Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദി ഗ്രേറ്റ് ഇന്ത്യൻ ചായ് വാലാ : അമ്പിളി
കഥ

ദി ഗ്രേറ്റ് ഇന്ത്യൻ ചായ് വാലാ : അമ്പിളി

By Seena NavazSeptember 28, 2023No Comments2 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

ചന്ദ്രയാൻ 3  ചന്ദ്രനെ തൊടുന്നതിന് തൊട്ടുമുൻപേ റഷ്യയുടെ ലൂണ – 25 ചന്ദ്രനിൽ ചെന്ന് ഇടിച്ചു മൂക്കും കുത്തി വീണു.. പൈലറ്റില്ലാ പേടകം എന്നും പറഞ്ഞുപോയ അതിനാത്തു നിന്നും ദാണ്ടെ മൂന്നുപേർ എങ്ങോട്ടെക്കെയോ തെറിച്ചുപോയി.

ഒന്നാന്തരം ശാസ്ത്രജ്ഞർ മൂന്നുപേരെയാ റഷ്യ ചന്ദ്രനിലേക്ക് ഒളിച്ചു കടത്തിയത്. ആരുമറിയില്ലെന്നായിരുന്നു വിചാരം…

മൂന്നാം നാൾ ബോധം വീണ രണ്ടാമൻ ഒന്നാമനേയും മൂന്നാമനേയും അന്വേഷിച്ച് ഏന്തിവലിഞ്ഞ് കാടും മലയുമിറങ്ങി… സോറി ചന്ദ്രനിലെവിടെയാ കാട്… മലയുണ്ട്… പല പല ദൗത്യങ്ങളിലൂടെ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളുടെ വലിയ മല.

മലയിറങ്ങി ചെന്നപ്പോ ” യുറേക്കാ… യുറേക്കാ… ” എന്നലറിക്കൊണ്ടോടുന്നു മൂന്നാമൻ. ഇവനെന്തൂട്ട് തേങ്ങയാ കണ്ടതെന്ന് നോക്കിയപ്പോഴാ മുന്നിലൊരു വെള്ളക്കെട്ട്. വെള്ളം കണ്ടലറിയ മൂന്നാമനേം പിടിച്ച് ഒന്നാമനെ തേടിയിറങ്ങി.

അപ്പോ അതാ ദൂരെ ഒരു വെളിച്ചം. വല്ല അന്യഗ്രഹ ജീവികളുമാണെന്നോർത്ത് ( സത്യത്തിൽ അവരാണ് അന്യഗ്രഹ ജീവികളെന്ന് അവരോർത്തേയില്ല…) പേടിച്ചു പേടിച്ചു മുന്നിലേക്ക് പോയപ്പോ ദാ… ഒരു ചായക്കട. പണ്ട് നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയപ്പോ ചായ കുടിക്കാൻ വിളിച്ച ഒരു മല്ലു, ചന്ദ്രേട്ടന്റ വീരകഥകൾ റഷ്യയിൽ വടക്കൻപാട്ടായി പാണന്മാർ പാടി നടക്കാറുള്ളതവരോർത്തു. അവരുടെ നാട്ടിൽ ഏറെ ഫേമസായ ചന്ദ്രേട്ടന്റെ തട്ടുകടയാണോ അതെന്നവർ അത്ഭുത പരതന്ത്രരായി. അപ്പോ ദേണ്ടെ ഒന്നാമൻ അവിടിരുന്ന് പുട്ടും കടലയും അടിച്ചു കേറ്റുന്നു.

” ഐ ആം അമ്പിളി…. ചന്ദ്രേട്ടൻ എന്റെ മാമനാണ്… ”

ചായ വീശിയടിച്ചു കൊണ്ടിരുന്നയാൾ പരിചയപ്പെടുത്തി. രണ്ടുപേരും ആ കൈപിടിച്ചു കുലുക്കി
” ഞങ്ങൾക്കും വേണം പുട്ടും കടലയുമെന്നവർ കരഞ്ഞു. അപ്പോൾ അമ്പിളി ഒന്നാമനെ ചൂണ്ടിപ്പറഞ്ഞു

” നല്ലോണം അരിയാട്ടിയിട്ടും വെള്ളം കോരിയിട്ടുമാ പഹയൻ പുട്ടടിക്കുന്നത്… നിങ്ങക്ക് വേണോങ്കി പുട്ടിന്റെ ക്യാഷ് പുടിനോട് ക്രിപ്റ്റോ കറൻസിയായി അയയ്ക്കാൻ പറയണം.. ”

പറ്റുബുക്കിൽ പേരെഴുതി ഒപ്പിട്ടു രണ്ടു പേരും പുട്ടും കടലയും തട്ടിക്കൊണ്ടിരുന്നപ്പോൾ പഴയ നോക്കിയ 1100 ന് കൊമ്പു മുളച്ചതു പോലെയുള്ള ഒരു സാധനത്തീന്ന് ഒച്ച കേൾക്കുന്നു.

“അത് നാസയീന്നാ… ലൂണാ തകർന്നത് സ്ഥിരീകരിക്കാൻ വിളിക്കുവാ…
റഷ്യയുടെ ഈ പരാജയം നാളെ മാധ്യമലോകം ആഘോഷിക്കും… ”

ശേഷം ലൂണയിൽ മൂന്നുപേരുണ്ടായിരുന്നെന്നും അവർ സുരക്ഷിതരാണെന്നുമുള്ള സന്ദേശം അമ്പിളി നാസയ്ക്ക് കൈമാറി.

ചന്ദ്രയാൻ ചന്ദ്രനിലെത്തുമ്പോ ഇവരെ സുരക്ഷിതരായി തിരികെ കയറ്റിവിടാമെന്ന് അമ്പിളി നാസയ്ക്കും റോസ്കോസ്മോസിനും ഉറപ്പു കൊടുത്തു. തങ്ങളുടെ മൂന്ന് ശാസ്ത്രജ്ഞരേയും സുരക്ഷിതരാക്കിയ ഭാരതത്തിന്റെ ഓമനപ്പുത്രൻ അമ്പിളിയോടുള്ള നന്ദി രേഖപ്പെടുത്താൻ പുടിൻ മോഡിജിയെ വിളിച്ചു. പുടിന്റെ അഡ്വൈഞ്ചർ ഐറ്റംസ് അറിയാവുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഞങ്ങൾ ചായ് വാലാസ് ചെറുപ്പത്തിലേ മുതല കുഞ്ഞുങ്ങളോട് കളിക്കുന്ന കഥ പറഞ്ഞു കൊടുത്തു. ചായക്കടക്കാർക്ക് ഇതൊക്കെ നിസ്സാരമാണെന്ന് പറഞ്ഞ് മോദിജി പൊട്ടിച്ചിരിച്ചു.

എങ്കിലും കേരളാ മുഖ്യനെ അഭിനന്ദിക്കാതിരിക്കാൻ മോദിജിക്കായില്ല. മുഖ്യൻ ഉടനെ വാർത്താ സമ്മേളനം വിളിച്ചു. അമ്പിളി രാജ്യത്തിന്റെ യശസ്സുയർത്തിയ കാര്യങ്ങൾ പറയാൻ തുടങ്ങും മുന്നേ മൈക്ക് ഓഫായി. ക്ഷുഭിതനായ മുഖ്യൻ അവിടെനിന്നു പിണങ്ങിയിറങ്ങിപ്പോയി.

അശാസ്ത്രീയമായി മൈക്ക് നിർമ്മിച്ചവനെ കണ്ടുകെട്ടി ജയിലിലടയ്ക്കാൻ ഉടനെ മുഖ്യൻ ഉത്തരവിട്ടു. മൈക്കുണ്ടാക്കിയതേതോ അമേരിക്കൻ കമ്പനിയാണെന്നും സായിപ്പിനെ പിടിച്ചാ പിടികിട്ടില്ലെന്നും തത്ക്കാലം മുഖ്യമന്ത്രിയെ വധിക്കാൻ ആസൂത്രിത നീക്കം നടത്തിയെന്നും പറഞ്ഞു മൈക്ക് ഓപ്പറേറ്ററെ പിടിച്ചകത്തിടാമെന്നും പോലീസ് തീരുമാനമായി.

ഭൂമിയിൽ നടക്കുന്നയീ കഥകളെല്ലാം അമ്പിളി വഴിയറിഞ്ഞ ആ മൂന്നുപേരുടെ തലയിലെന്തൊക്കെയോ മിന്നിമറഞ്ഞു. നാട്ടിൽ ചെന്നാലുടനെ ലൂണാ ഉണ്ടാക്കിയ മേശിരിയെ അല്ല ശാസ്ത്രജ്ഞനെ പിടിച്ചു ജയിലിലാക്കണമെന്നു മനസ്സിലുറപ്പിച്ചു മൂവരും അന്നത്തേക്ക് കിടന്നുറങ്ങി.

ചിത്രത്തിന് കടപ്പാട് : NDTV

Post Views: 163
3
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.