Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിയോഗം
നര്‍മം

നിയോഗം

By Sumesh ManakulamAugust 17, 2023Updated:August 18, 2023No Comments5 Mins Read11 Views
Bookmark Now
Please login to bookmark Close

No account yet? Register

മോനെ…. വ്യാസാ….. അപ്പൊ ഒരു കിരീടാവകാശി ഒറപ്പാണല്ലോ അല്ലേ?

 

ഏയ്, അത് ശരിയായില്ല്യ

 

സംഗതി നടന്നില്ല്യേ …..?

 

നടന്നു…. പക്ഷെ വിചാരിച്ച റിസൾട്ട് ഉണ്ടാവില്ല.

 

എന്തേ ….?

 

പ്രോഡക്റ്റ് പെർഫെക്ട് ആവില്ല്യാന്ന്

 

നീ മനുഷ്യന് മനസ്സിലാവണ ഭാഷേല് പറയടാ

 

ക്ടാവിന് കണ്ണ് കാണില്ല്യാ അത്ര്യന്നെ …

 

എന്തുട്ട് വർത്താനാണ്ടാ മോനെ നീയീ പറയണേ ….?

 

എന്റെ കുറ്റല്ല, അവള് കണ്ണടച്ചു.

 

എന്ത്?

 

അതന്നെ, ഞാനടുത്ത് ചെന്നപ്പോ അവള് രണ്ടു കണ്ണും അടച്ചു കളഞ്ഞൂന്ന്.

 

അതിന് അവൾടെ ഫോട്ടോ എടുക്കാനല്ലല്ലോ നിന്റടുത്തേക്ക് വിട്ടത്

 

ഞാൻ പറഞ്ഞില്ല്യേ, എന്നെ കാണുമ്പോൾ ഒരു ഭാവവിത്യാസവും ഇണ്ടാവാൻ പാടില്ല്യാന്ന് അവരോട് പറയണന്ന്.

 

അത് എങ്ങിന്യാടാ…..പകലന്നെ നിന്നെപ്പോലൊരുത്തനെ ഒരു ഭാവ വ്യത്യാസവുമില്ലാതെ കാണാൻ പറ്റില്ല, പിന്ന്യാ അർദ്ധരാത്രി! അവള് പേടിച്ച് ചാകാഞ്ഞത് നിന്റെ ഭാഗ്യം, അല്ലെങ്കി കോടതി കേറണ്ടി വന്നേനെ.

 

അല്ലമ്മേ ഇതില് വേറേ പ്രശ്നോണ്ട്ട്ടാ, ഇവറ്റോള് ഇപ്പ എല്ലാത്തിനും സമ്മതിച്ചട്ട് കുറച്ച് കഴിയുമ്പ ‘മീറ്റൂ’ പറഞ്ഞ് വന്നാലാ …? അമ്മ അവരോട് പ്രത്യേകം പറയണം ഇത് അങ്ങിനെ കാണണ്ട….. നിയോഗായികണ്ടാ മതിന്ന്… നിയോഗം…… കേട്ടാ

 

ഇലയിൽ വിളമ്പിയാലും, പ്ളേറ്റിൽ വിളമ്പിയാലും ചിക്കൻ ബിരിയാണി, ചിക്കൻ ബിരിയാണി തന്ന്യല്ലേ വ്യാസാ …..

 

സംസാരിച്ചു കളയാൻ സമയമില്ല്യമ്മേ….. ഇത് തീർത്തട്ട് വേണം എനിക്ക് പോകാൻ.

 

എന്താണ്ടാ നിനക്ക് വേറെ വെല്ലോടത്തും നിയോഗത്തിന് പോകാൻ ണ്ടാ …. ?

 

എനിക്ക് ഇതല്ല പണി….. ഇന്നും നാളെയും കൂടിയേ എനിക്ക് ഇവിടെ പോസ്റ്റാവാൻ പറ്റു ……

 

ന്നാ ഞാനിന്ന് രാത്രി അംബാലികയെ പറഞ്ഞയക്കാം.

 

ആരായാലും പറഞ്ഞത് മറക്കണ്ട…… ഭാവ ഭേദം പാടില്ല്യ…..

 

ഡാ, നീ ആ മുടീം താടീമൊക്കെ വെട്ടി ഒന്ന് വൃത്തിയായി ഇരിക്ക്…. ആ പിള്ളേർക്കും ഒരു ഇതൊക്കെ തോന്നണ്ടേ …?!

 

നിയോഗത്തിന് താടീം മുടീം ഒന്നും പ്രശ്നല്ലമ്മേ….. അത് ഇന്നലേം അങ്ങിനെ ആയിരുന്നു, ഇന്നും അങ്ങിനെയാണ്, നാളേം അങ്ങിനെ ആവും.

 

ന്നാലും, ഒന്ന് വൃത്തിയായി നടന്നൂന്ന് വെച്ച് പ്രശ്നോന്നും ഇണ്ടാവില്ല്യഡാ ചെക്കാ…..

 

പിന്നെ മുടിവെട്ടി താടി വടിച്ചാ ഞാൻ മമ്മൂട്ടി ആവൂലോ……

 

മമ്മുട്ടി ആവില്ല്യാ… ന്നാലും ഈ കാലകേയ രൂപം മാറൂലോ..

 

അമ്മേ, ഞാൻ പറഞ്ഞു….. എനിക്ക് ഇതല്ല പണിന്ന്, ഞാൻ സന്യാസിയാണ്…. താടീം മുടീം ഇല്ല്യാത്ത സന്യാസി… അത് ശരിയാവില്ല്യാ…… എവിടേങ്കിലും കേറിച്ചെന്ന് ഞാൻ സന്യാസിയാന്ന് പറഞ്ഞാ ആരും വിശ്വസിക്കില്ല…..സ്വയം സന്യാസിയാന്ന് പരിചയപ്പെടുത്താന്ന് പറഞ്ഞാ മഹാ ബോറാ…. അതാണ്…..

 

ന്നാ നീ എന്തുട്ടെങ്കിലും കാണിക്ക്… അല്ല പിന്നെ….. പറഞ്ഞാ കേക്കില്ല്യാച്ചാ എന്തുട്ടാ ചിയ്യാ.

 

അമ്മക്ക് പറഞ്ഞാ മനസ്സിലാവില്ല്യേ, കണ്ടിന്യൂറ്റിയുടെ പ്രശ്നണ്ടാവുന്ന്.

 

നിനക്ക് കഞ്ഞി കുടിക്കാറായില്ല്യേ?

 

ഉവ്വ് ….. എനിക്ക് വിശന്നിട്ട് വയ്യ……

 

എന്തുട്ടാ കഞ്ഞിക്ക് വേണ്ടേ? പപ്പടം ചുട്ടത് മതിയാ?

 

അത് വേണ്ടാ…. ലേശം ഡ്രൈ ഫ്രൂട്സ് ചമ്മന്തി ആയിക്കോട്ടെ.

 

എന്തുട്ട്?

 

ബദാമും, വാൾനട്ടും, കാഷ്യൂ നട്ട്സും ഒക്കെക്കൂടി ഒരു ചമ്മന്തി……

 

ഉം….. നീ അങ്ങട് മുറീൽക്ക് ചെന്നോ….

 

———++++—-++++———

 

ഡാ ചെക്കാ….നീ ഇത്ര നേരത്തെ എണീറ്റതെന്താ… ബ്രേക്ക് ഫാസ്റ്റ് കഴിക്കാനാ ….? ആ ഒരു വിചാരം മാത്രം ഉള്ളോ നിനക്ക് ?! ഇന്നലെ രാത്രിഎന്തായി…..? ഇതെങ്കിലും ശരിയാവോ?

 

സംഗതി സക്സസ്സല്ല….. ഡെലിവറി ചെയ്യണത് ഡിഫക്ക്റ്റീവ് പ്രോഡക്റ്റന്ന്യാവും.

 

എന്തേ …. ഇവളും കണ്ണടച്ചാ ….?

 

ഇവള് കണ്ണടച്ചില്ല…. പക്ഷെ ആകെ വിളറി വെളുത്തു.

 

അപ്പൊ…..?

 

അപ്പൊ ഉണ്ടാവണ ക്ടാവ് പെർഫെക്ട് ആവില്ല്യ, മേത്തൊക്കെ പാണ്ഡ്ണ്ടാവും

 

ഇനിപ്പോ എന്തുട്ടാ ചിയ്യാ….

 

അമ്മ ടെൻഷൻ ആവാണ്ടിരിക്ക്, മ്മക്ക് വഴിണ്ടാക്കാം…

 

എന്തു വഴി?

 

രണ്ടൊത്താ മൂന്ന്ന്നാണല്ലോ….

 

എന്തുട്ടാ നീ പറയണേ …?

 

ഞാൻ ഇന്നൂടിയെ ഇവിടെ ഇണ്ടാവുള്ളോ ….

 

അതിന്…..

 

ഞാൻ ഒരു ട്രൈയ്യൂടി ട്രൈയ്യാം …..

 

ടാ…. ചെക്കാ….. നിന്റെ മനസ്സിലിരിപ്പ് എനിക്ക് മനസ്സിലാവ്ണ്ട്ട്ടാ…..

 

നിങ്ങക്ക് രാജ്യം ഭരിക്കാൻ പണി വെടുപ്പുള്ള ക്ടാവിനെ വേണെങ്ങേ മതി…

 

എന്റെ ഐഡിയയായിപ്പോയി…… ഇല്ല്യങ്ങേ ഞാൻ നിന്നെ കാണിച്ചു തന്നേനെ……

 

കൂൾ മമ്മി… കൂൾ….. സംഗതി ണപ്പാക്കാം….. ലാസ്റ്റ് ചാൻസ്…..

 

ആര്?

 

ചോയ്സ് ഈസ് യുവർസ് മമ്മി… ആരായാലും എനിക്ക് ഒരു പോലെയാണ്….

 

അതെന്താ നീ അങ്ങിനെ പറയണേ….?

 

ആര് പെർണ ചെക്കൻ രാജ്യം ഭരിച്ചാലും അവന്റെ ശില്പി ഞാനല്ലേ……

 

ഉം….

 

ഇന്നും നിനക്ക്, കഞ്ഞിക്ക് ഡ്രൈ ഫ്രൂട്ട് ചമ്മന്തി തന്നെയല്ലേ….?

 

അതന്നെ മതി……

 

സത്യവതി നേരെ അന്തപുരത്തിലേക്ക് ചെന്നു.

 

ഡ്യെ, പിള്ളാരെ ഇങ്ങട് വന്നേ

 

എന്താ അമ്മേ…..

 

അംബികയും, അംബാലികയും അങ്ങട് ചെന്നു.

 

നിങ്ങളിൽ ആരുടെ ചെക്കൻ രാജ്യം ഭരിക്കണന്ന് ഇന്ന് തീരുമാനിക്കണം.

 

അമ്മ എന്തുട്ടാ പറയണേ?

 

ഇന്നലെയും മിനിഞ്ഞാനും നിങ്ങള് ഉറക്കൊഴിച്ചത് വേസ്റ്റ് ആയി….

 

എന്തേ ….?

 

നീ കണ്ണടച്ചാ… അടച്ചോന്ന്….?

 

ഉവ്വ്…. മൂപ്പരെ കണ്ടപ്പോ പേടിച്ച്…. അംബിക തല കുമ്പിട്ടു.

 

അതന്നെ കാരണം…..

 

പക്ഷെ ഇന്നലെ അംബാലിക……

 

മൂപ്പരെ കണ്ടപ്പോ പേടിച്ച് ഞാൻ ആകെ വിളറി വെളുത്തേച്ചി… അംബാലിക പതുക്കെ പറഞ്ഞു

 

കേട്ടില്ല്യേ….. ഇതു വരെ എടുത്ത പണിയൊക്കെ വേസ്റ്റ്……

 

ഞങ്ങള് എന്തുട്ട് ചിയ്യണന്നാ അമ്മ പറയണേ ….. സംഗതി അമ്മേടെ മോനാണ് പക്ഷെ മൂപ്പരെ കണ്ടാ പേടിയാവും…..

 

അവൻ നിങ്ങളെ പിടിച്ച് തിന്നൊന്നൂല്യ……

 

ന്നാലും…..

 

ഞാൻ പറയണ കേക്ക്, നിങ്ങൾക്ക് വേണ്ടിട്ടാ..ഈ രാജ്യത്തിന് വേണ്ടിട്ടാ ഞാൻ പറയണേ

 

എന്തുട്ട്….??

 

ഇന്ന് കൂടി അവൻ ഇവിടെണ്ട്…. ആര് വേണന്ന് നിങ്ങൾക്ക് തീരുമാനിക്കാം….

 

……..

 

ഞാൻ പറഞ്ഞത് കേട്ടില്ല്യേ…..

 

ഉവ്വ്….

 

അപ്പൊ ആരാന്ന് നിങ്ങള് തീരുമാനിച്ചോ…… എനിക്ക് റിസൾട്ട് കിട്ടിയാ മതി…..

 

പിറ്റേന്ന് രാവിലെ സത്യവതി വ്യാസന്റെ റൂമിൽ ചെന്നപ്പോ വ്യാസൻ ബാക്ക് പാക്കിൽ ഡ്രസ്സ് ഒതുക്കി വെക്കാണ്…

 

അമ്മേ ഞാൻ ഇപ്പൊ വരാം.

 

നീ എങ്ങടാ പോണേ ….?

 

എന്റെ രണ്ട് ജോക്കിടെ കോണകം അപ്രത്ത് അയയിൽ ഉണക്കാൻ ഇട്ടിരുന്നു അതെടുത്തട്ട് വരാം. എനിക്ക് ഇറങ്ങാൻ നേരായി.

 

നീ ഇത് പറഞ്ഞിട്ട് പോ……

 

എന്ത്?

 

ഇന്നലെ സംഗതി ഓക്കേ ആയില്ല്യേ?

 

എല്ലാം സെറ്റ്…. കണ്ണും അടച്ചില്ല്യാ, വിളറി വെളുത്തുല്ല്യാ, ഒരു മാനുഫാക്ച്ചറിങ് ഡിഫ്ക്റ്റും ഇല്ല്യാത്ത ഒരു ക്ടാവിനെ സെറ്റാക്കിണ്ട്…..

 

ഭഗവാനെ.. രക്ഷപ്പെട്ടു……

 

പക്ഷെ…. അവൻ അമ്മയെ അച്ഛമ്മേ എന്ന് വിളിക്കില്ല്യ….. അവൻ രാജാവും ആവില്ല്യാ….

 

എന്തുട്ടാ നീയീ പറയണേ ….?

 

അത്രയും വിശാലമനസ്കയാണ് അമ്മയെന്ന് എനിക്ക് തോന്നണില്ല്യ….

 

അതെന്താടാ….. ഇണ്ടാവണത് അംബികക്ക് ആയാലും അംബാലികക്ക് ആയാലും എനിക്ക് ഒരുപോലെയല്ലേ…..

 

പക്ഷെ ഈ ചെക്കനെ പെറാൻ പോണത് ഇവരാരും അല്ല…..

 

പിന്നെ…..

 

ഇവിടത്തെ ഒരു ദാസിപ്പെണ്ണാണ്….

 

വ്യാസാ… അപ്പൊ നീ ഇന്നലെ……

 

ഞാനല്ല…. ഞാൻ ഇവിടന്ന് പുറത്തേക്കിറങ്ങിയിട്ടില്ല

 

പിന്നെ എങ്ങിനെ?

 

അമ്മേടെ മരുമക്കൾ വന്നില്ല്യ…. പകരം അവര് ദാസിപ്പെണ്ണിനെ അയച്ചു……

 

ഇനി ഞാൻ എന്തുട്ടാ ചിയ്യാ…..

 

എനിക്ക് ഇനി നിക്കാൻ പറ്റില്ല്യ…. കിട്ടണത് വെച്ചു അഡ്ജസ്റ്റ് ചെയ്യ്…..

 

വ്യാസൻ പുറത്തേക്ക് നടന്നു.

 

പത്ത് മാസം കഴിഞ്ഞപ്പോ അവിടെ മൂന്ന് പേറു നടന്നു…..

 

കണ്ണടച്ച അംബിക അന്ധനായ ധൃതരാഷ്ട്രരേയും വിളറി വെളുത്ത അംബാലിക പാണ്ഡുവിനേയും, ദാസിപ്പെണ്ണ് ഒരു കുഴപ്പവുമില്ലാത്ത വിദുരരേയും പ്രസവിച്ചു.

Post Views: 22
0
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.