Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അർത്ഥ കാമി
Short stories

അർത്ഥ കാമി

By Sumesh ManakulamAugust 22, 2023No Comments2 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

ജേഷ്ഠൻ ആലോചനയിലാണല്ലോ?

നാളെ യുദ്ധത്തിന് ആരംഭം കുറിക്കുകയല്ലേ അർജ്ജുനാ …..

അതേ ജേഷ്ഠാ

നമ്മൾ യുദ്ധം ചെയ്യുന്നത് നമ്മുടെ ബന്ധുക്കളോടല്ലേ !

നമ്മളോട് യുദ്ധം പ്രഖ്യാപിച്ചവർ നമ്മുടെ ബന്ധുക്കളാണെന്നും പറയാം.

ശരിയാണ്, അങ്ങിനേയും പറയാം.

യുദ്ധത്തിൽ സ്വന്തത്തിനും ബന്ധത്തിനും സ്ഥാനമില്ല ജേഷ്ഠാ, ശത്രുക്കൾ മാത്രമേ ഉള്ളു

ഭീമാ……

അതേ ഭീമൻ തന്നെ, ഒരു ദിവസം മുമ്പെ യുദ്ധം തുടങ്ങിയെങ്കിൽ അത്രയും നല്ലത് എന്നാണ് ഞാൻ ചിന്തിക്കുന്നത്.

രക്ത ഗന്ധം നുകരാൻ ഇത്ര കൊതിയായോ നിനക്ക് ?

മനസ്സിൽ പക കൊണ്ട് നടന്ന് നടന്ന് എനിക്കിപ്പോൾ മനസ്സിൽ അത് പഴുത്തൊലിക്കുന്ന വ്രണമായി മാറിയിരിക്കുന്നു. കൗരവരുടെ രക്തഗന്ധം തന്നെയാണ് അതിനുള്ള മരുന്ന്.

മനസ്സിൽ പക കൊണ്ടു നടക്കരുത്. അത് നമ്മളെത്തന്നെ നശിപ്പിക്കുകയേ ഉള്ളൂ.

സ്വന്തം ഭാര്യയെ പൊതുസദസ്സിൽ അപമാനിക്കുന്നത് നിസ്സഹായനായി കണ്ടു നിൽക്കേണ്ടി വന്നത് മറന്നോ ജേഷ്ഠാ….!

അഹിതമായതെല്ലാം മറക്കണം.

ഭീമൻ കർമ്മം കൊണ്ട് ക്ഷത്രിയനാണ്, ജന്മം കൊണ്ട് എന്റെ പിതൃത്വം പറഞ്ഞു കേൾക്കുന്ന പോലെ ദൈവികമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല, പക്ഷെ ഒരിക്കലും അത് ഒരു സ്വാതികന്റേതല്ല. അതുകൊണ്ട് തന്നെ മനസ്സിനേറ്റ മുറിവ് മറക്കാനെനിക്ക് ആവില്ല ജേഷ്ഠാ.

ധർമ്മാധർമ്മങ്ങൾ തമ്മിലാണ് നാളത്തെ യുദ്ധം, ഒരിക്കലും അത് വ്യക്തിപരമായി കാണരുത്.

ഭീമന് ഈ യുദ്ധം വ്യക്തിപരമാണ്, കുഞ്ഞു നാളിൽ എന്റെ ജീവനെടുക്കാൻ നോക്കിയവർക്കെതിരെ, പൊതു സദസ്സിൽ നമ്മുടെ പ്രിയ പത്നി ദ്രൗപതിയെ അപമാനിച്ചവർക്കെതിരെ, എന്റെ പ്രിയ ജേഷ്ഠന് അവകാശപ്പെട്ട സിംഹാസനം നിഷേധിച്ചവർക്കെതിരെ. അവരെല്ലാം എന്റെ ശത്രുക്കൾ ആണ്, അവർക്കെതിരെയാണ് എന്റെ യുദ്ധം.

പക്ഷെ ജേഷ്ഠാ….വാത്സല്യ മൂർത്തിയായ നമ്മുടെ ഭീഷ്മ പിതാമഹനും, നമ്മുടെ പ്രിയ ഗുരുവും ശത്രുപക്ഷത്താണ്, അവർക്കെതിരെ കൂടിയാണ് നമ്മൾ യുദ്ധം ചെയ്യേണ്ടത്.

അർജ്ജുനാ….. ഇന്ന് നമ്മൾ പിതാമഹനേയും ഗുരുവിനേയും കണ്ട് അനുഗ്രഹം വാങ്ങാൻ പോയപ്പോൾ അവർ എന്താണ് പറഞ്ഞതെന്ന് ഓർമ്മയില്ലേ !

ഉവ്വ്, അവർ അർത്ഥ കാമികളാണെന്ന്. ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള ഈ യുദ്ധത്തിൽ ധർമ്മം നമ്മുടെ പക്ഷത്താണ് എന്നറിയാമെങ്കിലും, അവർ അവരുടെ കർമ്മങ്ങളാൽ ബന്ധിതരായത് കൊണ്ട് അവർക്ക് നമ്മുടെ ശത്രുപക്ഷത്ത് നിന്ന് യുദ്ധം ചെയ്യുകയേ നിവർത്തി ഉള്ളൂ എന്ന്.

അതേ, എല്ലാവരും അർത്ഥകാമികളാണ്. നാം ഓരോരുത്തരും നമ്മുടെ കർമ്മഫലങ്ങളാൽ ബന്ധിതരാണ്. നാം നമ്മുടെ കർമ്മം ചെയ്യണം. അതിന് എതിരെ നിൽക്കുന്നത് ആരെന്നോ, എന്തെന്നോ നോക്കേണ്ടതില്ല.

പക്ഷെ പിതാമഹനും ഗുരുവിനും എതിരെ ഒന്നും ചെയ്യരുതല്ലോ.

യുദ്ധത്തിന് ആകെ രണ്ടു വശമേ ഉള്ളു, ജീവന്റെ വിലയുള്ള ജയം, അല്ലെങ്കിൽ മരണതുല്യമായ പരാജയം. പടക്കളത്തിൽ നിനക്ക് ഒരു ലക്ഷ്യമേ വേണ്ടു, ശത്രുവിന്റെ തൊണ്ടക്കുഴിയിലേക്ക് അമ്പ് പായിക്കാനുള്ള ഒരു വിടവ്, എനിക്കത് ശത്രുവിന്റെ തല തകർക്കാൻ പാകത്തിൽ ഒരു മിന്നലിട. അവിടെ ശത്രുവിനെ മാത്രമേ ഭീമൻ കാണു, ധർമ്മത്തിന് സ്ഥാനം എന്തായാലും ഒന്നാമതല്ല എനിക്ക്.

പക്ഷെ അനിയാ, നാം ധർമ്മം മറന്ന് പ്രവർത്തിക്കരുത്.

ജേഷ്ഠാ, അങ്ങയേക്കാൾ നീതിമാനായ, ധർമ്മിഷ്ടനായ ത്രേതായുഗപുരുഷൻ ശ്രീരാമൻ ബാലിയെ ഒളിയമ്പ് എയ്ത് ചതിച്ചു കൊന്നിട്ടും ഇന്നും ശ്രീരാമനെ അല്ലേ എല്ലാവരും പ്രകീർത്തിക്കുന്നത്. ധർമ്മത്തേക്കാൾ വലുതാണ് ജയം.

അത് ബാലിയുടെ മുജ്ജന്മ കർമ്മഫലമാണ്

എന്റെ കൈകളാലുള്ള മരണം, എന്റെ കർമ്മമോ, ദുര്യോദനാദികളുടെ കർമഫലമോ ആയിരിക്കും. നാളത്തെ യുദ്ധത്തിൽ രണ്ടാം കൗന്തേയനായ ഞാൻ, കൊല്ലുന്നതെല്ലാം എനിക്ക് വേണ്ടിയാണ്, എന്റെ മനസ്സിലെ പകയേറിയ വ്രണത്തിന് മരുന്നായാണ്. നൂറ്റവരെയെല്ലാം എന്റെ ഈ കൈകൊണ്ട് യമപുരിക്കയക്കണം. അതിൽ ദുശ്ശാസനന്റെ ജീവൻ എടുക്കുമ്പോൾ ഉള്ള കരച്ചിൽ എനിക്കെന്റെ കാതോരം ആസ്വദിച്ച് കേൾക്കണം, അത് കേട്ട് എനിക്ക് മഴക്കാർ കാണുമ്പോൾ ആനന്ദനൃത്തമാടുന്ന മയിലിനെപ്പോലെ പടക്കളത്തിൽ ആനന്ദനൃത്തമാടണം.

Post Views: 21
0
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.