Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • “മുറിവുകൾ ഉണക്കാത്ത മാപ്പ് “
  • ചൈനീസ് മസാജും ചക്കപ്പശയും എന്റെ പാവം നടുവും!
  • മൗനരാഗങ്ങൾ
  • ബുള്ളറ്റും സുദർശൻ ചേട്ടനും പിന്നെ ഈ ഞാനും
  • കാലത്തിൻ്റെ കാവ്യനീതി
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, October 4
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചൈനീസ് മസാജും ചക്കപ്പശയും എന്റെ പാവം നടുവും!
അനുഭവം ഓർമ്മകൾ ഗൃഹവൈദ്യം നര്‍മം സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

ചൈനീസ് മസാജും ചക്കപ്പശയും എന്റെ പാവം നടുവും!

By Binu VargheseOctober 4, 2026No Comments3 Mins Read5 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു പതിനെട്ട് കൊല്ലം മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവമാണ്.

അങ്ങ് ദുബായിൽ മരംകോച്ചുന്ന ഡിസംബർ മാസം. രാവിലെ എഴുന്നേറ്റപ്പോൾ ദേ കിടക്കുന്നു ഞാൻ… നടുവെട്ടിയ അവസ്ഥയിൽ  ‘L’ ഷേപ്പിൽ!

നേരെ നിൽക്കാൻ വയ്യ, ഇരിക്കാൻ വയ്യ, ഒന്നിനും വയ്യാത്ത അവസ്ഥ… നടക്കുമ്പോൾ കൊക്ക് നടക്കുന്നത് പോലെ!  

നടുവേദന കൊണ്ട് പുളഞ്ഞ് ഞാൻ എന്റെ കട്ട ചങ്ങാതി മിലനെ വിളിച്ചു. സ്കൂൾ, കോളേജ്  പോരാഞ്ഞിട്ട് ദുബായിലും സമാധാനം കിട്ടാതിരിക്കാൻ എന്നെ പിന്തുടരുന്ന.. അല്ല, ഞാൻ പിന്തുടരുന്ന പ്രോജക്ട് മാനേജർ.

“ഡാ മിലനേ… വേഗം വന്നെന്നെ  രക്ഷിക്കെടാ, നേരെ നിക്കാൻ വയ്യട, ഈ  നടുവ് വടക്കോട്ട് തിരിഞ്ഞു പോയെന്നാ  തോന്നുന്നേ !” എന്ന് കരഞ്ഞു പറഞ്ഞപ്പോൾ അവൻ പറന്നെത്തി.

വന്ന പാടെ അവൻ നാട്ടിൽ നിന്നും കൊണ്ട് വന്ന  കൊട്ടം ചുക്കാദി  കുഴമ്പുമെടുത്ത് എന്നെയൊന്ന് തിരുമ്മി ശരിയാക്കാൻ നോക്കി; ആ തിരുമ്മലോടെ എന്റെ നടുവ് കുറച്ചുകൂടി കോടി എന്ന് മാത്രം മിച്ചം!

സകല അടവും പരാജയപ്പെട്ടപ്പോൾ “വാടാ, നമുക്കിത്  തിരുമ്മി മാറ്റിച്ചേക്കാം ” എന്നായി. അങ്ങനെ   ഒത്തിയും ഞൊണ്ടിയും  അടുത്തുള്ള അൽ  അത്തർ  സെന്ററിലെ   ചൈനീസ് തിരുമ്മൽ കേന്ദ്രത്തിലേക്കു വെച്ചടിച്ചു.

“ആഹാ… ചൈനീസ് ആകുമ്പോൾ ജാക്കി ചാന്റെയൊക്കെ തരം ഒന്നാന്തരം ബോൺ-സെറ്റിംഗ് ടച്ച് ആയിരിക്കും! ഒറ്റ പിടിക്ക്  നടുവ് റെഡിയാകും!”

അവിടെ ചെന്നപ്പോൾ കൗണ്ടറിൽ ദാ ഇരിക്കുന്നു ഒരു ചൈനീസ് ബോൺസായ് അമ്മച്ചി. പ്യാങ്-ഷാങ് ഭാഷയിൽ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്! എനിക്ക് തോന്നുന്നു “ഇന്ന് പുതിയൊരു ബലി ആട് വന്നിട്ടുണ്ട്” എന്നോ മറ്റോ ആയിരിക്കും അവർ പറഞ്ഞത്. ഒരു 100 ദർഹം ടോക്കണുമെടുത്ത് അകത്തേക്ക് കയറി.   അവിടുത്തെ തിരുമ്മൽ ചേച്ചി വന്ന് എന്നോട് വസ്ത്രങ്ങളെല്ലാം മാറി, ഒരു  ടവ്വലും ഉടുത്ത് ഒരു ബെഞ്ചിൽ കമഴ്ന്നു കിടക്കാൻ പറഞ്ഞു. ബെഞ്ചിന് ചുറ്റുപാടും ധൂപം കത്തിച്ചു വെച്ചിരിക്കുന്നു… മുറിയാകെ സുഗന്ധ ദ്രവ്യങ്ങളുടെ മണം….. ഒരു മരണ വീട്ടിലെ പ്രതീതി.

ആ ടവ്വൽ കണ്ടപ്പോൾ തന്നെ എനിക്ക് വേദന കൂടി! എന്നാലും നടുവേദന മാറുമല്ലോ എന്നോർത്ത് ഞാൻ ബെഞ്ചിൽ കിടന്നുകൊടുത്തു.   പെട്ടെന്നാണ് ആ ‘ചൈനീസ് കരാട്ടെ ചേച്ചി’ കളത്തിലിറങ്ങിയത്! ഏതോ ഒരു ഐറ്റം  ഓയിൽ എടുത്ത് എന്റെ പുറത്തേക്ക് ഒരൊറ്റ ഒഴിക്കൽ! എന്നിട്ട് കയ്യും കുത്തി  ഒരൊറ്റ തിരുമ്മൽ!

എന്റെ പടച്ചോനേ… എന്റെ പുറത്തെ രോമങ്ങൾക്കിടയിലൂടെ അവർ കൈ തിരിച്ചും മറിച്ചും ഓടിച്ചപ്പോൾ രോമങ്ങളെല്ലാം കൂടെ ഒരുമിച്ച് കെട്ടുപിണഞ്ഞു! പഴുത്ത ചക്ക തിന്നുമ്പോൾ കയ്യിൽ ചക്കപ്പശ ഒട്ടിയാലത്തെ അവസ്ഥ പോലെയായി എന്റെ പുറം! അതിനിടയിലൂടെ അവർ കൈ വലിച്ച് നീട്ടുമ്പോൾ എന്റെ രോമങ്ങൾ വേരോടെ പിഴുതുപോരുന്ന അനുഭവം! കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു, സകല ദൈവങ്ങളുടെയും രൂപങ്ങൾ ഒന്നിനു പുറകെ ഒന്നായി കണ്മുന്നിൽ തെളിഞ്ഞു വന്നു!   വേദന സഹിക്കാൻ വയ്യാതെ ഞാൻ കിടന്ന് മുരണ്ടു: “മൈ സിസ്റ്റർ… മൈ ബാക്ക് ഈസ് പെയ്നിംഗ്… “

അതിന് ആ സേച്ചി തിരിച്ച് ചൈനീസിൽ “ചിങ് ചാങ് ചൂങ്” എന്ന് വല്ലതും പറഞ്ഞ് ഒന്നുകൂടി അമുക്കി! എനിക്കാണെങ്കിൽ ഒന്നും തിരിയുന്നുമില്ല, അവരുടെ തിരുമ്മൽ ശക്തി കൂടുന്നുമുണ്ട്!   കുറെ കഴിഞ്ഞപ്പോൾ അവർ പറഞ്ഞു: “മ്ലൊക്കേഷൻ ചേഞ്ച്… ഫ്ലിപ്പ് ഓവർ!” (മലർന്നു കിടക്കാൻ). 

ഞാൻ പാവം, നടുവേദന മാറും എന്ന പ്രതീക്ഷയിൽ പതുക്കെ തിരിഞ്ഞു കിടന്നതേയുള്ളൂ… മെഡുല്ല ഒബ്ലാങ്കെട്ട വഴി പയ്യോളി പാളത്തിലേക്ക് കയറിയ അവർ  എന്റെ ‘കൃത്യം മധ്യഭാഗത്തേക്ക്’ ഒരൊറ്റ പിടുത്തം! ജാങ്കോ പെട്ടല്ലോ.. 

കണ്ണ് തള്ളി പുറത്തുവന്നു, ശ്വാസം നിന്നുപോയി!

അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്… ഇവരുടെ മസാജ് നടുവിനെയല്ല, കേസ് തികച്ചും ട്രാക്ക് മാറിയാണ് പോകുന്നത്!  

ഞാൻ നിന്ന കിടപ്പിൽ  ‘അയ്യോ മില വേഗം വാടാ’ എന്നും വിളിച്ച് അവരുടെ കൈ തട്ടി മാറ്റി, ഷീറ്റെടുത്ത് പുതച്ച് അയൽമുറിയിൽ നിന്നിരുന്ന കൂട്ടുകാരൻ മിലനെ ഉറക്കെ വിളിച്ചു!

അവൻ ഓടിവന്നു.

ഞങ്ങൾ രണ്ടുപേരും കൂടെ ഇംഗ്ലീഷിലും മലയാളത്തിലും ആ പെൺകുട്ടിയോട് “ബാക്ക് പെയ്ൻ! നടുവേദന! നോ ഫൺ!” എന്നൊക്കെ പറഞ്ഞ് കാട്ടിയിട്ടും ചൈനീസുകാരിക്ക് എന്ത് ഇംഗ്ലീഷ്! അവർ ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നു!   അവസാനം ബഹളം കേട്ട് കൗണ്ടറിലെ സ്റ്റാഫ് തന്നെ ഓടിവന്നു. സംഭവം മനസ്സിലായപ്പോൾ അവർ വളരെ കൂൾ ആയി പറഞ്ഞു:

“സർ… ദിസ് വൺ അവർ ഈസ് ഗോയിങ് ട്ടോ ഫിനിഷ്, നൗ   ഫോർ റിലാക്സേഷൻ ‘ഹാപ്പി എൻഡിങ്’ ! ഇഫ് യൂ വാണ്ട് മോർ  മസാജ്, യൂ ഹാവ് ടു പേ അനദർ 100 ദിർഹം!”

എന്റെ പൊന്നോ! നടുവേദന മാറ്റാൻ വന്നിട്ട് കയ്യിലുള്ള കാശും പോയി, ചക്കപ്പശ തെച്ചോട്ടിച്ച പോലെ രോമങ്ങൾ ഒട്ടിപ്പിടിച്ച് നടക്കാൻ പറ്റാത്ത അവസ്ഥയും!, ട്രൗസർ കഷ്ടപ്പെട്ട് വലിച്ചുകയറ്റി, അതിലും ഭേദം എന്റെ പഴയ നടുവേദനയാണെന്നും പറഞ്ഞ് ഞാൻ ആ സെന്ററിന് പുറത്തു കടന്നു! 

ലിഫ്റ്റ് വഴി  പുറത്തിറങ്ങുമ്പോൾ  മിലന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.   “എന്നെ ഒന്നും ചെയ്യല്ലേ” എന്ന മട്ടിൽ തലയും താഴ്ത്തി അവൻ!

ഇന്നിപ്പോൾ വടക്കേ ഇന്ത്യയിലെ അതി ശൈത്യത്തിൽ പോലും നടുവൊന്ന് അനങ്ങാൻ മടിച്ചാൽ, ഞാൻ മനസിൽ പതുക്കെ ‘ അൽ അത്തർ സെന്റർ ചൈനീസ് മസാജ്’ എന്ന് മന്ത്രിക്കും… സെക്കൻഡുകൾക്കുള്ളിൽ നടുവേദനയും ഒപ്പം ഞാനും  കണ്ടം വഴി ഓടും!

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.