Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനുഭവപാഠങ്ങൾ
പ്രചോദനം

അനുഭവപാഠങ്ങൾ

By Sreeja AjithAugust 18, 2023No Comments2 Mins Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നുമായി കിട്ടിയിട്ടുണ്ട്.അവയെല്ലാം ജീവിതത്തെ ഒരു പാട് സ്വാധീനിച്ചിട്ടുമുണ്ട്. ഒരു പ്രായത്തിൽ ഉപദേശത്തോളം അരോചകമായ ഒന്നും തന്നെയുണ്ടായിരുന്നില്ല.എന്നാൽ മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും എന്ന് പറയുന്ന പോലെ പിന്നീട് പലപ്പോഴും ഈ ഉപദേശങ്ങൾ എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലായിട്ടുണ്ട്.

ചെറിയ കുട്ടിയായിരുന്നപ്പോൾ കക്കരുത്, നുണ പറയരുത്, കള്ളത്തരം കാണിക്കരുത് എന്നൊക്കെയായിരുന്നു ഉപദേശങ്ങൾ. അതെല്ലാം മിക്കവാറും എല്ലാ കുട്ടികളെയും പോലെ അക്ഷരംപ്രതി അനുസരിച്ചിട്ടുമുണ്ട്.
കുറച്ചു മുതിർന്നപ്പോൾ പെൺകുട്ടികൾക്ക് വേണ്ടിയുള്ള കോൺവെൻറ് സ്കൂൾ ആയതു കൊണ്ട് ഉപദേശങ്ങളുടെ പെരുമഴ നനഞ്ഞാണ് ഓരോ ദിവസവും കടന്നുപോയിരുന്നത്. എൺപതുകളിൽ ജനിച്ച കുട്ടികൾക്ക് ഇന്നത്തെ പുതുതലമുറയ്ക്കുള്ളത് പോലെയുള്ള പല സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നില്ല. അതിൽ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നുമില്ല.അതു കൊണ്ട് തന്നെ എത്ര ഇഷ്ടപ്പെട്ടിലെങ്കിലും ഉപദേശങ്ങൾ എല്ലാം കേട്ട് നിൽക്കുകയേ വഴിയുള്ളു.
അന്ന് സ്ഥിരമായി കേട്ടിരുന്ന ഒരു ഉപദേശമായിരുന്നു “മുള്ള് ഇലയിൽ വന്ന് വീണാലും ഇല വന്ന് മുള്ളിൽ വീണാലും ഇലയ്ക്ക് തന്നെയാണ് കേട്.”സ്ത്രീസ്വാതന്ത്ര്യവും സമത്വവും എല്ലാം വളരെയധികം പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിലും ഈ ഉപദേശം ഏറ്റവും പ്രസക്തമാണെന്ന് തോന്നിയിട്ടുണ്ട്. സമൂഹം എത്ര പുരോഗമിച്ചാലും സ്ത്രീക്കും പുരുഷനും വ്യത്യസ്തനീതി പുലരുന്ന നാട് തന്നെയാണ് നമ്മുടേത്. ഇന്നു പത്രത്തിൽ വായിയ്ക്കുന്ന പല വാർത്തകളും ഇതു ശരിവെയ്ക്കുന്നുമുണ്ട്.പ്രണയത്തിന്റെ വലവിരിച്ചു പെൺകുട്ടികളെ കാത്തിരിക്കുന്ന ധാരാളം ഗന്ധർവ്വന്മാർ ഉള്ള കാലത്തോളം ഈ ഉപദേശം കാലഹരണപ്പെടുകയില്ല.

സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് പല വിധത്തിലും സ്ത്രീകളെ ചൂഷണം ചെയ്യാൻ അവ ഉപയോഗിക്കപ്പെടുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. ചെറിയ ഒരു അശ്രദ്ധ കൊണ്ട് ജീവിതം തന്നെ നഷ്ടപ്പെട്ടു പോയ പല സ്ത്രീകളുടെയും അനുഭവങ്ങൾ പരിചിതമാണ്.പുരുഷകേന്ദ്രീകൃതമായ ഈ സമൂഹത്തിൽ തെറ്റുചെയ്യുന്ന പുരുഷൻ മാന്യനും അതേ തെറ്റ് ചെയ്യുന്ന പെൺകുട്ടി പിഴച്ചവളും ആകുന്നു. ആൺകുട്ടികൾ പ്രേമിച്ചാൽ അത് പ്രായത്തിന്റെ കുസൃതിയും പെൺകുട്ടികൾ പ്രേമിച്ചാൽ അവൾ ഒരുമ്പെട്ടവളും ആകുന്നു.ബലമായി ഒരു പെണ്ണിനെ ആക്രമിച്ചു കീഴടക്കിയാൽ പോലും ആ പെൺകുട്ടി ഇരയായി ജീവിതം മുഴുവൻ അപമാനം പേറി ജീവിയ്‌ക്കേണ്ടിവരുന്നു. അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. എന്നാൽ അതിക്രമം കാട്ടിയ പുരുഷനോ സമൂഹത്തിൽ മാന്യതയോടെ വിരാജിയ്ക്കുകയും ചെയ്യുന്നു. “ആണുങ്ങൾ ചെളി കണ്ടാൽ ചവിട്ടും. വെള്ളം കണ്ടാൽ കഴുകും “ഇങ്ങനെയുള്ള തത്വങ്ങളും പുരുഷനെ പിന്തുണ നൽകാൻ കണ്ടുപിടിച്ചിട്ടുമുണ്ട്. സ്ത്രീയെന്ന നിലയിൽ എപ്പോഴും കരുതലോടെ ജീവിയ്ക്കാൻ കണ്ടും കേട്ടുമറിഞ്ഞ ഇത്തരം പല അനുഭവങ്ങളും പഠിപ്പിച്ചിട്ടുണ്ട്.കൊറോണ പ്രതിരോധം പോലെ തന്നെ ജീവിതത്തിലും ‘ഭയം വേണ്ട. ജാഗ്രത മതി ‘ എന്ന നയം പിന്തുടരാറുണ്ട്.

ആരെയും കണ്ണടച്ചു വിശ്വസിക്കരുത് എന്ന് പലപ്പോഴും ഉപദേശം കേട്ടിട്ടുണ്ട്. അത് വളരെ ശരിയാണെന്ന് അനുഭവം പഠിപ്പിച്ചിട്ടുമുണ്ട്. പുറമേ ചിരിച്ചു പെരുമാറുന്ന മനുഷ്യരുടെ മറ്റൊരു മുഖം ചിലപ്പോൾ അതിശയിപ്പിച്ചിട്ടുണ്ട്.സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും ഈ ഉപദേശത്തിന്റെ സ്വാധീനം നിർണ്ണായകമായിരുന്നു.
“നമുക്ക് പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്നു തന്നെ ഉറപ്പിച്ചു പറയണം ആരോടായാലും “, ഞാൻ ഏറ്റവുമധികം കേട്ടിട്ടുള്ള ഉപദേശമാണ്. ഏറ്റവും പ്രസക്തിയുള്ള ഉപദേശമാണ് ഇതെന്ന് പിന്നീട് മനസ്സിലായിട്ടുമുണ്ട്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനായി ഒരിക്കലും നമ്മുടെ മനസ്സാക്ഷി പണയപ്പെടുത്തരുത്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വേറെ ഒരാൾക്കു വേണ്ടി ചെയ്യുമ്പോൾ ആ ത്യാഗത്തിന് വിലയാകുന്നത് നമുക്ക് നമ്മോട് തന്നെയുള്ള മതിപ്പാണ്.ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇതു പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്താതെ മുന്നോട്ടു നീങ്ങുമ്പോൾ കിട്ടുന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല.

ജീവിതത്തിൽ കിട്ടിയ എല്ലാ ഉപദേശങ്ങളും മനസ്സിലുണ്ടായിരുന്നെങ്കിലും അവയെല്ലാം ശരിക്കും മനസ്സിൽ ഊട്ടിയുറപ്പിച്ചു തന്നത് ജീവിതത്തിലെ അനുഭവങ്ങൾ തന്നെയാണ്. അനുഭവത്തോളം നല്ല ഒരു ഗുരു വേറെയില്ലല്ലോ.എത്ര ഉപദേശം കേട്ടാലും അവയെല്ലാം ശരിക്കും ബോധ്യം വരണമെങ്കിൽ ജീവിതം കൊണ്ട് തന്നെ പഠിക്കണം. ഉപദേശം കേട്ട് പഠിക്കാത്ത കാര്യങ്ങൾ ജീവിതം പഠിപ്പിക്കുക തന്നെ ചെയ്യും.

Post Views: 26
3
Sreeja Ajith

വായനയോട് പ്രിയം.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.