Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
അനുഭവം ഓർമ്മകൾ കുട്ടികൾ പാരന്റിങ്

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക

By Manju SreekumarAugust 17, 2023Updated:August 17, 20232 Comments5 Mins Read281 Views
Bookmark Now
Please login to bookmark Close

No account yet? Register

പൊതുവെ മൂത്തവർ പറയുന്നതിനെ രഹസ്യമായി പരിഹസിയ്ക്കുകയും എതിർക്കുകയും നേരെ വിപരീതമായത് ചെയ്ത് നോക്കുകയും എല്ലാം ചെറുതിലെ തൊട്ട് വളരെ ഇഷ്ടപ്പെടുകയും ഹോബി ആക്കുകയും ചെയ്തിരുന്ന ഒരു വ്യക്തി ആണ്, കൂടുതൽ വ്യക്തമായി പറഞ്ഞാൽ-ആയിരുന്നു ഞാൻ. കാലക്രമേണ മേൽപ്പറഞ്ഞ കലാപരിപാടിയിൽ നിന്നൊക്കെ പണികൾ കിട്ടിക്കിട്ടി ശീലം ആയപ്പോൾ നല്ല ബുദ്ധി വളരെ വൈകിയെങ്കിലും ഉദിയ്ക്കുകയും മൂത്തവർ പറഞ്ഞത് അപ്പാടെ തള്ളിക്കളയാതിരിയ്ക്കുകയും ചെയ്തു തുടങ്ങിയത് കൊണ്ടാണ് നേരത്തെ “ആയിരുന്നൂ” എന്ന് പറഞ്ഞത്. വയസ്സ് കൂടി വന്നപ്പോൾ – സ്വയം ചിലരുടെയെങ്കിലും മൂത്തതായപ്പോൾ – ബുദ്ധി ഉദിച്ചതാവാനും മതി.

മുൻപിൽ മുറ്റം കഴിഞ്ഞാൽ രണ്ടാൾ പൊക്കമുള്ള കുളമുള്ള വീടാണ് എന്റേത്. എന്റെ അച്ഛൻ മക്കൾ ഓരോരുത്തരും സ്‌കൂളിൽ പോയി തുടങ്ങുമ്പോഴേക്കും കുളത്തിൽ നീന്തൽ പഠിപ്പിക്കൽ ഒരു സ്ഥിരം പരിപാടി ആക്കിയിരുന്നു. അത് പോലെ കുറച്ചു പൊക്കം വെച്ചാൽ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കലും. അവസാനത്തെ പുത്രിയും മകം പിറന്ന മങ്കയുമായ ഞാൻ ലോകം കണ്ടപ്പോഴേക്കും അച്ഛൻ പരിക്ഷീണൻ ആയത് കൊണ്ടായിരിക്കും പരിശീലനങ്ങൾ ഒക്കെ തുടങ്ങാൻ വൈകി.
ചേട്ടനെ സൈക്കിൾ പഠിപ്പിക്കുന്ന ട്രെയിനിങ് ക്ലാസ് നേരിൽ കണ്ടിട്ടുള്ളത് കൊണ്ട് അച്ഛന്റെ ട്രെയിനിങ് എനിക്ക് പേടിയായിരുന്നു. ഒട്ടും ബാലൻസ് വരാത്ത ചേട്ടന്റെ സീറ്റിന് പിന്നിൽ പിടിച്ചു കൊണ്ട് ചേട്ടനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന അച്ഛൻ അപ്രതീക്ഷിതമായി പിടി വിടുകയും വളരെ പെട്ടെന്ന് തന്നെ ചേട്ടൻ ബാലൻസ് തെറ്റി താഴെ വീഴുകയും മുട്ടൊക്കെ പൊട്ടി ചോരയൊലിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരസംഭവം ആയിരുന്നു. ഇങ്ങനെയുള്ളയാൾ നീന്തൽ പഠിപ്പിച്ചാൽ ഞാൻ വെള്ളത്തിൽ മുങ്ങി ചാവുമെന്ന് ഞാൻ ഉറപ്പാക്കിയിരുന്നിരുന്നു. ആയുസ്സിന്റെ ബലം ഒന്ന് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന എന്റെ ചേച്ചിമാരേയും ചേട്ടനെയും നോക്കി ഞാനെത്ര നെടുവീർപ്പിട്ടിരിക്കുന്നു. എന്നാൽ എന്റെ ലൈഫ് റിസ്കിലാക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

ഒരു ദിവസം അച്ഛൻ കാലൻ വടവുമായെന്ന പോലെ വെട്ടിയ വാഴപ്പിണ്ടി യുമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അപകടം മണത്ത ഞാൻ അച്ഛന് പിടികൊടുക്കാതിരിക്കാൻ ചേട്ടനെയും ചേച്ചിമാരേയും നോക്കിയപ്പോൾ അവരുടെ മുഖത്ത് ജോസ് പ്രകാശ് റേപ്പ് ചെയ്യാനുള്ള ബലിയാടിനെ കാണുമ്പോഴുണ്ടാവുന്ന ഒരു ക്രൂരപുഞ്ചിരി കണ്ട് ഞെട്ടി. അമ്മ അടുക്കളയിൽ ആണ്. അങ്ങോട്ട് ഓടാനുള്ള സമയമില്ല താനും. എന്റെ നാക്ക് തന്നെ എന്റെ തുണ.

“എനിക്കെങ്ങും പഠിക്കേണ്ട നീന്തല്.” പരമാവധി പുച്ഛം മുഖത്ത് വാരിത്തേച്ച് ഞാൻ മൊഴിഞ്ഞു.
“എന്താ പഠിക്കേണ്ടാന്ന്? ഇവരൊക്കെ പഠിച്ചല്ലോ. ഉമ്മറത്ത് കുളം ഉള്ളതാ, വെള്ളം നിറഞ്ഞു കിടക്കുന്നതാ.”
മൂന്ന് പേരും അഹങ്കാരത്തോടെ ചിരിച്ചു.
“അമ്മ പഠിച്ചിട്ടല്ലല്ലോ, എന്നിട്ട് അമ്മ ഇത്രേം കാലം ഇവിടെ ജീവിച്ചില്ലേ? ഞാനും അമ്മെപ്പോലെ ജീവിച്ചോളാം.” പരമാവധി പുച്ഛം വാരിവിതറി വെട്ടിത്തിരിഞ്ഞ് അമ്മയുടെ അടുത്തേക്ക് സ്ലോ മോഷനിൽ നടന്ന് നീങ്ങി.
ഇതേ മറുപടി സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കാൻ വന്നപ്പോഴും ഞാൻ പാടി. ജയിച്ചെന്ന് കരുതിയ ഞാൻ വളരെ വർഷങ്ങൾക്ക് ശേഷവും ശരീരഭാരം ഒക്കെ അമിതമായി വളർന്നതിന്റെ ഫലമോ അച്ഛന്റെ ശാപമോ ഇപ്പോഴും വെള്ളത്തിൽ വീണാൽ കൈകാലിട്ടടിച്ച് വെള്ളം കുടിച്ച് ആൾക്കാരെ ഓടിവരൂ എന്നെ രക്ഷിക്കൂ എന്ന് വിളിച്ചു കൂവനല്ലാതെ നീന്താൻ കഴിഞ്ഞിട്ടില്ല. അത് പോലെ റോഡിൽ മാത്രമല്ല മരുഭൂമിയിലും വണ്ടി പായിക്കുന്ന ഒരു ഓഫ് റോഡർ ആയിട്ടും സൈക്കിൾ ഓടിക്കാനറിയില്ല.

ഇതൊന്നുമല്ലാതെ പണി പാലും വെള്ളത്തിൽ കിട്ടിയ ഒരു സംഭവം പറയാം.

അച്ഛൻ സ്‌കൂൾ മാഷ് ആയിരുന്നുവെങ്കിലും പാടവും പറമ്പും പശുവും ഒക്കെ ഉള്ള വീടായിരുന്നു എന്റെ. പഴവും പച്ചക്കറിയും പാലും ഒക്കെ വീട്ടിൽ തന്നെ ഉള്ള കുട്ടിക്കാലം. വാഴയും തെങ്ങും ധാരാളം ഉള്ള പറമ്പ് ആണ് ഞങ്ങളുടേത്. അയൽ വീടുകളിലും അച്ഛന്റെ ഒപ്പം ജോലി ചെയ്യുന്ന മാഷമ്മാരുടെ വീടുകളിലും എല്ലായിടത്തും ഇതേ അവസ്ഥ. പഴവും പച്ചക്കറിയുമൊന്നും വിൽക്കാറുമില്ല അന്ന്. ഇന്നത്തെ പോലെ വഴി നീളെ പച്ചക്കറികടയൊന്നും ഇല്ലാ , അതിന്റെ ആവശ്യവും ഇല്ലാ . വീട്ടിലെ പ്രധാന പോഷകാഹാരം നേന്ത്രപഴവും ചെറുപഴങ്ങളും ആണ്. അടുക്കളയിൽ ഒരു പഴക്കുല എങ്കിലും തൂങ്ങിക്കിടക്കാതെ കണ്ടിട്ടില്ല. പഴം ധാരാളം ഉള്ളത് കൊണ്ട് നമുക്കൊന്നും അതിൽ വലിയ നോട്ടം ഇല്ല. വേഗം പഴുത്ത് ചീഞ്ഞു പോകും എന്നത് കൊണ്ടും ഇന്നത്തെ പോലെ ഷേക്ക്, പഴംപൊരി പോലുള്ള ആർഭാടങ്ങൾ ഒന്നും നിലവിൽ ഇല്ലാത്തത് കൊണ്ടും എത്രയും പെട്ടെന്ന് എല്ലാവരുടെയും വായിൽ പഴം കുത്തിക്കയറ്റൽ അച്ഛന്റെ ഒരു പ്രധാന ഹോബി ആയിരുന്നൂ അക്കാലങ്ങളിൽ.

ചെറുപഴക്കുലകളിൽ സ്ഥിരം കണ്ടു വരുന്ന പ്രതിഭാസം ആണ് ഇരട്ടപ്പഴങ്ങൾ. ആ പഴങ്ങൾ ഇരിയുമ്പോൾ ഞങ്ങൾ മക്കൾക്കൊന്നും തരാതെ അച്ഛൻ പ്രഖ്യാപിയ്‌ക്കും: “നിങ്ങളൊന്നും ഇരട്ടപ്പഴം കഴിയ്ക്കണ്ട. ഇത് കഴിച്ചാലേ ഇരട്ടക്കുട്ട്യോൾ ഉണ്ടാകും.” ചേച്ചിമാരും ചേട്ടനും അനുസരിച്ച് മിണ്ടാതെ നിന്ന് ഒറ്റപ്പഴങ്ങൾ കുത്തിക്കയറ്റുമ്പോൾ മുട്ടയിൽ നിന്ന് വിരിഞ്ഞു വികസിച്ചു വരുന്ന ഞാൻ “എന്നാ എനിയ്ക്ക് ഇരട്ടപ്പിള്ളേർ ഉണ്ടാകുമോ ന്ന് നോക്കട്ടെ” ന്ന് പറഞ്ഞ് ഇരട്ടപ്പഴങ്ങൾ അച്ഛന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങി തിന്നും. ഒരു ഇംഗ്ലീഷ് മാഷായ അച്ഛനും ഈ പുരാതനവിശ്വാസത്തിൽ അത്ര വിശ്വാസം പോരാത്തതു കൊണ്ടോ സ്വതേ തോന്ന്യാസി ആണല്ലോ ഞാൻ എന്നത് കൊണ്ടോ എന്തോ എന്നെ തടയാറുമില്ല.

വലുതായിട്ടും കല്യാണം കഴിഞ്ഞിട്ടും ഞാനീ വെല്ലുവിളി തുടർന്ന് കൊണ്ടേ ഇരുന്നു. കല്യാണം കഴിഞ്ഞു ചെന്നത് കൃഷീവലൻമാരുടെ നാട്ടിലേയ്ക്ക് – നാലഞ്ച് ഏക്കർ പറമ്പും പാടങ്ങളും ഒക്കെ ഉള്ള വീട്ടിലേയ്ക്ക്. പഴക്കുലകൾ നിരനിരയായി തൂങ്ങിക്കിടക്കുന്ന സ്റ്റോർ റൂം. അവിടെയും പഴം തീറ്റയിൽ ഇരട്ടക്കുട്ടികളെ വെല്ലുവിളിച്ചു കൊണ്ട് ഇരട്ടപ്പഴം തീറ്റ ഞാൻ നിർബാധം തുടർന്നു. ഈ പെണ്ണിന് ഇതെന്തിന്റെ കേടാവോ എന്ന് വിചാരിച്ചു കാണും എങ്കിലും പുതിയ മരുമോളുടെ കലാപരിപാടികൾ എല്ലാവരും എതിർക്കാതെ ആസ്വദിച്ചു.

പത്ത് പതിനൊന്ന് മാസം മാത്രമാണ് കല്യാണം കഴിഞ്ഞ് നാട്ടിൽ നിന്നത്. ആ സമയം ബി എഡ് പഠനം ആയിരുന്നൂ. ഇടയ്ക്ക് കിട്ടുന്ന അവധിയിൽ വീട്ടിൽ വന്ന് തീറ്റ മല്സരം നടത്തുന്നതിനിടയിൽ ഇരട്ടപ്പഴം കുത്തിക്കേറ്റലും തുടർന്നു പോന്നു. ജൂണിലെ ഒരു മഴക്കാലത്ത് നാട്ടിൽ നിന്ന് വിമാനം കയറിയ ഞാൻ കടുത്ത ഉഷ്ണത്തിലേയ്ക്ക് ദുബായിൽ വന്നിറങ്ങി. പിന്നെഓട്ടപ്പാച്ചിൽ ആയിരുന്നൂ. ഒരു ജോലിയൊക്കെ സംഘടിപ്പിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുട്ടിയൊക്കെ ആയിക്കൂടെ എന്ന ആഗ്രഹം ആയി.

ഈ വക ആഗ്രഹങ്ങൾ ഒക്കെ വളരെ പെട്ടെന്ന് സാധിപ്പിച്ചു തരുന്ന മഹർഷി കൂടെ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ കാര്യങ്ങൾ എല്ലാം സെറ്റ് ആയി. ദുബൈയിൽ വന്നപ്പോൾ തൊട്ട് എന്ത് പ്രശ്നങ്ങൾക്കും പരിഹാരം കൈയിലുള്ള ഒരു എടത്തിയമ്മയുണ്ട് , വർഷങ്ങൾക്ക് മുൻപേ പ്രവാസ ജീവിതം ആരംഭിച്ച ആൾ. ആളുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ചെക്അപ്പ് ഒരു മലയാളി ഡോക്ടറുടെ അടുത്ത് നടത്താൻ പ്രൈവറ്റ് ക്ലിനിക്കിൽ പോയി. കൂടെ തന്നെ ഗവൺമെന്റ് ഹെൽത്ത് സെന്ററിലും പോയി. ആദ്യ സ്കാനിംഗ് ഗവർൺമെന്റിൽ മൂന്നാം മാസം ആണ്. ജോലിത്തിരക്കിനിടയിൽ അന്ന് സ്കാനിങ്ങിന് പോകാൻ സാധിച്ചില്ല. പിന്നെ അഞ്ചാം മാസം ആണ് സ്കാൻ. അതിന് ഹെൽത്ത് സെന്റർന്റെ തീയതി കാത്ത് നിൽക്കാതെ പ്രൈവറ്റ് ക്ലിനിക്കിൽ സ്കാനിംഗ് ചെയ്യാൻ തീരുമാനിച്ചു.

ഭാവി അമ്മയും അച്ഛനും കുഞ്ഞിനെ മുഖാമുഖം കാണാൻ തയ്യാറായി ചെന്നു. ഡോക്ടർ സ്കാനിംഗ് ആരംഭിച്ചു. കുഞ്ഞിനെ കണ്ടു. ആഹാ നല്ല മിടുക്കൻ , ആൺകുട്ടി ആണല്ലോ. അഞ്ചു മാസത്തിന്റെ പുഷ്ടിമ ഒക്കെ ഉണ്ട് എന്ന് പറഞ്ഞ ഡോക്ടർ പിന്നെ മിണ്ടാതെയായി. വയറിൽ ഓടിക്കുന്ന കുഴൽ കൊണ്ട് പിന്നെയും പിന്നെയും വേഗത്തിലും പതുക്കെയും ഓടിച്ച് ചാഞ്ഞും ചരിഞ്ഞും നോക്കാൻ തുടങ്ങി. അഞ്ച് മിനിട്ട് നിശബ്ദത . എന്തോ കുഴപ്പം ആയി എന്നുറപ്പിച്ച ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഡോക്ടർ ചിരി ആരംഭിച്ചു. എടത്തിയമ്മ വഴി ഞങ്ങളുടെ സകല ഹിസ്റ്ററിയും അറിയാവുന്ന ഡോക്ടർ ” ഇതെങ്ങനെ പറ്റിച്ചു, ഇരട്ടകൾ ആണല്ലോ,” എന്ന ബോംബ് ന്യൂസ് പൊട്ടിച്ചു. കുട്ടികൾ ഉണ്ടാവാതെ ട്രീറ്റ്മെന്റ് എടുക്കുകയോ, വീട്ടിൽ ഇരട്ടക്കുട്ടി ചരിത്രം ഉണ്ടാവുകയോ ചെയ്യുമ്പോൾ ആണ് സാധാരണ ഇരട്ടകൾ ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങൾക്ക് ഇല്ലെന്ന് ഡോക്ടർക്ക് അറിയാം.

പക്ഷെ ഇരട്ടപ്പഴം തിന്നുക, വെല്ലുവിളി നടത്തുക എന്ന വൃത്തികെട്ട ഹോബി എനിയ്ക്കുള്ളത് ഡോക്ടർക്ക് അറിയില്ലല്ലൊ.
അങ്ങനെ ഇരട്ടപ്പഴം തിന്ന്, പഴം തിന്നാൽ ഡൌൺലോഡ് ചെയ്യുന്ന ലാഘവത്തിൽ ഇരട്ടക്കുട്ടികളെ ഒരു പാതിരാത്രി പ്രസവിച്ച ഞാൻ അന്ന് മുതൽ നന്നായി സുഹൃത്തുക്കളെ, നന്നായി. മൂത്തവർ ചൊല്ലുന്ന എന്തായാലും അത് പിന്നീടേയ്ക്കുള്ള പണി ആവരുത് എന്നുള്ളത് കൊണ്ട് പുച്ഛിച്ചു തള്ളാതിരിക്കാൻ അന്ന് തീരുമാനിച്ചതാ.. ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.

Post Views: 37
6
Manju Sreekumar

2 Comments

  1. Sunandha Mahesh on August 18, 2023 2:09 PM

    ഇഷ്ട്ടായി 👍

    Reply
    • Manju Sreekumar on August 19, 2023 8:21 PM

      Thankyou

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.