Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 5
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 5

By Renju AntonyNovember 21, 2023Updated:November 29, 20231 Comment5 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

വീട്ടിൽ ചെന്ന് കേറിയപ്പോൾ എല്ലാം പഴയതുപോലെ, സ്വന്തം വീട് അല്ലാത്തതുകൊണ്ട് തന്നെ വലിയ അടുപ്പം ഒന്നും തോന്നിയിട്ടില്ല, റൂമിൽ ചെന്ന് ഫ്രഷ് ആയിവന്നപ്പോൾ മമ്മ എന്റെ പ്രിയപ്പെട്ട ഡിഷെസെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.

‘മമ്മ എത്ര കറികൾ ആണ്, എനിക്ക് എപ്പോ ഒത്തിരി കറി കണ്ടാൽ കഴിക്കാൻ പറ്റില്ല’ തമാശയായി പറഞ്ഞതു ആണെങ്കിലും മമ്മക്കു വിഷമം ആയി, കണ്ണ് നിറഞ്ഞു.

‘ഞാൻ ചുമ്മാ പറഞ്ഞതാ മമ്മ ഇതു മുഴുവൻ കഴിച്ചിട്ടേ എനിക്കുന്നുള്ളു പോരെ ‘ എന്ന് ചോദിച്ചപ്പോൾ മുഖം തെളിഞ്ഞു.

നന്നായി ഭഷണം കഴിക്കണം, കുറച്ചു കൂടി വണ്ണം വെക്കണം എന്നൊക്കെ മമ്മ പറയുന്നുണ്ടായിരുന്നു. കുറച്ചു കഴിച്ചു എന്ന് വരുത്തി ഞാൻ എണിറ്റു. മമ്മ ഞാൻ കിടക്കട്ടേന്ന് ചോദിച്ചപ്പോൾ ജോക്കുട്ടൻ പറഞ്ഞു അളിയൻ വിളിക്കുമെന്ന് പറഞ്ഞിരുന്നു ചേച്ചീ പെണ്ണെന്നു, നീ സംസാരിച്ചാൽ മതിയെന്നു പറഞ്ഞു ഞാൻ റൂമിലോട്ടു പോകാൻ എഴുന്നേറ്റു, ആപ്പോ മമ്മ പറഞ്ഞു, അവര് നാളെ നിന്നെ കാണാൻവരുന്നുണ്ട്, ഈ സൺ‌ഡേ മനസമ്മതം നടത്തണം, അതിനു ഒത്തിരി ആളുകളെ ഒന്നും വിളിക്കണ്ട എന്നാ പേ പറഞ്ഞെ, കല്യാണം എല്ലാരേയും വിളിക്കാം, നാളെ അവര് വന്നു കഴിഞ്ഞു നമ്മുക്ക് സാരി എടുക്കാൻ പോകാം. എന്തെങ്കിലും കാണിക്കാൻ പറഞ്ഞു ഞാൻ റൂമിൽ പോയി, മമ്മക്ക് വിഷമം ആകുമെന്നറിയാമായിരുന്നു, എങ്കിലും പറഞ്ഞു പോയി .

റൂമിൽ ചെന്ന് കിടന്നപ്പോൾ മമ്മ വന്നു അടുത്ത് ഇരന്നു, ‘മോൾക്കു ഈ കല്യാണം ഇഷ്ടമല്ലേ?’

ആ ചോദ്യം പ്രതീക്ഷിച്ചത് കൊണ്ട് മറുപടി പറയാൻ ആലോചിക്കേണ്ടി വന്നില്ല ‘മമ്മക്കു ഇഷ്ടമല്ലേ, എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല. മമ്മ ടെൻഷൻ ആവണ്ട കേട്ടോ’യെന്നും പറഞ്ഞു കെട്ടിപിടിച്ചു ഉമ്മ കൊടുക്കുമ്പോൾ മമ്മയുടെ മുഖം തെളിഞ്ഞിരുന്നു. എനിക്കും അത് കണ്ടപ്പോൾ സന്തോഷം തോന്നി. മമ്മ മോള് കിടന്നോ കേട്ടോ എന്ന്പറഞ്ഞുപോയി.

യാത്രയുടെ ക്ഷീണം ഉണ്ടെങ്കിലും ഉറക്കം അകലെ തന്നെ ആയിരുന്നു. നന്നായി ഉറങ്ങിയില്ലെങ്കിലും എന്നും രാവിലെ കീ കൊടുത്ത പോലെ ഓഫീസിൽ പോകുന്നതുകൊണ്ടു എഴുന്നേറ്റപ്പോൾ ഓഫീസിൽ പോകണ്ടല്ലോ എന്ന സന്തോഷം ആയിരുന്നു മനസ്സിൽ. അടുക്കളയിൽ ചെന്നപ്പോൾ മമ്മ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഇടിയപ്പവും മുട്ട കറിയുമുണ്ടാക്കുന്നുണ്ടായിരുന്നു, ‘മോള് കുറച്ചു നേരം കൂടി കിടന്നുകൂടായിരുന്നോ, പണ്ട് ഞാൻ എത്ര വിളിച്ചാലും എഴുന്നേൽക്കാത്ത ആളായിരുന്നു.’

എനിക്ക് ഏതൊക്കെ ശീലമായി മമ്മ എന്ന് പറഞ്ഞു മുറ്റത്തു പോയി ഇരുന്നു, ആറുവർഷങ്ങളായി നഷ്ടമായ ഉന്മേഷം ചെറിയ രീതിൽ തിരിച്ചു കിട്ടുന്നത് പോലെ തോന്നി.

‘ആഹാ കല്യാണപെണ്ണ് രാവിലെ എന്നിട്ടോ’ എന്ന് ചോദിച്ചുകൊണ്ട് ജോക്കുട്ടൻ അടുത്തു വന്നിരുന്നു.

‘എന്താടി ചേച്ചിപെണ്ണെ നീ എപ്പോളും ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കുന്നെ, എല്ലാം കഴിഞ്ഞില്ലേ, നിന്നെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് ആറുവര്ഷങ്ങള്ക്കു മുൻപ് ഉണ്ടായില്ല, ഇല്ലെങ്കിൽ ഒരിക്കലും നിന്നെ ഞാൻ തനിച്ചു വിടില്ലായിരുന്നു, എല്ലാം നീ കരക്കടുപ്പിച്ചില്ലേ, ഇനിയും എന്തിനിങ്ങനെ സങ്കടപെടുന്നേ’

“അറിയില്ലട, എപ്പോളൊ ഞാൻ ഇങ്ങനെആയിപോയി, മാറാൻ പറ്റുന്നില്ല”

“സാരമില്ല അളിയൻ മാറ്റിക്കൊള്ളും”

“ഉം… നടന്നത് തന്നെ”

“നിനക്കു പുള്ളിയെകുറിച്ചു ഒന്നും ചോദിക്കാൻ ഇല്ലേ”

“ഇല്ല” എന്നെ കുറിച്ച് ഒന്നും അറിയില്ലാത്ത ആളോട്‌ ഞാൻ എന്തു ചോദിക്കാൻ.

“നിന്നെ കുറിച്ച് എല്ലാം അളിയൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട്”

” ആറ് വർഷങ്ങൾക്ക് മുൻപുള്ള ജൂലിയെ കുറിച്ച് അല്ലേ, നീ പറഞ്ഞത്, ഇപ്പോൾ വിഷാദരോഗത്തിന്റെ പടിക്കൽ നിൽക്കുന്ന ജൂലിയെക്കുറിച്ച് കൂടി പറയാൻ പാടില്ലായിരുന്നോ”

എനിക്കെന്തോ പിന്നെയും ദേഷ്യം വന്ന് തുടങ്ങി, ദേഷ്യമാണോ അതോ വാശിയോ അറിയില്ല.

വിഷമിച്ചിരിക്കുന്ന അവനെ കണ്ടില്ലാന്ന് നടിച്ച് എഴുന്നേറ്റു, അപ്പോൾ മമ്മ വന്ന് പറഞ്ഞു “പത്ത് മണിക്ക് അവർ വരും, നീ സാരി ഉടുക്കും എന്നോർത്ത് ഞാൻ വാങ്ങി വെച്ചിട്ടുണ്ട്, നല്ല കുട്ടിയായി ഒന്ന് ഉടുത്ത് റെഡിയാകു”.

ഞാൻ കേൾക്കാത്ത പോലെ പോകാൻ തുടങ്ങിയപ്പോൾ മമ്മ കരയാൻ തുടങ്ങി.

” മമ്മ എപ്പോഴും കണ്ണ് നിറക്കണ്ടാ, ഞാൻ ഒരുങ്ങി കൊള്ളാം”

മമ്മ ഉണ്ടാക്കിയ ഇടിയപ്പം കഴിക്കുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ മുഖമില്ലാത്ത ആളെക്കുറിച്ചുള്ള ആവലാതി ആയിരുന്നു.

സാരി ഉടുത്ത് ഒരുങ്ങി വന്നപ്പോൾ എന്റെ ചേച്ചി സുന്ദരി ആയല്ലോ എന്ന് ജോക്കുട്ടൻ പറയുന്നുണ്ടായിരുന്നു, മമ്മയുടെ ത്യപ്തിയുള്ള മുഖഭാവവും കണ്ടു.

മുറ്റത്ത് കാറ് വന്ന് നിൽക്കുമ്പോൾ അറിയാതെ തന്നെ നെഞ്ചിടുപ്പ് കൂടി, പതിയെ അടുക്കളയിൽ പോയി നിന്നു.

മമ്മ മോളിങ്ങ് വന്നേ എന്ന് പറഞ്ഞ് വിളിച്ചിട്ടും അനങ്ങാൻ തോന്നിയില്ല.

എന്റെ മോളേ ഞാൻ അങ്ങോട്ട് പോയി കണ്ടു കൊള്ളാം എന്ന് പറഞ്ഞ് വരുന്ന ആളെ ഞാൻ അകലെ നിന്ന് കണ്ടു.

നല്ല ഐശ്വര്യമുള്ള സ്ത്രീ, അടുത്തു വന്നതെ “എന്റെ കുട്ടി ഫോട്ടോയിലെക്കാട്ടിൽ സുന്ദരി ആണല്ലോ” എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് കവിളിൽ മുത്തി.

ചിരിക്കാൻ മറന്ന് നിന്ന എന്നോട് “മോള് നിറയെ സംസാരിക്കുമെന്ന് ജോക്കുട്ടൻ പറഞ്ഞു, ഇപ്പോ പേടിച്ചിട്ടാണോ മിണ്ടാത്തത്, എനിക്ക് ഒരു മരുമകളെ അല്ല, മകളെയാണ് വേണ്ടത് കേട്ടോ” എന്നും പറഞ്ഞ് എന്റെ കൈയ്യ് പിടിച്ച് ഉമ്മറത്തോട്ട് നടന്നു.

“ഇച്ചായ മോളേ കണ്ടോ” ഇതാ മോളേ പപ്പാ, നോക്കിയപ്പോൾ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു, ഞാൻ നോക്കുന്നത് കണ്ടിട്ടാവും പറഞ്ഞു, “മോനു വന്നില്ല, എന്തോ അത്യാവശ്യത്തിന് ഓഫീസിൽ പോകേണ്ടി വന്നു, മോൾക് മനസമ്മതത്തിന് ഉള്ള സാരി ഇന്ന് തന്നെ കൊണ്ടു കൊടുക്കാൻ പറഞ്ഞ് ബഹളം വെച്ചതു കൊണ്ടാണ് ഞങ്ങൾ അവൻ ഇല്ലാതെ വന്നത്.”

ഇനി നാളെയെ അവൻ വരൂ, നാളെ കഴിഞ്ഞ് മനസ്സമ്മതം അല്ലേ. കേട്ടപ്പോൾ കുറച്ച് സമാധാനമായി, ഇന്നത്തെ കാര്യം രക്ഷപ്പെട്ടല്ലോ എന്നോർത്ത്.

ഞങ്ങൾ ഇന്ന് സാരി വാങ്ങാൻ പോകാൻ ഇരിക്കുവായിരുന്നു. മമ്മ പറയുന്നത് കേട്ടു.

അവന് ഈ സാരി തന്നെ മോൾ ഉടുക്കണമെന്ന് നിർബന്ധം, ആ അമ്മ എന്നെ ചേർത്ത് നിർത്തി കവർ കൈയ്യിൽ തന്നു.

അതുകൊണ്ട് അകത്തോട്ട് നടക്കുമ്പോൾ ” അയാൾ എന്തിനാ സാരി വാങ്ങി കൊടുത്തുവിട്ടത്, ഞാൻ എന്ത് ഉടുക്കണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്’ എന്ന് പിറുപിറുത്തു.

പോകാറായപ്പോൾ അമ്മ വന്ന് ചേർത്ത് നിർത്തി പറഞ്ഞു, “മിടുക്കി കുട്ടിയായി വരണം കേട്ടോ” പിന്നെയും നെറ്റിയിൽ ഉമ്മ വെച്ച് പോകുവാണെന്ന് പറഞ്ഞു.

അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ മമ്മയോട് വഴക്കടിച്ചു, “ആരോട് ചോദിച്ചിണ്ടാണ് അവര് സാരി വാങ്ങിയത്, എന്റെ ഇഷ്ടം അവർക്ക് അറിയാമോ”

അപ്പോളാണ് ജോക്കുട്ടൻ കവർ തുറന്ന് കൊണ്ടുവന്നത്, ലാവൻഡർ കളറിൽ ബീഡ്സ് വെച്ച നല്ല ഭംഗിയുള്ള സാരി, കണ്ടപ്പോൾ ഇഷ്ടമായെങ്കിലും മുഖത്ത് കാണിച്ചില്ല. പോയി കിടന്നു.

അവരുടെ ഒരു മോനു, വല്ല ചക്കപ്പൊത്തും ആയിരിക്കും, എന്നിട്ടും വിളിക്കുന്നത് കേട്ടില്ലേ. വീട്ടുകാര് നിർബന്ധിച്ച് കെട്ടിക്കുന്നതാകാനെ വഴിയുള്ളൂ, അല്ലെങ്കിൽ ഇപ്പോൾ കാണാൻ വരില്ലേ, അല്ലെങ്കിൽ വെറെ അഫയർ കാണും, ദൈവമേ അയാളൊന്ന് ഒളിച്ചോടിയാൽ മതിയായിരുന്നു, കല്യാണത്തിന്റെ അന്ന് രാവിലെ ആണെങ്കിലും മതി എന്നൊക്കെ ചുമ്മാ ആഗ്രഹിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ മമ്മ വന്ന് ബ്യൂട്ടി പാർലറിൽ പോകാൻ പറഞ്ഞ് ബഹളം തുടങ്ങി, ഇഷ്ടമല്ലാഞ്ഞിട്ടും ജോക്കുട്ടറെ കൂട്ടി മമ്മക്ക് വേണ്ടി ഇറങ്ങി, അവര് എന്തൊക്കെയോ ചെയ്യ്തു, അവസാനം കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു ചന്തമൊക്കെ തോന്നി.

വഴി നീളെ അവൻ അളിയനെ വർണ്ണന തന്നെയായിരുന്നു, നിനക്കൊന്ന് വായടച്ച് ഇരിക്കാമോ എന്ന് ചോദിക്കേണ്ടി വന്നു നിർത്താൻ.

അടുത്ത ദിവസം രാവിലെ തന്നെ ജോക്കുട്ടന്റെ കൂട്ടുകാർ എല്ലാം എത്തി, പള്ളിയുടെ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചതു കൊണ്ട് വീട്ടിൽ തിരക്കൊന്നും ഉണ്ടായില്ല, വൈകുന്നേരമായപ്പോൾ കുറച്ച് ബന്ധുക്കൾ വന്നു, ഡാഡി മരിച്ചപ്പോൾ കണ്ടതാണ് എല്ലാവരെയും എനിക്ക് ആരോടും മിണ്ടാൻ തോന്നിയില്ല, പിന്നെ മമ്മ കണ്ണുരുട്ടുന്നത് കണ്ടപ്പോൾ ചിരിച്ചെന്ന് വരുത്തി റൂമിൽ പോയി കതകടച്ച് ഇരുന്നു.

രാത്രിയിൽ മമ്മ നിർബന്ധിച്ചതു കൊണ്ട് ഭക്ഷണം കഴിച്ചെന്ന് വരുത്തി കിടന്നു, രാവിലെ ബ്യൂട്ടിഷൻ വന്ന് കുത്തിപ്പൊക്കി ഒരുക്കാൻ തുടങ്ങി. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മമ്മയുടെ കണ്ണുകൾ നിറഞ്ഞു, മമ്മയുടെ കുട്ടി നല്ല സുന്ദരി ആയിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ചേർത്ത് നിർത്തി. സങ്കടം വന്നെങ്കിലും പുറത്ത് കാണിക്കാതെയാണ് ഇറങ്ങിയത്.

പള്ളിയിൽ എത്തിയപ്പോൾ ‘ദേ അളിയന്റെ കാറ് എത്തിയല്ലോ, അതിനോട് ചേർത്ത് ഇടാൻ ഡ്രൈവറോട് പറഞ്ഞു ജോക്കുട്ടൻ.

കാറിൽ നിന്ന് ഇറങ്ങാൻ പറയുന്നത് വരെ ഞാൻ മനഃപൂർവ്വo തല കുനിച്ചിരുന്നു, കുറെ പിള്ളേരും വെറെ ആരോക്കെയോ വന്ന് എത്തി നോക്കുന്നുണ്ടായിരുന്നു, ഇപ്പോഴത്തെക്കാലത്തും ഇങ്ങനെ നാണമുള്ള കുട്ടികൾ ഉണ്ടോന്ന് ആരോ ചോദിക്കുന്നത് കേട്ടു, എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടങ്ങിയപ്പോൾ അത് മനസ്സിലാക്കി മമ്മ കൈയ്യിൽ പിടിച്ച് അമർത്തി.

വണ്ടിയിൽ നിന്ന് ഇറങ്ങി വരാൻ ഫോട്ടോഗ്രാഫർമാർ പറഞ്ഞപ്പോൾ ഇറങ്ങി, ചെറുക്കൻ ഇറങ്ങുന്നത് കണ്ടപ്പോൾ ആ ഭാഗത്തോട്ട് മനഃപൂർവ്വo നോക്കിയില്ല.

ജോക്കുട്ടൻ അളിയാ എന്ന് വിളിച്ച് ഓടുന്നത് കണ്ടു’ അവന്റ ഒരു കുളിയൻ എന്ന് മനസ്സിൽ പറഞ്ഞു, ഫോട്ടോഗ്രാഫർമാരുടെ നിർദേശങ്ങൾ കൂടി ആയപ്പോൾ വട്ടു പിടിക്കുന്നത് പോലെ തോന്നി.

പള്ളിയിലോട്ട് ഉള്ള പടികൾ രണ്ട് പേരും ഒന്നിച്ച് കയറി വരാൻ ക്യാമറ പിടിച്ച ഒരുത്തൻ പറഞ്ഞു.

കയറി തുടങ്ങിയതും സാരി കാലിൽ തട്ടി ഞാൻ പുറകോട്ടു മറിഞ്ഞിരുന്നു.

തുടരും

തണൽ- പാർട്ട് 6

Post Views: 45
1
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Sabira latheefi on November 21, 2023 3:19 PM

    👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.