എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്ക് ഉണ്ടാക്കുക എന്ന് പറയുന്നത് ചിലർക്ക് ഒരു ഹോബി ആണ്…😤
കാരണങ്ങൾ സീസണൽ ആയി മാറി കൊണ്ടിരിക്കും…🌏
മറ്റുള്ളവർക്ക് എത്രത്തോളം hurt ആവുന്നുണ്ടെന്ന് ഒരു പ്രശ്നമേ അല്ലാത്തവർ…🤷🏽♀️
ചില വാക്കുകൾ നമ്മൾ എത്ര വേദനിച്ചാലും ഉപയോഗിക്കാൻ പാടില്ലാത്തവ തന്നെയാണ് അഥവാ ഉപയോഗിച്ചാൽ മാപ്പ് പറയുക എന്ന മാന്യമായ നിലപാടെടുക്കുക എന്നതൊരു ക്വാളിറ്റിയുമാണ്.💪🏻
എനിക്ക് കിട്ടുന്നത് മാത്രമേ തിരിച്ചു കൊടുക്കൂ എന്നുള്ള മുടന്തൻ ന്യായം പറയാം എന്നല്ലാതെ നിസ്വാർഥമായ സ്നേഹം കൊടുക്കാൻ നമ്മളിൽ എത്ര പേർക്കറിയാം?
അവൾ👩🏼🦰/അവൻ 👨സ്നേഹം തരുന്നത് കൊണ്ട് ഞാനും കൊടുക്കുന്നു…
സ്നേഹം അങ്ങോട്ട് കൊടുത്തു ഇങ്ങോട്ട് അതെ അളവിൽ ലഭിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള അളവ് കോൽ അല്ലെങ്കിൽ intensity മീറ്റർ കണ്ടു പിടിക്കാത്തിടത്തോളം കാലം.… ഇങ്ങോട്ട് തരുന്നത് ആനയും 🐘🐘🐘അങ്ങോട്ട് കൊടുക്കുന്നത് അമ്പഴങ്ങയും 🫒ആയി തന്നെ തുടരും….


1 Comment
👍