Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയപ്പെട്ടവർ അറിയാൻ…
ജീവിതം വിവാഹം

പ്രിയപ്പെട്ടവർ അറിയാൻ…

By WordwarriorAugust 16, 2023Updated:August 16, 20234 Comments2 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

 

പ്രിയപ്പെട്ട അച്ഛനും അമ്മയും എന്റെ സഹധർമ്മിണിയും അറിയാൻ,

 

നിങ്ങൾക്ക് എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ പരമസുഖമാണ്. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും എനിക്ക് ലഭിക്കുന്ന ആറക്ക ശമ്പളത്തിൽ ഞാൻ തൃപ്തനാണ്.

നിങ്ങളുടെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കുമുള്ള പണം സമയാസമയം ഞാൻ അയച്ച് തരുന്നതിനാൽ അക്കാര്യത്തിൽ നിങ്ങളും തൃപ്തരായിരിക്കാം.

 

ഞാനിങ്ങോട്ട് വന്നിട്ടിപ്പോൾ ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ മണ്ണിന്റെ മണവും ഗുണവും തോട്ടിലെ വെള്ളത്തിൻ നനവുമെല്ലാം എന്നിൽ നിന്നും അകന്നു മാറിയിട്ടിന്നേക്ക് ഏഴ് വർഷം തികയുന്നു.

 

ആദ്യാവധിക്ക് ഞാൻ നാട്ടിലേക്ക് വരാനിരുന്നപ്പോൾ റാണിയുടെ കല്ല്യാണച്ചെലവും സുബോധിന്റെ പഠനചെലവും പറഞ്ഞ് അമ്മയെന്നെ പിന്തിരിപ്പിച്ചു.

 

പിന്നീടുള്ള ഓരോ വർഷവും ഓരോ കാര്യങ്ങളും പറഞ്ഞു നിങ്ങളെന്റെ വരവിനെ മുടക്കി. ഞാൻ കൈയിൽ നിന്നും ചിലവാക്കി ആ വീട്ടിൽ നടത്തിയ പരിപാടിക്കിടയിൽ എന്റെ ഫോൺകോൾ പോലും എടുക്കാൻ പറ്റാത്ത തരത്തിലുള്ള തിരക്കുകൾ നിങ്ങളെ ബാധിച്ചിട്ടുണ്ടായിരുന്നു.

 

ഏറ്റവും ഒടുവിലായി വരാനിരുന്നപ്പോൾ എന്റെ സഹധർമ്മിണിക്ക് അവളുടെ നാട്ടിൽ ഒരു ഇരുനില വീട് പണിതു കഴിഞ്ഞിട്ട് വന്നാൽ മതിയെന്നായി.

 

എന്റെ കുഞ്ഞിന് ആറ് വയസ്സായിട്ടും ഇന്നേ വരെ അവളുടെ അടുത്തിരുന്നു കഥ പറയാനോ അവൾ പറയുന്നത് കേട്ടിരിക്കാനോ ഉള്ള അവസരം ഈ ഹതഭാഗ്യനായ അച്ഛനായ എനിക്ക് ലഭിച്ചില്ല.

 

ഇങ്ങനെ പണം അടിച്ച് കൊടുക്കുന്ന യന്ത്രം പോലെ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നതിനിടയിൽ ഞാൻ എന്റെ ജീവിതം എന്തായിത്തീർന്നുവെന്ന് തിരിച്ചറിയാൻ വൈകി പോയി.

 

എന്നാലും ഞാൻ കുറച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് നിങ്ങൾ മൂവരേയും അറിയിക്കാനാണീ കത്ത്.

 

അച്ഛനും അമ്മയും നാട്ടിലെ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോളൂ. ഞാനീ വാടകവീട് ഒഴിഞ്ഞ് തരാമെന്ന് വീട്ടുടമസ്ഥനെ വിളിച്ചറിയിച്ചിട്ടുണ്ട്. ഒരു ചില്ലിക്കാശു പോലും വാടകയിനത്തിൽ ഞാൻ ഇനി ചിലവാക്കില്ല എന്ന് അയാളെ അറിയിച്ചിട്ടുണ്ട്.

 

സുബോധിനും റാണിയുടെ ഭർതൃവീട്ടിലേക്കും വേണ്ടിയും അനാവശ്യമായി ചിലവാക്കിയ പണത്തിന്റെ  എല്ലാ കണക്കുകളും തെളിവുകളും അയച്ച് തരുന്നതായിരിക്കും. അവരോട് അത് തിരിച്ചു തരാൻ പറയണം. അല്ലെങ്കിൽ ഞാൻ നിയമപരമായി നേരിടും.

 

പിന്നെ, എന്റെ പ്രിയ പത്നി, നീ തിരിച്ചു നിന്റെ വീട്ടിലേക്കും പോവുക. ഒരു വക്കീൽ നോട്ടീസ് വൈകാതെ അവിടെയെത്തിക്കോളും.

 

പിന്നെ മോളെ ഞാനിങ്ങോട്ടേക്ക് കൊണ്ട് വരാം. ഇതൊക്കെ പറയുന്നതിനിടയിൽ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ മറന്നു പോയി.

 

ഞാൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒന്നിൽ പിഴച്ചെന്ന് കരുതി എല്ലാം അങ്ങനെയാവണമെന്നില്ലല്ലോ.

 

പണത്തേക്കാൾ മൂല്യം ബന്ധങ്ങൾക്ക് നൽകുന്ന ഒരുവളെ ഞാൻ കൂടെ കൂട്ടിക്കോളാം.

 

നിങ്ങൾ ആരും എന്നോട് ക്ഷമിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, നിങ്ങൾ ഓരോരുത്തരും ഇത്രയും കാലം എന്നോട് ചെയ്തു കൂട്ടിയതിനെല്ലാം ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു.

 

പിന്നെ റോക്കിയെ മാത്രം രവിയെ ഏൽപിക്കണം. അവനെ ഞാൻ പറഞ്ഞേൽപിച്ചിട്ടുണ്ട് റോക്കിയുടെ എല്ലാ കാര്യങ്ങളും.

 

അവൻ നോക്കാമെന്നും ഏറ്റിട്ടുണ്ട്. എന്തായാലും നിങ്ങളെല്ലാവരും കാണിച്ച നന്ദികേട് അവൻ എന്നോട് കാണിക്കില്ല എന്നെനിക്കുറപ്പുണ്ട്.

 

പിന്നെ വേറൊരു കാര്യം കൂടി പറയാനുണ്ട്.

 

എന്റെ വീടിന്റെ പണി നടക്കുന്നതിന്റെ ഏഴയലത്ത് നിങ്ങളുടെ നിഴല് പോലും പതിക്കരുത്.

 

പണത്തേക്കാൾ പ്രധാന്യം ധാർമിക മൂല്യങ്ങൾക്കും വ്യക്തികൾക്കും വ്യക്തിബന്ധങ്ങൾക്കുമുണ്ടെന്ന്

തിരിച്ചറിയാൻ നിങ്ങൾക്കെല്ലാവർക്കും കഴിയട്ടെയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

 

എന്ന്

നിങ്ങളുടെ ആരുമല്ലാത്ത

ഒരുവൻ.

 

 

 

 

©️Word warrior

 

Post Views: 26
4
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

4 Comments

  1. Sunandha Mahesh on June 19, 2024 7:45 AM

    ശോ എന്തായിരിക്കും അവരുടെ പ്രതികരണം.. അറിയാൻ ഒരു ത്വര 😄

    Reply
  2. Suma Jayamohan on June 18, 2024 9:47 PM

    നന്നായിട്ടോ❤️👌💐

    Reply
  3. sabira latheefi on June 18, 2024 1:10 PM

    👍🏻👍🏻

    Reply
  4. AJITH VALLOLI on August 22, 2023 9:38 AM

    പർവീ …😍🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.