Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നഷ്ടങ്ങളുടെ ചോരപ്പാടുകൾ
അനുഭവം ആരോഗ്യം ഓർമ്മകൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

നഷ്ടങ്ങളുടെ ചോരപ്പാടുകൾ

By Soumya MuhammadAugust 18, 2023Updated:December 4, 20237 Comments3 Mins Read425 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട  നിറയെ മണിവച്ച ആ വെള്ളി കൊലുസ് അന്ന് എത്രയോ രാവുകളിൽ  എന്റെ ഉറക്കത്തിൽ മണിയൊച്ച തീർത്ത് എന്നെ കൊതി പിടിപ്പിച്ചുകൊണ്ടേയിരുന്നു.

ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ട് എന്നും അതെനിക്ക് പ്രിയപ്പെട്ടതായിരുന്നു.

അതു കൊണ്ടാണല്ലോ വർഷങ്ങൾക്കിപ്പുറം, എന്റെ രണ്ടു പെണ്മക്കളുടെയും കാലിൽ കിലുങ്ങുന്ന വെള്ളികൊലുസുണ്ടായിട്ടും കൊയ്ത്തൊഴിഞ്ഞ  ആ പാടവരമ്പിലൂടെ കഴിഞ്ഞ വേനലവധി കാലത്ത്‌ തികച്ചും അവിചാരിതമായി നടന്നു നീങ്ങുമ്പോൾ എന്റെ കണ്ണുകൾ പാതി വാടി നിൽക്കുന്ന ആ പുൽനാമ്പുകൾക്കിടയിൽ വെറുതേ ഒരു വട്ടം കൂടി പരതിയത്.

ഒത്തിരി കൊതിച്ചിട്ട് കിട്ടാതെ പോയ കുഞ്ഞുടുപ്പും, മഴവില്ലോർമ്മകൾ മനസ്സിൽ വിരിഞ്ഞു നിന്ന ആ കൗമാരക്കാലവും, പിന്നെ ഭാര്യയായപ്പോൾ അടുക്കളക്കും മറ്റുള്ളവർക്കും വേണ്ടി പകുത്തു കൊടുത്ത എന്റെ സ്വപ്നങ്ങളും ഉച്ചമയക്കങ്ങളും എല്ലാമായിരുന്നു എന്റെ നഷ്ടങ്ങൾ.

അങ്ങനെ ഇന്നും  ഒരിക്കലും പിടി തരാത്ത  കുഞ്ഞു സ്വപ്നങ്ങളെക്കുറിച്ചു മുതൽ അറിയാതെ കയ്യിൽ നിന്നും വീണു തകർന്ന പളുങ്കു പൂപാത്രം വരെ നഷ്ടപട്ടികയിൽ ചേർത്ത് എന്റെ അലസ നേരങ്ങളിൽ ഞാൻ നെടുവീർപ്പിട്ടു പോന്നു.

അങ്ങനെയിരിക്കേ ഒരു നാൾ ഞാൻ കേട്ടു അയലത്തെ ഖദീജുമ്മ ആരോടും മിണ്ടാതെ, വെളുപ്പിന് കിടക്കപ്പായയിൽ നിന്നും എഴുന്നേൽക്കാതെ മരണത്തിന്റെ മാലാഖയോടൊപ്പം ഇഹലോകം വെടിഞ്ഞു യാത്ര തിരിച്ചു എന്ന്.

അല്ലെങ്കിലും അവർക്ക്  മിണ്ടാട്ടം തീരെ കുറവായിരുന്നല്ലോ!.

പള്ളിയിലെ മൈക്കിലൂടെ ഖദീജുമ്മയുടെ മരണ വാർത്ത ഉറപ്പിക്കുമ്പോൾ ഞാനോർത്തത് സൂറാബിയേയും അവളുടെ ദിനചര്യകളെയും കുറിച്ചാണ്.

ഖദീജുമ്മയുടെ കെട്ട്യോൻ അവരേയും രണ്ടു മക്കളെയും ഉപേക്ഷിച്ചു വർഷങ്ങൾക്കും മുന്നേ മറ്റൊരുത്തീടൊപ്പം പൊറുതി തുടങ്ങുമ്പോൾ ഖദീജുമ്മ മൂന്നാമത് ഗർഭിണി ആയിരുന്നത്രെ.

നാൽപതു വർഷങ്ങൾക്കും മുന്നേ ഒരു പെരുമഴക്കാലത്ത് മറ്റൊരുത്തിയോടൊപ്പം തന്റെ ആൺപിറന്നോനെ കണ്ട് അവർ നിന്ന നിൽപ് ഇന്നും അൻപതു കടന്ന ഓർമ്മകൾ അന്യമാകാത്ത പലരും മറന്നിട്ടുണ്ടാകില്ലെന്നു എന്റെ ഉമ്മൂമ്മ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു.

ഇരുപതു കഴിഞ്ഞ ഖദീജുമ്മാ ഒരു കുഞ്ഞിന്റെ കൈ തന്റെ ഉള്ളംകയ്യിലും മറ്റൊന്നിനെ തന്റെ ഒക്കത്തും വേറൊന്നിനെ തന്റെ വയറ്റിലും പേറി കെട്ട്യോനെ തേടി ചെന്നു. അന്ന്  തന്റെ കെട്ട്യോനേയും രഹസ്യക്കാരിയേയും  ആറ്റുകടവിലെ  സങ്കേതത്തിൽ കണ്ട് അവർ  തെല്ലും കരഞ്ഞില്ല പോലും.

ഒരു പക്ഷേ കഴിഞ്ഞ എത്രയോ രാവുകളിലായ് തന്റെ മുന്നിൽ മറ്റൊരുത്തിയോടൊപ്പം  അടയുന്ന  വാതിലിന്റെ മുന്നിൽ നിന്ന് അവൾ തന്റെ നഷ്ടങ്ങളെ ഓർത്ത് നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ടാകാം.

ഖദീജുമ്മ കാറ്റ് പോലെ പടർന്നു ചെന്ന് കെട്ട്യോനെയും രഹസ്യകാരിയെയും പുറത്തു ചാടിച്ചെങ്കിലും ജനം രണ്ടു വിഭാഗമായി.

“ആണുങ്ങൾക്ക് മൂന്നും നാലും വരെ കെട്ടുന്നേന് നമ്മുടെ മതത്തിൽ എതിർപ്പില്ലാന്ന്‌ ”

ചില മുല്ലാക്കമാർ ഒത്തു തീർപ്പു നടത്തിയപ്പോൾ ആക്കാലത്ത് ഓത്തുപള്ളിയിൽ പഠിച്ച ഖദീജുമ്മ

“കെട്ടണമെങ്കിൽ ആദ്യ ഭാര്യയുടെ സമ്മതത്തോടെ വേണം. അല്ലാതെ വേറൊരുത്തന്റെ കെട്ട്യോളെ രഹസ്യമായി പ്രാപിക്കുകയല്ല വേണ്ടത് ”

എന്ന് തുറന്നടിച്ചു പോലും.
എല്ലാവരുടെയും മുന്നിൽ അപഹാസ്യനായ അവരുടെ ഭർത്താവ് ഉറക്കെ അസഭ്യം പറഞ്ഞ് അവരെ ചവിട്ടി വീഴ്ത്തി.

ഖദീജുമ്മ വീണിടത്തെ പുൽനാമ്പുകൾ ക്ഷണനേരം കൊണ്ട് ചുവന്നു തുടുത്തു. ഒക്കത്തിരുന്ന ഇത്തിരി പോന്ന സൂറാബി ദൂരേക്ക് തെറിച്ചു പോയി, ചോരയൊലിപ്പിച്ച്‌ അനക്കമറ്റ് കിടന്നു.

അന്നത്തെ വീഴ്ചയിൽ നട്ടെല്ല് തകർന്നിരിപ്പായ അവൾ ഞാൻ ഖദീജുമ്മയുടെ മയ്യത്തു കാണാൻ ചെല്ലുമ്പോഴും ആ കട്ടിലിനോട് ചേർന്ന്  വീൽചെയറിൽ ഇരിപ്പായിരുന്നു.

ഓ! എന്റെ റബ്ബേ!
വർഷമെത്രയായി അവൾ ഈ ഇരിപ്പിരിക്കുന്നു.

അവളുടെ നഷ്ടങ്ങളുടെ ചോരപ്പാടുകളുടെ ഓർമ്മയിൽ എന്റെ മുന്നിലെ കാഴ്ചകൾക്ക് തെളിച്ചം കുറഞ്ഞത് പോലെ തോന്നി എനിക്ക്.

നിറഞ്ഞ കണ്ണുകൾ ഇറുക്കി അടച്ച് ഖദീജുമ്മയുടെ മുഖമക്കന നീക്കി ആ മുഖം അവസാനമായൊന്നു കാണുമ്പോൾ പാതി കൂമ്പിയ കണ്ണുകളിൽ  കണ്ടത് മുഴുവൻ നഷ്ടങ്ങളുടെ പെരുമഴ ഓർമ്മകളായിരുന്നില്ലേ എന്ന് ഞാൻ സംശയിച്ചു.

അപ്പോൾ അന്ന് ആറ്റുകടവിലേക്ക്  ഖദീജുമ്മയുടെ  കൈ പിടിച്ചു നടന്നു ചെന്ന ആ രണ്ടരവയസ്സുകാരൻ ഉമ്മയുടെ മയ്യത്തു കട്ടിലിന്റെ മുൻഭാഗവും താങ്ങി പള്ളികാട്ടിലേക്കു നടന്നു…

നഷ്ടങ്ങളുടെ ഓർമ്മകളിൽ അപ്പോൾ അയാളുടെ കണ്ണുകളിൽ ചോര പടർന്നിരുന്നു.

ചുണ്ടിൽ തക്ബീർ ധ്വനികളുമായ് അവർ പോയ് മറഞ്ഞപ്പോൾ വെറുതേ ഇരിക്കുന്ന സൂറാബിയെ ഒന്ന് നോക്കി ഞാൻ എന്റെ വീട്ടിലേക്കു നടന്നു.

നടക്കുന്നവഴി  എനിക്കെന്റെ അടിവയറ്റിൽ ഒരു വേദന തോന്നുകയും, പൊടുന്നനേ എന്റെ മൂന്നാമത്തെ ഗർഭം ചോരപ്പാടുകളായി എന്റെ അടിവസ്ത്രത്തെ നനയിപ്പിച്ചുകൊണ്ട് എനിക്ക് നഷ്ടമാകുന്നതായും എനിക്ക്  മനസ്സിലായി.

“ഇങ്ങനെ ഇരുന്നോണ്ട് അങ്ങോട്ട് പോകണ്ടെന്നു പറഞ്ഞതല്ലേ ”

എന്ന്‌  ഉമ്മ ശകാരിക്കുമ്പോൾ  ആരോ എന്റെ അടിവയറ്റിൽ ചവിട്ടിയ പോലുള്ള കഠിനമായ നൊമ്പരത്താൽ   ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു… എങ്കിലും അപ്പോഴും ഖദീജുമ്മയുടെ നഷ്ടങ്ങളാൽ പാതി അടഞ്ഞ കണ്ണുകൾ ഞാൻ മറന്നിട്ടുണ്ടായില്ല…

ചിത്രം കടപ്പാട് : ഗൂഗിൾ

Post Views: 19
8
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

7 Comments

  1. Nishiba M on September 3, 2023 12:35 AM

    വല്ലാത്ത നോവ് പകർന്ന എഴുത്ത്.

    Reply
  2. Wordwarrior on August 29, 2023 8:52 AM

    ഹോ സൗമ്യത്താ, എത്രയോ കാലത്തിന് ശേഷമാണ് ഇങ്ങളെ ഒരു എഴുത്ത്
    വായിക്കുന്നത്. വല്ലാതെ നോവ് പകർന്ന എഴുത്ത്

    Reply
    • Soumya Muhammad on August 29, 2023 7:42 PM

      സ്നേഹം dear ❤️

      Reply
  3. Rebecca Izhak on August 23, 2023 7:48 PM

    വല്ലാത്ത എഴുത്ത്❤️❤️

    Reply
    • Soumya Muhammad on August 29, 2023 7:42 PM

      ❤️🥰

      Reply
  4. Sabira on August 18, 2023 9:21 PM

    ❤️❤️

    Reply
    • Soumya Muhammad on August 19, 2023 8:53 AM

      😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.