Author: Rathi Ramesh

“എന്റെ മോൾ അമ്മയില്ലാത്ത കുട്ടിയാണ് ടീച്ചർ, അതുകൊണ്ട് കഴിയുമെങ്കിൽ ടീച്ചർ അവൾക്ക് മറ്റുള്ള കുട്ടികളുടേതിലും ഒരിത്തിരി അധികം പരിഗണന നൽകണം.” ഇന്നലത്തെ പാരൻ്റ്സ് ടീച്ചേർസ് മീറ്റിംഗിനിടയിൽ ഒരച്ഛൻ്റെ ഗദ്ഗദം നിറഞ്ഞ ഈ വാക്കുകൾ മനസ്സിൽ നിന്നും മായുന്നില്ല. എല്ലാ അധ്യയന വർഷവും ഇത്തരം കുഞ്ഞുങ്ങളെ ദൈവം എനിക്കായി തിരഞ്ഞു കൊണ്ടു വരുന്നതാണോ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആലോചിച്ചു പോയി. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി ഒന്നോ രണ്ടോ മക്കൾ ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ അമ്മ നഷ്ടപ്പെട്ടവരായി എൻ്റെ കൂടെയുണ്ട്, ഒരു നിയോഗമാകാം. എങ്കിലും അവരുടെ എന്തെങ്കിലും വിഷമങ്ങൾ എന്നോട് ഷെയർ ചെയ്യുമ്പോൾ അവരുടെ കണ്ണുകളേക്കാൾ വേഗതയിൽ എൻ്റെ കൺപീലികൾ നനഞ്ഞു വരുന്നത് എങ്ങനെ തടയാം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സ്കൂൾ നിങ്ങളുടെ രണ്ടാമത്തെ വീടാണെന്നും ക്ലാസ് ടീച്ചർ ആ വീട്ടിലെ അമ്മയാണെന്നും പറയുന്നത് വെറുതെയല്ലെന്ന് ആ മോളോട് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ഞാനും കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ അമ്മമാരും.…

Read More

രണ്ടാമതൊരു അവസരമില്ലാത്ത, പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കാനുള്ള  ഓപ്ഷനില്ലാത്ത ഒരേയൊരു പരീക്ഷയാണ് ജീവിതം. കിട്ടിയ അവസരം പാഴാക്കി കളയാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമാനായ പരീക്ഷാർത്ഥിയുടെ ലക്ഷണം. ✍️രതി രമേഷ്

Read More

ജനിച്ച് ഒട്ടും വൈകാതെ നമ്മുടെ മാതാപിതാക്കൾ നമുക്കായി കണ്ടുപിടിക്കുന്ന പേരുകൾക്കൊന്നും വളർന്നു വരുമ്പോൾ നമ്മുടെ ജീവിതവുമായി പുലബന്ധം പോലും ഉണ്ടാകാറില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ പേരിൽ തന്നെ ശ്രേയസ്സും മഹത്വവുമുള്ള മഹിമ എന്ന ഈ പെണ്ണിന് ഒരു പെണ്ണെന്ന അംഗീകാരം പോലും നിഷേധിക്കപ്പെടുമോ? നിനക്ക് വിദ്യാഭ്യാസമില്ലേ പൊരുതി നിൽക്കണം എന്ന് ഞാൻ ആവർത്തിച്ച് പറയുമ്പോൾ അവളുടെ ഉത്തരം, “ഹമാരാ തോ കോയി സുനേഗാ നഹി, ജോ സുൻനാ ചാഹിയേ വോ തോ ഹമേ ചുപ് കർവാ ദേതേ… കുച്ച് നഹിം ബദലേഗാ മേം, വൈസേ ഹി രഹേഗാ ഹമേശാ.” അവൾ പറഞ്ഞത് ശരിയാണ്, “ജോ സുൻനാ ചാഹിയേ വോ ചുപ് കർവാ ദേതാ ഹേ” അത് വീട്ടിലായാലും നമ്മുടെ സംവിധാനമായാലും. കേൾക്കാൻ ആരും തയ്യാറല്ല, അവർ പടച്ചുവിട്ട നിയമങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ മാത്രമാണ് അവരൊക്കെയും പഠിച്ചത്, എല്ലാവരും ശ്രമിക്കുന്നതും അതിനു വേണ്ടി മാത്രമാണ്. ഇവിടെ അവളെ കേൾക്കേണ്ടിയിരുന്ന…

Read More

എത്ര വലിയ കൊടുങ്കാറ്റിലും ചുഴലിയിലും കടപുഴകി വീഴാതെ ഒന്നാടിയുലഞ്ഞ് ഇപ്പോൾ ചരിഞ്ഞു വീഴുമെന്ന് വിചാരിച്ചിടത്തു നിന്നും നിവർന്നു നിൽക്കുന്ന ചില തണൽ മരങ്ങളുണ്ട് നമുക്ക് ചുറ്റിലും. തന്നിലേക്ക് പടർന്നു പന്തലിച്ചു കിടക്കുന്ന വള്ളിച്ചെടികളുടെ കാണ്ഡം അത്രയേറെ ദുർബലമാണെന്ന തിരിച്ചറിവ് ഒരു നോവായി നെഞ്ചിലേറ്റിയതു കൊണ്ടാകണം അതങ്ങനെ നിലം പൊത്താതെ ഒറ്റയാൾ കാവൽക്കാരനായി പൊരുതി നിൽക്കുന്നത്. ✍️©️ŗāţђį ŗāmęşђ

Read More

  _ ചെറുകഥ_ ഒറ്റപ്പെടുന്ന വാർദ്ധക്യവും ഒറ്റപ്പെടുത്തുന്ന വാർദ്ധക്യവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ആദ്യത്തേത് സാഹചര്യം അല്ലെങ്കിൽ വിധി ഒറ്റപ്പെടുത്തുന്നവർ; രണ്ടാമത്തേത് പ്രിയപ്പെട്ടവരാൽ ഒറ്റപ്പെട്ടു പോകുന്നവർ. **** ആധുനികതയുടെ ആഢംബരമൊന്നുമില്ലാത്ത, എന്നാൽ പഴമയെ അനുസ്മരിപ്പിക്കുന്ന നീളൻ ഇറയമുള്ള ഒരു സാധാരണ വാർക്കവീട്.  ഇറയത്തെ വടക്കു ഭാഗത്തായി ഒരു പഴയ ആട്ടുകട്ടിലുണ്ട്. അതിന്മേൽ വിദൂരതയിലേക്ക് മിഴിപായിച്ച് അവിടുത്തെ അമ്മ ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ട്. “വിഷുവിന് ഇനി രണ്ടീസം മാത്രല്ലേ ബാക്കീള്ളൂ. നല്ലോരു വിഷുവായിട്ട് ഈ പെണ്ണിനൊരു ചിന്തേമില്ല. എന്തെല്ലാം പണി കിടക്കുന്നു, വീടും മുറ്റവും വൃത്തിയാക്കണം.  പടിഞ്ഞാറ്റിയിലും തെക്കിനിയിലും ഇറയത്തും പിന്നെ നാലു ഭാഗത്തെ കളത്തിലും ചാണകം മെഴുകണം.  ചാണകത്തിന്റെ കൂടെ അടുപ്പിൽ വെച്ച് കത്തിച്ചെടുത്ത നല്ല ചകിരിക്കരിയും കൂട്ടിക്കുഴക്കണം, എന്നാലേ നിലം കണ്ണാടി പോലെ തിളങ്ങു. എടീ പെണ്ണേ, നീ വല്ലതും കേൾക്കുന്നുണ്ടോ ഞാനീ പറയുന്നതൊക്കെ. ” സിമന്റിട്ട തറയിലെവിടെ ചാണകം മെഴുകാനാണ് എന്നോർത്തു കൊണ്ട് സുമതി പറഞ്ഞു, “അമ്മച്ചി, ഞാൻ ഇവിടെ തന്നെയുണ്ടല്ലോ! എല്ലാം…

Read More

ഇക്കഴിഞ്ഞ കുറെ മാസങ്ങളായി അകവും പുറവും ചുട്ടുപൊള്ളുകയായിരുന്നു. ഞാൻ മുകളിൽ എഴുതിയതു പോലെ ശരിക്കും മെനോപോസിൽ പോസായി പോയ ദിനരാത്രങ്ങൾ ആയിരുന്നു അവയൊക്കെയും. ഡിസംബർ പിറന്നപ്പോൾ കുറച്ചൊക്കെ ആശ്വാസവും, പിന്നെയിപ്പോൾ ശീത തരംഗവും തുടങ്ങിയതോടെ, ഒരിറ്റ് കുളിർമ്മയും തോന്നുന്നു. ആ ആശ്വാസത്തിലാണ് എവിടെയോ കുത്തിക്കുറിച്ചിട്ട ഈ വരികൾക്ക് ജീവനേകാമെന്ന് തോന്നിയത്. ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിക്കടുത്തിരുന്ന മെയ് മുതൽ ഒക്ടോബർ മാസം വരെ എന്റെ ശരീര ഊഷ്മാവ് അതിലും പതിന്മടങ്ങാകുമായിരുന്നു. ആകെ ചുട്ടുപൊള്ളി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരഞ്ചു നിമിഷത്തേക്ക് ശരീരത്തിലേക്ക് ഒരു കുളിര് അടിച്ചു കയറുന്നതു പോലെ തോന്നും. ഓരോ അഞ്ചു പത്തു മിനിട്ടിനുള്ളിലും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നതു പോലെയാണ്. ഈ കാലയളവിൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങൾ തന്നെയാണെന്ന് തോന്നാറുണ്ട്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാത്ത ഒരു തരം അനിശ്ചിതത്വം.  വൈറ്റമിൻ ഡി -യുടെയും കാത്സ്യത്തിന്റെയും ഗണ്യമായ തോതിലുള്ള കുറവ് മൂലം എട്ടുപത്തു…

Read More

Life is like an ice cream. We need to enjoy it before it melts. Life shows us difficulties and we should face them. Friends, while you grow up, life will show you many twists and turns. Just like a road, it has many shortcuts. People who do chaos for you, doing so just for themselves instead of others. Those who do like this to you, just avoid them, because if they step into your new world they will do even worse. So, stand for yourself. If people ignore, shout, beat, scold and fool you, no problem, they will learn lessons…

Read More

ചില ദിവസങ്ങൾ  മനസ്സിനെ അലോസരപ്പെടുത്തുന്ന ഒറ്റപ്പെട്ട വാക്കുകൾ അല്ലെങ്കിൽ വ്യക്തികൾ നമ്മളറിയാതെ നമ്മിലേക്ക് വന്നു ചേരാറുണ്ട്. മറ്റുള്ളവർക്ക് തീർത്തും നിസ്സാരമെന്ന് തോന്നാവുന്ന, എന്നാൽ മുറിപ്പടുത്തുന്ന ചില ഗതകാല സ്മരണകൾ അപ്പാടെ നമ്മളിലേക്ക് പെയ്തിറങ്ങുന്നതു പോലെയാവാം ആ വാക്കുകൾ. സ്ഥലം പരീക്ഷാ ഹാൾ, അർദ്ധ വാർഷിക പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു.  പരീക്ഷയുടെ സുതാര്യമായ നടത്തിപ്പിനു വേണ്ടി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഇടകലർത്തിയാണ് ഇരുത്തുന്നത്. തീർത്തും ശാന്തമായ സ്കൂൾ അന്തരീക്ഷമാണ് പരീക്ഷാകാലം.  പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മുഖത്ത് മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങൾ ഞാനെന്നും ആകാംക്ഷയോടെ നോക്കി നിൽക്കാറുണ്ട്.  ആദ്യ പകുതി കഴിയുമ്പോഴേക്കും കുട്ടികളിൽ മിക്കവരും  അവരുടെ പരീക്ഷ എഴുതി തീർത്തിട്ടുണ്ടാകും. അതിനു ശേഷം അവർ പതിയെ അടക്കിപ്പിടിച്ച ശബ്ദങ്ങളുണ്ടാക്കി തുടങ്ങും. ഒന്നൊന്നര മണിക്കൂർ വായ പൂട്ടിയിരിക്കുന്നത് അവരെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. അതിനിടെ പെട്ടെന്നാണ് രണ്ടാമത്തെ നിരയിൽ ഇരിക്കുന്ന രണ്ടു പേർക്കിടയിൽ ഒരു കശപിശ തുടങ്ങിയത്. അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോൾ “ടീച്ചർ,…

Read More

എഴുത്തിനെയെന്ന പോൽ അല്ലെങ്കിൽ അതിനുമപ്പുറം ഇഷ്ടമാണ് എനിക്കെന്റെ അദ്ധ്യാപന ജീവിതം. ഞാൻ ജന്മം കൊടുത്ത രണ്ടു മക്കളെപ്പോലെ മക്കളേ എന്ന് അധികാരത്തോടെ, വാത്സല്യത്തോടെ, സ്നേഹത്തോടെ വിളിക്കാൻ ഒരായിരം കുഞ്ഞുങ്ങളെ സമ്മാനിക്കുന്ന ഒരേയൊരു മേൽവിലാസം – അദ്ധ്യാപിക. കുട്ടികളുടെ ചിരിയും കലപിലകളും കൊണ്ട് സമ്പന്നമായ സ്കൂൾ വരാന്തകളിലൂടെ, അവരുടെ ശ്വാസനിശ്വാസങ്ങൾ പ്രതിഫലിക്കുന്ന ക്ലാസ്സുമുറികളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ ടെക്സ്റ്റ് ബുക്കിൽ ഉള്ളതിനേക്കാൾ അല്ലെങ്കിൽ ചോക്കിൻ കഷ്ണത്താൽ ആ കറുത്ത ബോർഡിൽ എഴുതി പഠിപ്പിച്ചതിനേക്കാൾ അവർക്ക് ഞാനെന്ന വ്യക്തിയിൽ നിന്ന് എന്തെങ്കിലും ആർജ്ജിച്ചെടുക്കാൻ സാധ്യമായിട്ടുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഓരോ കുഞ്ഞു മുഖങ്ങളും, അവരുടെ സംശയങ്ങളും ഓരോ പുതിയ പാഠങ്ങളായിരുന്നു. എന്റെ മക്കളിൽ ഓതിക്കൊടുത്തിട്ടുള്ള നന്മ വചനങ്ങൾ ഓരോന്നും അവരിലും പകർന്നു കൊടുത്തിടുമ്പോൾ പുസ്തക പാഠത്തിനായി നീക്കിവെച്ചിട്ടുള്ള നാൽപത് മിനുട്ട് പിരിയഡ് കൊഴിഞ്ഞു പോകുന്നത് അറിയാറേയില്ലായിരുന്നു. എന്റെ സ്കൂൾ വരാന്തകളിലെ കലപിലകളിലേക്ക്, അന്നത്തെ ക്ലാസുമുറികളിലേക്ക് അവരുടെ മനസ്സുകളിൽ മുറുകെ പിടിച്ച് മുങ്ങാംകുഴിയിടുമ്പോൾ, അവരുടെ മുഖങ്ങളിലെ ആവേശവും…

Read More

മലയാളികൾ മൊത്തം നോൺ വെജിറ്റേറിയൻമാർ മാത്രമാണെന്ന് മുൻവിധി എഴുതി വെച്ചിട്ടുള്ളവരാണ് ഇവിടുള്ളവർ. അതുകൊണ്ട് തന്നെ ചില വീട്ടുകാർ വീട് വാടകക്ക് കൊടുക്കുമ്പോൾ ആദ്യം തന്നെ ഡിമാന്റ് വെക്കും. മത്സ്യമാംസാദികൾ വീടിന് അകത്ത് കയറ്റാൻ പറ്റില്ല എന്ന്.  അഥവാ കരാർ അംഗീകരിച്ച് ഏതെങ്കിലും മലയാളിയോ മറ്റു സൗത്ത് ഇന്ത്യക്കാരോ വാടകക്കാരായി താമസിക്കാൻ  തുടങ്ങിയാൽ പിന്നെ അടുക്കള ഭാഗത്ത് മണം പിടിക്കലാണ് ഇവന്മാരുടെ പ്രധാന തൊഴിൽ, പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ. ഇവിടെ അടുത്തുള്ളവർ ഇടക്കിടെ ചോദിക്കുന്നൊരു ചോദ്യമുണ്ട്; “മാഡം, അജ് ക്യാ  സ്പെഷ്യൽ? ഇത്നാ അച്ചാ ഖുശ്ബു ആരഹാ ഹേ കിച്ചൺ സേ?” എന്ന്. നോൺ വെജ് വർജ്യമായാലും നമ്മുടെ കറികളുടെ മണമടിച്ചാൽ ഇവന്മാർക്ക് വായിൽ വെള്ളമൂറും. നമ്മുടെ മസാലയുടെ മണവും ഗുണവും ഇവിടുത്തെ മസാലയ്ക്ക് കിട്ടില്ല. അതുകൊണ്ടു തന്നെ വർഷം പത്തിരുപത്തിരണ്ടായെങ്കിലും കറിക്കുള്ള മസാലകൾ നമ്മുടെ നാട്ടിലേത്തതു മാത്രമേ ഉപയോഗിക്കാറുള്ളൂ (മറ്റു പലതിനും മാറ്റമുണ്ടായ കൊറോണ കാലം ഒഴിച്ചു നിർത്തിയാൽ). നാട്ടിലെ…

Read More