“എപ്പോഴാണ് ഒരു ബന്ധം അവസാനിച്ചതായി അംഗീകരിക്കേണ്ടത്?” ഞാൻ അവളോട് ചോദിച്ചു. അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പതിയെ പറഞ്ഞു… “വിടപറയുമ്പോഴല്ല.” ഞാൻ അവളെ നോക്കി. “പിന്നെ?” “ഒരു ബന്ധം അവസാനിക്കുന്നത് രണ്ടുപേർ അകലുമ്പോഴല്ല… ഒരാൾ മാത്രം അതിനെ ജീവനോടെ നിർത്താൻ തുടർച്ചയായി ശ്രമിക്കുമ്പോഴാണ്.” ഞാൻ വീണ്ടും ചോദിച്ചു. “പക്ഷേ, ബന്ധങ്ങളിൽ നമ്മൾ പറയേണ്ടതില്ലേ? നമ്മുടെ സന്തോഷങ്ങളും വേദനകളും ആവശ്യങ്ങളും?” അവൾ ചിരിച്ചു. “തീർച്ചയായും വേണം. ആരും മനസ്സുവായിക്കുന്നവരല്ല. അതുകൊണ്ടുതന്നെ നമ്മൾ പറയണം. ഒരിക്കൽ… രണ്ടുവട്ടം… ആവശ്യമെങ്കിൽ പലവട്ടം പോലും.” അവൾ ഒന്ന് നിർത്തി. “പക്ഷേ, ഒരേ കാര്യം വീണ്ടും വീണ്ടും പറയേണ്ടി വരുമ്പോൾ… കരുതൽ ചോദിക്കേണ്ടി വരുമ്പോൾ… പരിഗണന യാചിക്കേണ്ടി വരുമ്പോൾ… അതെല്ലാം അറിഞ്ഞിട്ടും തുടർച്ചയായി അവഗണിക്കപ്പെടുമ്പോൾ… അവിടെയാണ് മനസ്സിലാക്കേണ്ടത്, പ്രശ്നം…
Author: Wordwarrior
തറയിലിടിച്ച പാട് അവളുടെ നെറ്റിക്ക് മുകളിൽ മുഴച്ച് നിന്നു, സർവ്വശക്തിയുമെടുത്ത- വളുടെ മുടിയിലവർ ആഞ്ഞ് വലിച്ച് പിടിച്ചു. പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചവളുടെ കൈകൾ രണ്ടും പിന്നിലേക്ക് വരിഞ്ഞ് മുറുക്കി- ക്കെട്ടിക്കൊണ്ടവളുടെ മുഖത്ത് നോക്കിയവർ പുച്ഛത്തോടെ ചോദിച്ചു “നെനക്കെന്റോനെ തന്നെ വേണം അല്ലേടീ?” എന്നലറിക്കൊണ്ടവർ അവളുടെ കവിളിലാഞ്ഞു തല്ലി. Murshida Parveen
അതൊരു ഭയം കയറിയ കോട്ടയെപ്പോലെ തോന്നുന്ന കെട്ടിടമായിരുന്നു. ഞാനും വിവേകും അങ്ങോട്ടേക്ക് കയറി ചെല്ലുമ്പോൾ, റിസപ്ഷനിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ഞങ്ങളെ നോക്കി ഊഷ്മളമായി ചിരിച്ചു. ആ ചിരിയിൽ അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. പക്ഷേ, ആ കണ്ണുകളിൽ എന്തോ ഉണ്ടായിരുന്നു. കാലങ്ങളായി തിരഞ്ഞുനടന്ന എന്തോ ഒന്ന് പെട്ടെന്ന് മുന്നിൽ വന്ന് വീണതുപോലുള്ള ഒരു തിളക്കം. ഒരു നിമിഷം മാത്രം തെളിഞ്ഞ് മറഞ്ഞുപോയ ഇരുണ്ട സന്തോഷം. അവൻ അധികമൊന്നും ചോദിച്ചില്ല. സാധാരണ ഒരു ഹോട്ടലിൽ മുറിയെടുക്കുമ്പോൾ എല്ലാവരുടെയും ഐഡി കാർഡ് ചോദിക്കും. ഒരു ആണും പെണ്ണും ഒരുമിച്ച് ചെല്ലുമ്പോൾ അർത്ഥവത്തായ ഒരു പുഞ്ചിരിയോ കൗതുകം കലർന്ന നോട്ടമോ ഉണ്ടാകും. പക്ഷേ ഇവിടെ അതൊന്നും ഉണ്ടായില്ല. അവൻ എന്റെ ഐഡി കാർഡ് മാത്രം വാങ്ങി. കൂടെ വന്നയാളുടേത് നീട്ടിയപ്പോൾ, “വേണ്ട… അവരുടേത് മതി,” എന്ന് പറഞ്ഞ് തിരികെ കൊടുത്തു. “എവിടെ നിന്നാണ് വന്നത്?” എന്ന് ചോദിച്ചു. ഇവിടെയെത്താൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടെന്നും, കുന്നിൻ മുകളിലുള്ള ഈ കോട്ടയിലെത്താൻ…
ഇന്റർനെറ്റില്ലാതെ ഒരു ദിവസം… എന്നെക്കാൾ കഷ്ടം എന്റെ അൽഗോരിതത്തിനായിരുന്നു! രാവിലെ ഉറക്കമുണർന്ന ഉടനെ പതിവുപോലെ ഫോണെടുത്തു. Facebook തുറന്നു… “No Internet Connection.” അത് വായിച്ച നിമിഷം തന്നെ എന്റെ ആത്മാവ് ശരീരത്തിൽ നിന്ന് രണ്ട് സെക്കൻഡ് ലോഗ് ഔട്ട് ചെയ്തു. ശരി, Facebook-ന് ഇന്ന് അവധി കാണും. WhatsApp തുറന്നു. ഒരു ടിക്ക് പോലും ഇല്ല! ഇത്ര വർഷം എന്നെ അവഗണിച്ചവരെക്കാൾ കൂടുതൽ അവഗണനയാണ് അന്ന് WhatsApp എനിക്ക് തന്നത്. “Last Seen” പോലും കാണാനില്ല. ആരും എന്നെ ബ്ലോക്ക് ചെയ്തിട്ടില്ല… പക്ഷേ ലോകം മുഴുവൻ എന്നെ മ്യൂട്ട് ചെയ്തതുപോലെ. Instagram തുറന്നു. Feed ഇല്ല. Reels ഇല്ല. Stories ഇല്ല. ജീവിതത്തിൽ ആദ്യമായാണ് എന്റെ സ്വന്തം മുഖം കണ്ണാടിയിൽ ഇത്രയും നേരം കാണേണ്ടി വന്നത്. YouTube തുറന്നപ്പോൾ അതും പറഞ്ഞു, “You’re offline.”…
നിങ്ങളെ എനിക്ക് ഇഷ്ടമാണ്… എന്ന് പറയാൻ എനിക്ക് ധൈര്യമില്ല. എന്തിന്? ആ ഒരു വാക്ക് പറഞ്ഞാൽ ഞാൻ നിങ്ങളോട് കടപ്പെട്ടുപോകുമെന്നു തോന്നും. ഒരു “ഇഷ്ടമാണ്” എന്ന വാക്ക് ഇത്രയും ഭാരമുള്ള വാക്കാണോ? എനിക്ക് അതെ. കാരണം, ഞാൻ ആരോടെങ്കിലും “ഇഷ്ടമാണ്” എന്ന് പറഞ്ഞാൽ, അത് “കുറച്ച് കാലത്തേക്ക്” എന്നല്ല. “ഞാൻ കൂടെയുണ്ടാകും” എന്നാണ്. പക്ഷേ… ഇഷ്ടമാണെന്ന് പറയുന്നത് ഒരു promise ആണോ? എനിക്കറിയില്ല. പക്ഷേ, എന്റെ ഹൃദയം അത് promise ആയിട്ടാണ് കേൾക്കുന്നത്. അതുകൊണ്ടാണ്… നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, ഒരിക്കൽ ആ വാക്ക് പാലിക്കാൻ കഴിയാതെ വന്നാൽ എന്നെ തന്നെ വെറുക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് ഞാൻ “ഇഷ്ടമാണ്” എന്ന് പറയാതെ നിൽക്കുന്നത്. Murshida Parveen #UntoldTruth #loveconfession
നിന്റെ ഉത്തരങ്ങളെയാണ് ഞാൻ ഭയപ്പെട്ടിരുന്നത്. ചോദ്യങ്ങൾ എനിക്കുണ്ടായിരുന്നു. പക്ഷേ, നീ സത്യം പറഞ്ഞാൽ ഞാൻ കേൾക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ചോദിക്കാതെ നടന്നത്. നിശ്ശബ്ദത അറിയാത്തതുകൊണ്ടല്ല, അറിഞ്ഞാൽ തിരിച്ചുപോകാൻ കഴിയില്ലെന്ന ഭയം കൊണ്ടാണ്. Murshida Parveen
ശരികൾക്കും ന്യായങ്ങൾക്കും അപ്പുറമൊരു ലോകമുണ്ട്. ആർക്കും നിർവചിക്കാൻ കഴിയാത്ത, കുറ്റപ്പെടുത്താനാവാത്ത. അവിടെ, ഒരാൾ ഇന്നും “നമ്മൾ തെറ്റിയതാണോ?” എന്ന് സ്വയം ചോദിച്ചുകൊണ്ടിരിക്കും. മറ്റൊരാൾ, “അല്ല… സമയം മാത്രമാണ് നമ്മളെ തോൽപ്പിച്ചത്.” എന്ന് പറയാതെ വിഴുങ്ങും. അവിടെ ചില ബന്ധങ്ങൾക്ക് വിധിയില്ല, വിധിയെന്നു തോന്നുന്ന സാഹചര്യങ്ങൾ മാത്രമേയുള്ളൂ. സ്നേഹമില്ലാത്തതുകൊണ്ടല്ല, സ്നേഹിച്ചിട്ടും കൈവിടേണ്ടി വന്നതുകൊണ്ടാണ് ചില ഹൃദയങ്ങൾ ഇന്നും പരസ്പരം നിശ്ശബ്ദമായി മിടിക്കുന്നത്. ഒരാളെ ഓർമ്മകൾ ഉറങ്ങാൻ സമ്മതിക്കില്ല. മറ്റൊരാൾക്ക് ഓർമ്മകളാൽ ഉണരാൻ പോലും ധൈര്യമുണ്ടാകില്ല. ഒരാൾ എല്ലാം മറന്നെന്ന് പറയും. മറ്റൊരാൾ ഒന്നും മറക്കാതെ അത് പറയാതിരിക്കാൻ പഠിക്കും. എന്നിട്ടും, പരസ്പരം കുറ്റപ്പെടുത്താൻ ഇരുവർക്കും കഴിയില്ല. കാരണം, ചില വേർപിരിയലുകൾ ശരിയോ തെറ്റോ എന്ന ചോദ്യത്തിനുള്ള ഉത്തരമല്ല. അവർ രണ്ടുപേരും ഒരേ ദിശയിലേക്ക് നോക്കിയിട്ടും രണ്ടു വഴികളിലൂടെ നടക്കാൻ ജീവിതം എഴുതിയ തീരുമാനങ്ങളാണ്. ആ…
ഓർമ്മകൾക്ക് ക്ലാവ് പിടിച്ചു.. ചുരണ്ടി എടുത്താൽ പോലും തെളിയാൻ തയ്യാറാവാത്ത മങ്ങിയ ചിത്രങ്ങളും കൊത്തുപണികളും പോലെയുള്ള മങ്ങിയ ഓർമ്മകൾ. ഒരിക്കൽ പരസ്പരം നിശ്ശബ്ദത പോലും വായിച്ചിരുന്നവർ, ഇന്ന് വാക്കുകൾ അളന്ന് സംസാരിക്കുന്നു. ഒരേ സ്വപ്നത്തിന്റെ ചുവരുകൾക്കുള്ളിൽ ജീവിതം പണിതവർ, ഇന്ന് പരസ്പരം ജീവിതത്തെക്കുറിച്ച് അറിയാത്തവരെപ്പോലെ വിശേഷങ്ങൾ മാത്രം ചോദിച്ചറിയുന്നു. കണ്ടുമുട്ടുമ്പോൾ ചിരിക്കാൻ മറക്കുന്നില്ല. ആ ചിരി മര്യാദയുടേതാണ്. പക്ഷേ കണ്ണുകൾ ഇന്നും അഭിനയിക്കാൻ പഠിച്ചിട്ടില്ല. ഒരു നിമിഷം നോട്ടങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ, കാലം കുഴിച്ചുമൂടിയെന്ന് കരുതിയ പല ജന്മങ്ങളുടെ ശബ്ദങ്ങൾ അകത്ത് വീണ്ടും ഉയരുന്നുണ്ട്. ആരും ഒന്നും ചോദിക്കാറില്ല. ചോദിച്ചാൽ ഉത്തരം പറയേണ്ടിവരും എന്നതുകൊണ്ടല്ല… ചില ഉത്തരങ്ങൾ പലരുടെയും സമാധാനം തകർക്കുമെന്ന് രണ്ടുപേർക്കും അറിയാവുന്നതുകൊണ്ടാണ്. അതുകൊണ്ട്, “സുഖമാണോ?” എന്നൊരു ചോദ്യത്തിൽ മുഴുവൻ ജീവിതവും ഒതുക്കി, “അതെ…” എന്നൊരു മറുപടിയിൽ മുഴുവൻ തകർച്ചയും മറച്ചുവെച്ച്, അവർ വീണ്ടും അവരവരുടെ വഴിയിലേക്ക് നടക്കുന്നു. പറയാൻ പാടില്ലാത്തതിനാൽ മൗനമായ വാക്കുകൾ. തൊടാൻ പാടില്ലാത്തതിനാൽ പാതിവഴിയിൽ മടങ്ങിയ…
ഒരു സ്ഥാപനം പ്രതിസന്ധിയിലാകുമ്പോൾ നമ്മൾ ആദ്യം അന്വേഷിക്കുന്നത് “ആരുടെ തെറ്റാണ്?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. പക്ഷേ യാഥാർത്ഥ്യത്തിൽ, ഒരു വലിയ സ്ഥാപനം ഒരൊറ്റ ദിവസത്തിൽ തകരാറിലാകാറില്ല. അതിന് പിന്നിൽ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ചെറിയ തീരുമാനങ്ങളും മാറുന്ന വിപണി സാഹചര്യങ്ങളും സാമ്പത്തിക സമ്മർദ്ദങ്ങളും നേതൃത്വത്തിലെ വെല്ലുവിളികളും ചേർന്നുണ്ടാകുന്ന ഒരു നീണ്ട ശൃംഖലയാണ്. പല സ്ഥാപനങ്ങളും ഒരു ഉൽപ്പന്നമോ സേവനമോ മാത്രമല്ല നിർമ്മിക്കുന്നത്. അവ ഒരു ആശയവും ഒരു ദർശനവും ഒരു ecosystem ഉം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അത്തരം വലിയ vision സ്വാഭാവികമായും ആളുകളെ ആകർഷിക്കും. യുവാക്കൾക്ക് പ്രതീക്ഷ നൽകും. നിക്ഷേപകരെ വിശ്വസിപ്പിക്കും. മികച്ച പ്രതിഭകളെ സ്ഥാപനത്തിലേക്ക് കൊണ്ടുവരും. എന്നാൽ വലിയ സ്വപ്നങ്ങൾ മാത്രം ഒരു സ്ഥാപനം നിലനിർത്തില്ല. ആ സ്വപ്നത്തെ താങ്ങിനിർത്താൻ ശക്തമായ revenue model വേണം. സ്ഥിരതയുള്ള cash flow വേണം. കൃത്യമായ financial planning വേണം. ഓരോ expansion നും പിന്നിൽ വ്യക്തമായ…
ഞാൻ ചില വേദനകൾ കണ്ടിട്ടുണ്ട്… പക്ഷേ ഒരു അമ്മയുടെ കണ്ണുകൾക്ക് മുന്നിൽ സ്വന്തം കുഞ്ഞ് പതിയെ മരണത്തിലേക്ക് പോകുന്നത് കണ്ടുനിൽക്കുന്ന ആ helplessness… അത് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ഒന്നാണ്. ഞാൻ കണ്ടിട്ടുണ്ട്… പുറത്ത് ശക്തയായി നിൽക്കാൻ ശ്രമിക്കുന്ന അമ്മമാരെ. കുഞ്ഞിന് മുന്നിൽ ചിരിക്കാൻ ശ്രമിക്കുന്നവരെ. “നിനക്കൊന്നും സംഭവിക്കില്ല…” എന്ന് വിറയുന്ന ശബ്ദത്തിൽ പറയുന്നവരെ. പക്ഷേ ആ ചിരിയുടെ പിന്നിൽ ഒരു മനുഷ്യൻ മുഴുവൻ തകർന്നുകിടക്കുന്നത് കാണാം. ഓരോ report വരുമ്പോഴും പ്രതീക്ഷയും ഭയവും തമ്മിൽ ശ്വാസം മുട്ടി നിൽക്കുന്ന അവസ്ഥ… ഓരോ procedure ന് ശേഷവും കുഞ്ഞിന്റെ ക്ഷീണിച്ച മുഖം നോക്കി ഒളിച്ചു കരയുന്ന രാത്രികൾ… “അമ്മ… എനിക്ക് വേദനിക്കുന്നു…” എന്നൊരു വാക്ക് കേൾക്കുമ്പോൾ അകത്ത് ആയിരം തവണ മരിക്കുന്ന ഹൃദയം… അവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ ആ അമ്മമാർക്ക് ഉറങ്ങാൻ പോലും കഴിയില്ല. കുഞ്ഞ് ഉറങ്ങുമ്പോഴും അവന്റെ നെഞ്ച് ഉയർന്നിറങ്ങുന്നുണ്ടോ എന്ന്…
