Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരിഹാസ്യയായപ്പോൾ
അനുഭവം ഓർമ്മകൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

പരിഹാസ്യയായപ്പോൾ

By WordwarriorMarch 26, 2024Updated:March 28, 20244 Comments2 Mins Read157 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കറുപ്പ് ആണല്ലോ വിഷയം.. അന്നേരമേ എന്റെ മനസ്സിൽ കുടുങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുണ്ട്.

ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഓർമ്മ വെച്ച നാൾ മുതലേ ഏറ്റവും അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ നിരന്തരമായ ബോഡിഷെയിമിങ് victim ആയിരുന്നു ഞാൻ. നിറവും കഴിവും ഒക്കെ പലരുമായും compare ചെയ്ത് എന്റെ ബാഹ്യ രൂപത്തിൽ എന്റെ സകല കോൺഫിഡൻസും നഷ്ടപ്പെടുത്തിയ, അവരെ എനിക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ ആവില്ല. പക്ഷേ അവരുടെ ഇടപെടൽ കൊണ്ട് ഞാൻ എവിടെയൊക്കെയോ ഒറ്റപ്പെട്ട് പോയിട്ടുണ്ട്. എനിക്കത് കൃത്യമായി പറയാനും കഴിയും. മൂന്നാം ക്ലാസ്സിൽ, നാലാം ക്ലാസ്സിൽ, അഞ്ചാം ക്ലാസ്സിൽ, ആറാം ക്ളാസിൽ.. ഈ കാലഘട്ടത്തിലാണ് അതിഭീകരമായി ഞാൻ അനുഭവിച്ചത്. എട്ടോ ഒമ്പതോ വയസ്സ് പ്രായമുള്ള ഞാൻ, അന്ന് ഒത്തിരി വിഷമിച്ച കാലമായിരുന്നു.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അന്ന് പഠിച്ചിരുന്ന സ്കൂളിന്റെ ഇടപെടൽ മൂലം ദൂരദർശൻ ചാനലിലെ നിറം എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചത്. അന്ന് അത് ഞങ്ങളുടെ എല്ലാ കുടുംബക്കാരും പരിചയക്കാരും ആഘോഷിച്ചപ്പോൾ ആ കൊല്ലത്തെ വെക്കേഷന് ബന്ധുവീട്ടിൽ താമസിക്കാൻ പോയ എന്നെ അവർ വഴക്ക് പറഞ്ഞ്, കളിയാക്കി അപമാനിച്ചു. അവർ പറഞ്ഞത്, ” നിന്റെ പരിപാടി കണ്ടിട്ട് ഞങ്ങൾ നാണം കെട്ടു” എന്നായിരുന്നു. അവരുടെ മകൾ ആയിരുന്നുവെങ്കിൽ നല്ല അടിപൊളി ഡാൻസ് നന്നായി ചെയ്തേനെ എന്നും. ഞാൻ ആ പരിപാടിയിൽ ഒരു കവിതയായിരുന്നു ചൊല്ലിയത്. ഓ എൻ വി കുറുപ്പിന്റെ മുത്തച്ഛൻ എന്ന കവിത. അതിനേയും അവർ അങ്ങേയറ്റം പരിഹസിച്ചു കളിയാക്കി ചിരിച്ചപ്പോൾ, കരയണോ ചിരിക്കണോ എന്ന കൺഫ്യൂഷൻ ആയിരുന്നു എനിക്ക്. അതോടെ ആ പരിപാടിയോട് എനിക്ക് വെറുപ്പായി, അറപ്പായി.

ആ വെക്കേഷൻ കഴിഞ്ഞപ്പോൾ അഞ്ചാം ക്ലാസ്സിലേക്ക് പുതിയ സ്കൂളിലേക്ക് മാറി. ഒരു ദിവസം രാവിലെ ആ പ്രോഗ്രാമിന്റെ കോർഡിനേറ്റർ റീടെലികാസ്റ്റ് ഉണ്ട് ചാനലിൽ എന്ന് വിളിച്ച് പറഞ്ഞു. അന്ന് ഞാൻ ആകെ പേടിച്ച് പേടിച്ചാണ് സ്കൂളിൽ പോയത്. എല്ലാവരോടും സന്തോഷത്തോടെ പങ്കു വെക്കേണ്ട വിശേഷം ഞാൻ ആരോടും പറഞ്ഞില്ല. ആ സ്ത്രീ എനിക്കുണ്ടാക്കിയ ആഘാതം അത്രയും വലുതായിരുന്നു. ആ സ്കൂളിൽ പഠിക്കുന്ന ടീച്ചറോ കുട്ടികളോ ഈ പരിപാടി കണ്ടാൽ എന്നെ അവരും പരിഹസിക്കുമെന്ന് ഞാൻ ഭയന്നു. ഓരോ നേരവും നിസ്കരിക്കുമ്പോൾ പടച്ചോനോട് പറഞ്ഞ് കൊണ്ടേ ഇരിക്കും, ഇനി ആ പരിപാടി ആരും കാണരുതേ എന്ന്.
അത്രയ്ക്കും വിഷമവും പേടിയുമായിരുന്നു ഇൻസൾട്ടുകൾ.

നിറം കുറഞ്ഞവളെന്ന് ഇടക്കിടെ ആ സ്ത്രീ പറഞ്ഞ് ഒറ്റപ്പെടുത്തിയത് കൊണ്ട് മാത്രം ഞാൻ കൂട്ട് കൂടിയിരുന്നത് എന്റെ കൂടെ പഠിച്ചിരുന്ന നിറം കുറഞ്ഞവരോടായിരുന്നു. അന്നത്തെ ഉദ്ദേശം ഒന്ന് മാത്രമായിരുന്നു, എനിക്കുണ്ടായ ഒറ്റപ്പെടലോ വിഷമമോ അവർക്ക് ഉണ്ടാവരുത് എന്ന് മാത്രം. ആറാം ക്ലാസ്സ് മുതൽ എട്ട് വരെ കൂടെ പഠിച്ച വിനീതയും ഒമ്പതിലും പത്തിലും എൽദോയും പ്ലസ് ടുവിലെ നിളയേയും അതുലിനേയുമൊക്കെ ഞാൻ തിരഞ്ഞ് പിടിച്ച് കൂട്ടായത് ഇത് കൊണ്ടൊക്കെ തന്നെയായിരുന്നു.

പിന്നേയും വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഞാൻ തിരിച്ചറിയുന്നത് ആ സ്ത്രീ പറഞ്ഞ് എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഭംഗിക്കുറവൊന്നും എനിക്കില്ല എന്ന്. എങ്കിൽ പോലും, അന്നത്തെ ട്രോമ ഇപ്പോഴും ചെറുതായി എന്നെ പിന്തുടരുന്നുമുണ്ട്. പക്ഷേ, ഞാൻ തന്നെ അതിൽ നിന്നും എന്നെ വഴി തിരിച്ച് വിടാറുമുണ്ട്. ഇന്നിപ്പോൾ സൗഹൃദങ്ങളിൽ തൊലിനിറം നോക്കി ആരേയും തിരഞ്ഞെടുക്കാറില്ല.  ആരേയും രൂപത്തിന്റെ പേര് പറഞ്ഞ് കളിയാക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

#കറുപ്പുംവെളുപ്പും

Post Views: 31
7
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

4 Comments

  1. Shreeja R on April 2, 2024 7:06 AM

    ആ സ്ത്രീ ഇപ്പോഴും ഉണ്ടോ? 😈😈

    Reply
  2. Shiju KP on April 1, 2024 10:25 PM

    കുഞ്ഞ് പർവിയെ ഓർത്തു സങ്കടം വന്നു. അവളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കുന്നു. ഞാനും നിനക്കൊപ്പം. 💞

    Reply
    • Shreeja R on April 2, 2024 7:05 AM

      ആ സ്ത്രീ ഇപ്പോഴും ഉണ്ടോ? 😈😈

      Reply
  3. Divya Sreekumar on March 30, 2024 1:15 PM

    ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.