Author: Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

കണ്ണടച്ചാൽ ഉഗ്ര സ്ഫോടനങ്ങളും മിന്നലും.  കൂടെ പണിയുടുക്കുന്നവരുടെ കത്തി കരിഞ്ഞ ശരീരങ്ങൾ.  അപ്പൊ ഓടി മാറാൻ പറ്റിയത്കൊണ്ട്, ഒരു പോറൽ പോലും ഇല്ലാതെ തനിക്ക് ജീവൻ തിരിച്ചു കിട്ടി.  പക്ഷെ ഒന്ന് ഉറങ്ങാൻ പറ്റുന്നില്ല.  എന്തെങ്കിലും കഴിക്കാൻ പറ്റുന്നില്ല ചുറ്റും  കരിഞ്ഞ മാംസത്തിന്റെ മണമാണ്.  മൂക്കറ്റം മദ്യപിക്ക, ബോധം മറയുവോളം. പാതി ബോധത്തിൽ കിടക്കുമ്പോൾ അവ്യക്തമായി കേട്ടു, കെട്ട്യോളുടെ ശബ്ദം. ദൈവമേ, അന്ന് പോയൊരുടെ കൂട്ടത്തിൽ ഇങ്ങേരും ഉണ്ടായിരുന്നേൽ എത്ര കാശ് സഹായ ധനം കിട്ടേണ്ടിയിരുന്നതാ.  ഇതിപ്പോ പണിക്കും പോവില്ല്യാ, കുട്യന്നെ കുടി. തിരിഞ്ഞു കിടന്ന് കണ്ണടച്ചപ്പോൾ വീണ്ടും സ്ഫോടന ശബ്ദങ്ങളും മിന്നലും.  പുലച്ചുരുളുകൾക്കിടയിലൂടെ അവ്യക്തമായി  എന്തെല്ലാമോ കാഴ്ചകൾ, ആശുപത്രി, ആംബുലൻസുകൾ, വെള്ള കൊട്ടിട്ട ഡോക്ടർമാരും നഴ്സുമാരും.  പുക ചുരുളുകൾ പതിയെ മാഞ്ഞു. ഇപ്പൊ കാഴ്ച വ്യക്തം മെഡിക്കൽ കോളേജിലെ കിടക്കയിൽ കത്തി കരിഞ്ഞു പൊള്ളി കിടക്കുന്ന തന്റെ ശരീരം.  അതിനടുത്ത് കിടന്ന് നെഞ്ചത്ത് തല്ലി കരയുന്ന തന്റെ കെട്ട്യോള് ദൈവമേ,…

Read More

രാത്രി പടക്കളത്തിലെ പന്തി ഭോജന ശാലയിൽ നിന്ന് അത്താഴവും കഴിഞ്ഞു പടയാളികൾക്ക് വിശ്രമിക്കാനായി കെട്ടിയുയർത്തിയ പന്തലിലേക്ക് നടക്കുമ്പോൾ ചിത്രകുണ്ഡലന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു. നാളെ മഹായുദ്ധം തുടങ്ങുകയാണ്. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന യുദ്ധത്തിൽ താനും പങ്കാളിയാകാൻ പോകുന്നു. രാവിലെ യുദ്ധ കാഹളം മുഴങ്ങുമ്പോൾ ശത്രു പക്ഷത്തിന് നേരെ ആർത്തലച്ചൊഴുകുന്ന കൗരവ പടയിലെ കാലാൾ പടയുടെ മുൻ നിരയിൽ താൻ ഉണ്ടാകണം. അതാണ് രാജ ശാസന. അകലെ ഭീഷ്മരുടെ പടകുടീരത്തിന് മുന്നിൽ മൂന്നോ നാലോ തേരുകൾ നിർത്തിയിട്ടിട്ടുണ്ട്. കൊടിയടയാളം കണ്ടിട്ട് അത് ദ്രോണരുടെയും കൃപരുടെയും, ദുര്യോധനന്റെയുമാണ്. നാളത്തേക്കുള്ള സേനാ വിന്യാസം ചിട്ടപ്പെടുത്തുന്നതിനുള്ള അവസാന മിനുക്ക് പണികളിൽ ആകും. പന്തലിലേക്ക് പോകാൻ തോന്നാത്തത് കൊണ്ട് ചിത്രകുണ്ഡലൻ അവിടെ കണ്ട പാറപ്പുറത്ത് ആകാശം നോക്കി മലർന്ന് കിടന്നു. നല്ല തെളിഞ്ഞ ആകാശം, നിറയെ നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നു. ആ കാഴ്ചക്ക് ഇത് വരെ തോന്നാത്ത ഒരു മനോഹാരിത ഉണ്ടെന്ന് അയാൾക്ക് തോന്നി. കണ്ണിമചിമ്മാതെ അത് നോക്കി…

Read More

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വെറുതെ അടച്ചിട്ട വായനശാലയുടെ ചവിട്ടുപടിയിൽ സുകുമാരൻ ഇരിക്കുമ്പോളാണ് മാധവൻ കാർ കൊണ്ടുവന്നു നിർത്തി ചോദിച്ചത് ഡാ, എന്തുട്ടാ പരിപാടി? ഒരു പരിപാടിയും ഇല്ല്യാ ന്നാ പൂവല്ലേ? എങ്ങട്? നന്നാരംകാവിൽ താലപ്പൊലിയാണ്, വെടിക്കെട്ട്ണ്ട് രണ്ട് ടീമിന്റെ എപ്പോ വരും? രാത്രി രണ്ടരക്കാണ് രണ്ടാമത്തെ വെടിക്കെട്ട്, അത് കഴിഞ്ഞാൽ തിരിക്കാം. രാവിലെ പശുക്കളെ കറക്കാറാകുമ്പോളേക്കും എത്തില്ലേ? പണിക്കാർ ഇല്ലേ ഫാമിൽ? എന്നാലും കറക്കാൻ നേരത്ത് ഞാൻ അവിടെ വേണം. എത്ര മണിക്ക്? ഒരു അഞ്ചുമണിക്ക്. ഓ.., അതിന് മുൻപ് എത്തും. വലിയ വെടിക്കെട്ട് ആണോ? ചൈനാ വെടിക്കട്ടല്ല എന്ന് തോന്നുന്നു. പിന്നെ എന്തിനാ പോണേ? ഒരു കേസ് കെട്ട് സെറ്റായിണ്ട് അവിടെ. ഇന്ന് മീറ്റ് ചെയ്യാം എന്നാ പറഞ്ഞത്. നിനക്കിത് നിർത്താറായില്ലേ? ആടിയ കാലുകളും, പാടിയ തൊണ്ടയും….. നിർത്തുകില്ലോമലേ…. നിർത്തുക്കില്ല…… ഹഹഹ… നീ വരുന്നുണ്ടെങ്കിൽ വാ. തല്ല് കിട്ടുമോ? ആ സൈസ് ഞാൻ എടുക്കില്ല്യാന്ന് നിനക്ക് അറിയില്ല്യേ കൂട്ടാരാ? ന്നാ…

Read More

  സുലോചനേ… നിന്റെ കിടക്കയെടുത്ത് പുറത്തേക്കിട്ടോ… നല്ല വെയിലുണ്ട്.    മിറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന നെല്ല് ചിക്കി നിവർന്ന് കുഞ്ഞിക്കാവേടത്തി അകത്തേക്ക് നോക്കി വിളിച്ചു പറഞിട്ട് ഉമ്മറത്തിണ്ണയിൽ ഇരുന്ന് മുറുക്കാൻ ചെല്ലം തുറന്നു.    കുഞ്ഞിക്കാവേടത്തിയും മോള് സുലോചനയും ആണ് ആ വീട്ടിൽ താമസം. നാൽപ്പത് കഴിഞ്ഞ സുലോചനയുടെ കല്യാണം തിരണ്ടു കല്യാണം കഴിഞ്ഞതിന്റെ പിറ്റേ കൊല്ലം കഴിഞ്ഞതാണ്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ കെട്ട്യോൻ ഇട്ടിട്ട് പോയി. പിന്നെ മൂപ്പരെ പറ്റി ഒരു വിവരവുമില്ല. സുലോചന മച്ചിയാണ്, പെറില്ല്യാ, അതോണ്ടാണ് കെട്ട്യോൻ ഇട്ടേച്ചു പോയതെന്ന് അയലോക്കക്കാർ അടക്കം പറയുന്നുണ്ടെന്ന് കുഞ്ഞിക്കാവേടത്തിക്ക് അറിയാം. രണ്ടാമത് ഒരു കല്യാണം കൂടി കഴിക്കാൻ പറഞ്ഞപ്പോ ഇനിയൊരു പരീക്ഷണത്തിന് കൂടി അവൾക്ക് വെയ്യെന്ന് അവൾ കട്ടായം പറഞ്ഞു. തന്റെ കാലശേഷം അവൾ ഒറ്റക്ക് എങ്ങിനെ ജീവിക്കും എന്നതാണ് ഈ വയസ്സ് കാലത്ത് കുഞ്ഞിക്കാവേടത്തിയുടെ മനഃസമാധാനം ഇല്ലാതാക്കുന്നത്.    സുലോചന തന്റെ വിയർപ്പും കണ്ണീരും കൊണ്ട് പുത്തഞ്ഞ തന്റെ…

Read More

ഒരു മാതിരി ഭക്ഷണം എല്ലാം ഇഷ്ടമാണ്.   വിശപ്പുള്ള സമയം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാലും ഇഷ്ട ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം.  അത് മ്മടെ ചോറ് തന്നെ.  പൊന്നിയരി, ബസുമതി ഒന്നും അല്ല, മ്മള് മലയാളികളുടെ അരി കൊണ്ടുള്ള ചോറ്. ഇന്ന് ഇത് എഴുതാൻ ഇരിക്കുന്നത് ഒരു നല്ല ഊണ് കഴിഞ്ഞിട്ടാണ്. ഇന്ന് ഒരു ഫങ്ങ്ഷൻ ഉണ്ടായിരുന്നു.  അത് കഴിഞ്ഞു ഒരു ഉഗ്രൻ ഉച്ച ഭക്ഷണം. വെൽക്കം ഡ്രിങ്ക്, സ്റ്റാർട്ടേഴ്‌സ്, ഫ്രൈഡ് റൈസ്, ചിക്കൻ, ബീഫ്, പോർക്ക്, സാലഡ്സ്, അങ്ങിനെ ഒരു പാട്. സത്യം പറയാലോ പ്രതേക ആവേശം ഒന്നും തോന്നിയില്ല. നോക്കിയപ്പോൾ ഏറ്റവും അറ്റത്ത് ഒരു മേശമേൽ ചോറും മീൻ കറിയും. ആഹാ… മനസ്സങ്ങട് തുടിച്ചു, സന്തോഷായി ഗോപ്യേട്ടാ സന്തോഷായി. മൂന്ന് നേരവും ചോറ് കിട്ടിയാൽ അത്രയും സന്തോഷം. ഫാസ്റ്റിംഗ് ഷുഗർ ലെവൽ 140, ഭക്ഷണ ശേഷം അത് 190. ഒരിക്കൽ വെറുതെ ഒന്ന് ടെസ്റ്റ്‌…

Read More

അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ? അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു. വരും, മോൻ വന്നു ചോറ് കഴിക്കു. രാജുവും, ശ്യാമും എല്ലാം പടക്കം പൊട്ടിച്ചു തുടങ്ങി, അച്ഛൻ വന്നാൽ അല്ലേ എനിക്ക് പടക്കം വാങ്ങാൻ പറ്റൂ, നാളെ രാവിലെ പടക്കം പൊട്ടൂല്ലോ, ഒരു വലിയ പടക്കം. മ്മടെ വീട്ടിലോ? ആ, മ്മടോടെ തന്നെ ഉണ്ണി. വിഷുന് ഇന്നും പടക്കം പൊട്ടിക്കണ്ടേ അമ്മേ?? മോൻ വാ അമ്മ ചോറ് വാരിത്തരാം. എനിക്ക് പടക്കം വേണം. ഉണ്ണിക്കുട്ടൻ വാ, അമ്മ പറയുന്നത് കേൾക്ക് ചേച്ചി എന്താ അമ്മേ കിടക്കുന്നത്?? അവൾക്ക് തീരെ വയ്യ മോനെ. പനിയാണോ അമ്മേ?? ആ, പനിയാണ് മോനെ, മ്മ്….. മോൻ ചേച്ചിയെ നോക്കണം. മ്മ്മ്.. അവൾ സുഖമില്ലാത്ത കുട്ടിയല്ലേ, അവൾക്ക് മോനല്ലേ ഉള്ളൂ. മ്മ് ഞാൻ വലുതാകുമ്പോൾ ചേച്ചിയെ നല്ല ഡോക്ടറെ…

Read More

കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം നാൾ സൂര്യൻ അസ്തമിച്ചു. ചണ്ഡാളന്മാർ അന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ ശവശരീരങ്ങൾ ഉന്തുവണ്ടിയിൽ കയറ്റി ശ്മാശനത്തിലേക്ക് മാറ്റുന്ന തിരക്കിലാണ്. അവരുടെ അട്ടഹാസങ്ങളും, ശവശരീരങ്ങൾ കൊത്തി തിന്നാൻ കൂട്ടമായെത്തിയ കഴുകന്മാരുടെ ചിറകടികളും അവിടമാകെ നിറഞ്ഞു. ചെളിയിൽ മുങ്ങിയ രഥചക്രത്തിൽ ചാരിയിരിക്കുന്ന ആ ശരീരത്തിനടുത്ത് ഒരു ചണ്ഡാളൻ തന്റെ ഉന്തു വണ്ടി നിർത്തി. കാലിൽ പിടിച്ചു വലിച്ചപ്പോൾ ആ ശരീരം ഒന്നു ഞെരങ്ങി. ജീവൻ പോയിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾ എന്തോ പിറുപിറുത്ത്കൊണ്ട് തന്റെ വണ്ടിയുമായി അടുത്ത ശവശരീരം തേടി പോയി. അത്ര നേരം രഥചക്രത്തിൽ ചാരി ഇരിക്കുന്നതിനേക്കാൾ ആശ്വാസം തോന്നി അയാൾക്കപ്പോൾ. ഭൂമിയിൽ മലർന്ന് കിടന്ന് അയാൾ വളരെ ആയാസപ്പെട്ട് ഒരു ദീർഘ നിശ്വാസം എടുക്കാൻ ശ്രമിച്ചു. പക്ഷെ നെഞ്ചിൽ തറച്ചിരിക്കുന്ന അമ്പിന്റെ വേദന മൂലം അയാൾക്ക് സാധാരണ ശ്വസനം പോലും പറ്റുമായിരുന്നില്ല. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ കഴിഞ്ഞ കാലസംഭവങ്ങൾ ഒരു തിരശീലയിൽ എന്ന പോലെ…

Read More

എന്തുട്ടാ ആലോചിക്കണെ?? ഏയ്, ഒന്നുല്ല്യാ… ഞാൻ വെറുതെ ഇങ്ങനെ. ഇന്ന് ഓണക്കോടി എടുത്തത് നന്നായി, ഇനി ഓരോ ദിവസവും ടൗണിൽ കടകളിൽ തിരക്ക് കൂടും. ആ…. പിള്ളാർക്ക് ഡ്രസ്സ്‌ ഇഷ്ടായി. മ്മ്…. വിലയിത്തിരി കൂടിയാലും അവർക്ക് ഇഷ്ടള്ളത് കിട്ടിലോ. അത് ശരിയാ, പക്ഷെ… എന്താ ഒരു പക്ഷെ??? വില കൂടി എന്നാണോ? ഏയ്, അതല്ല, ഞാൻ ആലോചിക്കാർന്നു.. എന്ത്??? ഇതിപ്പോ അവര് രണ്ടൊ മൂന്നൊ പ്രാവശ്യം ഇടും, അപ്പോളേക്കും അടുത്ത പരിപാടി വരും അപ്പൊ അടുത്ത ഡ്രസ്സ്‌, ഓണക്കോടിക്ക് ഇപ്പൊ പഴയ പ്രസക്തിയില്ലാതായി. എന്നാലും ഓണക്കോടി ഓണക്കോടി തന്നെയല്ലേ. അത് ശരിയാണ്, പക്ഷെ പണ്ട് എനിക്കൊക്കെ കൊല്ലത്തിൽ ആകെ കൂടി പുതിയ ഡ്രസ്സ്‌ കിട്ടുന്നത് ഓണത്തിനാണ്. ഇന്നല്ലേ റെഡി മേഡ്, അന്ന് എല്ലാം തയ്ക്കൽ ആണ്.  ടൗണിൽ റെഡി മേഡ് ഷർട്ടും ഉടുപ്പും കിട്ടുന്ന കടകൾ ഉണ്ടെന്ന് ക്ലാസ്സിലെ ഗൾഫുകാരന്റെ മോൻ സനോജ് പറയുന്നത് കെട്ടിട്ടുണ്ട് എങ്കിലും അവൻ പുളു പറയുകയാണെന്നായിരുന്നു എന്റെ…

Read More

എൻ്റെ വീടിനടുത്തുള്ള  അമ്പലമാണ് മരുതൂർ  കാർത്ത്യായനി ക്ഷേത്രം. കാർത്തിക  ആണ് അവിടത്തെ ഉത്സവം. ഇന്ന് മരുതൂർ   കാർത്തിക  എന്ന്  കേൾക്കുമ്പോൾ  ഓർമ്മ  വരിക  ബാലെ  ആണ്.   ഒരു  മാതിരി ചേറൂകാരൊക്കെ  ബാലെ  കാണുന്നത്  മരുതൂർ  അമ്പലത്തിന്റെ  നയനമനോഹരമായ  സ്റ്റേജിൻമേലാണ്. രാത്രി  12 മണി  കഴിയും  ബാലെ  തുടങ്ങാൻ.   രാത്രി  പൂരം  ആസാനിച്ചിട്ടാണ്  ബാലെ  തുടങ്ങുന്നത്.     പുണ്യ  പുരാണങ്ങളുടെ  ഇടയിൽ  ഇളകി  ഇരിക്കുന്ന  ഏതെങ്കിലും  ഒരു  പേജ്  പറിച്ചെടുത്തതായിരിക്കും   മിക്ക  ബാലെകളും.   എന്നീട്ട്  ഈ  എട്  ഒരു  മൂന്ന്   മണിക്കൂർ  അങ്ങട്  പൊരിക്കും. ഓരോ  രംഗം  കഴിയുമ്പോളും,  ലൈറ്റ്  ഒന്ന്  ഓഫാക്കി  ഓണാക്കുന്ന  സമയത്തിനുള്ളിൽ  സ്റ്റേജ്,  കൊട്ടാരവും,  പൂന്തോട്ടവും,  കാടും,  സ്വർഗ്ഗവും  ഒക്കെ  ആയി  മാറുന്നത്  കണ്ടപ്പോൾ  തോന്നിയ അന്ന് അത്ഭുതം  ഒന്നും  ഇന്ന് ഒരു  മാജിക്  ഷോ  കാണുമ്പോളും  തോന്നിയിട്ടില്ല.  പണ്ടത്തെ  i. V. ശശി  പടം  പോലെ  മൾട്ടി സ്റ്റാർ പടം  പോലെ  ആയിരുന്നു  ബാലെകൾ.   അത്ര  മാത്രം  കഥാപാത്രങ്ങൾ …

Read More

അടുത്താഴ്ച ഓണായി മ്മ്… ഓണാക്കോടി എടുക്കണ്ടേ? ആ… എടുക്കാം… ഇക്കുറി എല്ലാർക്കും ഓണക്കോടി  എടുക്കണം.  എല്ലാ കൊല്ലവും നിനക്കും മക്കൾക്കുമെല്ലാം എടുക്കാറില്ല്യേ.  ഞങ്ങടെ കാര്യല്ല്യ നിങ്ങൾക്കും ഇക്കൊല്ലം ഒരു പുതിയ  ഷർട്ടും മുണ്ടും എടുക്കണം.  നിങ്ങടെ ഷർട്ട്‌ എല്ലാം നേരച്ചു.  ആ.. നോക്കാം  ഓണം  കഴിഞ്ഞ് അടുത്ത ആഴ്‌ച  തെക്കേലെ രാമഷ്ണേട്ടന്റെ മോന്റെ കല്ല്യാണല്ലേ, അതിന് ഇടാലോ.  നോക്കാന്ന് പറഞ്ഞില്ല്യേ  ടൗണിൽ  പുതിയതായി  തുറന്ന  തുണിക്കടയിൽനിന്നാവാം  ഇക്കൊല്ലം ഓണാക്കോടി.  നിറയെ സെലെക്ഷൻ  ഉണ്ടെന്നാ കേട്ടത്.  ആ, അങ്ങോട്ട് തന്നെ  പോവാം.  പക്ഷെ  അവിടെ നല്ല തിരക്കാവും.  മ്മക്ക് രാവിലെ  നേരത്തെ പോകാം, അപ്പൊ ഉച്ചയാകുമ്പോളേക്കും തുണിയൊക്കെ എടുത്ത്, ഹോട്ടലിന്ന് ഭക്ഷണം കഴിച്ചു വരാം.  ഭക്ഷണം ഇവിടെ വന്നട്ട് കഴിച്ചാൽ പോരേ?  വല്ലപ്പോഴുമെങ്കിലും മ്മക്കും പുറത്ത് നിന്ന് കഴിക്കണ്ടേ?  പിള്ളേർക്കും ആഗ്രഹണ്ട്.  ശരി… ശരി… അങ്ങിനെ ആവാം  ****   ഇനി എന്തെങ്കിലും  നോക്കുന്നുണ്ടോ സർ…  ഇല്ല്യാ… ബില്ല് ആക്കിക്കോളൂ…  അയ്യോ നിങ്ങക്ക്…

Read More