Author: Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

കുറച്ചു നാളായി  കാര്യമായി വല്ലതും  തടഞ്ഞിട്ട്.  പണി  ഇല്ല എന്ന് തന്നെ  പറയാം.  കൊറോണ കഴിഞ്ഞതിൽ പിന്നെ കാര്യങ്ങൾ ഒക്കെ അവതാളത്തിലായി.  ആരുടെ കയ്യിലും കാശില്ല്യ.  ഉള്ളവർ ഓക്കെ ഡിജിറ്റൽ ആയല്ലോ.  സ്വർണ്ണം ഉള്ളതെല്ലാം ബാങ്ക് ലോക്കറിലും, ഫിനാൻസുകാരുടെ കയ്യിലും.  അതുകൊണ്ട്  കാര്യങ്ങൾ  ഇത്തിരി പരുങ്ങലിൽ തന്നെ  ആണ്. കഴിഞ്ഞ  വിഷുക്കണി  ആരെ  ആണ് കണ്ടത്  എന്ന് ഓർക്കാൻ നോക്കി. ഓഹ്… അതോർത്തിട്ട് എന്ത് കാര്യം  അതിനു മുന്നത്തെ വിഷുവും  ഇങ്ങനെ തന്നെ  ആയിരുന്നു അല്ലോ.   കഴിഞ്ഞ കൊല്ലത്തെ വിഷുക്കണിയെ കുറിച്ചൊർത്തിട്ട്  ഇനി എന്ത് കാര്യം. നാളെ  വിഷുവാണ്.  ഒരു നല്ല  കണികാണണം.  അടുത്ത  കൊല്ലമെങ്കിലും  കഴിഞ്ഞ  കൊല്ലങ്ങളിലെ പോലെ അല്ലാതാക്കണം.   മീശമാധവനിലെ  മാധവൻ  പറയുന്നത്  പോലെ  താനും  ഒരു കള്ളനാണ്.  ഈ  ചിറ്റാരിക്കടവിന്റെ കള്ളൻ.  പക്ഷെ  താൻ കക്കുന്നതൊക്കെ ഈ  ഗ്രാമാതിർത്തി  കടന്ന് പോയിട്ടുണ്ട്.  പക്ഷെ  വലിയ  വലിയ  കളവുകളോ, കൊലപാതകങ്ങളോ, ആളുകലുടെ തലക്കടിക്കലോ  ഒന്നും ഇതുവരെ …

Read More

കുറെ കൊല്ലം മുൻപാ… എന്ന് വെച്ചാൽ വീടിനു ചുറ്റും മതിൽ കേട്ടുന്നതിന് മുൻപ്, കോളേജ് കാലം…   അയ്യോ…   രാവിലെ അടുത്ത വീട്ടിൽ പടക്കം പൊട്ടണ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്…   ഓഹ് ഇന്ന് വിഷുവാണല്ലേ…   ഡാ… എണീറ്റെങ്കിൽ. കണി കാണാൻ വാ… അമ്മയാണ്.   എണീറ്റ് കണി കണ്ടെന്നു വരുത്തി. ആകെ എന്തോ പോലെ, ഇന്നലെ വിഷു ആഘോഷിക്കാൻ കുടിച്ചത് പക വീട്ടുകയാണ്. കെട്ട് വിട്ടിട്ടില്ല. ലിവർ ലേശം മന്ദഗതിയിലാണെന്ന് തോനുന്നു പ്രവർത്തനം. അതെങ്ങിന്യ, ലിവർ ആണെങ്കിലും അടിമയൊന്നും അല്ലല്ലോ ഫ്രീയായി ഇമ്മാതിരി ഓവർടൈം പണി ചെയ്യാൻ. അപ്പോളാണ് മൂത്ര ശങ്ക തോന്നിയത്…   എണീറ്റ് മുറ്റത്തേക്കിറങ്ങി…   അയൽക്കാർ പടക്കം പൊട്ടിച്ചു കഴിഞ്ഞെന്നാണ് തോന്നണത്…   വേലിയുടെ അടുത്ത് ചെന്ന് കണ്ണടച്ച് നിന്ന് ആ സുരലോക ജലധാര തുറന്നു വിട്ടു. പടക്കം പൊട്ടിയ ശബ്ദം കേട്ടപ്പോൾ ഓടിയോളിച്ച ഉറക്കം തണുത്ത കാറ്റ് കൊണ്ടപ്പോൾ തിരിച്ചു…

Read More

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ആദ്യത്തെ ട്രെയിനിൽ കയറി നഗരത്തിൽ എത്തിയ ശേഷം അവിടെ നിന്നും ജോലിസ്ഥലത്തേക്കുള്ള ബസ് പിടിക്കണം. എന്നാലേ സമയത്തിന് ഓഫീസിൽ എത്താൻ പറ്റു. ജോലിക്ക് കയറി ആദ്യ കാലത്തൊക്കെ ഇതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അതൊരു ശീലമായി. കിടക്കയിൽ പാതി നിറുത്തിയ ഉറക്കം പിന്നെ ട്രെയിൻ യാത്രയിൽ മുഴുമിപ്പിക്കും. അതാണ് പതിവ് ക്ഷേത്ര നഗരിയിൽ നിന്നും അതി രാവിലെ പുറപ്പെടുന്ന ആ ട്രെയിനിൽ വലിയ തിരക്കുണ്ടാകുകയില്ല. തലേന്ന് വന്നു താമസിച്ചു ക്ഷേത്ര ദർശനം കഴിഞ്ഞു പോകുന്ന കുറച്ചു പേരെ ഉണ്ടാകു, പിന്നെ ആ നാട്ടുകാരായ കുറച്ചു സ്ഥിരം യാത്രക്കാരും. അതുകൊണ്ട് കിടന്നുറങ്ങാൻ ഇഷ്ടം പോലെ സീറ്റ്‌ ഉണ്ടാകും. നഗരത്തിൽ എത്തിയാലേ പിന്നെ തിരക്കാകു, അന്നും പതിവ് പോലെ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറി ഒരു ഒഴിഞ്ഞ സീറ്റിൽ കയറി കിടന്നു. ഇന്നലെ കിടക്കാൻ വൈകി. കുറച്ചകലെയുള്ള ആശുപത്രിയിൽ…

Read More

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു.  ഇനി റെയിൽവേ സ്റ്റേറ്റിനിലേക്ക് പോയിട്ട് കാര്യമില്ല.  പതിനൊന്നരക്കായിരുന്നു ട്രെയിൻ. അതിപ്പോൾ അടുത്ത സ്റ്റേഷൻ കടന്നീട്ടുണ്ടാകും.  അടുത്ത വണ്ടിക്ക് പോയിട്ടും കാര്യമില്ല. നാളെ രാവിലെ പത്ത് മണിക്കാണ് ഇന്റർവ്യൂ.  എങ്ങിനെ നോക്കിയാലും എത്താൻ പറ്റില്ല.  പ്രതീക്ഷയുണ്ടായിരുന്നു ഈ ഇന്റർവ്യുയിൽ, പക്ഷെ ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ. സമയത്തിന് വീട്ടിൽ നിന്നിറങ്ങിയതാണ്.   ബസ്സിൽ ടൗണിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയും കിട്ടി.  കഷ്ടകാലം അല്ലാതെന്തു പറയാൻ. താൻ കയറിയ ഓട്ടോ ഒരാളുടെ മേൽ മുട്ടി.  കുറ്റം ഓട്ടോക്കാരന്റെ അല്ല.  എങ്കിലും എന്താണ് ഉണ്ടായത് എന്ന് നോക്കാൻ താൻ ഇറങ്ങിയപ്പോൾ തന്നെ അയാൾ വണ്ടിയെടുത്ത് പോയി.  അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിച്ചു.  കാര്യമായി ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. എന്തിനധികം പറയുന്നു, തന്റെ വണ്ടി മിസ്സായി. ഇനി തിരിച്ചു വീട്ടിലേക്കു നടക്കാം.  അല്ലാതെ ഇവിടെ മുട്ടി തിരിഞ്ഞു നിന്നീട്ട് കാര്യമില്ല്യ. ഓട്ടോ വിളിച്ചു പോകാമെന്നു വെച്ചാൽ ഈ സമയം ആയത് കൊണ്ട് ഇരട്ടി കാശ്…

Read More

നാളെയാണ് നജീബിന്റെ കഥ പറയുന്ന ആടുജീവിതം റിലീസ് ആകുന്നത്. രണ്ടായിരത്തി പന്ത്രണ്ടിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ചപ്പോൾ തന്നെ മനസ്സിൽ തറച്ചതാണ് നജീബിന്റെ ജീവിതം. അറബിനാട്ടിലെ ബ്രോസ്റ്റഡിനേക്കാളും സ്വാദ് വീട്ടിലെ ചമ്മന്തിക്കും കഞ്ഞിക്കും ഉണ്ടെന്നും അവിടത്തെ എയർ കണ്ടിഷൻണ്ട് മുറിയിലെ ഉറക്കത്തിനേക്കാളും സുഖം സ്വന്തം വീട്ടിലെ ബ്ലാക്ക് ഒക്സൈഡ് ഇട്ട് മിനുക്കിയ നിലത്തെ ഉറക്കത്തിനും ഉണ്ടെന്നു മനസ്സിലാക്കി രണ്ടായിരത്തി ഏഴിൽ, എട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് പോന്നതാണ്. കഥ നടക്കുന്ന ഭൂമിക പണ്ട് പ്രവാസ ജീവിതം നയിച്ച സൗദി അറേബ്യ ആയത് കൊണ്ടാകും പെട്ടന്ന് നോവൽ മനസ്സിൽ കയറി പറ്റിയത്. നജീബിന്റെ പോലെയുള്ള ജീവിതമൊന്നും ആയിരുന്നില്ല എന്റെ അവിടത്തെ ജീവിതം. പക്ഷെ ഏതാണ്ട് അതുപോലുള്ള ജീവിതങ്ങൾ അവിടെ കണ്ടിട്ടുണ്ട്. സ്പോൺസറുടെ ക്രൂരതകൾ സഹിക്കവയ്യാതെ അയാളുടെ അടുത്ത് നിന്ന് ചാടി പോന്ന് അനധികൃത താമസക്കാരായി ഒളിച്ചു ജോലിചെയ്ത് ജീവിക്കുന്നവർ. പാസ്സ്പോർട്ട് സ്പോൺസറുടെ കൈയിൽ പെട്ടു പോയതുകാരണം നാട്ടിലേക്ക് തിരിച്ചു…

Read More

സ്വന്തം മക്കളുടെ കാര്യം  വരുമ്പോൾ ഏതൊരമ്മയും  സ്വാർഥയാകും.  ആദർശം  ഒക്കെ ഒരു അമ്മക്ക് സ്വന്തം മക്കൾക്കാൾ വളരെ വളരെ  താഴെയാണ്.  ഞാനും ഒരമ്മയാണ്,  എൻ്റെ മകന്റെ  നല്ലതേ  ഞാൻ  ആഗ്രഹിച്ചുള്ളൂ.   അതുകൊണ്ട് ചെയ്തതിലും  പ്രവർത്തിച്ചതിലും  എനിക്ക് കുറ്റബോധം  തോന്നുന്നില്ല. അതിന് കൊടുക്കേണ്ടി വന്ന വിലയാണ്  ഈ  വൈധവ്യം.  പതിനാല്  വർഷമാകാൻ  പോകുന്നു   വിധവയുടെ  വെള്ള വസ്ത്രം  അണിയാൻ  തുടങ്ങിയിട്ട്.  പക്ഷെ  അതിനേക്കാൾ എന്നെ വേദനിപ്പിച്ചത്, ഞാൻ  ആർക്ക് വേണ്ടിയാണോ ഇതൊക്കെ ചെയ്തത്, അവന് എന്നോടുള്ള സമീപനമാണ്.  ആ സംഭവത്തിന്‌   ശേഷം  അവൻ  ഇതുവരെ  എന്നെ അമ്മേ എന്ന് വിളിച്ചിട്ടില്ല.  ഞാൻ  ചെയ്തതൊക്കെ  അവന് വേണ്ടി മാത്രമായിരുന്നു  എന്ന്   പോലും അവൻ മനസ്സിലാക്കുന്നില്ല.  എല്ലാരാലും വെറുക്കപ്പെട്ട് ഈ  അന്തപുരത്തിൽ  മരണവും  കാത്ത് ജീവിതം  കഴിച്ചുകൂട്ടുകയാണ്  ആണ് കേകേയ  രാജൻ  അശ്വപതിയുടെ  പ്രിയ പുത്രിയും, ഏഴാങ്ങളമാരുടെ ഒരേയൊരു പെങ്ങളും, അയോദ്ധ്യാ രാജനായിരുന്ന  ദശരഥന്റെ  പത്നിയുമായ ഈ  കൈകേയി. ഏഴാങ്ങളമാർക്കൊപ്പം അച്ഛൻ എന്നെയും ആയുധഭ്യാസങ്ങൾ…

Read More

കുഞ്ഞുട്ടേട്ടാ. മ്മ്. ഇന്ന് പേപ്പറിൽ കണ്ടില്ലേ പ്രസവിച്ചേന്റെ മൂന്നാം നാൾ ഒരു സ്ത്രീ അവരുടെ കുട്ടിനെ കൊന്നുന്ന്. അത്  മാനസിക പ്രശ്നം കൊണ്ട് ചെയ്യണതാ ദമയന്തി.. പിന്നെ കുട്ടിനെ കൊന്നട്ടല്ലേ മാനസിക പ്രശ്നം. ആണെടി… അതിനെ പോസ്റ്റ്‌ പോർട്ടം ഡിപ്പ്രഷൻ എന്നാ പറയാ. പണ്ടൊന്നും ഇങ്ങനൊന്നും കേട്ടിട്ടേ ഇല്ല പണ്ടും ഇണ്ടാർന്നു.. മ്മടെ പുരാണങ്ങളിൽ വരെ ഉണ്ട്.. പോ അവിടന്ന്… സത്ത്യാടി. ഇവിടിരിക്ക്, ഞാൻ പറഞ്ഞു തരാം ആ കഥ ********************************* ദേവാ. എന്താ അച്ഛാ? അച്ഛന് വയസ്സായി വരികയാണ്.  പണ്ടത്തേപോലെ ഓടി നടക്കാനൊന്നും വയ്യ.. ഏയ്.. അച്ഛനിപ്പോളും ചെറുപ്പല്ലേ.. ഏയ്, അല്ലടാ, നെന്റെ അമ്മ പോയേപ്പിന്നെ ഞാൻ ഒരു ബ്രഹ്മചാരിയെപോലെ നിനക്ക് വേണ്ടി ജീവിച്ചു. ഇനിയും എനിക്ക് വയ്യ. ചാവുന്ന് വിചാരിച്ചു ആരെങ്കിലും മരിക്കുമോ അച്ഛാ?  അച്ഛന് ഒന്നുല്ല്യാ, ഒന്നുല്ല്യാ. മരിക്കണ കാര്യല്ല്യ പറഞ്ഞത് പിന്നെ? ഈ ഏകാന്തത, ലോൺലിനെസ്സ്….. ഇറ്റ് ഈസ്‌ ഹോണ്ടിങ് മീ മാൻ, രാത്രി ഉറങ്ങാൻ…

Read More

രാവിലത്തെ പണിയൊക്കെ കഴിഞ്ഞു ലലനാമണി മൊബൈലും എടുത്ത് മുറിയിൽ കയറുമ്പോൾ ആണ് അപ്പുറത്തെ മുറിയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്. കുട്ടപ്പേട്ടൻ, ലലനാമണിയുടെ കെട്ട്യോൻ ലോലന്റെ അച്ഛൻ മരിച്ചിട്ട് ഒരു മാസം ആകുന്നെ ഉള്ളു. കമലാക്ഷിയേടത്തി ഇപ്പോളും ആ ഓർമ്മയിലും വിഷമത്തിലുമാണ്. അമ്മയുടെ മേൽ ശ്രദ്ധ വേണമെന്ന് ലോലൻ ജോലിക്ക് പോകുമ്പോൾ ലലനാമണിയോട് പ്രത്യേകം പറഞ്ഞതാണ്. ഓടി ചെന്ന് നോക്കിയപ്പോൾ ട്രങ്ക് പെട്ടി നിലത്തുവീണതാണ്. അമ്മായിയമ്മ, കട്ടിലിന്റെ അടിയിൽ നിന്ന് പെട്ടി എടുത്ത് കട്ടിലിന്മേൽ വെക്കാൻ ശ്രമിക്കുമ്പോൾ വീണതാണ്. “എന്തിനാ അമ്മേ ഇപ്പൊ ഇത് എടുത്തത്, എന്തെങ്കിലും എടുക്കാൻ ആണെങ്കിൽ എന്നോട് പറഞ്ഞാൽ പോരേ… ഞാൻ എടുത്ത് തരില്ലേ… ഇതെങ്ങാനും കാലിൽ വീണിരുന്നെങ്കിലോ?” “അതിന് ഒന്നും പറ്റിയില്ലല്ലോ ലലനാമണീ…” “ഇത് അച്ഛന്റെ പെട്ടിയല്ലേ എന്തിനാ ഇപ്പൊ അമ്മ ഇതെടുത്തത്?” കമലാക്ഷിയേടത്തിയുടെ കണ്ണ് മേശപ്പുറത്ത് ഇരിക്കുന്ന കുട്ടപ്പേട്ടന്റെ ഫോട്ടോയിലേക്ക് നീണ്ടു. “ഒന്നുല്ല്യാ, വെറുതെ ഇരുന്നപ്പോ എനിക്ക് ന്റെ ആളുടെ മണമൊന്നു ശ്വസിക്കണമെന്ന് തോന്നി.…

Read More

രാവിലെ എണീറ്റ് കുളി കഴിഞ്ഞു റെഡിയായി അടുക്കളയിൽ ചെന്നപ്പോളേക്കും അമ്മ അമ്പലത്തിൽ പോയി വന്നിരുന്നു. അമ്മ നേരത്തെ അമ്പലത്തിൽ പോയി വന്നോ?? ആ, ഞാൻ അപ്പുറത്തെ സരോജനിയോടൊപ്പം പോയി തൊഴുതു വന്നു. അച്ഛൻ എവിടെ? അപ്പുറത്ത് പത്രം വായിക്കുന്നുണ്ട്. നീ അമ്പലത്തിൽ പോയി വന്നിട്ടാണോ കാപ്പി കുടിക്കണേ. അല്ല, എനിക്ക് പാലക്കാട് വരെ പോണം. എന്തേ? ഊർമ്മിളയുടെ ആർക്കെങ്കിലും എന്തെങ്കിലും? ആ, അവളുടെ അമ്മാവനെ ഇന്നലെ ആശുപത്രിയിൽ ആക്കിയത്രേ, പനി കൂടുന്നോ മറ്റോ പറഞ്ഞു. ഒന്ന് പോയി കണ്ടു കുറച്ച് കാശ് ഏൽപ്പിക്കണം. അപ്പൊ ഉച്ചക്ക് ഉണ്ണാൻ ഉണ്ടാവില്ല്യേ നീയ്യ്. ഇല്ല്യാ, പാലക്കാട്‌ പോയി വരണ്ടേ, വൈകുന്നേരമേ ഞാൻ എത്തു. അമ്പലത്തിലെ പൂരായിട്ട് ഉച്ചക്ക് നീ ഉണ്ടാവില്ല്യേ. എത്ര കൊല്ലം കൂടിട്ടാ നീ പൂരത്തിന് നാട്ടിൽ. രാത്രി പൂരത്തിന് പോകാം. അല്ലെങ്കിലും ഈ ഉച്ചക്ക് ചൂടിൽ എനിക്ക് വയ്യ. ന്നാ ഞാൻ കാപ്പി എടുത്തു വെക്കാം, നീ കഴിച്ചിട്ട് പോ ആ….…

Read More

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങുന്ന ജോലിയാണ്. മക്കൾ സ്കൂളിലേക്കും, കെട്ട്യോൻ ഓഫീസിലേക്കും പോകുന്നതിന് മുൻപ് കഴിയ്ക്കാനുള്ള പ്രാതലും, ഉച്ചയ്ക്കു കഴിക്കാനുള്ള ഭക്ഷണവും രാവിലെ തന്നെ റെഡി ആക്കണം. അവരെ പറഞ്ഞ് വിട്ടതിനു ശേഷം വീട് അടിച്ചുവാരൽ, തുടക്കൽ, അലക്കൽ, എല്ലാം കഴിയുമ്പോൾ ഉച്ചതിരിയും, അപ്പോഴേക്കും വിശപ്പും കെട്ടിരിക്കും. എന്നാലും എന്തേലും വാരി തിന്ന് ക്ലോക്കിൽ നോക്കുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരിക്കും. നാല് മണിയാകുമ്പോൾ മക്കൾ സ്കൂൾ വിട്ടു വരും. അതിന് മുൻപ് അവർക്ക് ചായക്ക് എന്തേലും ഉണ്ടാക്കണം. മൂന്ന് മണിയാകുമ്പോൾ അതിനുള്ള പണി തുടങ്ങണം. അതു വരെയുള്ള ഒരു മണിക്കൂർ ആണ് തനിക്ക് തന്റെതായി ഈ ഇരുപത്തിനാല് മണിക്കൂറിൽ നീക്കി വെക്കാൻ പറ്റുന്നത്. കുറച്ചു നേരം ഒന്ന് കണ്ണടച്ചാൽ മതി എന്ന് വെച്ചിട്ടാകും മുറിയിലേക്ക് വരിക. പക്ഷെ തനിക്ക് കിട്ടുന്ന ആകെയുള്ള ഈ ഒരു മണിക്കൂർ, അത് ഉറങ്ങി കളയണ്ട എന്ന് കരുതി മൊബൈൽ എടുത്ത് എന്തേലും വായിക്കും. കുറെ…

Read More