Author: Kiran Raj

Im Kiranraj from thrissur…

എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്ക് ഉണ്ടാക്കുക എന്ന് പറയുന്നത് ചിലർക്ക് ഒരു ഹോബി ആണ്…😤 കാരണങ്ങൾ സീസണൽ ആയി മാറി കൊണ്ടിരിക്കും…🌏 മറ്റുള്ളവർക്ക് എത്രത്തോളം hurt ആവുന്നുണ്ടെന്ന് ഒരു പ്രശ്നമേ അല്ലാത്തവർ…🤷🏽‍♀️ ചില വാക്കുകൾ നമ്മൾ എത്ര വേദനിച്ചാലും ഉപയോഗിക്കാൻ പാടില്ലാത്തവ തന്നെയാണ് അഥവാ ഉപയോഗിച്ചാൽ മാപ്പ് പറയുക എന്ന മാന്യമായ നിലപാടെടുക്കുക എന്നതൊരു ക്വാളിറ്റിയുമാണ്.💪🏻 എനിക്ക് കിട്ടുന്നത് മാത്രമേ തിരിച്ചു കൊടുക്കൂ എന്നുള്ള മുടന്തൻ ന്യായം പറയാം എന്നല്ലാതെ നിസ്വാർഥമായ സ്നേഹം കൊടുക്കാൻ നമ്മളിൽ എത്ര പേർക്കറിയാം? അവൾ👩🏼‍🦰/അവൻ 👨സ്നേഹം തരുന്നത് കൊണ്ട് ഞാനും കൊടുക്കുന്നു… സ്നേഹം അങ്ങോട്ട് കൊടുത്തു ഇങ്ങോട്ട് അതെ അളവിൽ ലഭിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള അളവ് കോൽ അല്ലെങ്കിൽ intensity മീറ്റർ കണ്ടു പിടിക്കാത്തിടത്തോളം കാലം.… ഇങ്ങോട്ട് തരുന്നത് ആനയും 🐘🐘🐘അങ്ങോട്ട് കൊടുക്കുന്നത് അമ്പഴങ്ങയും 🫒ആയി തന്നെ തുടരും….

Read More

നിങ്ങളെ എപ്പോഴെങ്കിലും കളിക്കളത്തിൽ അല്ലാതെ കരുവാക്കുക എന്ന പ്രയോഗത്തിൽപ്പെടുത്തിയിട്ടുണ്ടോ??? ഇതിപ്പോ ഫ്രണ്ട്സുമായുള്ള ഡിസ്കഷന് ഇടക്ക് ഉണ്ടായൊരു സംഭവത്തിൽ നിന്നും വളരെ ലളിതവും എന്നാൽ അത്രമേൽ കൂർമതയുള്ളതുമായ പദപ്രയോഗം രസമുള്ളതായി തോന്നിയത് കൊണ്ട് എഴുതാം എന്ന് വെച്ചു….☺️ രസം എന്ന് പറഞ്ഞാൽ കേൾക്കുമ്പോൾ സങ്കടകരവും എന്നാൽ പറയുന്ന ആൾക്ക് ആ വാക്കിനെ കുറിച്ചുള്ള ഉപമാവ്യാഖ്യാന ആഴവും ഇല്ലെന്നുള്ള അറിവ് അവസാനം മനസ്സിലാക്കുമ്പോൾ തോന്നുന്ന രസമില്ലേ, അതാണ് ഉദ്ദേശിച്ചത്….🙏 നിങ്ങൾ എന്നെ “കരുവാക്കരുത്”എന്ന് പറയുന്നത് ചതി/വഞ്ചന 🥹എന്നിങ്ങനെയുള്ള സന്ദർഭങ്ങളിലാണ് സാധാരണയായി ഉപയോഗിക്കുക എന്നതാണ് വസ്തുത… ഇതു പോലെ നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചു കാണുമല്ലോ…🧐 എന്തായാലും സുഹൃത്തുക്കളെ വാക്യവ്യത്യാസങ്ങൾ പഠിപ്പിക്കുന്നതിലും നല്ലത് നമ്മൾ വ്യത്യസ്തരാവുക എന്നതാണ് കൂടുതൽ എളുപ്പം…💪🏻 പണ്ട് ആരോ പറഞ്ഞത് പോലെ ചിലപ്പോഴൊക്കെ കത്തികളേക്കാൾ മൂർച്ചയുള്ളവയാണ് പേനകൾ…✍️ അത് കൊണ്ട് ഹൃദയം 🫀കുത്തി മുറിക്കാൻ പറ്റും… 🔪ചോര ചിന്തില്ല… വേദനിക്കുകയും ചെയ്യും…😩 വെറും നാലോ അഞ്ചോ വാക്കുകൾ എഴുതുക മാത്രം ചെയ്താൽ മതി…

Read More