Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രേമലേഖനം
കഥ നര്‍മം

പ്രേമലേഖനം

By Sumesh ManakulamApril 28, 20241 Comment2 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

ന്റെ ദുഷ്യേട്ടാ, 

വയലാർ പറഞ്ഞത് ശരിയാണ് ദുഷ്യേട്ടാ, എത്ര നേരായിന്നോ ഞാനീ താമരയിലയും പിടിച്ചു ഇരിക്കണു. പക്ഷെ… പ്രണയലേഖനം എങ്ങിനെ എഴുതണമെന്ന് എനിക്ക് അറിയില്ല, ഞാൻ ഒരു മുനി കുമാരിയല്ലേ ദുഷ്യേട്ടാ, അതുകൊണ്ട് ദുഷ്യേട്ടന് ഇതൊരു പ്രണയലേഖനമായി തോന്നിയില്ലെങ്കിലും, ഇത് ഒരു പ്രണയലേഖനം തന്നെയാണ്, കാണാൻ വലിയ ലുക്ക്‌ ഇല്ലന്നേ ഉള്ളു,

 ദുഷ്യേട്ടൻ ഇവിടന്ന് പോയതിൽ പിന്നെ ഒരു രസുല്ല്യ. ദുഷ്യേട്ടൻ ഇല്ലാത്ത ശകു ബാറ്ററി ചാർജ് ഇറങ്ങിയ മൊബൈൽ ഫോൺ പോലെയാണ്. ഞാൻ ഇവിടെ ദുഷ്യേട്ടനെയും സ്വപ്നം കണ്ട് ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് ദുഷ്യേട്ടാ. എന്നാ ദുഷ്യേട്ടൻ എന്നെ കൊണ്ടുപോകാൻ വരുന്നത്. നമ്മൾ സ്വപ്നം കണ്ട ആ കുന്നിൻ ചെരുവിലെ ബ്ലു പെയിന്റ് അടിച്ച്‌, പാരഡൈസ് എന്ന് പേരിട്ട നമ്മുടെ കൊച്ചു വീട്ടിലേക്ക്. 

 ഈ മോതിരം തന്നു പോയന്നേരം ദുഷ്യേട്ടന് ആ ഐ ഫോൺ തരായിരുന്നില്യേ. അങ്ങിനെ ആണെങ്കിൽ എനിക്ക് ദുഷ്യേട്ടനെ എപ്പോ വേണെങ്കിലും വിളിക്കായിരുന്നല്ലോ. മ്മടെ കുടിലിന്റെ പിന്നിലെ പൊഴവക്കത്തെ മാവിൽ കയറി നിന്നാൽ ഒരു കട്ട റേഞ്ച് കിട്ടുമായിരുന്നല്ലോ. 

 പിന്നെ ദുഷ്യേട്ടൻ തെറുത്ത് വലിച്ചപ്പോൾ മ്മടെ ഏർക്കാലിക്കെ വീണ കഞ്ചാവ് വിത്തുകൾക്ക് ഒക്കെ മുള വന്നു. എന്നും അതിരാവിലെ ഞാൻ അതിന് തളിരില വന്നോ എന്നും അത് പൂത്തുവോ എന്നും നോക്കും. എന്നും ഞാൻ അതിന് വെള്ളമൊഴിക്കാറുണ്ട്. ഇനി ദുഷ്യേട്ടൻ വരുമ്പോൾ ദുഷ്യേട്ടന് മ്മടെ അടുക്കള തോട്ടത്തിൽ നിന്ന് നല്ല ജൈവ കഞ്ചാവ് പൊട്ടിച്ചു വലിക്കാട്ടോ. 

 പിന്നെ ദുഷ്യേട്ടാ, ഇന്നലെ ടീവില് അനിയത്തി പ്രാവ് സിനിമ ഉണ്ടായിരുന്നു. അതിലെ കുഞ്ചാക്കോ ബോബനെ കണ്ടാൽ ദുഷ്യേട്ടനെ പോലെ തന്നെ ഉണ്ടായിരുന്നു. ആ സിനിമയിലെ പോലെ നമ്മുടെ അച്ഛന്മാരും നമ്മുടെ കല്ല്യാണം നടത്തി തന്നാൽ മതിയായിരുന്നു. ഇന്ന് പ്രേമം സിനിമയാണ് ടീവിയിൽ. അതൊക്കെയാണ്‌ ഇപ്പൊ എനിക്ക് ആകെയുള്ള ആശ്വാസം ദുഷ്യേട്ടാ

 പിന്നീണ്ടല്ലോ ദുഷ്യേട്ടാ… എനിക്ക് നാണമാകുന്നു പറയാൻ… എന്താന്നറിയോ… പിന്നെ… ദുഷ്യേട്ടന് മോൻ വേണോ മോള് വേണോ? മ്മ്… അതന്നെ… ന്റെ കുളി തെറ്റി.

 പിന്നെ ദുഷ്യേട്ടാ, എനിക്ക് പത്തൻസ് ഹോട്ടലിലെ മസാല ദോശ തിന്നാൻ തോന്നുന്നുണ്ട് സാരല്ല്യ. വിഷമിക്കേണ്ടട്ടോ… ദുഷ്യേട്ടാൻ ഇവിടെ ഉണ്ടായിരുന്നേൽ എനിക്ക് ഇഷ്ടം പോലെ മസാലദോശ വാങ്ങി തരുമായിരുന്നല്ലോ. അനസൂയ ഇന്നലെ ഇവിടത്തെ പോറ്റി ഹോട്ടലിൽ നിന്ന് എനിക്ക് ദോശയും ചട്ണിയും വാങ്ങി തന്നു. അവിടെ മസാല ദോശ ഇല്ലായിരുന്നു ദുഷ്യേട്ടാ. 

 ഇനിയും ഒരുപാട് എഴുതാനുണ്ട് ദുഷ്യേട്ടാ, പക്ഷെ ഈ താമര ഇലയിൽ ഇനി സ്ഥലമില്ലല്ലോ. 

 എസ്എസ്എൽസി മൂന്നാം പ്രാവശ്യവും തോറ്റപ്പോൾ അച്ഛൻ എന്റെ പുസ്തകം എല്ലാം എടുത്ത് ഹോമക്കുണ്ടത്തിൽ ഇട്ട് കത്തിച്ചു ദുഷ്യേട്ടാ, അതോണ്ടാണ് താമര ഇലയിൽ എഴുതുന്നത്. ഇൻലൻഡ് വാങ്ങാൻ എന്റെൽ കാശ് ഇല്ല്യല്ലോ. പോണ നേരത്ത് ദുഷ്യേട്ടന്റെ ATM  കാർഡ് എനിക്ക് തരാൻ പറഞ്ഞതല്ലേ ഞാൻ. തന്നിരുന്നേൽ ഞാൻ ഇൻലന്റിലൊ പോസ്റ്റ്‌ കവറിലോ എഴുതുമായിരുന്നില്ലേ. 

 ആനക്കൊമ്പ് വിക്കാൻ പ്രിയംവദയുടെ കെട്ട്യോൻ ടൗണിൽ പോകുമ്പോൾ ഈ താമര ഇല പോസ്റ്റ്‌ ബോക്സിൽ ഇടാൻ പറയാം എന്ന് പ്രിയംവദ പറഞ്ഞിട്ടുണ്ട് ദുഷ്യേട്ടാ. 

 ഞാൻ സ്റ്റാമ്പ്‌ ഒട്ടിക്കുന്നില്ലട്ടോ. ,… കാശ് ഇല്ലാത്തൊണ്ടല്ലേ… പിണങ്ങല്ലേ കണ്ണാ

 നൂറ് വട്ടം ഉമ്മ എന്ന് എഴുതണം എന്നുണ്ട്… സ്ഥലം ഇല്ലാത്തത് കൊണ്ട് 100 ഉമ്മ എന്ന് എഴുതുന്നു. 

 മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ… 

 ദുഷ്യേട്ടന്റെ സ്വന്തം ശകു.

Post Views: 41
1
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

1 Comment

  1. Shreeja R on May 6, 2024 10:10 PM

    പാവം ശകു 😇

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.