Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മാഭിമാനം മുറിപ്പെട്ടാൽ
കഥ ജീവിതം ജോലി ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ആത്മാഭിമാനം മുറിപ്പെട്ടാൽ

By Rathi RameshAugust 17, 2023Updated:December 4, 202319 Comments3 Mins Read463 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറുകഥ

അവധിക്കാലം ആനന്ദമാക്കി തിരിച്ചു പോരുമ്പോൾ ചുരുട്ടിപ്പിടിച്ച കുറച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നന്ദിനി അവിടുത്തെ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. മകന്റെ വിഹിതം കിട്ടിയാലും പതിവ് തെറ്റിക്കാത്ത ഈയൊരു വിഹിതത്തിനും കാത്തിരിക്കുമെന്നറിയാം.

“എനിക്കെന്തിനാപ്പാ പൈസ,” എന്ന പറച്ചിലിനൊടുവിൽ ഉള്ളം കൈയ്യിൽ വെച്ചു കൊടുത്ത പണം മുണ്ടിന്റെ മടിക്കുത്തിൽ ഭദ്രമായി ചുരുട്ടി വെക്കുമ്പോൾ ചുണ്ടിലൊരു ചിരിയുണ്ടാകും.

ആരും പറഞ്ഞോ അമ്മായിഅമ്മ ആവശ്യപ്പെട്ടതു കൊണ്ടോ തുടങ്ങി വെച്ച ശീലമായിരുന്നില്ല. ഒരു സ്ഥിര വരുമാനം ആയതു മുതൽ അങ്ങനെ തുടങ്ങി വെച്ചു. ഒരു മധുരമായ പ്രതികാരം വീട്ടലാണെന്ന് വേണമെങ്കിൽ പറയാം. ആരോടും പങ്കു വെച്ചിട്ടില്ലാത്ത അത്രമേൽ നോവേൽപ്പിച്ച മുറിവിനേകുന്ന സാന്ത്വനം, അല്ലെങ്കിൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന അടവ്.

കല്ല്യാണം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ വീട്ടിലൊന്ന് പോയി വരണമെങ്കിൽ തന്റെ ഭർത്താവിന്റെ പണം ആണെങ്കിൽ പോലും അവരുടെ ഔദാര്യമെന്ന പോലെ നീട്ടിയിരുന്ന, എണ്ണം പറഞ്ഞ പത്തോ അമ്പതിന്റെയോ നോട്ടു തുണ്ടുകൾക്ക് പകരമാണോ എന്ന് ചോദിച്ചാൽ അല്ല, അസുഖം ബാധിച്ച് കിടപ്പിലായിരുന്ന തന്റെ അമ്മൂമ്മയെ കാണാൻ പോയപ്പോൾ ആ കയ്യിൽ വെച്ചു കൊടുക്കാൻ ഒരു നൂറു രൂപ ചോദിച്ചപ്പോൾ കളിയാക്കി ചിരിച്ച അമ്മയോടും മകനോടുമുള്ള മധുര പ്രതികാരം.

മകന്റെ പരിഹാസം അമ്മയ്ക്ക് സപ്പോർട്ട് കൊടുക്കാൻ മാത്രമായിരുന്നു എന്നറിയാമായിരുന്നു, എങ്കിലും അതേൽപ്പിച്ച മുറിവ് ഏറെ ആഴത്തിലുള്ളതായിരുന്നു.

“എന്തിനാപ്പോ നൂറ് രൂപ,” എന്ന് ചോദിച്ച് ഒരു പുച്ഛഭാവത്തിൽ വളരെ വിഷമത്തോടെ തന്ന പത്തിന്റെ അഞ്ച് മുഷിഞ്ഞ നോട്ടുകൾ വേണ്ടെന്ന് പറയാനുള്ള ധൈര്യം പോലും അന്നുണ്ടായിരുന്നില്ല. ഒരു റോബോട്ട് പോലെ ചലിക്കുന്ന വികാരമില്ലാത്ത പാവപോലെ.

എന്നാൽ, ഒന്നും പറയാതെ തന്നെ എല്ലാം മനസ്സിലാക്കിയ അച്ഛൻ ആരും കാണാതെ എന്റെ കയ്യിൽ വെച്ചു തന്ന നൂറിന്റെ നോട്ടുകൾ,  തന്റെ കണ്ണുകൾ നനയാതിരിക്കാൻ പിന്നെയും എത്രയോ തവണ അതുപോലുള്ള നോട്ടുകൾ തന്റെ കൈവെള്ളയിലെ നനവിൽ എരിപൊരി കൊണ്ടിരിക്കുന്നു. അന്ന് ഹൃദയത്തിലേറ്റ മുറിവിൽ നിന്നാണ് സ്ഥിര വരുമാനമുള്ള ജോലി എന്ന ഉറച്ച തീരുമാനത്തിലെത്തിച്ചത്.

മകന്റെ ജോലിസ്ഥലത്തേക്ക് താനും കൂടെ പോകുന്നുണ്ട് എന്നറിഞ്ഞപ്പോൾ തുടങ്ങിയ ചർച്ചയില്ലാ സമരം, “ഒരുത്തിയെ കിട്ടിയപ്പോൾ അവന് അമ്മയും പെങ്ങളും ഒന്നും വേണ്ട” എന്ന കുത്തുവാക്കുകളും കള്ളക്കണ്ണീരും മൂക്കുചീറ്റലും…

“നിന്നെയിവിടെ വേലക്കാരിയായി നിർത്താനല്ല ഞാൻ കല്ല്യാണം കഴിച്ചു കൂട്ടി കൊണ്ടുവന്നത്” എന്ന് പറഞ്ഞത് കേട്ടപ്പോഴാണ് ലീവിന് നാട്ടിൽ വരുമ്പോൾ എല്ലാം കാര്യവും നിരീക്ഷിച്ച് പഠിക്കുകയായിരുന്നു എന്ന് മനസ്സിലായത്. അന്നത്തെ സന്തോഷം വാക്കുകളിൽ ഒതുങ്ങില്ല…

അങ്ങനെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒത്തിരി സമയം വേണ്ടി വന്നു. എങ്കിലും ഞാൻ എന്നോട് തന്നെ യുദ്ധം ചെയ്തു കൊണ്ടിരുന്നു. ആയുധങ്ങൾ കൊണ്ടുള്ള യുദ്ധത്തേക്കാൾ വാക്കുകൾ കൊണ്ടുളള യുദ്ധത്തോട് ചെറുത്തു നിൽക്കാൻ അത്യാവശ്യം വേണ്ടത് മനോബലമാണല്ലോ. അന്ന് കൈമുതലായി ലവലേശം ഇല്ലാതിരുന്നതും അതായിരുന്നു.

എന്തെങ്കിലും ജോലിക്ക് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും,  ജോലി ശരിയായിട്ടുണ്ട് എന്ന് അറിയിച്ചപ്പോഴും പ്രതീക്ഷിച്ചതു പോലെ നിർവ്വികാരതയായിരുന്നു മറുപുറം. എങ്കിലും  “ഇനിയെന്റെ ചെറുക്കന് നേരാംവണ്ണം വല്ലതും വെച്ചു വിളമ്പി കൊടുക്കുമോ എന്തോ? കണ്ടറിയാം.” എന്ന കമന്റ് പാസാക്കാനും മറന്നില്ല.

എന്നാൽ മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് വന്നു കയറിയവളോടുള്ള നിലപാടിൽ മാറ്റം വരാൻ തുടങ്ങിയിരുന്നു. അതങ്ങനെയാണല്ലോ, പണത്തിന് അങ്ങനെയൊരു ശക്തിയുണ്ട്. സ്നേഹമില്ലാത്തിടത്ത് സ്നേഹം വിതക്കാനും, സ്വന്തമല്ലാത്തവരെ പോലും സ്വന്തക്കാരാക്കാനും ഒരു പ്രത്യേക കഴിവാണ് പണത്തിന്.

“ഓ! ഇനി അവള് ജോലിക്ക് പോയിട്ട് വേണല്ലോ എന്റെ മോന് അരി മേടിക്കാൻ,” എന്ന് പറഞ്ഞ നാവു കൊണ്ട് തന്നെ  ”അവൾക്ക് ജോലിയുള്ളതു കൊണ്ട് അവനൊരു കൈത്താങ്ങായി. അല്ലെങ്കിലും ഇപ്പോഴത്തെ കാലത്ത് ജീവിക്കണെങ്കിൽ ഒരാൾടെ വരുമാനം കൊണ്ടൊന്നും പറ്റില്ല.” എന്ന് പറയുന്നിടത്ത് കാര്യമെത്തിച്ചു.

അന്ന് കൈവെള്ളയിൽ മുഷിഞ്ഞ പത്തു രൂപാ നോട്ടുകളിൽ നനവ് പടരുമ്പോൾ ഹൃദയത്തിനേറ്റ മുറിവിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. ഒരിക്കലുമുണങ്ങാത്ത, ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ച മുറിവ്. ഒരുപക്ഷെ, അത്തരമൊരു മുറിവേൽപ്പിക്കാൻ ആളുകളുണ്ടായത് കൊണ്ടാകാം ജീവിതത്തോടുള്ള പടവെട്ടലിൽ എളുപ്പത്തിൽ വിജയം നേടാനായത്.

*****

കാറിൽ കയറിയാൽ കലപിലാന്ന് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന ആൾ മൗനിയായതു കൊണ്ടാവണം ആൾ ഇടക്കിടെ തന്റെ നേരെ നോക്കിയത്.

“ഇന്ന് തനിക്ക് ഇതെന്താ പറ്റിയത്? അച്ഛമ്മയെ പിരിഞ്ഞപ്പോൾ മക്കൾക്ക് സങ്കടം വന്നതു പോലെ നിനക്ക് അമ്മായിയമ്മയെ പിരിഞ്ഞതിന്റെ സങ്കടമാണോ?” എന്നും ചോദിച്ച് ഒരു ചിരിയായിരുന്നു.

“ഏയ്, അതൊന്നുമല്ല. പഴയ കാലത്തെ കുറിച്ച് എന്തൊക്കെയോ ഓർത്തു പോയി.”

തന്റെ ചിന്തകളിലുള്ളതൊക്കെ വിശദീകരിക്കുന്നതിലും നല്ലത് അങ്ങനെയൊരു ഉത്തരമായിരുന്നു. അഥവാ പഴയ കാര്യം എന്തെങ്കിലും ഓർമ്മിപ്പിച്ചാൽ തന്നെ “അല്ലെങ്കിലും ഈ പെണ്ണുങ്ങൾ വേണ്ടാത്ത കാര്യങ്ങളെല്ലാം മറക്കാതെയങ്ങ് മനസ്സിൽ കൊണ്ടു നടക്കും,” എന്ന പ്രസ്താവനയിറക്കും.

****
വാക്കുകളേൽപ്പിക്കുന്ന മുറിവ് മറ്റുള്ളവർ കാണില്ലെന്നതിനാൽ അതിന്റെ ആഴമോ പരപ്പോ അതനുഭവിച്ചവർക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കാനും സാധ്യമല്ലല്ലോ. ആ മുറിവ് ആത്മാഭിമാനത്തെ ക്ഷതമേൽപ്പിച്ചതാണെങ്കിൽ മറക്കാൻ ഒത്തിരി ബുദ്ധിമുട്ടുമാണ്. ഒന്നിനും വേണ്ടിയല്ലെങ്കിൽ കൂടി ഓർമ്മച്ചെപ്പിൽ നിന്നും ഇടക്കിടെ വെറുതെയിങ്ങനെ പുറത്ത് ചാടാൻ വെമ്പി നിൽക്കും. ആ ഓർമ്മകൾ നൽകുന്ന ഊർജ്ജത്തിനും ഒരു പ്രത്യേകതയുണ്ട്.

  • ✍️©️രതി രമേഷ്

Post Views: 32
13
Rathi Ramesh

19 Comments

  1. Nishiba M on July 16, 2025 3:56 PM

    അതേ, സത്യം

    Reply
  2. മിനി സുന്ദരേശൻ on July 16, 2025 2:12 AM

    നന്നായെഴുതി👍🌹

    Reply
  3. Shreeja R on June 13, 2024 9:01 PM

    👌👌

    Reply
  4. Canoli canalinte puthri on August 19, 2023 9:31 PM

    👍🏻👍🏻👍🏻

    Reply
    • Rathi Ramesh on August 20, 2023 8:10 AM

      💖💖

      Reply
  5. Sabira on August 18, 2023 8:45 PM

    നല്ല എഴുത്ത്.. ചില ഓർമകളാണ് നമ്മെ മുന്നോട്ട് നടത്തുന്നത് ❤️

    Reply
    • Rathi Ramesh on August 18, 2023 10:41 PM

      Thank you 💖

      Reply
  6. Meera Nair on August 18, 2023 8:41 AM

    👌🏽👌🏽

    Reply
    • Rathi Ramesh on August 18, 2023 4:49 PM

      💖💖

      Reply
  7. Yesoda Sreedharan Sreedharan on August 18, 2023 8:39 AM

    Very nice ❤❤

    Reply
    • Rathi Ramesh on August 18, 2023 4:53 PM

      Thanks dear 💖💖

      Reply
  8. Silvy Michael on August 18, 2023 8:15 AM

    Beautiful 🥰🥰

    Reply
    • Rathi Ramesh on August 18, 2023 8:23 AM

      Thanks dear💖

      Reply
  9. Sunandha Mahesh on August 17, 2023 11:03 PM

    👍👍

    Reply
    • Rathi Ramesh on August 17, 2023 11:28 PM

      💖💖

      Reply
      • Neethu Krishnan on August 18, 2023 1:57 PM

        പണത്തിന്റെ ത്രാസിൽ തൂക്കി നോക്കിയിട്ട് മാത്രം സ്നേഹവും കരുതലും വീതം വച്ചു നൽകുന്ന അമ്മായിയമ്മമാർ ഇപ്പോളുമുണ്ട് 😊

        Reply
        • Rathi Ramesh on August 18, 2023 4:51 PM

          അതെ, നമുക്ക് ചുറ്റിലും എത്രയോ! സ്നേഹം dear 💖

          Reply
          • Sabira on August 18, 2023 8:45 PM

            നല്ല എഴുത്ത്.. ചില ഓർമകളാണ് നമ്മെ മുന്നോട്ട് നടത്തുന്നത് ❤️

          • Joyce on July 19, 2025 7:36 AM

            കഥയായി തോന്നുന്നില്ല. ഇതു നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം. അത്രയും പൊരുത്തമുണ്ട് എഴുത്തിന്. അഭിനന്ദനങ്ങൾ.👌👏😍

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.