Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചോക്ക് മിട്ടായി
കഥ

ചോക്ക് മിട്ടായി

By Sumesh ManakulamJanuary 18, 2024Updated:January 26, 20247 Comments4 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ എണീറ്റ് കുളി കഴിഞ്ഞു റെഡിയായി അടുക്കളയിൽ ചെന്നപ്പോളേക്കും അമ്മ അമ്പലത്തിൽ പോയി വന്നിരുന്നു.

അമ്മ നേരത്തെ അമ്പലത്തിൽ പോയി വന്നോ??

ആ, ഞാൻ അപ്പുറത്തെ സരോജനിയോടൊപ്പം പോയി തൊഴുതു വന്നു.

അച്ഛൻ എവിടെ?

അപ്പുറത്ത് പത്രം വായിക്കുന്നുണ്ട്. നീ അമ്പലത്തിൽ പോയി വന്നിട്ടാണോ കാപ്പി കുടിക്കണേ.

അല്ല, എനിക്ക് പാലക്കാട് വരെ പോണം.

എന്തേ? ഊർമ്മിളയുടെ ആർക്കെങ്കിലും എന്തെങ്കിലും?

ആ, അവളുടെ അമ്മാവനെ ഇന്നലെ ആശുപത്രിയിൽ ആക്കിയത്രേ, പനി കൂടുന്നോ മറ്റോ പറഞ്ഞു. ഒന്ന് പോയി കണ്ടു കുറച്ച് കാശ് ഏൽപ്പിക്കണം.

അപ്പൊ ഉച്ചക്ക് ഉണ്ണാൻ ഉണ്ടാവില്ല്യേ നീയ്യ്.

ഇല്ല്യാ, പാലക്കാട്‌ പോയി വരണ്ടേ, വൈകുന്നേരമേ ഞാൻ എത്തു.

അമ്പലത്തിലെ പൂരായിട്ട് ഉച്ചക്ക് നീ ഉണ്ടാവില്ല്യേ. എത്ര കൊല്ലം കൂടിട്ടാ നീ പൂരത്തിന് നാട്ടിൽ.

രാത്രി പൂരത്തിന് പോകാം. അല്ലെങ്കിലും ഈ ഉച്ചക്ക് ചൂടിൽ എനിക്ക് വയ്യ.

ന്നാ ഞാൻ കാപ്പി എടുത്തു വെക്കാം, നീ കഴിച്ചിട്ട് പോ

ആ….

കാപ്പി കുടിച്ച് ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു . വഴിയിൽ എല്ലാം നിറയെ ആളുകളാണ്, പൂരപറമ്പിലെക്ക് പോകുകയും വരികയും ചെയ്യുന്നവർ. കുട്ടികളുടെ കയ്യിലൊക്കെ ബലൂണും പീപ്പിയും. റോഡ് മുഴുവൻ കുരുത്തോല കെട്ടിയിരിക്കുന്നു.

പോക്കറ്റിൽ ഫോൺ റിങ് ചെയ്യുന്നു. സുനിലാണ്, എപ്പോൾ? എവിടെ? കാണും എന്ന് ചോദിക്കാനാവും.

സുനിലേ, പറയടാ…

ടാ… നീ എവിട്യാ? എപ്പളാ കാണാ?

രാത്രി കാണാടാ, എനിക്ക് അത്യാവശ്യമായി പാലക്കാട് പോണം.

എന്തുട്ടാണ്ടാ നീ പൂരായിട്ട് ഇവിടന്ന് പോണേ.

പറഞ്ഞട്ട് കാര്യല്ല്യഷ്ട്ടാ, അത്യാവശ്യ കാര്യാണ്.

മ്മടെ ടീമൊക്കെ ഉച്ചതോട്ടെ പൂരാഘോഷം തൊടങ്ങും.

നിങ്ങള് തൊടങ്ങിക്കോ, നമുക്ക് രാത്രി കാണാം.

നീയ്യ്, രാത്രി നേർത്തെ എത്തിക്കോളോട്ടാ

ശരിടാ, പ്രസന്നൻ ഇണ്ടാവില്ല്യേ രാത്രി?

അവൻ അമ്പല കമ്മിറ്റി പ്രസിഡന്റ് അല്ലേ, അതോണ്ട് സാധ്യത കൊറവാ, ന്നാലും നീ ഉള്ളോണ്ട് അവൻ വന്നു തലകാണിക്കാണ്ടിരിക്കില്ല്യാ.

ന്നാ മ്മക്ക് വൈന്നേരം കാണാം.

ബസ് സ്റ്റോപ്പ്‌ എത്തിയപ്പോളേക്കും ബസ് വന്നു. പൂരം കാരണം കുറെ ആളുകൾ സ്റ്റോപ്പിൽ ഇറങ്ങാൻ ഉള്ളവർ ആയിരുന്നു, ഓരോ വീട്ടിലേക്കും ഉള്ള വിരുന്നുകാർ. അതുകൊണ്ട് ബസിൽ സീറ്റ്‌ ഉണ്ട്.

പത്ത് മുപ്പത് കൊല്ലമായി പൂരത്തിന് നാട്ടിൽ ഉണ്ടായിട്ട്. ഒരു പ്രവാസിക്ക് എന്നും നാട്ടിലെ ഉത്സവങ്ങളും വിശേഷങ്ങളും അങ്ങിനെ ആണല്ലോ.

ഇക്കുറിയും വരാൻ പറ്റും എന്ന് കരുതിയതല്ല. ഒരു സ്ഥലത്തിന്റെ രെജിസ്ട്രേഷൻ. അതിന് വേണ്ടിയാണ് രണ്ടാഴ്ചത്തെ ലീവിന് വന്നത്. അവളും പിള്ളാരും വന്നില്യ. പിള്ളാർക്ക് ക്ലാസ്സ്‌ ഉണ്ട്. വരുന്നു എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും സന്തോഷമായിരുന്നു, ഇക്കൊല്ലം എങ്കിലും പൂരത്തിന് താൻ നാട്ടിൽ ഉണ്ടല്ലോ എന്ന്. അനിയത്തിയും കല്യാണം. കഴിഞ്ഞ് വിദേശത്തായത് കൊണ്ട് പൂരത്തിന് അച്ഛനും അമ്മയും കുറെ കൊല്ലങ്ങളായി ഒറ്റക്കാണല്ലോ.

പണ്ടൊക്കെ പൂര ദിവസം, അച്ഛന്റെ കയ്യും പിടിച്ചു രാവിലെയും രാത്രിയും പൂരപ്പറമ്പിൽ തന്നെ. രാത്രി പൂരത്തിന് കൊണ്ടുപോകില്ല എന്ന് പറഞ്ഞാലും അച്ഛൻ കൊണ്ടു പോകും.

പിന്നെ വലുതായപ്പോൾ കൂട്ടുകാർക്കോപ്പമായി പൂരാഘോഷം. ആദ്യമായി മദ്യപിച്ചത് ഈ പൂരത്തിനാണ്, ഡിഗ്രിക്ക് പഠിക്കുന്ന സമയത്തെ ഒരു പൂരം.

പൂര ദിവസം അമ്പലപ്പറമ്പിന്റെ അറ്റത്ത് പാടത്തിനക്കരെ താത്കാലിക ചാരായഷാപ്പു തുറക്കും, പൂരം സ്പെഷ്യൽ. താനും, സുനിലും, പ്രസന്നനും , ഫ്രാൻസിസും, രാമനും. ഒരു ചെറിയ കുപ്പി ചാരായം വാങ്ങി കുടിച്ചു. ശർദ്ധിച്ചു അവശനായിപോയി അന്ന്.

എന്തായാലും രാത്രി കൂട്ടുകാരുമായി തകർക്കണം. ഇനി എന്ന് പൂരത്തിന് നാട്ടിൽ കൂടാൻ പറ്റും എന്ന് ഒരു പിടിയും ഇല്ല്യല്ലോ.

പാലക്കാട് പോയി വന്നപ്പോൾ വൈകുന്നേരം അഞ്ചു മണിയായി. നല്ല ക്ഷീണം തോനുന്നു. ബസ് യാത്ര കുറെ നാളുകളായി ഇല്ല്യാല്ലോ, പൂരത്തിന് പോകുന്നതിന് മുൻപ് ഒരു കണ്ണടക്കാം. കട്ടിലിൽ കയറി കിടന്നു.

രാത്രി ഏഴരായായി എണീറ്റപ്പോൾ. മൊബൈലിൽ പത്തിരുപത് മിസ്സ്‌ കാൾ, സുനിലും, രാമനും എല്ലാം മാറി മാറി വിളിച്ചിട്ടുണ്ട്. ഉറങ്ങാൻ കിടന്നപ്പോൾ ഫോൺ സൈലന്റ് ആക്കിയിരുന്നു. എണീറ്റ് മേല് കഴുകി ഡ്രസ്സ്‌ മാറുമ്പോൾ അമ്മ മുറിയിൽ വന്നത്

എണീറ്റില്യേ നീയ്യ്???

ഉവ്വ്, പൂരത്തിന് പോകാൻ റെഡി ആകുന്നു.

അച്ഛൻ നിന്റൊപ്പം പൂരപ്പറമ്പിൽ വരണം എന്ന് പറയുന്നു.

ഈ രാത്രിയിൽ, മഞ്ഞത്ത്.

അതൊന്നും സാരല്യന്നാ പറയണേ….

ഈ രാത്രി അവിടെ വരെ നടക്കാൻ……

പോണന്ന് പറയണു….. കുറെ നാളായി, പൂരത്തിന് അച്ഛനും രാത്രി പോയിട്ട്. ഒറ്റക്ക് പോകാൻ പേടി. ഇക്കൊല്ലം നീ ഉണ്ടാവുല്ലോ അപ്പൊ രാത്രി പൂരത്തിന് പോണന്ന് നേരത്തെ പറഞ്ഞിരുന്നു.

ഞാൻ, അവിടെ കൂട്ടുകാരൊക്കെ എന്ന് നോക്കി നിൽക്കുന്നണ്ടമ്മേ…. അതിനിടയിൽ അച്ഛനെയും….

ആ…. നീ പൊക്കോ…. ഞാൻ പറയാം അച്ഛനോട്, രാത്രി ഈ മഞ്ഞത്ത്, തിക്കും, തിരക്കും ഉള്ളിടത്ത് പോണ്ടാന്ന്.

ആ, അമ്മ പറയു… ഞാൻ ഇറങ്ങാ…..

അച്ഛന്റെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുന്നുണ്ട്. നോക്കിയപ്പോൾ അച്ഛൻ പൂരത്തിന് പോകാൻ മുണ്ടും ഷർട്ടും ഒക്കെ മാറി, മങ്കിക്യാപ് ഇട്ട് കണ്ണാടിയിൽ നോക്കി നിൽക്കുന്നു.

പടി വരെ എത്തിയതാണ്, കൂട്ടാതെ പോകാൻ മനസ്സ് വരുന്നില്യ, തിരിച്ചു വീട്ടിലേക്കു കയറി.

അച്ഛൻ പൂരത്തിന് പോകാൻ ആണോ???

ആ നീ പോകുന്നുണ്ടേൽ നിന്റൊപ്പം അത്രേടം വരെ പോയിവരാന്ന് കരുതി.

നടക്കാൻ പറ്റോ

മ്മ്, പതുക്കെ ഒക്കെ നടക്കാം.

ന്നാ വരു…. നമുക്ക് ഇറങ്ങാം..

അച്ഛന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങി. ടോർച്ചിന്റെ ആവശ്യമില്ല. വഴിനീളേ ട്യൂബ് ലൈറ്റ് ഇട്ടിട്ടുണ്ട്, എന്നാലും ടോർച് അടിച്ചു നടന്നു. അച്ഛൻ കാല് എവിടെയും തട്ടി പൊട്ടിണ്ട.

പൂരപ്പറമ്പിൽ അച്ഛനെയും കൊണ്ട് ചുറ്റി നടന്നു. അച്ഛന്റെ മുഖം. കണ്ടാൽ അറിയാം മനസ്സിലെ സന്തോഷം.

പോക്കറ്റിൽ ഫോൺ വീണ്ടും അടിക്കുന്നു. സുനിലാണ്, ഫോൺ എടുത്തു.

നീ വരുന്നില്ല്യേ???

ഇല്ല്യാ, പറ്റുന്ന് തോന്നണില്ല്യ…. നിങ്ങൾ കൂട്.

മറുപടി കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിൽ ഇട്ടു.

വെറുതെ പൂരപറമ്പിലെ കച്ചവടങ്ങൾക്കിടയിലൂടെ നടന്നു. പണ്ടും പൂര കച്ചോടങ്ങൾ കണ്ടു നടക്കാൻ ഇഷ്ടമായിരുന്നു.

എന്താ നിനക്ക് കളിപ്പാട്ടം വേണോ? അച്ഛൻ ചോദിച്ച് ചിരിച്ചു

പിന്നെ, കളിപ്പാട്ടം വാങ്ങേണ്ട പ്രായല്ലേ എനിക്ക്.. ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.

അലുവയും മുറുക്കും കാതും വിൽക്കുന്ന കച്ചവടക്കാരനെ കണ്ടപ്പോൾ അങ്ങോട്ട് നടന്നു.

വീട്ടിലേക്ക് ഒരു പാക്കറ്റ് കാതും ഈന്തപ്പഴവും വാങ്ങി. അമ്മക്ക് ഇഷ്ടാണ്, പണ്ട് പൂരം കഴിഞ്ഞു വരുമ്പോൾ അച്ഛൻ രണ്ടു അമ്മക്ക് വാങ്ങിക്കൊണ്ടുവരാറുണ്ട്.

അപ്പോളാണ് വീണ്ടും ഫോൺ അടിച്ചത്.

ഊർമ്മിളയാണ്, ഓ ഇപ്പോൾ അവിടെ സമയം പകൽ ആണല്ലോ, പിള്ളാര്‌ ക്ലാസ്സിൽ പോയപ്പോൾ വിളിക്കയാണ് അവൾ. പൂരപ്പറമ്പിൽ ആണെന്ന് പറഞ്ഞപ്പോൾ തിരിച്ചു അങ്ങോട്ട് ചെല്ലുമ്പോൾ പൂരപലഹാരം വാങ്ങി വരണം എന്നായി അവൾ.

ഫോൺ കട്ട്‌ ചെയ്തു . കൊണ്ടുപോകാൻ കുറച്ചു അലുവയും, മധുരസേവയും, മുറുക്കും വാങ്ങി. കാശ് കൊടുത്ത് പൊതിയും വാങ്ങി തിരിച്ചു നടക്കാൻ അച്ഛന്റെ കൈ പിടിച്ചപ്പോൾ, അച്ഛന്റെ കൈപിടിയിൽ എന്തോ പിടിച്ചിരിക്കുന്നു.

എന്താത്???

അച്ഛൻ കൈ തുറന്നു. ഒരു പാക്കറ്റ് ചോക്ക് മിട്ടായി.

ഞാൻ നിനക്ക് വാങ്ങിതാ, പണ്ട് നിനക്ക് ഇഷ്ടായിരുന്നുലോ ഇത്.

അച്ഛന്റെ കയ്യിൽ നിന്ന് അത് എടുത്തു.

പണ്ട് ഇതും തിന്ന് വായ ചുവപ്പിച്ചു നടക്കാറുണ്ടായിരുന്നല്ലോ നീയ്യ്. ഇപ്പൊ നിനക്ക് ഇഷ്ടാവില്ല്യാ, ന്നാലും കണ്ടപ്പോ വെറുതെ വാങ്ങിതാ…..

പാക്കറ്റ് പൊളിച്ചു ഒരെണ്ണം വായിൽ ഇട്ടു നുണഞ്ഞു…. ചുവന്ന വായ തുറന്ന് നാവ് പുറത്തിട്ട് അച്ഛനെ കാണിക്കുമ്പോൾ തന്റെ നിറഞ്ഞ കണ്ണുകളിൽ കണ്ട, സന്തോഷം കൊണ്ട് നിറഞ്ഞ അച്ഛന്റെ കണ്ണുകളും ചിരിയും, മനസ്സിൽ പൂര നിലാവായി

Post Views: 26
6
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

7 Comments

  1. മിനി സുന്ദരേശൻ on January 21, 2025 10:57 AM

    പഴയൊരു അച്ഛനും കുട്ടിയും…… മനസ്സ് നിറയിക്കുന്ന എഴുത്ത്….. ഒരു പാടിഷ്ടം👍❤️

    Reply
  2. Suma Jayamohan on January 20, 2025 8:56 PM

    വായിച്ചപ്പോൾ ആകപ്പാടെ ഒരു സന്തോഷം
    നന്നായിട്ടോ👌🌹

    Reply
  3. Divya Sreekumar on January 25, 2024 6:19 PM

    നന്നായി എഴുതി 👌👌❤️

    Reply
  4. Sajitha on January 25, 2024 2:36 PM

    Nice

    Reply
  5. sabira latheefi on January 25, 2024 1:56 PM

    അസ്സലായി എഴുതി.. ചില നൊസ്റ്റാൾജിയ ഉണ്ട് എത്ര വളർന്നാലും പോവത്തില്ല. അത് ചിലപ്പോ ഒരു ചോക്ക് മിട്ടായിയോ തേങ്ങ മിട്ടായിയോ തേൻ നിലാവോ മറ്റോ ആകാം. അത് നമ്മെ ചെറുപ്പത്തിലേക്ക് കൂട്ടി കൊണ്ടോകും

    Reply
  6. Navin Asha on January 19, 2024 5:20 AM

    മനസ്സ് നിറഞ്ഞു വായിച്ചപ്പോൾ ❤

    Reply
    • Shreeja R on January 27, 2024 7:16 PM

      👌👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.