Author: Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

രാവിലെ ഓഫീസിൽ കുറച്ചു അധികം പണിയുണ്ടായിരുന്നു. അതൊന്ന് ഒതുക്കി ഇന്നലെ പോസ്റ്റ്‌ ചെയ്ത കഥക്ക് ലൈക്കോ കമന്റോ ഉണ്ടോ എന്നറിയാൻ മൊബൈൽ ഡാറ്റ ഓണാക്കി. കുറെ വാട്ട്സപ്പ് നോട്ടിഫിക്കേഷനുകൾക്കൊപ്പം ഒരു മെസ്സഞ്ചർ നോട്ടിഫിക്കേഷനും. മെസ്സഞ്ചർ തുറന്നു നോക്കി. ഏകാന്തം എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നൊരു “Hi” ഫ്രണ്ട്‌സ് ലിസ്റ്റിൽ ഒന്നും ഇങ്ങനെ ഒരു പേരുകാരനോ പേരുകാരിയോ ഇല്ല. പിന്നെ ഇതാര്??? പ്രൊഫൈൽ എടുത്ത് നോക്കി. ഒരു ഡീറ്റൈൽസും ഇല്ല്യാ. ഒറ്റ ആളെ പോലും ഫ്രണ്ട് ആക്കി ചേർത്തിട്ടില്ല. ആരാണ് ഈ ഏകാന്തം? ഇനി വല്ല കൂട്ടുകാരും പറ്റിക്കാൻ ആയി? എന്തായാലും തിരിച്ചു മെസ്സേജ് അയക്കാൻ നിന്നില്ല. ഉച്ചക്ക് വീണ്ടും ഒരു മെസ്സേജ്. അതെ അക്കൗണ്ടിൽ നിന്നും. ഹലോ ഹലോ, തിരിച്ചയച്ചു. ഇതിനകം എന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ നോക്കിയിരിക്കും എന്നെനിക്കറിയാം. മ്മ്മ്മ്….. ഒന്നും എഴുതാത്ത ഒരു വെള്ള പേപ്പർ മാത്രം കാണേണ്ടി വന്നല്ലേ…… മ്മ്മ്.,…… 😄😄……. ആരാണ് താങ്കൾ…… താങ്കളുടെ നാട്ടിൽ…

Read More

രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടന്നു. ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നും അറിയില്ല്യ. കേട്ടുപോയ ബീഡി വലിച്ചെറിഞ്ഞു കുടിലിനകത്തേക്ക് കയറി. ഉമ്മറത്ത് മുനിഞ്ഞു കത്തുന്ന ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ മകൻ ഇരുന്ന് ഉറക്കെ പാഠം ചൊല്ലി പഠിക്കുന്നു. സെപ്റ്റംബർ അഞ്ചു അദ്ധ്യാപക ദിനം……. സെപ്റ്റംബർ അഞ്ചു അദ്ധ്യാപക ദിനം ച്ചി ….നിർത്തടാ….. ചെക്കന്റെ കയ്യിൽനിന്ന് ബുക്ക്‌ വാങ്ങി വലിച്ചെറിഞ്ഞു അച്ഛന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് ക്ടാവ് നെലോളിക്കാൻ തുടങ്ങി. എന്റെ മനുഷ്യാ നിങ്ങള് എന്തിനാ പഠിച്ചോണ്ടിരിക്കണ ക്ടാവിന്റെ മെക്കട്ട് കേറണേ ക്ടാവിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്ന് ഓടി വന്ന കെട്ട്യോള് ചോദിച്ചു. ഒന്നും മിണ്ടാതെ അകത്തേക്ക് കേറിപ്പോയി. ഷർട്ടും മുണ്ടും മാറി തോർത്തുമുണ്ടും എടുത്ത് കിണറ്റിൻ കരയിലേക്ക് നടന്നു. എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. നാളെ യുദ്ധം തുടങ്ങുകയാണ്. സേനാംഗത്തിന് നേർച്ചകോഴിയുടെ ആയുസ്സെ ഉള്ളു. രാജാവിന്റെ അമ്മായിഅപ്പനെ കൊന്നവനോടു പകരം…

Read More

2002 ഓണം, പ്രവാസജീവിതത്തിലെ ആദ്യ ഓണം, തിരുഗേഹങ്ങളുടെ നാടായ സൗദി അറേബിയയിൽ. കമ്പനിയിൽ ജോയിൻ ചെയ്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. സ്‌പോൺസർഷിപ് പോലും മാറിയിട്ടില്ല. വെക്കേഷനെ കുറിച്ച് ആലോചിക്കാൻ പോലും സമയമായിട്ടില്ല. പൂരാട ദിവസം അളിയനും പെങ്ങളും അക്കൊല്ലം ഓണത്തിന് നാട്ടിൽ പോയത് കൊണ്ട് അവർ വരുന്നവരെ, അളിയന്റെ കൂട്ടുകാരൻ അശോകേട്ടന്റെ കൂടെയാണ് താമസം. അന്ന് വർക്കിംഗ്‌ ഡേ ആയിരുന്നു. ഞാൻ കൂടെ ഉള്ളത് കൊണ്ടു അശോകേട്ടൻ രാവിലെ നേരത്തെ എണീറ്റ് ചോറും സാമ്പാറും അവിയലും ഒരു ഉപ്പേരിയും ഉണ്ടാക്കി എനിക്കുള്ള സദ്യ പൊതിച്ചോറാക്കി വെച്ച് ജോലിക്ക് പോയി. എനിക്ക് ഇറങ്ങാനുള്ള സമയം ആയപ്പോൾ ആ പൊതിച്ചോറും എടുത്ത് ഞാനും ഇറങ്ങി. ഉച്ചയായപ്പോൾ ഓഫീസിൽ ഒപ്പം ജോലി ചെയ്യുന്ന മലയാളികൾ എല്ലാം ഉച്ചക്കുണ്ണാൻ അവരുടെ ഫ്ളാറ്റുകളിലേക്കോ കൂട്ടുകാരുടെ ഫ്ളാറ്റിലേക്കോ പോയി. വിശപ്പ് തോന്നാത്തത് ലഞ്ച് ബ്രെക്കിന് മെസ്സ് ഹാളിൽ കുറച്ചു വൈകിയിട്ടാണ് എൻ്റെ പൊതിച്ചോറുമായി ചെന്നത്. അവിടെ ഭക്ഷണം കഴിക്കാൻ ആരുമില്ല.…

Read More

ചില  ആൾക്കാരുണ്ട്, ഒറ്റ നോട്ടത്തിൽ തന്നെ ആനകളെ തിരിച്ചറിഞ്ഞു അവരുടെ പേരും, അച്ഛന്റെ പേരും, വീട്ടുപേരും ഒക്കെ പറയുന്നവർ. അറ്റകൈക്ക് ആനക്ക് വെല്ല പനിക്കോ , തലവേദനക്കോ ഒക്കെ ചെറിയ ചികിത്സയും പറഞ്ഞു കൊടുക്കും അത് രാജേന്ദ്രൻ ആണ് , അവന്റെ കൊമ്പ് കണ്ടാൽ തന്നെ മനസ്സിലാവില്ല്യേ, ഒന്ന് താഴ്ന്നു പിന്നെ മോളിലേക്ക് പൊന്തി നിക്കണ കൊമ്പ് വേറെ ആർക്കാ ഉള്ളത്. ആ വരുന്നത് കുട്ടിശങ്കരനാ…. അവന്റെ ആ നടത്തം കണ്ടാൽ അറിയാം. എന്തോ ഒരു ക്ഷീണം ഉണ്ടല്ലോ അവന്, ചെറിയ പനിക്കോളുണ്ടെന്നു തോനുന്നു, ഇന്നലെ മഴയെങ്ങാനും കൊണ്ടണ്ടാവും, അതേയ് പാപ്പാനെ, ഇത് വെച്ചാണ്ടിരിക്കണ്ട, നല്ല ഒരു ചുക്ക് കാപ്പി വെച്ചു കൊടുക്കാ, ന്നട്ട് ഒരു കമ്പിളി കൊണ്ട് പുതപ്പിക്ക്യ, പനി അങ്ങട് വിയർത്തു പോട്ടെ ശിവശങ്കരന് വയറിനു എന്താ ഒരു അസ്കിത പോലെ തോന്നുന്നുണ്ടല്ലോ, പിൻകാലുകൾ കൂട്ടി പിടിച്ചുള്ള നടപ്പ് കണ്ടില്ലേ, ലൂസ്മോഷൻ ആണെന്ന് തോനുന്നു പാവത്തിന്. കുറച്ചു മോര്…

Read More

ജേഷ്ഠൻ ആലോചനയിലാണല്ലോ? നാളെ യുദ്ധത്തിന് ആരംഭം കുറിക്കുകയല്ലേ അർജ്ജുനാ ….. അതേ ജേഷ്ഠാ നമ്മൾ യുദ്ധം ചെയ്യുന്നത് നമ്മുടെ ബന്ധുക്കളോടല്ലേ ! നമ്മളോട് യുദ്ധം പ്രഖ്യാപിച്ചവർ നമ്മുടെ ബന്ധുക്കളാണെന്നും പറയാം. ശരിയാണ്, അങ്ങിനേയും പറയാം. യുദ്ധത്തിൽ സ്വന്തത്തിനും ബന്ധത്തിനും സ്ഥാനമില്ല ജേഷ്ഠാ, ശത്രുക്കൾ മാത്രമേ ഉള്ളു ഭീമാ…… അതേ ഭീമൻ തന്നെ, ഒരു ദിവസം മുമ്പെ യുദ്ധം തുടങ്ങിയെങ്കിൽ അത്രയും നല്ലത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. രക്ത ഗന്ധം നുകരാൻ ഇത്ര കൊതിയായോ നിനക്ക് ? മനസ്സിൽ പക കൊണ്ട് നടന്ന് നടന്ന് എനിക്കിപ്പോൾ മനസ്സിൽ അത് പഴുത്തൊലിക്കുന്ന വ്രണമായി മാറിയിരിക്കുന്നു. കൗരവരുടെ രക്തഗന്ധം തന്നെയാണ് അതിനുള്ള മരുന്ന്. മനസ്സിൽ പക കൊണ്ടു നടക്കരുത്. അത് നമ്മളെത്തന്നെ നശിപ്പിക്കുകയേ ഉള്ളൂ. സ്വന്തം ഭാര്യയെ പൊതുസദസ്സിൽ അപമാനിക്കുന്നത് നിസ്സഹായനായി കണ്ടു നിൽക്കേണ്ടി വന്നത് മറന്നോ ജേഷ്ഠാ….! അഹിതമായതെല്ലാം മറക്കണം. ഭീമൻ കർമ്മം കൊണ്ട് ക്ഷത്രിയനാണ്, ജന്മം കൊണ്ട് എന്റെ പിതൃത്വം പറഞ്ഞു കേൾക്കുന്ന…

Read More

മോനെ…. വ്യാസാ….. അപ്പൊ ഒരു കിരീടാവകാശി ഒറപ്പാണല്ലോ അല്ലേ? ഏയ്, അത് ശരിയായില്ല്യ സംഗതി നടന്നില്ല്യേ …..? നടന്നു…. പക്ഷെ വിചാരിച്ച റിസൾട്ട് ഉണ്ടാവില്ല. എന്തേ ….? പ്രോഡക്റ്റ് പെർഫെക്ട് ആവില്ല്യാന്ന് നീ മനുഷ്യന് മനസ്സിലാവണ ഭാഷേല് പറയടാ ക്ടാവിന് കണ്ണ് കാണില്ല്യാ അത്ര്യന്നെ … എന്തുട്ട് വർത്താനാണ്ടാ മോനെ നീയീ പറയണേ ….? എന്റെ കുറ്റല്ല, അവള് കണ്ണടച്ചു. എന്ത്? അതന്നെ, ഞാനടുത്ത് ചെന്നപ്പോ അവള് രണ്ടു കണ്ണും അടച്ചു കളഞ്ഞൂന്ന്. അതിന് അവൾടെ ഫോട്ടോ എടുക്കാനല്ലല്ലോ നിന്റടുത്തേക്ക് വിട്ടത് ഞാൻ പറഞ്ഞില്ല്യേ, എന്നെ കാണുമ്പോൾ ഒരു ഭാവവിത്യാസവും ഇണ്ടാവാൻ പാടില്ല്യാന്ന് അവരോട് പറയണന്ന്. അത് എങ്ങിന്യാടാ…..പകലന്നെ നിന്നെപ്പോലൊരുത്തനെ ഒരു ഭാവ വ്യത്യാസവുമില്ലാതെ കാണാൻ പറ്റില്ല, പിന്ന്യാ അർദ്ധരാത്രി! അവള് പേടിച്ച് ചാകാഞ്ഞത് നിന്റെ ഭാഗ്യം, അല്ലെങ്കി കോടതി കേറണ്ടി…

Read More