Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിശ്വരൂപം
കഥ ചരിത്രം / പൗരാണികശാസ്ത്രം

വിശ്വരൂപം

By Sumesh ManakulamSeptember 26, 2024Updated:October 9, 20241 Comment4 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം നാൾ സൂര്യൻ അസ്തമിച്ചു. ചണ്ഡാളന്മാർ അന്ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ ശവശരീരങ്ങൾ ഉന്തുവണ്ടിയിൽ കയറ്റി ശ്മാശനത്തിലേക്ക് മാറ്റുന്ന തിരക്കിലാണ്. അവരുടെ അട്ടഹാസങ്ങളും, ശവശരീരങ്ങൾ കൊത്തി തിന്നാൻ കൂട്ടമായെത്തിയ കഴുകന്മാരുടെ ചിറകടികളും അവിടമാകെ നിറഞ്ഞു.

ചെളിയിൽ മുങ്ങിയ രഥചക്രത്തിൽ ചാരിയിരിക്കുന്ന ആ ശരീരത്തിനടുത്ത് ഒരു ചണ്ഡാളൻ തന്റെ ഉന്തു വണ്ടി നിർത്തി. കാലിൽ പിടിച്ചു വലിച്ചപ്പോൾ ആ ശരീരം ഒന്നു ഞെരങ്ങി. ജീവൻ പോയിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾ എന്തോ പിറുപിറുത്ത്കൊണ്ട് തന്റെ വണ്ടിയുമായി അടുത്ത ശവശരീരം തേടി പോയി.

അത്ര നേരം രഥചക്രത്തിൽ ചാരി ഇരിക്കുന്നതിനേക്കാൾ ആശ്വാസം തോന്നി അയാൾക്കപ്പോൾ. ഭൂമിയിൽ മലർന്ന് കിടന്ന് അയാൾ വളരെ ആയാസപ്പെട്ട് ഒരു ദീർഘ നിശ്വാസം എടുക്കാൻ ശ്രമിച്ചു. പക്ഷെ നെഞ്ചിൽ തറച്ചിരിക്കുന്ന അമ്പിന്റെ വേദന മൂലം അയാൾക്ക് സാധാരണ ശ്വസനം പോലും പറ്റുമായിരുന്നില്ല.

ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ കഴിഞ്ഞ കാലസംഭവങ്ങൾ ഒരു തിരശീലയിൽ എന്ന പോലെ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അറിയാതെ അയാൾ അബോധാവസ്ഥയിലേക്ക് ആണ്ടു പോയി.

നെറ്റിയിൽ ഒരു തുള്ളി വെള്ളം വീണപ്പോൾ ആണ് പിന്നെ ബോധം വന്നത്. കണ്ണുകൾ തുറക്കാൻ ആവുന്നില്ല. ചണ്ഡാളന്മാർ അവരുടെ പണി മതിയാക്കി പോയിയെന്ന് തോന്നുന്നു അവരുടെ ശബ്ദമൊന്നും കേൾക്കുന്നില്ല. മഴ പെയ്യുന്നില്ല, പിന്നെ എവിടെനിന്നാണ് തന്റെ നെറ്റിയിൽ ജലത്തുള്ളി വീണത്.

അയാൾ ബുദ്ധിമുട്ടി കണ്ണുകൾ വലിച്ചു തുറന്നു. ഇരുട്ടിൽ ആ രൂപം കണ്ട് അയാളുടെ ഹൃദയം സന്തോഷം കൊണ്ട് തുടിച്ചു.

സഖേ… സുയോധനാ… ഈ ജീവൻ വെടിയുന്നതിന് മുൻപ് നിന്നെ ഒരു നോക്ക് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നിന്നെ അവസാനമായി ഒന്നു കാണണമെന്നേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. നീ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു ചങ്ങാതി.

കർണ്ണാ… നിന്റെ ഈ കിടപ്പ്… എനിക്ക് സഹിക്കാനാകുന്നില്ല ചങ്ങാതി .

വിഷമിക്കാൻ എന്തുണ്ട് സുയോധനാ? ഏതൊരു യോദ്ധാവും ആഗ്രഹിക്കുന്ന ഒരു മരണം തന്നെ അല്ലേ എനിക്കും ലഭിച്ചത്, യുദ്ധക്കളത്തിലെ വീര മരണം. പക്ഷെ ഒന്നേ വിഷമമുള്ളു. ചതിയിൽ ആണ് എന്നെ വീഴ്ത്തിയത്. ഭൂമിയിലെ ആഗ്രഹങ്ങൾ പൂർത്തികരിച്ചശേഷം ഭൂമി വിട്ടു പോകുന്ന ദേഹികൾക്കെ ശാന്തി ലഭിക്കാറുള്ളു. എന്റെ ജീവിതാഭിലാഷം പൂർത്തികരിക്കാൻ ആകാതെയല്ലേ എന്റെ ദേഹി ദേഹം വിട്ടു പോകാൻ തുടങ്ങുന്നത്.

അർജ്ജുനന്റെ മരണം അല്ലേ?

അതേ ചങ്ങാതി, അത് കാണാനാകാതെ പോകേണ്ടി വരുന്നല്ലോ എന്ന ദുഖമേ എനിക്കുള്ളൂ.

നിന്റെ ആഗ്രഹം ഞാൻ സഫലമാക്കും എന്ന് പറയാൻ ഞാൻ ശക്തനല്ല സഖേ. ധനുർവിദ്യയിൽ നിപുണനായ മധ്യമ കൗന്തേയനെ വധിക്കാൻ എനിക്കാവില്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. നിന്നോട് ഞാൻ വെറും വാക്ക് പറയില്ല.

എനിക്കറിയാം സുയോധനാ, നിന്നോട് എനിക്ക് ഒരു വിഷമവും ഇല്ല, സ്നേഹം മാത്രമേ ഉള്ളൂ. നിന്റെ ചങ്ങാതിയാവാൻ പറ്റിയതാണ് ഈ ജന്മത്തിൽ എനിക്ക് കിട്ടിയ പുണ്യം.

കർണ്ണാ…..

മടങ്ങിപൊക്കൊളു സുയോധനാ, നാളെ വീണ്ടും യുദ്ധക്കളത്തിൽ ഇറങ്ങേണ്ടതല്ലേ, ഉറക്കം കളയണ്ട, കുടിരത്തിലേക്ക് തിരിച്ചു പൊയ്ക്കൊള്ളു. വിശ്രമിക്കു. എനിക്ക് ഇനിയും അധികസമയം ഈ വേദന തിന്ന് കിടക്കേണ്ടി വരില്ല.

തേങ്ങൽ അടക്കി തിരിച്ചു നടക്കാൻ തുടങ്ങിയ ദുര്യോധനനെ കർണ്ണൻ തിരിച്ചു വിളിച്ചു.

സഖേ, ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.

നമ്മൾ തമ്മിൽ കള്ളങ്ങൾ പറയാറില്ലല്ലോ കർണ്ണാ… പിന്നെ എന്തിന് ഇപ്പോൾ ഈ സന്ദേഹം?

ഞാൻ ഈ യുദ്ധത്തിൽ നിന്നോട് നീതി പുലർത്തിയില്ല എന്ന തോന്നൽ നിനക്കുണ്ടോ ചങ്ങാതി.

തിരിച്ചു വന്നു തല തന്റെ മടിയിൽ വെച്ചു ദുര്യോധനൻ കർണ്ണന്റെ നെറ്റിയിൽ ചുംബിച്ചു.

ആര് എന്നോട് നീതി പുലർത്തിയില്ലെങ്കിലും നീ എന്നോട് നീതി പുലർത്താതിരിക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല. അങ്ങിനെ വിശ്വസിച്ചാൽ പിന്നെ ഞാനും നീയും സുഹൃത്തുക്കൾ ആവില്ലല്ലോ, വെറും രണ്ടു വ്യക്തികൾ മാത്രമല്ലേ ആവുകയുള്ളു.

പൊയ്ക്കൊളു സുയോധനാ.. പോയി വിശ്രമിക്കു.

ഞാൻ പോകുന്നുണ്ട്, ആ മാധവനെ കാണാൻ. എന്റെ ചങ്ങാതിയായ നിന്നെ വെല്ലാൻ അർജുനനു ആകില്ല എന്ന് എനിക്കുറപ്പുണ്ട്, അയാൾക്കും. ആ മാധവന്റെ കുടിലതയാണ് നിന്നെ ജയിക്കാൻ അർജ്ജുനനായത്.

ഒന്നും വേണ്ടാ സുയോധനാ, യുദ്ധക്കളത്തിൽ ഒരു വീരമരണം എങ്കിലും എനിക്ക് കിട്ടിയല്ലോ, ഈ സൂതപുത്രന് അത് മതി…. അത് മതി…..

കർണ്ണൻ കണ്ണുകൾ അടച്ചു കിടന്നു. കർണ്ണന്റെ തല മടിയിൽ നിന്നെടുത്ത് പതുക്കെ തറയിൽ വെച്ച്, നെറ്റിമേൽ ഒന്നുകൂടി ചുംബിച്ച് ദുര്യോധനൻ മടങ്ങി.

താങ്കൾ അല്ലേ അംഗ രാജാവായ കർണ്ണൻ?

ചോദ്യം കേട്ടപ്പോൾ ആണ് കർണ്ണൻ കണ്ണു തുറന്നത്.

ഒരു വൃദ്ധ ബ്രാഹ്മണനാണ്.

താങ്കൾ എന്താണ് അസമയത്ത് ഈ യുദ്ധഭൂമിയിൽ?

ചോദ്യത്തിന് ഉത്തരം പറയു? അംഗ രാജാവായ കർണ്ണൻ? എനിക്ക് അദ്ദേഹത്തെയാണ് കാണേണ്ടത്.

ഞാൻ ആണ് കർണ്ണൻ, പറഞ്ഞോളൂ.

എനിക്ക് ഹോമാദികാര്യങ്ങൾക്ക് അല്പം പണം വേണം.

മൃതിയേ കാത്ത് കിടക്കുന്ന ഞാൻ താങ്കളെ എങ്ങിനെ സഹായിക്കാനാണ്?

ദാനശീലനാണ് അംഗ രാജാവ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. ശരീരത്തിൽ ജീവന്റെ അവസാന കണിക അവശേഷിക്കുന്ന നിമിഷം വരേക്കും അങ്ങിനെ തന്നെ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.

പക്ഷെ ഇവിടെ എന്റെ കയ്യിൽ ഇപ്പോൾ…

സാരമില്ല, ഞാൻ മടങ്ങി പോയ്ക്കൊള്ളാം, ദാന ധർമ്മിഷ്ട്നായ കർണ്ണൻ എന്നത് ഒരു കെട്ടുകഥയായിരുന്നു എന്ന് ഞാൻ കരുതിക്കൊള്ളാം.

നിൽക്കു, പണമായി എന്റെ പക്കൽ ഇപ്പോൾ ഒന്നും ഇല്ല, താങ്കൾക്ക് ഞാൻ അല്പം സ്വർണ്ണം തന്നാൽ മതിയോ?

മതി, സ്വർണ്ണമായാലും എന്റെ ആവശ്യം നടക്കുമല്ലോ.

എങ്കിൽ എന്റെ വായിലെ മുൻനിരയിലെ പല്ലുകൾ ഇളക്കി എടുത്തു കൊള്ളു, അവ സ്വർണ്ണ പല്ലുകൾ ആണ്.

ഒരു ബ്രാഹ്മണനായ ഞാൻ ഇത്തരം ക്രൂരകാര്യങ്ങൾ ചെയ്യും എന്ന് കരുതിയോ.

കർണ്ണൻ കൈകൾ നിവർത്തി ഭൂമിയിൽ പരതി. കൈയ്യിൽ തടഞ്ഞ കല്ലെടുത്ത് ഇടിച്ച് തന്റെ വായിലെ സ്വർണ്ണ പല്ലുകൾ ഇളക്കിയെടുത്ത് ആ ബ്രാഹ്മണന് നേരെ നീട്ടി.

ഹൈ, താങ്കളുടെ വായിലെ ചോരയും, ഉമിനീരും പുരണ്ട ഈ സ്വർണ്ണം ഞാൻ എങ്ങിനെ സ്വീകരിക്കും.

ഒരുപകാരം ചെയ്യുമോ?

എന്താ?

ആ തേർത്തടത്തിൽ നിന്ന് എന്റെ വില്ലും ഒരമ്പും എടുത്ത് തരുമോ.

ബ്രാഹ്മണൻ വില്ലും അമ്പും കർണ്ണന് എടുത്ത് കൊടുത്തു. ആകാശത്തേക്ക് ഉന്നം വെച്ച് കർണ്ണൻ ഒരു ബാണം എയ്തു.

പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി, ആ മഴ വെള്ളത്തിൽ കർണ്ണൻ ആ സ്വർണ്ണ പല്ലുകൾ കഴുകി ബ്രാഹ്മണന് ദാനം നൽകി.

താങ്കൾ ഒരു വെറും ബ്രാഹ്മണനല്ല എന്ന് എനിക്ക് അറിയാം, കൃഷ്ണൻ അല്ലേ താങ്കൾ?

അതേ കർണ്ണാ, ക്രൂരതയാണ് എന്നറിയാം, എന്നാലും താങ്കളുടെ ദാനശീലത്തെ പരീക്ഷിക്കാൻ ഒരു കൗതുകം. താങ്കളിൽ ഞാൻ സംപ്രീതൻ ആയിരിക്കുന്നു. എന്താണ് ഞാൻ താങ്കൾക്ക് ചെയ്തു തരേണ്ടത്?

വേദനക്കിടയിലും കർണ്ണൻ പൊട്ടി ചിരിച്ചു.

എന്താണ് കർണ്ണാ ചിരിക്കുന്നത്?

അല്ല, ഈ അവസ്ഥയിൽ അല്ല താങ്കൾ എന്നോട് ഇത് ചോദിച്ചിരുന്നെങ്കിൽ ഞാൻ ചോദിക്കുന്നത് എന്തെന്ന് ആലോചിച്ച് ചിരിച്ചതാണ്.

താങ്കളുടെ കൈകൊണ്ട് ആർജ്ജുനന്റെ മരണം, അല്ലേ? എനിക്കറിയാം, ഈ യുദ്ധവും അതിന്റെ ഓരോ ദിവസവും ഞാൻ തീരുമാനിച്ച്റപ്പിച്ചതാണ്. അതുപോലെയെ നടക്കു. അതുകൊണ്ടല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ ഞാൻ താങ്കളോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചത്.

പറയു, എന്താണ് താങ്കൾക്ക് വേണ്ടത്?

അർജ്ജുനൻ ദർശിച്ച താങ്കളുടെ വിശ്വരൂപം എനിക്കും ദർശിക്കണം മാധവാ.

തഥാസ്തു..

കൃഷ്ണന്റെ വിശ്വരൂപം കൺനിറയെ കണ്ട് കർണ്ണന്റെ ദേഹി ദേഹം വിട്ടു പോയി.

Post Views: 45
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

1 Comment

  1. Nishiba M on September 27, 2024 3:54 PM

    മനോഹരം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.