Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇങ്ങനെ ഒരു ഭാര്യ പദവി എനിക്ക് വേണ്ട!!!
കഥ വിവാഹം

ഇങ്ങനെ ഒരു ഭാര്യ പദവി എനിക്ക് വേണ്ട!!!

By WordwarriorAugust 16, 2023Updated:August 16, 20233 Comments4 Mins Read221 Views
Bookmark Now
Please login to bookmark Close

No account yet? Register

 

വീട്ടിലെ വിളക്കെല്ലാം അണഞ്ഞപ്പോൾ അടുക്കളയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് രഹന ഡയറിയിൽ എഴുതിത്തുടങ്ങി.

“ഓടി തളർന്നുവോ? രാവെന്നോ പകലെന്നോയുള്ള വ്യത്യാസങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത കോലം. ഒരുപാട് കാലത്തിനു ശേഷമാണ് ഉമ്മിച്ചിയെ കാണാൻ സാധിച്ചത്. കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പലതും വിളിച്ചു പറയാൻ ആഗ്രഹമുണ്ടായിട്ടും അവയെല്ലാം അടക്കി വെക്കാൻ ഉള്ളിലിരുന്നാരോ മന്ത്രിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ഒന്നും പറയാൻ സാധിച്ചില്ല. അല്ലെങ്കിലും പറഞ്ഞിട്ടിപ്പോ എന്താ കാര്യം?”

“ന്റെ പൊന്നൂട്ടിക്ക് സുഖല്ലേ” എന്ന് ഉമ്മിച്ചി തോളിൽ ചേർത്ത് പിടിച്ചു ചോദിച്ചപ്പോൾ യാന്ത്രികമായി തല കുലുക്കാനേ സാധിച്ചുള്ളൂ. ഉമ്മിച്ചിയെ കണ്ട മാത്രയിൽ ഇവിടെയുള്ളവരുടെ മട്ടും ഭാവവും മാറിയത് കണ്ടപ്പോഴാണ് എനിക്ക് അത്ഭുതം തോന്നിയത്. കല്യാണം കഴിഞ്ഞ് വന്ന് രണ്ടു വർഷമായപ്പോഴേക്കും ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എന്റെ സ്ഥാനം അടുക്കളത്തിണ്ണയിലെത്തി നിൽക്കുന്നത് എങ്ങനെ ഉമ്മിച്ചിയിൽ നിന്ന് മറച്ചു വെക്കും എന്നാലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുമ്പോഴാണ്, നസീ, എന്റെ നാത്തൂൻ നിർബന്ധിച്ച് ഡൈനിങ് ടേബിളിലേക്ക് എന്നെ ആനയിച്ച് കൊണ്ട് വന്നത്. ഇക്കായുടെ വീട്ടുകാർ ഉമ്മിച്ചിയുടെ മുന്നിൽ വെച്ച് എന്നോട് സ്നേഹത്തിൽ പെരുമാറുന്നത് കണ്ടിട്ടാവണം പോകാൻ നേരം ഉമ്മിച്ചി എന്റെ കൈ കൂട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞത്…

“പിരിശം ള്ള കൂട്ടരാ ലേ ഇവര്…ഇന്റെ കുട്ടീന്റെ ഭാഗ്യാണ്,അൽഹംദുലില്ലാ” അത് കേട്ടപ്പോഴാണ് അത്രയും നേരം അടുക്കിവെച്ച കണ്ണീർ കണ്ണിൽ നിന്നും ധാരധാരയായി കവിളിലൂടെ ചാല് പോൽ ഒഴുകിപ്പോയത് ആനന്ദക്കണ്ണീരാണെന്ന് ഉമ്മിച്ചിക്ക് തോന്നിക്കാണും. അതാവും ചിരിച്ചു കൊണ്ട് കവിളത്ത് തട്ടി,മെല്ലെ എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചിറങ്ങിയത്.

 

എന്തിനായിരിക്കണം ഇക്കയും വീട്ടുകാരും പൊന്നും പണ്ടവും ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് എന്റെ വീട്ടുകാരോട് പറഞ്ഞത്. വാപ്പയില്ലാത്ത കുട്ടിയായത് കൊണ്ട് മാമന്മാരും അമ്മായിമാരും കൂടി പന്ത്രണ്ട് പവൻ ഒരുക്കൂട്ടി തന്നു. നിക്കാഹ് കഴിഞ്ഞു ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന ആദ്യ മണിക്കൂറിൽ തന്നെ തന്റെ ആഭരണങ്ങൾ എല്ലാം അഴിച്ചു വാങ്ങി. അപ്പോഴും ഒരു കുഴപ്പവും തോന്നിയില്ല. ഒന്നും വേണ്ട എന്ന് പറഞ്ഞവരുടെ മുന്നിൽ കാണിക്കാൻ അതെങ്കിലും ഉണ്ടല്ലോ, ഇനി എന്റെ ജീവിതം ഇവിടെയാണല്ലോ എന്ന ഒരു ആശ്വാസമായിരുന്നു എനിക്കൊരു കുഴപ്പവും തോന്നാതിരിക്കാൻ കാരണം.

 

കല്യാണപ്പിറ്റേന്ന് സുബ്ഹ് നിസ്കാരം കഴിഞ്ഞു നിസ്കാരപ്പായയിൽ നിന്നെഴുന്നേറ്റ നേരം കേട്ടതാണ്…

“രഹനാ.. ഇയ്യ് ഒന്ന് ഇങ്ങ്ട്ട് വന്നാ..” ഇക്കാന്റെ ഉമ്മ വിളിച്ചതാണ്. ആ വിളി കേട്ട പാടെ നിസ്കാരം കുപ്പായവും മക്കനയും മടക്കി വെച്ച് നേരെ അടുക്കളയിലേക്ക് പോയി നോക്കിയപ്പോൾ ഉമ്മ വിളിക്കുന്നത് വീടിന്റെ പിറകുവശത്തുള്ള വിറകുപൊരയിൽ നിന്നാണെന്ന് മനസ്സിലായി. അങ്ങോട്ടേക്ക് ഇറങ്ങിച്ചെന്നപ്പോ ആദ്യം തന്നെ ഉമ്മ അടിമുടി നോക്കിയപ്പോൾ ഞാൻ വല്ലാതെ ചൂളിപ്പോയി.

“പ്രായം തികഞ്ഞ പെൺകുട്ട്യോളുള്ള പൊരയാണ്..അടങ്ങി ഒതുങ്ങി നിന്നോണ്ടി. ഓൽക്കും ചോരത്തെളപ്പ് ഇണ്ടാവും. മാണ്ടാത്ത വർത്താനൊന്നും ഓലോട് പറയാൻ പോണ്ട” ഉമ്മ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അപമാനം എന്നെ മൂടിക്കഴിഞ്ഞിരുന്നു. ഉമ്മയുടെ കൈയിലുള്ള വെട്ടുകത്തി എന്റെ കയ്യിൽ തന്നിട്ട് “ഒണങ്ങ്യ മടലാണ്. ഇയ്യ് ഇതങ്ങ്ണ്ട് വെട്ടി മുറിച്ച് ഇട്ടാള്. ഞാൻ ഇപ്പം വരാം” അതും പറഞ്ഞ് ഉമ്മ അങ്ങോട്ട് സ്ഥലം വിട്ടു.

 

എത്രയാലോചിച്ചിട്ടും ഇവർ എന്താ ഇങ്ങനെ എന്നതിന്റെ ഒരു ന്യായവും എനിക്കന്ന് ആലോചിച്ചിട്ട് പിടി കിട്ടിയില്ല. പോകെപ്പോകെ എല്ലാം തെളിഞ്ഞു. പെങ്ങന്മാരുടെ കല്യാണം നടത്താനുള്ള എളുപ്പ വഴിയായിരുന്നു ആങ്ങളയുടെ കല്യാണം. കല്യാണം അല്ല. കല്യാണങ്ങൾ. ഞാനടക്കം മൂന്ന് കല്യാണങ്ങൾ. ഞാനിക്കായുടെ രണ്ടാമത്തെ ഭാര്യയാണെന്നറിഞ്ഞത് പ്രസവരക്ഷയ്ക്ക് ശേഷം തിരിച്ചു വന്ന ഹസീനതാത്തയെ കണ്ടപ്പോഴാണ്.

 

തിരിച്ചു വന്ന ഹസീനത്ത കല്യാണക്കാര്യം അറിഞ്ഞിട്ടും ഒന്നും ഭാവിക്കാത്ത പോലെ നടക്കുന്നത് എനിക്കതിശയമായി തോന്നി. മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു നിക്കാഹ്. ഒരു യതീം കുട്ടിയെ. യതീംഖാനക്കാര് നൽകുമെന്നുറപ്പുള്ള പത്ത് പവനും ഇരുപതിനായിരം ഉറുപ്പികക്കും വേണ്ടി സാബിറ എന്ന അനാഥപ്പെൺകുട്ടി അവൾ പോലും അറിയാതെ ബലിയാടായി.

 

സാബിറക്ക് മുന്നിൽ ഹസീനത്ത മരിച്ചു പോയ ജേഷ്ഠന്റെ ഭാര്യയും ഞാൻ ഒരു വേലക്കാരിയും.

 

ആ വേലക്കാരിപ്പട്ടമാണ് ഇന്നെന്റെ ഭാര്യയെന്ന സ്ഥാനം. രാവന്തിയോളം മേലനങ്ങി പണിയെടുക്കണം. കുഞ്ഞിനെ കുളിപ്പിക്കണം. ഇക്കായുടേയും വീട്ടിലുള്ള സർവ്വരുടേയും വസ്ത്രം അലക്കി തേച്ച് കൊടുക്കണം. വീടും പരിസരവും പറമ്പും വൃത്തിയാക്കി കൊണ്ട് നടക്കണം. പശുവിനെ കറക്കണം. ഞാൻ വന്നതോടെ കറവക്കാരനോട് ഇനി വരണ്ടാ എന്ന് ഉമ്മ പറഞ്ഞത്രേ. ഓരോരുത്തരുടേയും ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കി വെക്കണം. ഇതൊന്നും പോരാഞ്ഞിട്ട് ഇളയ നാത്തൂനെ പത്താം ക്ലാസ് ജയിക്കാൻ വേണ്ടി പഠിപ്പിക്കണം.

 

ഒന്നാം ഭാര്യ ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴും മൂന്നാം ഭാര്യ യതീംഖാനയിലുള്ളവരെ കാണാൻ പോകുമ്പോഴും ഇക്കായുടെ തൃഷ്ണ തീർക്കാൻ എന്റെ ശരീരം പാകപ്പെടുത്തി വെക്കണം.

 

ഒരു നല്ല വാക്ക് എനിക്കായി തരാത്തവരുടെ ഇടയിൽ സഹകരണം പ്രതീക്ഷിക്കാതെ അസഭ്യം പറഞ്ഞു കൊണ്ട് ദേഷ്യം തീർക്കുന്നവരുടേയും കൂടെ ഇനി ജീവിക്കാൻ കഴിയില്ല. കാരണം ഉദരത്തിൽ ഒരു ജീവൻ തുടിച്ചു നിൽക്കുന്നുണ്ട്. അതിനേ ഇല്ലാതാക്കാൻ എനിക്ക് വയ്യാ. ഒരിക്കൽ ഒരു പാതകം ചെയ്തതാണ്.ഇനി വയ്യ.

 

ഇനി,വീട്ടിലേക്കൊരു തിരിച്ചു പോക്കില്ല. പെൺമക്കൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് തിരിച്ചു വരുന്നത് കുറച്ചിലായി കാണുന്ന ബന്ധുക്കളുടെ ഇടയിലേക്ക് ഇനി ഞാൻ വരില്ല.

 

എന്റെ വഴി, ഞാൻ വെട്ടിത്തെളിക്കും.ആരും എന്നെ അന്വേഷിക്കേണ്ട.ഇങ്ങനെയൊരു ഭാര്യാ പദവി എനിക്ക് വേണ്ട.

എന്ന്,

രഹന.

 

രഹന എഴുതിത്തീർന്നതും കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു. ആദ്യം തന്നെ എടുത്ത് മാറ്റി വെച്ചിരുന്ന ബാഗും വീട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വന്ന ആഭരണങ്ങളും അവൾ കൈയിലുള്ള ബാഗിലേക്ക് മാറ്റിയിരുന്നു.

 

മഹറായി നൽകിയ രണ്ട് വളകൾ ഡയറിക്ക് മുകളിൽ വെച്ച് കൊണ്ട് ശബ്ദം ഉണ്ടാക്കാതെ അവൾ വീടിന്റെ പിറകുവശത്തുള്ള വാതിൽ തുറന്നു ഇറങ്ങി. വിറകുപുരയിൽ പോയി സ്വയം രക്ഷക്കായി വെട്ടുകത്തിയും ബാഗിലേക്ക് വെച്ചു കൊണ്ട് പ്രതീക്ഷയുടെ പൊൻതിരകങ്ങൾ തേടി അവൾ ഇരുട്ടിലേക്ക് മറഞ്ഞു.

 

 

©️ Wordwarrior

 

 

 

PS: ഇസ്ലാമിലെ ബഹുഭാര്യാത്വം യഥാർത്ഥത്തിൽ ഇത്തരം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉള്ളതല്ല. ഇത് ഒരു സാങ്കല്പിക കഥയും കഥാപാത്രങ്ങളും മാത്രം.

 

Post Views: 43
9
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

3 Comments

  1. Nisha Sidhique on October 6, 2024 12:17 PM

    പർവീ… 🫂

    Reply
  2. Divya Sreekumar on September 11, 2023 10:41 AM

    തന്നെ ആവശ്യമില്ല എന്ന് തോന്നിയപ്പോൾ അവിടെ നിന്നും ഇറങ്ങി പോവാനുള്ള ആര്‍ജ്ജവം അവൾ കാണിച്ചല്ലോ 👍👌👌💙

    Reply
    • Shreeja R on October 2, 2024 1:44 PM

      👌👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.