Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്രെയിൻ മിസ്സായ രാത്രിയിൽ
കഥ ജീവിതം

ട്രെയിൻ മിസ്സായ രാത്രിയിൽ

By Sumesh ManakulamMarch 30, 2024Updated:March 30, 20243 Comments3 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു.  ഇനി റെയിൽവേ സ്റ്റേറ്റിനിലേക്ക് പോയിട്ട് കാര്യമില്ല.  പതിനൊന്നരക്കായിരുന്നു ട്രെയിൻ. അതിപ്പോൾ അടുത്ത സ്റ്റേഷൻ കടന്നീട്ടുണ്ടാകും.  അടുത്ത വണ്ടിക്ക് പോയിട്ടും കാര്യമില്ല. നാളെ രാവിലെ പത്ത് മണിക്കാണ് ഇന്റർവ്യൂ.  എങ്ങിനെ നോക്കിയാലും എത്താൻ പറ്റില്ല.  പ്രതീക്ഷയുണ്ടായിരുന്നു ഈ ഇന്റർവ്യുയിൽ, പക്ഷെ ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ.

സമയത്തിന് വീട്ടിൽ നിന്നിറങ്ങിയതാണ്.   ബസ്സിൽ ടൗണിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയും കിട്ടി.  കഷ്ടകാലം അല്ലാതെന്തു പറയാൻ. താൻ കയറിയ ഓട്ടോ ഒരാളുടെ മേൽ മുട്ടി.  കുറ്റം ഓട്ടോക്കാരന്റെ അല്ല.  എങ്കിലും എന്താണ് ഉണ്ടായത് എന്ന് നോക്കാൻ താൻ ഇറങ്ങിയപ്പോൾ തന്നെ അയാൾ വണ്ടിയെടുത്ത് പോയി.  അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിച്ചു.  കാര്യമായി ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. എന്തിനധികം പറയുന്നു, തന്റെ വണ്ടി മിസ്സായി.

ഇനി തിരിച്ചു വീട്ടിലേക്കു നടക്കാം.  അല്ലാതെ ഇവിടെ മുട്ടി തിരിഞ്ഞു നിന്നീട്ട് കാര്യമില്ല്യ. ഓട്ടോ വിളിച്ചു പോകാമെന്നു വെച്ചാൽ ഈ സമയം ആയത് കൊണ്ട് ഇരട്ടി കാശ് വാങ്ങും. ഇനി അത് കൊടുക്കാമെന്നു വെച്ചാലും സ്ഥലം പറഞ്ഞാൽ അവർ വരില്ല്യ, അവിടെ റോഡ് പണി കാരണം ആകെ കല്ലും കട്ടയും ആണല്ലോ.  ബാഗ് തോളിൽ ഇട്ട് പതുക്കെ നടന്നു.

രണ്ടു തിരിവ് കൂടെ കഴിഞ്ഞാൽ വീടെത്തും. മൊബൈൽ എടുത്ത് സമയം നോക്കി,   സമയം ഒരു മണിയായി.  ഒരു ഒഴിഞ്ഞ പറമ്പാണ് ഇനി, അത് കഴിഞ്ഞാൽ തന്റെ വീട്.

പറമ്പ് തുടങ്ങുന്നിടത്തെ അവസാന വീടിന്റെ മുകൾ നിലയിൽ ലൈറ്റ് കാണുന്നുണ്ട്.  പുതിയതായി വന്ന വാടകകാർ ആണ് അവിടെ മുകളിൽ താമസം.അവരെ പരിചയം ഇല്ലെന്ന് മാത്രമല്ല, ഇതുവരെ കണ്ടിട്ട് കൂടി ഇല്ല.  താഴെ ഒഴിഞ്ഞു കിടക്കുകയാണ്, തമിഴ്നാട്ടിൽ ജോലിചെയ്യുന്ന   ഉടമസ്ഥനും വീട്ടുകാരും വരുമ്പോൾ താമസിക്കാൻ.

ആ വീടിന് മുന്നിൽ കുറച്ചു ആൾക്കാർ കൂടി നിൽക്കുന്നുണ്ട്.  ആ വീട്ടിൽ നിന്ന് എന്തോ ബഹളവും കേൾക്കുന്നുണ്ട്.

നടത്തത്തിന് അല്പം വേഗത കൂട്ടി.  കൂടി നിൽക്കുന്നവർ എല്ലാം അയൽക്കാർ ആണ്.

എന്താ പ്രശ്നം??

അവിടെ താമസിക്കുന്ന ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്

അതിന് എന്തിനാ നിങ്ങൾ ഇവിടെ കൂടി നിൽക്കുന്നെ??

ദേ.. ഈ ചെക്കൻ വന്ന് വിളിച്ചപ്പോൾ ഇറങ്ങി വന്നതാ ഞങ്ങൾ

ആരാ  ഈ ചെക്കൻ??

അവരുടെ മോനാ

ആ പയ്യനെ ശ്രദ്ധിച്ചു, അറിലോ, എഴിലോ ആയിട്ടുണ്ടാകും.  അവൻ ആകെ അസ്വസ്ഥനാണ്.

അവൻ വീട്ടിലേക്ക് നോക്കി നിൽക്കുന്നുണ്ട്…

എന്താ പ്രശ്നം?? അവനോട് ചോദിച്ചു.

അച്ഛൻ അമ്മയെ കഴുത്തിൽ പിടിച്ചു ഞെക്കി, ഞാൻ അച്ഛനെ തള്ളിയപ്പോൾ എന്നേ തല്ലാൻ വന്നു.  ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.

എന്നാൽ നമുക്ക് പോയി എന്താണെന്ന് നോക്കിയാലോ.

നമ്മൾ ഈ നേരത്ത് എങ്ങന്യാ അങ്ങട് കേറിചെല്ലാ, അവരുമായി നമ്മളാരും അത്ര പരിചയവും ഇല്ല്യാ

അല്ലാണ്ട്പിന്നെ എത്രനേരാ ഇവിടെ ഇങ്ങനെ നിക്കാ???

വേണ്ടാ, പോലീസിനെ വിളിച്ചിട്ടുണ്ട്, പോലിസ് വരട്ടെ……

അപ്പോളേക്കും പോലീസ് ജീപ്പ് വന്നു.

കാര്യം അന്വേഷിച്ച പോലീസ്കാരോട്  ആരോ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.

എന്നാൽ നിങ്ങൾ നാട്ടുകാർ രണ്ടു പേര് ഞങളുടെ കൂടെ വാ.

പോലീസ്കാരുടെ  കൂടെ ചെല്ലാൻ എല്ലാരും മടിച്ചപ്പോൾ ഒരാൾക്കൊപ്പം താനും ചെന്നു.

കാൽപ്പെരുമാറ്റം  കേട്ടപ്പോൾ അകത്ത് വഴക്ക് നിന്നു.  ആ വീട്ടിലെ ആൾ പുറത്തേക്ക് വന്നു.

എന്താ ഇവിടെ പ്രശ്നം?? നാട്ടുകാർക്ക് കിടന്നുറങ്ങണ്ടേ???  പോലീസ്കാരൻ ചോദിച്ചു

എന്റെ വീട്ടിലെ പ്രശ്നം ഞാൻ തന്നെ പറയണ്ടെ…. അപ്പൊ കുറച്ച് ബഹളമൊക്കെ  ഇണ്ടാവും.

താൻ കാര്യം പറഞ്ഞോ, അതിന് ഇത്ര ശബ്ദം വേണോ??

പ്രണയസല്ലാപം അല്ല ഇവിടെ, കുടുംബ പ്രശ്നാ, അപ്പൊ കുറച്ച് ശബ്ദം ഓക്കെ ഇണ്ടാവും.

താൻ എന്തിനാ ഭാര്യയെയും കുട്ടിയേയും തല്ലിയത്?

എന്റെ ഭാര്യയെ ഞാൻ തല്ലും,

അവർ ഒരു കടലാസ്സ് എഴുതിത്തന്നാൽ തന്നെ പിടിച്ച് അകത്തിടും…

ഞാൻ തല്ലിയിട്ടില്ല സാറേ….

തന്റെ മോൻ പറഞ്ഞല്ലോ…

അവള് പറയിക്കുന്നതാ സാറേ….

എന്താ തനിക്ക് പണി??

തുണി കച്ചോടം ആയിരുന്നു, മാസത്തിൽ  രണ്ടൊ മൂന്നോ പ്രാവശ്യം ആണ് ഞാൻ വീട്ടിൽ വരാറ്.  ആറു മാസം മുൻപ് ഒരു ആക്‌സിഡന്റ് പറ്റി, ഇപ്പോ പണിക്ക് പോവാൻ പറ്റണില്ല്യ.

ഭാര്യക്ക് എന്താ ജോലി??

അവൾ ഒരു ബ്യൂട്ടിപാർലറിൽ ജോലിക്ക് പോകുന്നുണ്ട്.

ഇപ്പോ എന്താ പ്രശ്നം??

രാത്രി എട്ടു മണിക്ക് അവളുടെ പാർലർ അടക്കും.  അവള് പതിവായി കയറി വരുന്നത് രാത്രി പതിനൊന്നു മണിക്ക്.  കുറെ നാളായി ഞാൻ സഹിക്കണു.  അത് ചോദിച്ചതിനാ.

ഞാനാ ഈ വീട്ടിലെ ചെലവ് നോക്കുന്നത്, തനിക്കുള്ള മരുന്നും, ചോറും ഓക്കെ ഞാൻ കൊണ്ടുവരുന്ന കാശ്കൊണ്ടാണ്.  അപ്പൊ എന്നേ ഭരിക്കാൻ വരണ്ട.  എന്നീട്ട് സംശയവും കൊണ്ട് എന്നേ ചോദ്യം ചെയ്യാൻ വരണ്ട.

ആ സ്ത്രീ പുറത്തേക്ക് പാഞ്ഞു വന്നു.

ഇവരോ????  പല സ്ഥലത്തും അരുതാത്ത സാഹചര്യത്തിൽ ഇവരെ കണ്ടിട്ടുണ്ട്.  ഇവരായിരുന്നോ ഇവിടെ താമസിച്ചിരുന്നത്?  അപ്പൊ ഇയാൾക്ക് സംശയം തുടങ്ങിയിട്ടേ ഉള്ളു.  അത് അങ്ങിനെ ആണല്ലോ, സ്വന്തം ഭാര്യ ചീത്തയായാൽ ഏറ്റവും അവസാനമാണല്ലോ കെട്ട്യോൻ അറിയുന്നത്.

പോലീസുകാർ ആ സ്ത്രീയെ മാറ്റി നിർത്തി സംസാരിക്കുമ്പോൾ അയാൾ ഒരു കസേരയിൽ തലക്ക് കൈ കൊടുത്തിരുന്നു.   അയാളോട് ഒന്നും പറയാൻ തോന്നിയില്ല.  അല്ലെങ്കിൽ അയാളോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കാൻ.

പോലീസുകാർ  ഇനി പ്രശ്നം ഒന്നും ഉണ്ടാവരുത് എന്ന് അയാളെ താക്കീത് ചെയ്തപ്പോൾ അയാൾ യാന്ത്രികമായി തലയാട്ടി

പോലീസ്കാരോടൊപ്പം അവിടെ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു.

പുലർച്ചെ ഇന്നലെ അവിടെ കൂടിയ അയൽക്കാരിൽ ഒരാളുടെ ഫോൺ ആണ് ഉറക്കത്തിൽ നിന്ന് ഉണർത്തിയത്.

ഹലോ….

ടാ… അയാള്, മരിച്ചു.

ആര് എന്ന് ചോദിക്കാൻ തോന്നിയില്ല, സംശയം ഉണ്ടെങ്കിൽ അല്ലേ ചോദിക്കെണ്ടു.

എങ്ങിനെ???

ആ വീടിന്റെ ബാൽക്കണിയിൽ  തൂങ്ങി

#വണ്ടിമിസ്സായരാത്രി

Post Views: 20
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

3 Comments

  1. Suhana jumbu on April 2, 2024 12:57 PM

    👍👍

    Reply
  2. Sunandha Mahesh on March 31, 2024 9:13 AM

    👍👍👍

    Reply
  3. Jasna Basheer on March 30, 2024 8:43 PM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.