദേർ ഈസ് വൺ മോർ തിംഗ്.”
ഇൻസ്പെക്ടർ ശ്രദ്ധാലുവായി. ഡോ. കൃഷ്ണ തുടർന്നു: “സീ ദ ടൈപ്പ് ഓഫ് പാഡ് ലോക്ക്സ് യൂസ്ഡ് ഫോർ സം ഡോർസ്. എല്ലാം താക്കോലില്ലാതെ ഒരു കൈ കൊണ്ട് അമർത്തി അടയ്ക്കാവുന്ന ചൈനീസ് ലോക്കുകൾ. തുറക്കാൻ മാത്രം താക്കോൽ മതി. പുറത്തുള്ള പുകപ്പുരയ്ക്കു പോലും അത്തരം ലോക്കാണ്, പക്ഷേ… “, അദ്ദേഹം അർദ്ധോക്തിയിൽ നിറുത്തി. ഇൻസ്പെക്ടർ ജിജ്ഞാസുവായി. ഡോ. കൃഷ്ണ തുടർന്നു: “വരാന്തയിൽ നിന്ന് പുറത്തേക്കുള്ള ഇരുമ്പു വാതിലിന്റേതു മാത്രം ഡിഫറൻ്റാണ്.”
“താങ്കൾ എന്താണുദ്ദേശിക്കുന്നത്?!”, ഇൻസ്പെക്ടർ ചിന്താക്കുഴപ്പത്തിലായി.
“പറയാം. നിങ്ങൾ വന്നപ്പോൾ പുറത്തേക്കുള്ള വാതിലുകൾ പരിശോധിച്ചിരുന്നോ?”
“യെസ്.സാർ.”, കോൺസ്റ്റബിളാണ് മറുപടി പറഞ്ഞത്. അയാൾ തുടർന്നു: ”പക്ഷേ, വരാന്തയുടെ ഭാഗം മുഴുവൻ കാടുപിടിച്ചു കിടന്നതിനാൽ ഞങ്ങൾ അങ്ങോട്ടു പോയില്ല. അകത്തു കയറിക്കഴിഞ്ഞാണ് അവിടെ വാതിലുണ്ടെന്ന് തന്നെ മനസ്സിലായത്.”
“അപ്പോൾ അതു പൂട്ടിക്കിടക്കുകയായിരുന്നോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“അതെ സാർ.”,
“വാട്ട് ആർ യൂ അപ് ടു?”, ഇൻസ്പെക്ടർ നെറ്റി ചുളിച്ചു.
“കം വിത് മി.”, ഡോ.കൃഷ്ണ വരാന്തയിലേക്കു നടന്നു. ഇൻസ്പെക്ടറും കോൺസ്റ്റബിളും അദ്ദേഹത്തെ അനുഗമിച്ചു.
“സീ ദി ലാച്ച്. താക്കോൽ കിട്ടാതെ വന്നപ്പോൾ പൂട്ടു തകർത്താണ് കൊലയാളി പുറത്തു കടന്നത്.”, ഡോ.കൃഷ്ണ ഇരുമ്പുവാതിലിൻ്റെ ഓടാമ്പൽ കാണിച്ചുകൊണ്ടു പറഞ്ഞു. അത് പെയിൻ്റിളകിയും ചതഞ്ഞും കാണപ്പെട്ടു.
“ആൻ്റ് സീ ദിസ് ലോക്ക്. ഇത് പൂട്ടണമെങ്കിൽ രണ്ടു കൈയും വേണ്ടിവരും.”
“യെസ്, യെസ്.”, ഇൻസ്പെക്ടർ സമ്മതിച്ചു.
”
“ആരാണ് ഓടിളക്കി അകത്ത് കയറിയത്?”, ഒന്നാലോചിച്ച ശേഷം ഡോ.കൃഷ്ണ ചോദിച്ചു.
“ഒരു നാട്ടുകാരനാണ്. അയാൾ വീട്ടിനടുത്തു നില്ക്കുന്ന മരം വഴി കയറി ഓടിളക്കി അകത്തിറങ്ങി വാതിൽ തുറന്നു.”, കോൺസ്റ്റബിൾ പ്രതിവചിച്ചു.
“അയാളാവണം പുതിയ താഴിട്ട് വാതിൽ പൂട്ടിയത്. അയാളെ പിടികൂടണം.”
“അയാളെ പിന്നെക്കണ്ടിട്ടില്ല സാർ.”, കോൺസ്റ്റബിളിൻ്റെ സ്വരത്തിൽ അമ്പരപ്പ് ചുവച്ചു.
“നീണ്ട താടിയുള്ള ഒരാളാണോ?”
“അതെ സാർ.”, കോൺസ്റ്റബിൾ അമ്പരപ്പോടെ പറഞ്ഞു.
“ഹൗ ഡിഡ് യു?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ മനസ്സിലായ്ക ഉണ്ടായിരുന്നു. ഡോ. കൃഷ്ണ താൻ മനസ്സിലാക്കിയ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു, കോൺസ്റ്റബിൾ മധു പറഞ്ഞതുൾപ്പെടെ.
“സോ, ഇതും മറ്റു കൊലകളും കണക്ടടാണ് അല്ലേ?”, ഒടുവിൽ ഇൻസ്പെക്ടർ ചോദിച്ചു.
” ഉം….”

“ഇയാൾ ഒറ്റയ്ക്കായിരുന്നോ താമസം?”, വീട്ടിനു പിന്നിലേക്കു നടക്കുമ്പോൾ ഡോ. കൃഷ്ണ ചോദിച്ചു.
“ഉം. ഒറ്റത്തടിയാണെന്നാ അറിഞ്ഞത്. അഞ്ചാറു വർഷം മുൻപ് ഈ എസ്റ്റേറ്റ് വാങ്ങിയ ശേഷം ഇവിടെയായിരുന്നു താമസം. പക്ഷേ, നാട്ടുകാരുമായി അടുപ്പമില്ലായിരുന്നു.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“ആരാ ബോഡി ആദ്യം കണ്ടത്?”
“കത്തു കൊടുക്കാൻ വന്ന പോസ്റ്റ്മാനാണ്. അയാൾ താഴെ കവലയിലെ കടക്കാരനോടു പറഞ്ഞു. അയാളാണ് സ്റ്റേഷനിൽ…”

വീടിൻ്റെ വശത്തായി ഒരു പട്ടി ചത്തു അഴകി കിടക്കുന്നത് അവർ കണ്ടു.
“വെൽ കാൽക്കുലേറ്റഡ് മർഡറാണ്.”, ഡോ.കൃഷ്ണ ആലോചനാപൂർവം പറഞ്ഞു, അദ്ദേഹം തുടർന്നു.”ആരും വരാൻ സാധ്യതയില്ലാത്ത സ്ഥലം. അഥവാ വഴിപോക്കർക്ക് നാറ്റം കാരണം സംശയം തോന്നിയാലും, പട്ടി ചത്തതിൻ്റെതാണെന്നു കരുതിക്കോളും.”
“പക്ഷേ എന്തിന്?”, ഇൻസ്പെക്ടർ സംശയം പ്രകടിപ്പിച്ചു.
“സിംപിൾ. ഡെഡ്ബോഡി വൈകിയേകണ്ടെത്താവൂ. അപ്പോൾ തെളിവുകൾ കണ്ടെത്താൻ പ്രയാസമാകും.”

രണ്ടു പേരും നടന്ന് വരാന്തയുടെ അടുത്തെത്തി. അതിനു താഴെ, പാഴ്ചെടികൾ കാടുപിടിച്ച കുത്തിറക്കത്തിനപ്പുറം നീണ്ടുപോകുന്ന നാട്ടുവഴികാണാമായിരുന്നു. പെട്ടെന്ന് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു. അത് വേഗത്തിൽ വഴിയിലൂടെ പാഞ്ഞു പോയി. അകലെക്കാണുന്ന വലിയ കെട്ടിടമായിരുന്നു അതിൻ്റെ ലക്ഷ്യം. നിർമ്മല ചൈതന്യയുടെ ആശ്രമമായിരുന്നു അത്.

(അടുത്ത അദ്ധ്യായം)

Post Views: 30
7
ദേവദാസ്

3 Comments

  1. Sheela on March 30, 2024 12:29 AM

    👍

    Reply
  2. Nishavidyadhar on March 29, 2024 7:47 PM

    വളരെ നന്നായി പോകുന്നു 👍🏻👍🏻… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🏻

    Reply
  3. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 7 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.