Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നൊമ്പരത്തിപ്പൂവ്
ഭിന്നശേഷി സിനിമ

നൊമ്പരത്തിപ്പൂവ്

By WordwarriorAugust 3, 2024Updated:August 27, 20247 Comments2 Mins Read146 Views
Bookmark Now
Please login to bookmark Close

No account yet? Register

സൂക്ഷ്മവും ഉദാത്തവുമായ സൃഷ്ടികൾ പത്മരാജൻ എന്ന കലാകാരൻ നമുക്ക് എന്നും സമ്മാനിച്ചിട്ടുണ്ട്. പത്മരാജൻ യഥാർത്ഥത്തിൽ നഷ്ടങ്ങളുടെ കണക്കു സൂക്ഷിപ്പുകാരൻ ആണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളിൽ നമുക്ക് നമ്മുടെ ആത്മാവിനോടിഴ ചേർന്ന ജീവിതവുമായി ബന്ധപ്പെട്ട വ്യക്തിപരമായ നഷ്ടങ്ങളെ കണ്ടെത്താൻ കഴിയും.അദ്ദേഹത്തിന്റെ സിനിമകളായ മൂന്നാം പക്കം, ഇന്നലേ, നമുക്ക് പാർക്കൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തി പൂവ്, ഞാൻ ഗന്ധർവൻ എന്നിവയിൽ എല്ലാം ഒരു നോവ് നമ്മിലേക്ക് അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഒരു പ്രധാന ഘടകമായി നില നിർത്തിയ ഒരു കാര്യം ഏകാന്തതയുടെ പശ്ചാത്തലത്തിൽ അവയെല്ലാം ആവിഷ്കരിച്ചു എന്നുള്ളതാണ്.

FFFF-2

മനുഷ്യവികാരങ്ങൾ ഏകാന്തതയുടെ പശ്ചാത്തലത്തിൽ അനാവരണം ചെയ്തതിലൂടെ ദൃശ്യാനുഭവത്തിനുമപ്പുറത്തെ തീവ്രാനുഭവങ്ങൾ പ്രേക്ഷകന് ലഭിച്ചിട്ടുണ്ട്.ഈ ലേഖനം ഒരു നിരൂപണമല്ല.എന്റെ ചിന്തകൾ ഒന്നു പങ്ക് വെക്കാൻ ഒരു ശ്രമം മാത്രം.പത്മരാജന്റെ കലാസൃഷ്ടികളുടെ ഒരാരാധികയാണ് ഞാൻ. അതിൽ ഒരു കലാസൃഷ്ടി എന്റെ ജീവിതത്തോട് ചേർത്ത് നിർത്തേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അദ്ദേഹം തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നൊമ്പരത്തിപ്പൂവ്..

മാധവി, ബേബി സോണിയ, മമ്മൂട്ടി, ശാരി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അപകടത്തെ തുടർന്ന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട ഒരു അനാഥപെൺകുട്ടിയും അവളെ എടുത്തുവളർത്തുന്ന വളർത്തമ്മയും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ബേബി സോണിയയ്ക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.നിഗൂഢതയിൽ പൊതിഞ്ഞ ജിജിയുടെ (ബേബി സോണിയ) ആമുഖത്തോടെയാണ് സിനിമ വികസിക്കുന്നത്. ജിജിയുടെ പെരുമാറ്റ പ്രശ്നങ്ങൾ തുടക്കം മുതൽ പ്രകടമാണ്.ഒരു ബസ്സ് യാത്രയിൽ അലങ്കോലപ്പെട്ട കോലത്തിൽ ജിജിയെ നമുക്ക് കാണാൻ സാധിക്കും.ഒരു തുണ്ട് കടലാസിൽ എഴുതി കരുതിയ വിലാസത്തിൽ ഒടുവിൽ ജിജി എത്തിച്ചേരുന്നതോടെ പത്മിനിയെ നമുക്ക് കാണാം.

ജിജിയുടെ അമ്മയുടെ വേഷത്തിലേക്ക് പത്മിനി എന്ന കഥാപാത്രം വഴിമാറുന്നതെങ്ങനെയെന്ന് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്.ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് കാഴ്ചക്കാരനെ ചിന്തിപ്പിക്കുന്ന തരത്തിലാണ് ചിത്രം പത്മരാജൻ ഒരുക്കിയിട്ടുള്ളത്.ജിജിയുമായുള്ള മുന്നോട്ടുള്ള പ്രയാണത്തിൽ ജിജിയുടെ വ്യത്യസ്തമായ പെരുമാറ്റ വൈകല്യം പത്മിനി തിരിച്ചറിയുകയും ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി ഒരു സ്ഥാപനം നടത്തുന്ന സൈക്കോതെറാപ്പിസ്റ്റായ ഡോ. പത്മനാഭന്റെ (മമ്മൂട്ടി) ലേക്ക് അവർ രണ്ടുപേരും എത്തിച്ചേരുകയും ചെയ്യുന്നതോടെ മറ്റൊരു ലോകമാണ് പത്മരാജൻ എന്ന കലാസ്നേഹി കാഴ്ചക്കാരുടെ മുന്നിലേക്ക് തുറന്നു കാണിച്ചിട്ടുള്ളത്.

നെയിം ബോർഡ് ഇല്ലാത്തതിനാൽ സ്കൂൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് പദ്മിനി പറയുമ്പോൾ പത്മനാഭന്റെ ഒരു ഭയങ്കര ഡയലോഗുണ്ട്- “അവരുടെ പോരായ്മകൾ ഞാൻ എന്തിന് പരസ്യപ്പെടുത്തണം? എല്ലാ ദിവസവും അവർ സ്കൂളിലേക്ക് നടക്കുമ്പോൾ അത് കാണില്ലേ? ”എന്നെ ഏറെ അതിശയപ്പെടുത്തിയ വിഷയവും അത് തന്നെയാണ്. എന്റെ മകന്റെ ജന്മത്തിൽ നിന്നാണ് ഞാനിത്തരത്തിലുള്ള ആളുകളിലേക്ക് എത്തിയത്. പക്ഷേ ഈ സിനിമ ഞാൻ ജനിക്കുന്നതിനും വർഷങ്ങൾക്കു മുന്നേ ഇറങ്ങിയിട്ടുണ്ട് എന്ന വസ്തുത എന്നെ ഏറെ സന്തോഷിപ്പിച്ചു.

പത്മനാഭൻറെ മുന്നിൽ നിന്നാണ് പത്മിനിയുടെ ജീവിതം നമ്മൾ പ്രേക്ഷകർ കാണുന്നത്. രണ്ടു കുട്ടികളെ തന്റെ ഭർത്താവിന്റെ അശ്രദ്ധ മൂലം നഷ്ടപ്പെട്ട മാതാവായ പത്മിനിയുടെ ജീവിതത്തിലെ ശൂന്യത നികത്താൻ സാധിച്ചത് ജിജിക്കായിരുന്നു എന്ന് നമുക്ക് കാണിച്ചു തരുന്നു സംവിധായകൻ.

ഈ പത്മരാജൻ സിനിമയിലെ ഒരു പ്രധാന സീനാണ് പത്മിനിയുടെ ജിജിയും ചേർന്ന് കളിക്കുന്ന ഒളിച്ചു കളി.

ഈ ഒളിച്ചുകളി, വാക്കുകളുടെ ഭാഷയെ മറികടക്കുന്ന രീതിയിൽ സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധിപ്പിക്കുകയും മനുഷ്യമനസ്സിന്റെ പരാധീനതയെയും സ്നേഹിക്കേണ്ടതിന്റെയും സ്നേഹിക്കപ്പെടേണ്ടതിന്റെയും ആവശ്യകതയെപ്പറ്റിയും ശക്തമായി പ്രേക്ഷകനോട് സംവദിക്കുകയും ചെയ്യുന്നുണ്ട്.ഈ സിനിമയുടെ അവസാനത്തിൽ ഒരു ഒളിച്ചു കളിയിലൂടെ തന്നെ ജിജി പത്മിനിയെ തനിച്ചാക്കി പോകുന്നു.

ഒടുക്കം ചേതനയറ്റ നിലയിൽ ജിജിയെ കണ്ടെത്തിയിട്ടും ജിജിയുടെ ശരീരം കാണാൻ പത്മിനി ആഗ്രഹിക്കുന്നില്ല. ജിജി ഓടുന്നത് അവൾക്ക് വ്യക്തമായി കാണാം. ജിജിയുടെ സുന്ദരമായ മനസ്സിന്റെ ദുർബലത ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ലോകത്തിന്റെ നിർവികാരതയിൽ നിന്നും ക്രൂരതയിൽ നിന്നും ജിജി ഓടി അകന്നു പോകുന്നത്. നമ്മുടെ മനസ്സിൽ ഒരു തീരാ നോവായി ജിജിയെ പ്രതിഷ്ഠിക്കാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട്.FFFF-1

Post Views: 26
4
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

7 Comments

  1. sabira latheefi on August 29, 2025 4:38 PM

    മനോഹരമായ റിവ്യൂ. ചെറുതിൽ കണ്ടതാണെങ്കിലും ഇപ്പോഴും ഇതിലെ സീനുകൾ കാണാൻ ഇഷ്ട്ടപെടുന്ന ഒരാളാണ്. ❤️❤️

    Reply
  2. Joyce Varghese on August 8, 2024 7:43 AM

    പത്മരാജന്റെ സിനിമകൾ കവിത പോലെയാണ്. കൂടുതൽ വായിക്കും തോറും വികാരതലം മുന്നിൽ ചുരുൾ നിവരും. അദ്ദേഹം ഒരു ജീനിയസ് ആയിരുന്നു ആ ഓർമ്മപ്പെടുത്തിന് നന്ദി.👌😍

    Reply
    • Wordwarrior on February 26, 2025 7:09 PM

      ❤️

      Reply
  3. Shreeja R on August 6, 2024 8:03 AM

    മനോഹരം ❤️

    Reply
    • sabira latheefi on August 6, 2024 7:48 PM

      ഒരു നൊമ്പരമായി ഇന്നും ഈ ഫിലിം ഓർക്കാറുണ്ട്. ആദ്യമായ് ഇത് പോലുള്ള കുറിച്ച് മനസിലാക്കിയതും ഈ ഫിലിമിൽ നിന്നാണ്

      Reply
    • Joyce Varghese on August 8, 2024 7:38 AM

      നല്ല രചന👌

      Reply
  4. Divya Sreekumar on August 5, 2024 4:27 PM

    നല്ല ആസ്വാദനക്കുറിപ്പ്👌👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.