Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാപട്യങ്ങൾ
അനുഭവം ജോലി സ്ത്രീ

കാപട്യങ്ങൾ

By Sheeba PrasadAugust 5, 2023Updated:August 14, 2023No Comments2 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

“മാം, ഞങ്ങൾക്ക് ഒരു റിക്വെസ്ട് ഉണ്ടായിരുന്നു.” സരിത മുഖവുരയായ് പറഞ്ഞു.

“എന്താണ്?”, ഞങ്ങളുടെ മുഖത്തേക്ക് മാറിമാറി നോക്കി മാഡം ചോദിച്ചു.

“ക്രിസ്തുമസ് ആഘോഷ ദിവസം കളർ സാരി ഉടുത്തു വരാനാണ് ഞങ്ങൾക്ക് ആഗ്രഹം.”

“എല്ലാ ദിവസവും നിങ്ങൾ കളർ സാരി ഉടുത്തല്ലേ വരുന്നത്? ആഘോഷദിവസങ്ങളിൽ നമ്മുടെ യൂണിറ്റി ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് നമുക്ക് എല്ലാവർക്കും സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് വരാം എന്നൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചത്.” നിഷ്കളങ്കമായ മുഖഭാവത്തോടെ മാഡം പറഞ്ഞു നിർത്തി.

“മാം, ഞങ്ങളിൽ രണ്ടുമൂന്നു പേർക്ക് പീരിഡ്സ് ഡേറ്റ് ആണ്. അങ്ങനെയുള്ള അവസരത്തിൽ ഞങ്ങൾക്ക് ഓഫ്‌ വൈറ്റ്സാരി ഉടുത്തു വരാൻ കഴിയില്ല.”

“ഓ, പ്രായം ഇത്രയും ആയിട്ടും പീരിയഡ്‌സ് സമയത്തു വേണ്ടുന്ന മുൻകരുതൽ എടുക്കാൻ അറിയില്ലേ? കഷ്ടം.” അത് പറയുമ്പോൾ മാഡത്തിന്റെ മുഖം പരിഹാസത്തിന്റെ നേർത്ത ആവരണത്താൽ തിളങ്ങി.

“ഞാൻ ഒരു കാര്യവും ആരെയും നിർബന്ധിച്ചു ചെയ്യിക്കാറില്ല. നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾക്ക് ചെയ്യാം.” മൊബൈൽ ഫോണിൽ ഏതോ നമ്പർ തിരയുന്നതായി ഭാവിച്ച്, മാഡം നിങ്ങൾക്ക് പോകാം എന്ന് പറയാതെ പറഞ്ഞു.

“എന്തു വേണം? അവർ അടുക്കുന്ന മട്ടില്ലല്ലോ..” നീതു നിരാശ മറച്ചു വെച്ചില്ല.

“നമ്മൾ കളർ സാരി ഉടുത്തു വരും. അത്ര തന്നെ..” അമ്മു ചിറി കൂർപ്പിച്ചു പറഞ്ഞു.

വൈകുന്നേരത്തെ ചായക്ക് കാന്റീനിൽ കാണുമ്പോൾ മറ്റു ഡിപ്പാർട്മെന്റിലെ പലരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

രണ്ട് മേശക്ക് അപ്പുറത്ത് നിന്നും സുമിത്ര മാഡം ഞങ്ങൾക്ക് അരികിലേക്ക് വന്നു പറഞ്ഞു, “എന്നാലും നിങ്ങൾ ഇത്രയും വേണ്ടിയിരുന്നില്ല.”

“എന്തു വേണ്ടിയിരുന്നില്ലെന്ന്?”

“നിങ്ങൾ എന്തിനാ മാഡത്തിനോട് സെറ്റ് സാരി ഉടുക്കാൻ കഴിയില്ല എന്ന് പറഞ്ഞത്?”

“സുമിത്ര ചേച്ചി, ഓണാഘോഷം അല്ല നടക്കാൻ പോകുന്നത്, ക്രിസ്തുമസ് ആഘോഷമാണ്. ആ ദിവസം കേരള സാരി ഉടുത്തു ആഘോഷിക്കുന്നത് നമ്മുടെ സ്ഥാപനത്തിൽ മാത്രമാകും. മാനസികമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ചേച്ചി ശ്രദ്ധിച്ചിട്ടുണ്ടോ, എന്തെങ്കിലും ആഘോഷം വന്നാൽ ഉടനെ മാഡം പറയും നമുക്ക് കേരളീയ വേഷം ധരിച്ച് യൂണിറ്റി കാണിക്കാമെന്ന്. ഒരൊറ്റ വിശേഷദിവസം പോലും നമ്മളെ, നമുക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ചു വരാൻ അനുവദിക്കില്ല. ഞങ്ങൾക്ക് മടുത്തു. അതുകൊണ്ടാ പോയി റിക്വെസ്റ്റ് ചെയ്തത്.” ഞാൻ രോഷത്തോടെ പറഞ്ഞു നിർത്തി.

“എന്നിട്ടെന്തായി എന്നറിയാമോ? നിങ്ങൾ ആ മുറിയിൽ നിന്നിറങ്ങിയ പാടേ മാഡം ഓരോ ഡിപ്പാർട്മെന്റിലും വിളിച്ചന്വേഷിച്ചു. ആർക്കെങ്കിലും മാഡം പറഞ്ഞ ഡ്രസ്സ്‌ കോഡ് അനുസരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോന്ന്. അവരെ ഭയന്ന് ആരും എതിർത്തു പറഞ്ഞില്ല. ചുരുക്കത്തിൽ നിങ്ങൾക്ക് ധിക്കാരികൾ എന്നൊരു ലേബലും ചാർത്തിക്കിട്ടി.”

നുരഞ്ഞു പൊന്തിയ ദേഷ്യം പ്രകടിപ്പിക്കാൻ കഴിയാതെ ഉള്ളിലടക്കാനെ കഴിയുമായിരുന്നുള്ളൂ.

പുതിയ മേലധികാരി വന്നതിൽ പിന്നെ കഴിഞ്ഞ ആറു വർഷത്തോളമായി ഞങ്ങൾ സഹിക്കേണ്ടി വന്ന ദുരവസ്ഥയാണ് മുകളിൽ പറഞ്ഞതിന് ആധാരമായ സംഗതി.

മലയാള മനോരമ കലണ്ടറിന്റെ പരസ്യം പോലെ വിശേഷം ഏതായാലും ഞങ്ങളുടെ വേഷം കേരള സാരി തന്നെ!

അങ്ങനെയിരിക്കെ മാഡം നേതൃസ്ഥാനത്തുള്ള ഒരു സന്നദ്ധ സംഘടനയുടെ വാർഷിക സമ്മേളനവും ധനശേഖരണവും ഓഗസ്റ്റ് മാസത്തിൽ നടത്താൻ തീരുമാനിച്ചു.

ഫണ്ട്‌ പിരിവും മറ്റും തകൃതിയായി നടന്നു. പരിപാടിയുടെ മുന്നോടിയായി നടത്തിയ അവസാനവട്ട മീറ്റിങ്ങിൽ പങ്കെടുക്കാൻ മാഡത്തിനൊപ്പം ഞാനും പോകേണ്ടി വന്നു.

സംഘടനയുടെ നേതൃത്വം വഹിക്കുന്നൊരാൾ ഭാരവാഹികളായ സ്ത്രീകളോട് പ്രത്യേകം ഓർമിപ്പിച്ചു കൊണ്ട് പറഞ്ഞു, “അന്നേ ദിവസം സ്ത്രീകൾ മേക്കപ്പും വസ്ത്രധാരണവും ശ്രദ്ധിക്കണം. ഇതൊരു സന്നദ്ധ സംഘടനയുടെ പരിപാടിയാണ്. അതുകൊണ്ട് ഓവർ മേക്കപ്പൊ പട്ടുവസ്ത്രങ്ങളോ ധരിച്ചു വരരുത്.”

പലരുടെയും മുഖത്ത് അതൃപ്തി പുകഞ്ഞു. ഞങ്ങളുടെ മേലധികാരി മാഡം എഴുന്നേറ്റ് നിന്ന്, തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു, “ഇങ്ങനെ ഒരു പരിപാടി ആണെന്ന് കരുതി ഞങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ പാടില്ല എന്നുണ്ടോ? അത് അംഗീകരിച്ചു തരാൻ കഴിയില്ല. വസ്ത്രസ്വാതന്ത്ര്യം ഒരുവന്റെ അവകാശമാണ്..”

ഹിപ്പോക്രസിയുടെ ജീവനുള്ള ബിംബത്തെ ഞാൻ കണ്ണെടുക്കാതെ നോക്കിയിരുന്നു.

Post Views: 46
0
Sheeba Prasad

Reader, Writer, Teacher

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.