Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മേൽവിലാസമില്ലാത്തവൾ
കഥ

മേൽവിലാസമില്ലാത്തവൾ

By Sumesh ManakulamJanuary 6, 20246 Comments3 Mins Read119 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങുന്ന ജോലിയാണ്. മക്കൾ സ്കൂളിലേക്കും, കെട്ട്യോൻ ഓഫീസിലേക്കും പോകുന്നതിന് മുൻപ് കഴിയ്ക്കാനുള്ള പ്രാതലും, ഉച്ചയ്ക്കു കഴിക്കാനുള്ള ഭക്ഷണവും രാവിലെ തന്നെ റെഡി ആക്കണം. അവരെ പറഞ്ഞ് വിട്ടതിനു ശേഷം വീട് അടിച്ചുവാരൽ, തുടക്കൽ, അലക്കൽ, എല്ലാം കഴിയുമ്പോൾ ഉച്ചതിരിയും, അപ്പോഴേക്കും വിശപ്പും കെട്ടിരിക്കും. എന്നാലും എന്തേലും വാരി തിന്ന് ക്ലോക്കിൽ നോക്കുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരിക്കും.

നാല് മണിയാകുമ്പോൾ മക്കൾ സ്കൂൾ വിട്ടു വരും. അതിന് മുൻപ് അവർക്ക് ചായക്ക് എന്തേലും ഉണ്ടാക്കണം. മൂന്ന് മണിയാകുമ്പോൾ അതിനുള്ള പണി തുടങ്ങണം. അതു വരെയുള്ള ഒരു മണിക്കൂർ ആണ് തനിക്ക് തന്റെതായി ഈ ഇരുപത്തിനാല് മണിക്കൂറിൽ നീക്കി വെക്കാൻ പറ്റുന്നത്.

കുറച്ചു നേരം ഒന്ന് കണ്ണടച്ചാൽ മതി എന്ന് വെച്ചിട്ടാകും മുറിയിലേക്ക് വരിക. പക്ഷെ തനിക്ക് കിട്ടുന്ന ആകെയുള്ള ഈ ഒരു മണിക്കൂർ, അത് ഉറങ്ങി കളയണ്ട എന്ന് കരുതി മൊബൈൽ എടുത്ത് എന്തേലും വായിക്കും. കുറെ സാഹിത്യ ഗ്രൂപ്പുകളിൽ മെമ്പർ ആണ്. ഒന്നും എഴുതാറില്ല, വായന മാത്രമേ ഉള്ളു.

പണ്ട് പഠിക്കുന്ന കാലത്ത് അത്യാവശ്യം കുറച്ച് സാഹിത്യവാസന ഉണ്ടായിരുന്നതാണ്. ലൈബ്രറിയിൽ താൻ വായിക്കാത്ത പുസ്തകങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. വിവാഹം കഴിഞ്ഞ് കുട്ടികളും പ്രാരാബ്ദവുമായപ്പോൾ ഒന്നിനും സമയവുമില്ലാതെ ആയി. വായന ഇപ്പോൾ മൊബൈൽ ഫോണിൽ മാത്രം.

വായിക്കാനായി ഫോൺ എടുത്തപ്പോഴാണ് ഒരു മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നത് കണ്ടത്.

‘ആരാ തനിക്ക് മെസ്സേജ് അയക്കാൻ?’ അങ്ങിനെ അടുപ്പമുള്ളവർ ഒന്നും ഫേസ്ബുക്കിൽ ഇല്ല. ഇനി വല്ല കോഴികളും ഇര ഇടുന്നതാണോ!

തുറന്ന് നോക്കി… പേര് പരിചയമുള്ളതാണ്. ചിലസാഹിത്യ ഗ്രൂപ്പുകളിൽ എഴുതുന്ന ആളാണ്. വായിക്കുന്ന പോസ്റ്റുകളിൽ താൻ കമന്റും ചെയ്യാറുണ്ട്.

ഇനി ആ പരിചയത്തിൽ ഇൻബോക്സിൽ വന്നതാണോ? ബ്ലോക്ക് ചെയ്യേണ്ടി വരുമോ എന്തായാലും തുറന്ന് നോക്കാം.

– ഞാൻ ഒരു പുസ്തകം പ്രസിദ്ധികരിച്ചിട്ടുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരെണ്ണം വാങ്ങുമോ? –

ഇവിടെ പുസ്തകം വായിക്കാൻ പോയിട്ട് കുറച്ച് നേരം വെറുതെ ഇരിക്കാൻ പോലും നേരം ഇല്ല അപ്പോഴാണ്…

‘വേണ്ടാ’ എന്ന് ടൈപ്പ്‌ ചെയ്യാനൊരുങ്ങുമ്പോൾ അടുത്ത മെസ്സേജ് വന്നു.

-മാഡം…. പറ്റുമെങ്കിൽ ഒരെണ്ണം വാങ്ങി സഹായിക്കു…-

”വേണ്ട’ എന്ന് എഴുതിയത് ഡിലീറ്റ് ചെയ്തു. വാങ്ങാമെന്നു സമ്മതിച്ച് അയാൾക്ക് അഡ്രസ്സ് കൊടുത്തു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പുസ്തകം അയച്ചു എന്ന് പറഞ്ഞ് അയാളുടെ മെസ്സേജ് വന്നു. അതിന് മറുപടിയൊന്നും അയച്ചില്ല.

പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വീണ്ടും അയാളുടെ മെസ്സേജ് വന്നത്.

ബുക്ക്‌ കിട്ടിയോ?

അപ്പോഴാണ് അങ്ങിനെ ഒരു കാര്യം തന്നെ ഓർത്തത്.

ഇത്ര ദിവസവും വന്ന പോസ്റ്റിന്റെ കൂട്ടത്തിൽ തനിക്കായി ഒന്നും തന്നെ വന്നിരുന്നില്ല.

മക്കൾക്ക് അവരുടെ കൂട്ടുകാർ ആയച്ച ഗ്രീറ്റിംഗ് കാർഡും, പിന്നെ കെട്ട്യോനു കുറി കമ്പിനിയുടെ എഴുത്തുകളും മാത്രമേ വന്നിട്ടുണ്ടായിരുന്നുള്ളു.

‘ഇല്ലാ, വന്നീട്ടില്ല……’ അയാൾക്ക് മറുപടി കൊടുത്തു.

പിന്നെ രണ്ടു ദിവസം കൂടുമ്പോൾ ‘പുസ്തകം വന്നോ ‘ എന്ന് ചോദിച്ച് അയാളുടെ മെസേജുണ്ടാകും.

‘ഇല്ലാ ‘ എന്ന് ഒരു ഒറ്റ വാക്ക് മറുപടി കൊടുക്കും. അയാൾ പിന്നെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ല.

മക്കൾക്കും കെട്ട്യോനും ഉള്ള കാർഡുകളും, ബാങ്കിൽനിന്നും, കുറി കമ്പിനിയിൽ നിന്നും, ഇൻഷുറൻസ് കമ്പിനിയിൽ നിന്നും, കടലാസുകളും പിന്നേയും വന്നു കൊണ്ടിരുന്നു, എനിക്കായി അയച്ച ബുക്ക് മാത്രം വന്നില്ല.

ഒരു ദിവസം അയാളുടെ ‘പുസ്തകം കിട്ടിയോ ‘ എന്ന മെസ്സേജ് വായിച്ചപ്പോൾ ഭയങ്കര അസ്വസ്ഥത തോന്നി. പരിചയമില്ലാത്ത ഒരാൾ, പുസ്തകം വന്നോ എന്നേ ചോദിക്കുന്നുള്ളു എങ്കിലും, ഈ മെസ്സേജ്……

അപ്പോഴാണ് പടി തുറക്കുന്ന ശബ്ദം കേട്ടത്. പോസ്റ്റ്‌മാൻ ഒരു പാർസലുമായി വന്നതാണ്, കെട്ട്യോന് ആരോ എന്തോ അയച്ചിരിക്കുന്നു. അത് കയ്യിൽ വാങ്ങുമ്പോൾ ചോദിച്ചു. “അതേയ് എനിക്കൊരൂട്ടം വരാൻ ഉണ്ടായിരുന്നു. ”

“എന്ന് അയച്ചതാ?”

“മൂന്ന് ആഴ്ച്ച ആയിട്ടുണ്ട്.”

“പുറത്ത് നിന്നാണോ??”

“അല്ല, തൃശ്ശൂരിൽ നിന്ന് ”

“ആണോ…. ആരുടെ പേരിലാ?”

“എന്റെ പേരിൽ തന്നെ ഫാത്തിമ…. ഫാത്തിമ അബൂബക്കർ… ”

“ആ…..ഒരു ബുക്ക്‌ അല്ലേ???”

“ആ…. അത് തന്നെ….”

“അത് നിങ്ങൾ ആയിരുന്നോ?! ആൾ ആരെന്ന് അറിയാതെ അത് തിരിച്ചു വിടാൻ വെച്ചിരിക്കുയായിരുന്നു. എന്തായാലും ചോദിച്ചത് നന്നായി. ”

“ഇവിടേക്ക് എഴുത്തുകൾ വരാറുണ്ടല്ലോ….”

“ഉണ്ട്… പക്ഷെ ഫാത്തിമ എന്ന പേരിൽ ഇവിടെ അടുത്തൊന്നും ആരും ഇല്ലാ… അതുകൊണ്ടാണ്. നാളെ കൊണ്ടുവരാം. അല്ലെങ്കിൽ ഇങ്ങള് പോസ്‌റ്റോഫീസിൽ പോയാൽ അവിടന്ന് വാങ്ങാം. ഞാൻ ഇനി തിരിച്ചു അവിടെ എത്തുമ്പോഴേക്കും വൈകും”

പോസ്റ്റ്‌ ഓഫീസിൽ പോയി പുസ്തകം വാങ്ങി ഇറങ്ങുമ്പോൾ കുറച്ചു പോസ്റ്റ്‌ കാർഡ് കൂടി വാങ്ങി.

നാളെ ഇതിൽ തന്റെ പേരും വിലാസവും എഴുതി പോസ്റ്റ്‌ ചെയ്യണം, തനിക്കും വേണം ഒരു മേൽവിലാസം

Post Views: 19
7
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

6 Comments

  1. Soumya Dileep on January 16, 2024 10:43 PM

    കറക്റ്റ് മേൽവിലാസം തന്നിട്ടും എനിക്ക് book കിട്ടീലല്ലോ 😢

    Reply
  2. Sunandha Mahesh on January 16, 2024 6:04 PM

    വിലാസം 👌👌👌

    Reply
  3. Seenanavaz on January 7, 2024 9:36 AM

    അതിഭാവുകത്വം കുറച്ച് കൂടിപ്പോയില്ലേ… എന്നാണ്

    Reply
  4. sabira latheefi on January 6, 2024 9:31 PM

    കഥ കൊള്ളാം. എന്നാലും അയക്കുന്നത് ആരുടെ പേരിലേക്ക് ആണെങ്കിലും പോസ്റ്റ് മാൻ എത്തിക്കണ്ടേ…

    Reply
  5. Divya Sreekumar on January 6, 2024 7:33 PM

    എന്നാലും ആ അഡ്രസ്സ് വെച്ച് അയയ്ക്കുന്നത് അവിടെ ഏല്‍പ്പിക്കണമല്ലോ. പോസ്റ്റുമാൻ ശരിയല്ല 😀

    Reply
    • Neethi Balagopal on January 17, 2024 7:04 AM

      മേൽവിലാസം ഇല്ലാത്തവൾ നന്നായിട്ടുണ്ട്.. എങ്കിലും ഒരു സംശയം aa വീട്ടിലേക്ക് എന്നും വരുന്ന പോസ്റ്റ്മാൻ..അതേ അഡ്രസിലെ ഒരു സാധനം അവിടെ കൊടുത്തില്ല എന്ന് പറഞ്ഞത് .. ഹാ പോട്ടെ കഥയല്ലേ😄

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.