Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉത്തരമില്ലാത്ത ചോദ്യങ്ങൾ
പാരന്റിങ്

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

By WordwarriorAugust 3, 2023Updated:August 7, 20232 Comments3 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

pexels-media-255379-1690223947658തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകളോളം കിടന്നിട്ടും ഇന്നലെ രാത്രി എനിക്ക് ഉറക്കം വന്നില്ല. വരില്ലല്ലോ..

ഉത്തരം മുട്ടുന്ന സാഹചര്യങ്ങളിലെപ്പോഴും ഞാൻ ഇങ്ങനെയാണ്. ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും നെഞ്ചിലെ ആളലും മറ്റ് അസ്വസ്ഥതകളും എല്ലാം കൂടെ ഒരുമിച്ചു വിരുന്നിന് വരും.ഉത്തരമില്ലാതെ, മറുപടി പറയാൻ കഴിയാതെ കഴിച്ച് കൂട്ടിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്,ഈയുള്ളവൾക്ക്. ചിലർ അജ്ഞത മൂലം ചോദിച്ച ചോദ്യങ്ങൾ അത്രമേൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിനെക്കാൾ വ്യാപ്തിയിൽ വിഷമിപ്പിച്ച, കഴിഞ്ഞ അധ്യയന വർഷത്തിൽ അമൻ ഞങ്ങളോട് ആവശ്യപ്പെട്ട, ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനാവാതെ വീർപ്പുമുട്ടി അകം വിങ്ങി നിന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം, അമന്റെ സ്കൂളിൽ നാടകത്തിന്റെ പ്രാക്ടീസിന് വേണ്ടി പോവുമ്പോൾ ഉണ്ടായിരുന്ന ആ ഒരു എനർജി തിരിച്ചു വീട്ടിലേക്കു വരുമ്പോൾ എനിക്കുണ്ടായിരുന്നോ എന്ന് ഇപ്പോഴും സംശയമാണ്.

 

നാടകത്തിന്റെ പ്രാക്ടീസ് എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഞാൻ അവിടെ തന്നെയായിരുന്നു. കെട്യോൻ അമനെ വിളിക്കാൻ വരുമ്പോൾ കൂടെ തിരിച്ചു പോകാമല്ലോ എന്നുള്ളത് കൊണ്ട് ഒരു ഒന്നര മണിക്കൂറിനടുത്ത് ഞാൻ അവിടെ ചിലവഴിച്ചു. ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചപ്പോൾ അവിടുത്തെ കുട്ടികൾ ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയിരുന്നു. അവർക്കിടയിൽ ഒരു മൂലയിൽ ഞാൻ എന്റെ സ്ഥാനം ഉറപ്പിച്ചപ്പോൾ ചിലർ എന്റെ അടുത്ത് വന്നു. എന്നെ തൊട്ട് നോക്കിയും എന്റെ ഫോൺ നോക്കിയും എന്റെ മുഖത്തെ കണ്ണടയുടെ ഫ്രെയിമിൽ മെല്ലെ തലോടിയും ഞാൻ അടുത്ത് വെച്ചിരുന്ന എന്റെ ഹെൽമറ്റ് എടുത്ത് കളിച്ചും അവരിൽ പലരും എന്നെ ചുറ്റിപ്പറ്റി നിന്നു.

 

അവരിലൂടെ ഞാൻ എന്നെത്തന്നെ നോക്കിക്കാണുകയായിരുന്നു. എനിക്ക് വന്ന മാറ്റമാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. ഒരു പതിനഞ്ചു വർഷം മുന്നേയുള്ള എന്നെപ്പറ്റി ഞാൻ ഒന്ന് ചിന്തിച്ചു പോയി. കാർക്കശ്യവും ധാർഷ്ട്യവും എന്റെ ഒരു സാധനം പോലും എന്റെ സഹോദരങ്ങൾ ഒന്ന് തൊട്ടാൽ പോലും ആക്രോശിച്ചിരുന്ന ആ പഴയ എന്നോട് എനിക്ക് ഇന്ന് എന്തെന്നില്ലാത്ത വെറുപ്പാണ്. അമൻ എന്നിൽ കൊണ്ട് വന്ന, ഞാൻ പോലും അറിയാതെ എന്നിൽ വന്ന് ചേർന്ന ഗുണങ്ങൾ ഏറെയുണ്ട്. ആരുടെയൊക്കെയോ കണ്ണിൽ അമനെ പോലൊരു മകനെ എനിക്ക് ലഭിച്ചത് എന്റെ ദൗർഭാഗ്യവും ദുർവിധിയും ആണെങ്കിൽ എന്റെ കണ്ണിൽ അതെന്റെ ഭാഗ്യമാണ്.

അതിരുകൾ ഇല്ലാതെ അമിതപ്രതീക്ഷകൾ ഇല്ലാതെ ഉപാധികൾ ഇല്ലാതെ പലരേയും ഇന്ന് എനിക്ക് സ്നേഹിക്കാൻ കഴിയുന്നത് അമൻ എന്റെ മകനായത് കൊണ്ട് മാത്രമാണ്.

അമന്റേയും അവനെപ്പോലെ ഉള്ളവരുടെയും ലോകത്ത് ഒരു ഭാഗമാവാൻ കഴിഞ്ഞത് ഒരു പുണ്യമാണെന്ന് പതിയെ ആണ് ഞാൻ തിരിച്ചറിഞ്ഞത്. ആദ്യകാലങ്ങളിൽ ഒളിച്ചോട്ടം ആയിരുന്നു പതിവ്. അമനെ മറ്റുള്ളവർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയും അവനുമായി ബന്ധപ്പെട്ട് വരുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകുമെന്ന പേടിയും കൊണ്ട് പലയിടങ്ങളിൽ നിന്നും നിസാരകാരണങ്ങൾ പറഞ്ഞ് ഞാൻ ഇറങ്ങി വന്നു.

പിന്നീട് വെളിപാടുണ്ടായി എല്ലായിടത്തും അമനേയും കൊണ്ട് പോവാൻ തുടങ്ങി. പലയിടത്ത് നിന്നും വ്യത്യസ്തമായ അനുഭവങ്ങൾ ലഭിച്ചിട്ടുണ്ട്.

പണ്ട്, ആരെങ്കിലും “നിങ്ങളുടെ മോൻ സുഖമില്ലാത്ത കുട്ടിയല്ലേ?” എന്നർഥം വരുന്ന ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞത് ആരും കാണാതിരിക്കാനും ഉത്തരം കൊടുക്കാതെ തലതാഴ്ത്തി നിൽക്കാനും ആയിരുന്നു എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചത്.

എന്നാൽ ഇന്ന് നേരിടുന്ന അത്തരം ചോദ്യങ്ങൾക്ക് ഞാൻ വ്യക്തമായി മറുപടി നൽകാൻ പാകത്തിൽ ഒരുപാട് മാറിപ്പോയി.

 

ഇന്നലെ, അമന്റെ സ്കൂളിലെ ഒരു കൊച്ച് കുട്ടി, എന്റെ അടുത്ത് വന്നിരുന്ന് ഒത്തിരി സംസാരിച്ചു. അവളുടെ പ്രിയപ്പെട്ട നിറങ്ങൾ അവൾ എനിക്ക് പറഞ്ഞ് തന്നു. എന്റെ ഇഷ്ടനിറങ്ങളും അവൾ ചോദിച്ചറിഞ്ഞു. അവളുടെ പരിമിതമായ വൊക്കാബുലറിയിൽ നിന്ന് അവൾ എന്നോട് ചോദിച്ചു “അമന് അന്തമുള്ള കുട്ട്യാണോ?” എന്ന്. ബോധമുള്ള,തിരിച്ചറിവുള്ള ആളാണോ എന്നാണ് ആ ചോദ്യത്തിന്റെ അർത്ഥം. ഒരു നിമിഷം ഞാൻ പതറിപ്പോയി. എങ്കിലും ഞാൻ അവളോട് ചോദിച്ചു, “ഓരോ കുട്ടികളും ഓരോ രീതിയല്ലേ, എന്തേ മോളിങ്ങനെ ചോദിച്ചത് ?’ . അതിന് അവൾ നൽകിയ മറുപടിയാണ് എന്നെ വല്ലാതെ വിഷമിപ്പിച്ചത്. “അന്തമില്ലാത്ത ആൾക്കാരെ ആർക്കും ഇഷ്ടമല്ല, അതെന്താ അങ്ങനെ?” എന്ന്.

 

ആ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ എനിക്ക് ആവുമായിരുന്നില്ല. പക്ഷേ അവൾ പറഞ്ഞു കൊണ്ടിരുന്നു, “ഇത് സ്പെഷ്യൽ സ്കൂളാണ്, സാധാരണ സ്കൂളിൽ ആണെങ്കിൽ അവിടെയുള്ളോർക്ക് ഇഷ്ടം ഉണ്ടാവൂല” എന്ന്.

 

ഞാൻ കഴിഞ്ഞ വർഷം അനുഭവിച്ച മാനസിക പ്രയാസങ്ങളെല്ലാം അന്നേരം ഞാൻ ഓർത്തു. എന്റെ തൊണ്ടയിൽ കുരുങ്ങിയ ശബ്ദത്തെ പതിയെ പുറത്ത് എടുത്ത് ഞാൻ നിർവികാരയായി അവളുടെ മുഖത്ത് പോലും നോക്കാതെ ഞാൻ പറഞ്ഞു, സത്യമല്ലെന്നറിഞ്ഞിട്ട് കൂടി ഞാൻ പറഞ്ഞു ” എല്ലാവർക്കും എല്ലാവരേയും ഇഷ്ടമാണ്” എന്ന്. അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ തൊണ്ടക്കുഴിയിൽ നിന്നും ഒരു കരച്ചിൽ പുറത്തെത്തിയിരുന്നു.

 

Murshida Parveen

Post Views: 192
0
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

2 Comments

  1. Sheeba Prasad on August 5, 2023 10:08 PM

    എല്ലാർക്കും എല്ലാരേയും ഇഷ്ടമാണ് പർവീ… പ്രകടിപ്പിക്കുന്നത് പല വിധത്തിൽ ആണെന്നേയുള്ളൂ.. അങ്ങനെ വിശ്വസിക്കു… സ്നേഹം ❣️

    Reply
    • Murshida Parveen on August 7, 2023 10:59 AM

      😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.