Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിഷുക്കണി
കഥ വീട് സ്ത്രീ

വിഷുക്കണി

By Sumesh ManakulamOctober 5, 2024Updated:October 5, 20243 Comments2 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ?

അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു.

വരും, മോൻ വന്നു ചോറ് കഴിക്കു.

രാജുവും, ശ്യാമും എല്ലാം പടക്കം പൊട്ടിച്ചു തുടങ്ങി, അച്ഛൻ വന്നാൽ അല്ലേ എനിക്ക് പടക്കം വാങ്ങാൻ പറ്റൂ,

നാളെ രാവിലെ പടക്കം പൊട്ടൂല്ലോ, ഒരു വലിയ പടക്കം.

മ്മടെ വീട്ടിലോ?

ആ, മ്മടോടെ തന്നെ ഉണ്ണി.

വിഷുന് ഇന്നും പടക്കം പൊട്ടിക്കണ്ടേ അമ്മേ??

മോൻ വാ അമ്മ ചോറ് വാരിത്തരാം.

എനിക്ക് പടക്കം വേണം.

ഉണ്ണിക്കുട്ടൻ വാ, അമ്മ പറയുന്നത് കേൾക്ക്

ചേച്ചി എന്താ അമ്മേ കിടക്കുന്നത്??

അവൾക്ക് തീരെ വയ്യ മോനെ.

പനിയാണോ അമ്മേ??

ആ, പനിയാണ് മോനെ,

മ്മ്…..

മോൻ ചേച്ചിയെ നോക്കണം.

മ്മ്മ്..

അവൾ സുഖമില്ലാത്ത കുട്ടിയല്ലേ, അവൾക്ക് മോനല്ലേ ഉള്ളൂ.

മ്മ് ഞാൻ വലുതാകുമ്പോൾ ചേച്ചിയെ നല്ല ഡോക്ടറെ കാണിക്കും.  ചേച്ചീടെ ഉവ്വാവു ഒക്കെ മാറും.

മ്മ്… അമ്മേടെ മോൻ മിടുക്കനാവണം.  അമ്മയെ കാണാഞ്ഞു കരയരുത്.  നന്നായി പഠിക്കണം.

അമ്മ എങ്ങടാ പോണേ??

അമ്മക്ക് ഒരു ജോലി കിട്ടി, അങ്ങ് ദൂരേ, കുറേ നാൾ കഴിഞ്ഞേ വരു.

സീനത്തിന്റെ ഉമ്മയെ പോലെ അമ്മയും ദുബായിൽ പോവാണോ?

മ്മ്…

അപ്പൊ എനിക്ക് ആരാ ചോറ് വാരി തരാ.

അമ്മമ്മയുണ്ടാകും, മോനും ചേച്ചിയും ഇനി അമ്മമ്മയുടെ കൂടെ ആണ് താമസിക്കുന്നത്.

ഹായ്, അപ്പൊ എനിക്ക് അവിടെ പറമ്പിൽ തുമ്പിയെ പിടിക്കാലോ, അമ്പലകുളത്തിൽ മീനിനെയും പിടിക്കാം.

കുറുമ്പൊന്നും  കാണിക്കരുത് നല്ല കുട്ടിയായിരിക്കണം.

മ്മ്..

ഈ ഉരുള കൂടി ഉണ്ണൂ.

എനിക്ക് മതി അമ്മേ, എന്റെ വയറു നിറഞ്ഞു.

ഇത് കൂടി, അമ്മേടെ പൊന്നല്ലേ.

മ്മ്….

ഇനി വേഗം ഉറങ്ങിക്കോളു.

അച്ചൻ വരുമ്പോൾ എന്നെ വിളിക്കണേ

വിളിക്കാം, ഉണ്ണി ഇപ്പോൾ ഉറങ്ങൂ.

അച്ഛൻ വരുമ്പോൾ കൊണ്ടു വരുന്ന പടക്കം നാളെ പൊട്ടിക്കാല്ലേ.

ആ, പൊട്ടിക്കാം.

അമ്മ കണി ഒരുക്കുന്നില്ലേ??

കണിയെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്.  മോൻ  വാ അമ്മ ഉറക്കി തരാം.

ക്ലോക്കിൽ പന്ത്രണ്ടു മണി അടിച്ചപ്പോൾ എണീറ്റു.  മോൻ നല്ല ഉറക്കമായിരിക്കുന്നു.  അവന്റെ നെറുകിൽ ഒരു ഉമ്മ കൊടുത്ത് അടുത്ത മുറിയിൽ കിടക്കുന്ന ബുദ്ധിയുറക്കാത്ത മകളുടെ അരികിൽ ചെന്നു.  നല്ല ഉറക്കമാണ്, അവളുടെ നെറ്റിയിലും ഉമ്മ കൊടുത്തു.

പുറത്ത് ഓട്ടോറിക്ഷ വന്ന്‌ നിൽക്കുന്ന ശബ്ദം കേട്ടു.  പറഞ്ഞ സമയത്ത് തന്നെ എത്തിയിരിക്കുന്നു.  എടുക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ല.    പിൻ വാതിൽ തുറന്ന് പതുക്കെ പുറത്ത് കടന്നു.

നാളികേരം പൊളിച്ച് ചകിരി മലപോലെ കിടക്കുന്നതിന്റെ പിന്നിൽ നിന്നും ചോരപുരണ്ട വെട്ടുകത്തി എടുത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് വേഗം പടിക്കൽ നിൽക്കുന്ന ഓട്ടോറിക്ഷയിലേക്ക് കയറി.

ഒന്നും എടുക്കാനില്ലേ??

ഇല്ല… പോകാം

എങ്ങോട്ടാ ചേച്ചി??

പോലിസ് സ്റ്റേഷനിലേക്ക്.

ഓട്ടോറിക്ഷയുടെ സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു.

ഇനിയും ജീവിക്കാൻ വിട്ടാൽ അയാൾ പിന്നെയും അവസരം നോക്കും.  രണ്ടാനച്ഛൻ  ആണെങ്കിലും മകളല്ലേ, അങ്ങിനെ അല്ലെ കാണാവു. പട്ടി, ആദ്യത്തെ വെട്ടിനു തന്നെ തീർത്തു.  ഒരു ശബ്ദം പോലും പുറത്തേക്ക് വന്നില്ല. ഞരക്കം തീരുന്നത് വരെ നോക്കി നിന്നു. എന്നിട്ടാണ് വലിച്ചു ചകിരി കൂനക്കടിയിൽ കൊണ്ടു വന്നിട്ടത്.

ചകിരി കൂനക്ക് മുകളിൽ അപ്പോ ഈച്ചകൾ ആർക്കാൻ തുടങ്ങിയിരുന്നു.

#എന്റെരചന

Post Views: 46
3
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

3 Comments

  1. Shybi on October 13, 2024 6:12 PM

    👍👍 നന്നായിട്ടുണ്ട്

    Reply
  2. Divya Sreekumar on October 7, 2024 8:49 AM

    നന്നായിട്ടുണ്ട്

    Reply
    • Suma Jayamohan on October 8, 2024 5:50 AM

      നല്ല കഥ👌🌷

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.