Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആടുജീവിതങ്ങൾ
ഓർമ്മകൾ

ആടുജീവിതങ്ങൾ

By Sumesh ManakulamMarch 27, 2024Updated:March 28, 2024No Comments3 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

നാളെയാണ് നജീബിന്റെ കഥ പറയുന്ന ആടുജീവിതം റിലീസ് ആകുന്നത്.

രണ്ടായിരത്തി പന്ത്രണ്ടിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ചപ്പോൾ തന്നെ മനസ്സിൽ തറച്ചതാണ് നജീബിന്റെ ജീവിതം.

അറബിനാട്ടിലെ ബ്രോസ്റ്റഡിനേക്കാളും സ്വാദ് വീട്ടിലെ ചമ്മന്തിക്കും കഞ്ഞിക്കും ഉണ്ടെന്നും അവിടത്തെ എയർ കണ്ടിഷൻണ്ട് മുറിയിലെ ഉറക്കത്തിനേക്കാളും സുഖം സ്വന്തം വീട്ടിലെ ബ്ലാക്ക് ഒക്സൈഡ് ഇട്ട് മിനുക്കിയ നിലത്തെ ഉറക്കത്തിനും ഉണ്ടെന്നു മനസ്സിലാക്കി രണ്ടായിരത്തി ഏഴിൽ, എട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് പോന്നതാണ്.

കഥ നടക്കുന്ന ഭൂമിക പണ്ട് പ്രവാസ ജീവിതം നയിച്ച സൗദി അറേബ്യ ആയത് കൊണ്ടാകും പെട്ടന്ന് നോവൽ മനസ്സിൽ കയറി പറ്റിയത്.

നജീബിന്റെ പോലെയുള്ള ജീവിതമൊന്നും ആയിരുന്നില്ല എന്റെ അവിടത്തെ ജീവിതം. പക്ഷെ ഏതാണ്ട് അതുപോലുള്ള ജീവിതങ്ങൾ അവിടെ കണ്ടിട്ടുണ്ട്.

സ്പോൺസറുടെ ക്രൂരതകൾ സഹിക്കവയ്യാതെ അയാളുടെ അടുത്ത് നിന്ന് ചാടി പോന്ന് അനധികൃത താമസക്കാരായി ഒളിച്ചു ജോലിചെയ്ത് ജീവിക്കുന്നവർ.

പാസ്സ്പോർട്ട് സ്പോൺസറുടെ കൈയിൽ പെട്ടു പോയതുകാരണം നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്തവർ.

അറബി പോലീസിന് പിടികൊടുത്ത് ജയിലിൽ കിടന്ന് എമ്പസിയുടെ സഹായത്താൽ താത്കാലിക പാസ്പോർട്ട് എടുത്ത് രാജാവിന്റെ സൗജന്യ ഫ്ലൈറ്റ് ടിക്കറ്റിൽ നാട്ടിൽ പോയവർ.

മരുഭൂമിയുടെ ഉള്ളിൽ പ്രവർത്തിക്കുന്ന ക്രഷറിലെ ജോലിക്കാർ, എന്നും അവിടെ ജോലിചെയ്യുന്ന പത്തു പേരെ മാത്രം കാണാൻ വിധിക്കപ്പെട്ടവർ. രാത്രി പത്തു മണി മുതൽ പുലർച്ചെ രണ്ടുമണി വരെ ക്രഷർ പ്രവർത്തിപ്പിക്കാത്തതുകാരണം ജനറേറ്റർ ഓഫ് ചെയ്യുന്ന സമയത്ത് കണ്ടെയ്നർ അക്കോമഡേഷനിൽ, പവർ സപ്ലേയ്ക്ക് മറ്റു സംവിധാനങ്ങൾ ഇല്ലാത്ത കാരണം ലൈറ്റോ, ഫാനോ, എയർ കണ്ടിഷണറോ ഇല്ലാതെ ചുട്ടു പൊള്ളി ഉറങ്ങേണ്ടി വരുന്നവർ.

ഷർട്ട് ഇൻസേർട്ട് ചെയ്ത് മുല്ലപ്പൂ സ്പ്രേയുമടിച്ച് വരുന്ന ഗൾഫുകാരെ ചെറുപ്പത്തിൽ ആരാധനയോടേയും, കുറേ കൂടി വലുതായപ്പോൾ അല്പം അവജ്ഞയോടേയും കണ്ടിരുന്ന ഞാൻ, പ്രവാസജീവിതത്തിൽ ആണ് അവരെ അനുകമ്പയോടെ കാണാൻ തുടങ്ങിയത്.

ലീവിന് വരുന്ന ഒന്നോ രണ്ടോ മാസമാണ് അവർ നല്ല വസ്ത്രം ഇടുന്നത്, സ്പ്രേ അടിക്കുന്നത്. അവിടെ ഗൾഫ് നാട്ടിൽ എന്നും രാവിലെ ‘കവർഓൾ ‘ എന്ന ഒരു പണി ഡ്രസ്സ് ആണ് ഇടുന്നത്. അവിടെ നിന്ന് പുറത്തേക്ക് പോകുന്നത് തന്നെ അപൂർവ്വം. പിന്നെ നാട്ടിൽ ലീവിന് വരുമ്പോൾ അല്ലാതെ എപ്പോളാണ് അവർക്കൊരു നല്ല വസ്ത്രമിടാൻ അവസരം.

സൗദിയിൽ ഞാൻ അളിയന്റെ കൂടെ ആയിരുന്നു താമസിച്ചിരുന്നത്. ഞാൻ രാവിലെ നേരത്തെ ജോലിക്ക് ഇറങ്ങും, അളിയന് കുറച്ചു വൈകി ഓഫീസിലേക്ക് പോയാൽ മതി. വൈകിട്ട് ഞാൻ ആകും നേരത്തെ എത്തുന്നത്.

ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ അളിയന്റെ ഒരു കാൾ വന്നു, ഞങ്ങൾ താമസിക്കുന്നിടത്ത് അളിയൻ്റെ ഒരു ബന്ധുവന്നിട്ടുണ്ട്, കുറച്ചു ദിവസം ആൾ കൂടെ ഉണ്ടാകും.

വൈകുന്നേരം ഞാൻ വീട്ടിൽ എത്തിയപ്പോൾ അളിയൻ പറഞ്ഞ ബന്ധു വീട്ടിൽ ഉണ്ട്. സാധാരണ ഞാൻ റൂമിൽ എത്തി അത്താഴത്തിന് അരിയിട്ട് കുളിച്ച് ഡ്രസ്സ് കഴുകുമ്പോഴേക്കും അളിയൻ എത്തും. കറി മിക്കവാറും മൂപ്പർ ആണ് വെക്കാറുള്ളത്. ആ സമയം ഞാൻ വെറുതെ നടക്കാൻ പുറത്തിറങ്ങും.

അന്ന് ചോറും, കറിയും എല്ലാം വന്നയാൾ ഉണ്ടാക്കിയിരുന്നു. മറ്റൊന്നും ചെയ്യാനില്ലാതിരുന്ന കാരണം ഞാൻ വേഗം കുളിച്ച് പുറത്തേക്കിറങ്ങി.

ഇറങ്ങാൻ നേരം ബന്ധുവിനോട്,’കൂടെ വരുന്നുണ്ടോ’ എന്ന് ചോദിച്ചപ്പോൾ ‘ഇല്ല്യാ’ എന്ന് മൂപ്പര് മറുപടി പറഞ്ഞു. മൂപ്പരുടെ മുഖത്തും സംസാരത്തിലും എന്തോ പേടിയോ വിഷമമോ ഉണ്ടെന്ന് എനിക്ക് തോന്നി.

ടൗണിൽ കറങ്ങി തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ആണ് അളിയനെ വഴിക്ക് കണ്ടത്. ഒരുമിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അളിയൻ റൂമിൽ ഉള്ള ആളുടെ കഥ പറഞ്ഞു.

ഞങ്ങൾ താമസിക്കുന്ന റിയാദിൽ നിന്നും കുറെ ദൂരെ ഒരു സ്ഥലത്ത് ഒരു വർക്ക്ഷോപ്പിൽ ആയിരുന്നുവത്രേ അയാളുടെ ജോലി. അവിടെ നിൽക്കാൻ പറ്റാത്ത സാഹചര്യം ആയതു കൊണ്ട് ചാടി പോന്നതാണ്. എങ്ങിനെയെങ്കിലും പോലീസിന് പിടികൊടുത്ത് നാട്ടിലേക്ക് രക്ഷപ്പെടാൻ നിൽക്കുകയാണയാൾ.

നാട്ടിൽ അളിയന്റെ വീടിൻ്റെ മൂന്ന് നാല് കിലോമീറ്റർ അകലെയാണ് അയാളുടെ വീട്. വലിയ വിദ്യഭ്യാസമൊന്നുമില്ല. വർക്ക്ഷോപ്പ് പണിയായിരുന്നു നാട്ടിൽ. പെങ്ങന്മാരുടേയും തൻ്റെയും കല്യാണം കഴിഞ്ഞ് കടവും കഷ്ടപ്പാടുമായപ്പോൾ വീടിന്റെ ആധാരം പണയം വച്ചു കടലു കടന്നതാണ്. മരുഭൂമിയിലെ ഒരു അറബിയുടെ വർക്ക്ഷോപ്പിൽ ആയിരുന്നു ജോലി. ഈ അറബിക്ക് മൂന്നൊ നാലോ ഭാര്യമാരും അതിൽ കുറെ പിള്ളാരും ഉണ്ട്. ഈ പിള്ളേരുടെ വണ്ടികൾ പണിത് ബാക്കി സമയമുണ്ടെങ്കിൽ പുറത്ത് നിന്ന് വരുന്ന വണ്ടികൾ പണിയാം. പിള്ളേരുടെ വണ്ടി പണിതാൽ കാശ് കിട്ടില്ല. പുറത്ത് നിന്നുള്ള വണ്ടികൾ പണിത് കിട്ടുന്ന കാശ് പിള്ളേർ എടുത്തു കൊണ്ട് പോകുകയും ചെയ്യും. കാശില്ല എങ്കിൽ തല്ലും, ചിലപ്പോൾ തോക്കെടുത്ത് തലക്ക് നേരെ ചൂണ്ടും, പണിക്ക് ഇങ്ങനെ അടിമപ്പണി ചെയ്യാൻ വേറെ ആളെ കിട്ടാൻ ബുദ്ധിമുട്ടാണ് എന്നറിയാവുന്നത് കൊണ്ടാകും കാഞ്ചി വലിക്കാറില്ല.

വല്ലപ്പോഴും വരുന്ന അറബി കടയിൽ കാശ് ഇല്ലാത്തത്തിന്റെ പേരിൽ തല്ലും, ശമ്പളവും കൊടുക്കില്ല. എവിടേക്കെങ്കിലും ജോലി മാറാമെന്നുവച്ചാൽ പാസ്പോർട്ട് അറബിയുടെ കൈയ്യിൽ ആണ്, അതയാൾ കൊടുക്കില്ല.

വെള്ളിയാഴ്ചകളിലും, ഉച്ച സമയത്തുമൊക്കെ അടുത്തുള്ള ആട് വളർത്തൽ കേന്ദ്രത്തിലെ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കാൻ കൊണ്ടു പോയി കിട്ടുന്ന കാശിനാണ് കുബ്ബൂസ് വാങ്ങിക്കഴിച്ച് വിശപ്പടക്കിയിരുന്നത്. നാട്ടിൽ നിന്ന് പോന്നിട്ട് രണ്ടു വർഷമായി. ഇന്നേവരെ പത്തു പൈസ നാട്ടിലേക്ക് അയച്ചിട്ടില്ല, അയക്കാൻ പറ്റിയിട്ടില്ല. കൊല്ലങ്ങൾക്ക് ശേഷം കുബ്ബൂസ് അല്ലാതെ അല്പം അരിആഹാരം കഴിക്കുന്നത് ഞങ്ങളുടെ വീട്ടിൽ രണ്ടു ദിവസം മുൻപ് എത്തിയപ്പോൾ ആണ്.

ഇവിടെ വേറെ ആരെയും അറിയില്ല. അളിയന്റെ നമ്പർ നാട്ടിൽ നിന്നും വരുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ അവിടേക്ക് വരുന്നതിന്റെ തലേന്ന് അവിടെ വർക്ക്ഷോപ്പിൽ വണ്ടി പണിയാൻ വന്ന ഒരു പാക്കിസ്താനിയോട് അറിയാവുന്ന ഭാഷയിൽ കരഞ്ഞു എങ്ങിനെയെങ്കിലും അവിടന്ന് രക്ഷിക്കാൻ പറഞ്ഞു. അയാളുടെ വലിയ മനസ്സ്, അയാൾ വണ്ടിയിൽ കയറാൻ സമ്മതിച്ചു. അയാളുടെ മൊബൈലിൽ നിന്നാണ് അളിയനെ വിളിച്ചത്.

അവിടെ ഏതോ സന്നദ്ധ സംഘടനയിൽ ഉള്ള അളിയന്റെ പരിചയക്കാരൻ വഴി മൂപ്പരെ നാട്ടിലേക്ക് അയച്ചു.

അങ്ങിനെ എത്ര ആടുജീവിതങ്ങൾ ഇന്നും അവിടെ കെട്ടി ആടുന്നുണ്ടാകും!

Post Views: 35
1
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.