Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിൻവിളികൾ
കഥ

പിൻവിളികൾ

By Dr Venus V. VSeptember 10, 2023No Comments2 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഡോക്ടർ സൂചിപ്പിച്ച ഇരട്ടവരയിട്ട നോട്ട് ബുക്ക്. അതിൻ്റെ ബാക്കി കഥ പറയച്ഛാ, വെറുതെ ജിജ്ഞാസ കൂട്ടാതെ. “

” എൻ്റെ സുമിതക്കുട്ടി ഇപ്പോൾഏത് ക്ലാസിലാണ്? എൽ. കെ. ജിയോ അതോ യു. കെ. ജിയോ, രാത്രിയിൽ ഉറങ്ങും മുൻപ് കഥ കേൾക്കാൻ?”

“എൽ. കെ ജിയും യു. കെ ജിയും ഒന്നുമല്ല. ഞാനിപ്പോൾ ആർട്ട്സ് കോളേജിൽ പുതുതായി ജോയിൻ ചെയ്ത ലക്ചറർ. എന്താ എനിക്ക് ഉറങ്ങും മുൻപ് എൻ്റെ പുന്നാര അച്ഛൻ പറയുന്ന കഥ കേട്ടു കൂടേ?”

“മോളേ, ഞാൻ മറന്നു, ഏത് കോൺടസ്റ്റിലാണ് ഞാനത് പറഞ്ഞതെന്ന്”

“അതൊക്കെ ഞാൻ പറഞ്ഞു തരാം. രണ്ടു മാസം മുൻപ് എൻ്റെ കോളേജിലെ ഡിഗ്രി ഫസ്റ്റ് ഇയർ ചെയ്യുന്ന പെൺകുട്ടി സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ ആക്കിയില്ലേ? എന്നിട്ട് അവിടത്തെ മനോരോഗവിദഗ്ദ്ധൻ ഡോക്ടർ കൃഷ്ണജിത്ത് നല്ല കൗൺസിലിങ്ങ് കൊടുത്ത് അവളെ മിടുക്കിയാക്കി. ആത്മഹത്യകൾ പരമ്പരയാകുന്നകോളേജിൽ ഒരു ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കാൻ ആ സൈക്യാടിസ്റ്റിനെ വിളിച്ചിരുന്നു. അടിപൊളി പ്രസംഗം. ശ്രോതാക്കളെ കയ്യിലെടുക്കാൻ അസാമാന്യമായ പാടവം. എന്തൊരു നല്ല കമ്യൂണിക്കേഷൻ സ്കിൽ. ശരിക്കും അസൂയ തോന്നി. സംഭാഷണമദ്ധ്യേ സൂചിപ്പിച്ച പിൻവിളിയെന്ന വാക്കിന് ഏറെ അർത്ഥതലങ്ങളുണ്ടെന്നു തോന്നി, സ്വന്തം ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ഏടു പോലെ. അന്ന് ഞാൻ സൂയിസൈഡ് അറ്റംപ്റ്റിനെപ്പറ്റി പറഞ്ഞപ്പോൾ അറിയാതെ അച്ഛൻ്റെ നാവിൽ നിന്നുതിർന്നു വീണ വാക്കുകളാണ് ഇരട്ടവരയിട്ട നോട്ട് ബുക്ക്. ഇന്ന് ആ കഥ മുഴുമിപ്പിക്കാതെ ഞാനച്ഛനെ ഉറങ്ങാൻ വിടില്ല. അതുറപ്പാണ്”

സുമിതയുടെ നിർബ്ബന്ധത്തിനു വഴങ്ങി എനിക്ക് പഴയ ഓർമ്മപ്പുസ്തകത്തിൻ്റെ ഏടുകൾ മറിക്കേണ്ടി വന്നു. ഇരുപത് വർഷം പിന്നിലേക്ക്. ഞാനന്ന് തെക്കൻ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്റ്ററുടെ വേഷമണിഞ്ഞ കാലം. ഒരു പനിക്കോളിൻ്റെ ഭാഗമായെടുത്ത അവധിയുടെ ആലസ്യത്തിൽ കിടക്കുമ്പോഴാണ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. ഹെഡ് കോൺസ്റ്റബിൾ അപ്പുമാരാർ. 

അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ പുറത്തുവന്ന കേസ്ഹിസ്റ്ററിയിൽ ഒരു ആത്മഹത്യയുടെ ചിത്രമുണ്ടായിരുന്നു. മരിച്ചുകിടക്കുന്ന അമ്മയുടെ ദേഹത്ത് ചുറ്റിപ്പിടിച്ചു കരയുന്ന മൂന്നാം ക്ലാസുകാരാനുണ്ടായിരുന്നു. കൃഷ്ണജിത്ത്. വാടകവീടിൻ്റെ കിടപ്പുമുറിയിലെ മേശമേൽ പാതിയെഴുതി നിർത്തിയ ആത്മഹത്യാ കുറിപ്പിൽ നിസ്സഹായയായ ഒരമ്മയുടെ തേങ്ങലുകളും അകാലത്തിൽപ്പൊലിഞ്ഞകന്ന ഭർത്താവിനെക്കുറിച്ചോർത്ത് ആർത്തു കരയുന്ന ഭാര്യയുടെ കണ്ണുനീരുമുണ്ടായിരുന്നു. അതെഴുതിയ ഇരട്ടവരിയിട്ട പുസ്തകത്താളിൽ ഉതിർന്നു വീണ കണ്ണീരുണങ്ങിയ പാടുകളുണ്ടായിരുന്നു. 

അനാഥാലയത്തിൽ വളർന്നെങ്കിലും പഠിക്കാൻ മിടുക്കനായ കൃഷ്ണജിത്തെന്ന അവനെ, അവൻ്റെ അമ്മയുടെ ആഗ്രഹം പോലെ പഠിപ്പിച്ചത് ഞാനാണ്. അവനറിയാം സുമിത എൻ്റെ മകളാണെന്ന്, എൻ്റെ മനസ്സിലെ കാരുണ്യം അവൾക്കും പകർന്നു കിട്ടിയിട്ടുണ്ടെന്ന് ഇന്നലെ പകൽ ഫോൺ ചെയ്തപ്പോൾ അവൻ പറഞ്ഞിരുന്നു. സഹായം നൽകിയ പലരിലൊരാൾ മാത്രമായതുകൊണ്ട് ഇക്കഥയൊന്നും ഞാൻ മോളോട് ഇതുവരെ പറഞ്ഞില്ല. ചെയ്യുന്ന നന്മകൾ കൊട്ടിഘോഷിക്കുന്നതെന്തിന്?

മരണമുഖത്തേക്ക് നടക്കുമ്പോൾ കേൾക്കുന്ന ഒരു പിൻവിളിക്ക് ജീവിതത്തെ തിരിച്ചുപിടിക്കാനാവുമെന്ന് സ്വന്തം ജീവിതം കൊണ്ടുതന്നെ മറ്റാരെക്കാളുംകൃഷ്ണജിത്തിനറിയാം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലയെന്നും. അതുകൊണ്ടാണ് അവൻ വളരാനായി  പഠനത്തിന് ആ വീഥി തന്നെ തെരഞ്ഞെടുത്തത്. ഞാൻ അതിന് കാരണക്കാരനായി എന്ന് മാത്രം. 

മോളുടെ വാശിക്കു കീഴടങ്ങി കഥ പറയുമ്പോൾ അവളുടെകണ്ണിൽ ആകാംക്ഷയുടെ തേരോട്ടം. പിന്നെ കൊച്ചുകുട്ടിയുടെ കുസൃതിയോടെ മോളുടെ ചോദ്യം ഉതിർന്നു വീണു. 

” അച്ഛനല്ലേ ജീവിതത്തിലേയ്ക്ക് പടർന്നു കയറാൻ ഡോക്ടർക്ക് താങ്ങുനൽകിയത്? ഇനി ബാക്കി ഭാഗം പൂരിപ്പിക്കുന്നത് അച്ഛൻ്റെ മകളായാലോ?

ഞാൻ ചിരിച്ചു. അവളും. 

 

ഡോക്ടർ. വീനസ്

#വെല്ലുവിളി

Post Views: 152
1
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.