Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇതും അതിലുണ്ട് ദമയന്ത്യേ
കഥ

ഇതും അതിലുണ്ട് ദമയന്ത്യേ

By Sumesh ManakulamFebruary 16, 2024Updated:February 21, 20242 Comments4 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞുട്ടേട്ടാ.

മ്മ്.

ഇന്ന് പേപ്പറിൽ കണ്ടില്ലേ പ്രസവിച്ചേന്റെ മൂന്നാം നാൾ ഒരു സ്ത്രീ അവരുടെ കുട്ടിനെ കൊന്നുന്ന്.

അത്  മാനസിക പ്രശ്നം കൊണ്ട് ചെയ്യണതാ ദമയന്തി..

പിന്നെ കുട്ടിനെ കൊന്നട്ടല്ലേ മാനസിക പ്രശ്നം.

ആണെടി… അതിനെ പോസ്റ്റ്‌ പോർട്ടം ഡിപ്പ്രഷൻ എന്നാ പറയാ.

പണ്ടൊന്നും ഇങ്ങനൊന്നും കേട്ടിട്ടേ ഇല്ല

പണ്ടും ഇണ്ടാർന്നു.. മ്മടെ പുരാണങ്ങളിൽ വരെ ഉണ്ട്..

പോ അവിടന്ന്…

സത്ത്യാടി. ഇവിടിരിക്ക്, ഞാൻ പറഞ്ഞു തരാം ആ കഥ

*********************************

ദേവാ.

എന്താ അച്ഛാ?

അച്ഛന് വയസ്സായി വരികയാണ്.  പണ്ടത്തേപോലെ ഓടി നടക്കാനൊന്നും വയ്യ..

ഏയ്.. അച്ഛനിപ്പോളും ചെറുപ്പല്ലേ..

ഏയ്, അല്ലടാ, നെന്റെ അമ്മ പോയേപ്പിന്നെ ഞാൻ ഒരു ബ്രഹ്മചാരിയെപോലെ നിനക്ക് വേണ്ടി ജീവിച്ചു. ഇനിയും എനിക്ക് വയ്യ.

ചാവുന്ന് വിചാരിച്ചു ആരെങ്കിലും മരിക്കുമോ അച്ഛാ?  അച്ഛന് ഒന്നുല്ല്യാ, ഒന്നുല്ല്യാ.

മരിക്കണ കാര്യല്ല്യ പറഞ്ഞത്

പിന്നെ?

ഈ ഏകാന്തത, ലോൺലിനെസ്സ്….. ഇറ്റ് ഈസ്‌ ഹോണ്ടിങ് മീ മാൻ, രാത്രി ഉറങ്ങാൻ ബെഡ്റൂമിലേക്ക് കടക്കുമ്പോൾ എന്തോ ഒരു വീർപ്പുമുട്ടൽ, പേടി.

അച്ഛൻ ഇന്ന് മുതൽ ഹാളിൽ കിടന്നോളു, പ്രശ്നം തീർന്നല്ലോ.

പോടാ മരക്കൊക്കാനെ, ഞാൻ ഒരു പെണ്ണു കെട്ടുന്ന കാര്യാ പറഞ്ഞെ.

അച്ഛാ!!!ഈ പ്രായത്തിൽ ഇനി ഒരു കല്യാണം കൂടി

നിന്റെ അമ്മ പോയേപ്പിന്നെ ഞാൻ ഒറ്റക്ക് ജീവിച്ചില്ല്യേ ഡാ.

അന്നേ ആവാമായിരുന്നില്ലേ? ഇന്ന് ഈ വയസ്സാം കാലത്ത്….

ഏജ് ഈസ്‌ ജസ്റ്റ്‌ എ നമ്പർ, അതോണ്ട് നീ അത് വിട്.

ന്നാലും, ഇപ്പൊ അച്ഛൻ കെട്ടിയാൽ. മ്മള് ബ്രോ ഡാഡിയിലെ ലാലേട്ടനെയും രാജുവേട്ടനെയും പോലെ ആവില്ലേ ഡാഡ്.

എന്താ നീ പറയണേ?

നമ്മുടെ രണ്ടു പേരുടെയും കെട്ട്യോള്മ്മാർ ഒരേ സമയം സരോജ നഴ്സിംഗ് ഹോമിന്റെ ലേബർ റൂമിൽ.

അങ്ങിനെ എന്തായാലും ഉണ്ടാവില്ല്യ.

എന്തേ …? വാസക്ടമി ചെയ്താ.??

പോടാ, അതല്ല.

പിന്നെ?

ഞാൻ ഉദ്ദേശിച്ച പെണ്ണിനെ കെട്ടിയാൽ,  നിന്റെ കല്യാണക്കാര്യം പരുങ്ങലിൽ  ആവും

അതെന്താ??

അതങ്ങിനെ ഏടാകൂടം കേസ് ആണ്.

അത് ശരി എന്റെ ലൈഫ് വെച്ചാണ് കളിയല്ലേ. ഞാൻ സമ്മതിക്കില്ല്യാ..

അപ്പൊ നീ സമ്മതിക്കില്ല്യാ??

ഇല്ല്യാ,ഇല്ല്യാ, ഇല്യാ…..

ഒറ്റ പ്രാവശ്യം പറഞ്ഞാ മതി എക്കോ വേണ്ടാ

പറഞ്ഞല്ലോ, ഇല്ല്യാ

വേണ്ട്രാ..വേണ്ടാ, ഞാൻ ഇങ്ങനെ തന്നെ ജീവിച്ചോളാം. എനിക്ക് വേണ്ടി ആരും ത്യാഗം ചെയ്യണ്ട.

ദേവൻ അപ്പൊ തന്നെ തന്റെ വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി അച്ഛന്റെ വാക്കുകൾ ആയിരുന്നു അവന്റെ മനസ്സ് നിറയെ.  മനസ്സൊന്നു ശാന്തമായപ്പോൾ അവൻ അച്ഛന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കി.

അച്ഛൻ പറയുന്നതിലും കാര്യമുണ്ട്.  ശ്ശേ….. അങ്ങിനെ പറയണ്ടായിരുന്നു, അച്ഛന്റെ ആഗ്രഹത്തിന് സമ്മതിക്കാം, ആണായും പെണ്ണായും തനിക്കൊരച്ഛനല്ലേയുള്ളൂ  എന്നാലും എന്തിനാകും അമ്മ ഞങ്ങളെ വിട്ട് പോയത്??? അത് അച്ഛനോട് ചോദിക്കണം.

അവന് വലിയ വിഷമമായി.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അച്ഛന്റെ റൂമിൽ ലൈറ്റുണ്ട്.

അച്ഛൻ ഉറങ്ങിയോ.?

ഇല്ല്യാ. .നിന്റെ അമ്മ പോയേപ്പിന്നെ.

ഓ…. കുറെ നേരായല്ലോ ഇതന്നെ പറയുന്നു. എന്താണ് എന്റെ അമ്മ വീട് വിട്ട് പോയത്??

അന്ന് ഞാൻ കരുതിയത് അവളുടെ അഹമ്മതി ആയിരുന്നു എന്നാണ്.  അന്ന് ഞാൻ അവളെ ഒരുപാട് വെറുത്തിരുന്നു.    ഇന്ന് സോഷ്യൽ മീഡിയയിൽ ഒക്കെ ആക്റ്റീവ് ആയപ്പോൾ ഓരോരുത്തർ എഴുതിയത് വായിച്ചപ്പോൾ ആണ് മനസ്സിലായത്…..കുറച്ചു വാശി ഉണ്ടായിരുന്നെങ്കിലും അവളൊരു പാവമായിരുന്നെടാ….. അന്നേ നല്ല ചികിത്സ കൊടുത്തിരുന്നേൽ എനിക്കവൾ നഷ്ടപ്പെടില്ലായിരുന്നു.

എന്തായിരുന്നു എന്റെ അമ്മക്ക്?

അവൾക്ക് ചെറിയ ഒരു മാനസിക അസന്തുലിതാവസ്ഥ ഉണ്ടായി.

തെളിച്ചു പറയു അച്ഛാ..

ദേവാ,അന്നൊരു ഫെബ്രുവരി എട്ട് ആയിരുന്നു, ഞാൻ ചുമ്മാ കറങ്ങാൻ ഇറങ്ങിയപ്പോൾ ആണ് അവളെ കാണുന്നത്,  ആ പുഴയോരത്ത്, എന്റെ ഗംഗയെ,  ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു.  പ്രൊപ്പോസ് ഡേയിൽ തന്നെ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു.   അവൾക്കും സമ്മതമായിരുന്നു, ബട്ട്‌ വൺ കണ്ടീഷൻ ….

എന്തായിരുന്നു അമ്മയുടെ ഡിമാൻഡ്??

അവൾ എന്ത് ചെയ്താലും ഞാൻ ഒന്നും ചോദിക്കാൻ പാടില്ലെന്ന്.  ചോദിച്ചാൽ അന്ന് അവൾ എന്നെ വിട്ട് പോകുമെന്ന്.

എന്നീട്ട്?

പ്രേമം തലക്ക് പിടിച്ച സമയത്ത് മ്മള് ആണുങ്ങൾ ഈ പെണ്ണുങ്ങൾ പറയുന്നത് എന്തും സമ്മതിക്കുമല്ലോ,ഞാനും സമ്മതിച്ചു, ഞങ്ങൾ വിവാഹിതരായി. ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, കന്യാകുമാരി  ഞങ്ങളുടെ മധുവിധു നാളുകൾ.

ഇടക് അവൾ ഒരോ കന്നം തിരിവുകൾ കാണിക്കും, എന്നാലും ഞാൻ ഒന്നും ചോദിക്കാൻ പോകാറില്ല, അവൾക്ക് കൊടുത്ത വാക്ക്, പിന്നെ എന്തിനാ വെറുതെ മനഃസമാധാനം ഇല്ലാതാക്കുന്നെ!

കോവളത്ത് നിന്ന് മടങ്ങി വന്ന അന്നാണ് അവൾ എന്നോട് ആദ്യമായി മസാല ദോശ വേണമെന്ന് പറഞ്ഞത്.  പിന്നെ ആദ്യത്തെ കണ്മണിക്കായി ഞങ്ങൾ കാത്തിരുന്നു.

പ്രസവിച്ചതിന്റെ പിറ്റേ ദിവസം അവൾ ആ കുട്ടിയെ എടുത്ത് പൊഴേല്  എറിഞ്ഞു.

അവൾക്ക് കൊടുത്ത വാക്ക് ഓർത്ത് ഞാൻ ഒന്നും പറയാൻ പോയില്ല.

ദിവസങ്ങൾ കടന്ന് പോയി.   ഒരു ദിവസം വീണ്ടും അവൾ മസാല ദോശ വേണമെന്ന് പറഞ്ഞു.

പ്രസവിച്ചു, പിറ്റേന്ന് അവൾ ക്ടാവിനെ പൊഴേലെറിഞ്ഞു.

ങ്ങേ?

ഏഴ് പ്രാവശ്യം ഇതന്നെ, എട്ടാമത് അവൾ നിന്നെ പെറ്റേന്റെ പിറ്റേന്ന് നിന്നെയും എടുത്ത് പൊഴേലേക്ക് പോകുന്നത് കണ്ടപ്പോ ഞാൻ തടഞ്ഞു.

ഗംഗേ

എന്താ??

പൊഴേലേക്ക് പോണ്ടാ.

എന്താ പോയാല്?

ക്ടാവിനെ അവിടെ വെക്കടി.

നോ.

നിന്നോട് ക്ടാവിനെ അവിടെ കിടത്താനാ പറഞ്ഞെ. നിന്റെ ഈ വേഷം കെട്ട് ഇനി ഇവിടെ നടക്കില്ല്യാ

നിങ്ങൾ വാക്ക് തെറ്റിച്ചു. എന്നെ ചോദ്യം ചെയ്തു. ഇനി ഞാൻ ഇവിടെ ഒരു നിമിഷം നിൽക്കില്ല്യാ.  എന്നും പറഞ്ഞു അവൾ ഒരു പോക്കാ പോയി.

എന്തായിരുന്നു അമ്മ അങ്ങിനെ ചെയ്തത്???

അവൾക്ക് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ ആയിരുന്നു.

എന്നുവെച്ചാൽ??

പ്രസവിച്ച സ്ത്രീകളിൽ ഉണ്ടാകുന്ന  മൂഡ് സ്വിങ്സ്, ആകാംഷ, ഉറക്ക കുറവ്, അതിൽ നിന്നുണ്ടാകുന്ന മാനസിക സ്റ്റെബിലിറ്റിയുടെ പ്രശ്നം.

അന്ന് അത് അറിഞ്ഞിരുന്നേൽ അമ്മയെ ചികിത്സിക്കാമായിരുന്നല്ലേ?

മ്മ്.

എങ്കിൽ എനിക്കിന്ന് അമ്മയും അച്ഛനും   ഉണ്ടാകുമായിരുന്നു, കല്യാണവും കഴിക്കാമായിരുന്നു.

മോനെ ദേവാ..

എനിക്ക് സമ്മതമാണച്ചാ, അച്ഛൻ കല്യാണം കഴിച്ചോളൂ, ആരെ വേണമെങ്കിലും.എനിക്ക് സമ്മതമാണ്.

*************************

ന്റെ കുഞ്ഞുട്ടേട്ടാല്, എന്താ ഞാനീ കേൾക്കണേ??

ഇപ്പൊ മനസ്സിലായില്ല്യേ ദമയന്തി. ഇതൊക്കെ പണ്ടുമുതലേ ഉണ്ട്.

ഉവ്വ്, മനസ്സിലായി.

ഇതാണ് കാർന്നൊന്മാർ പറയണേ… മ്മടെ മഹാഭാരത്തിൽ പറയാത്തതൊന്നും ഇന്നും ഈ ലോകത്ത് ഇല്ല്യാ…..

Post Views: 22
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

2 Comments

  1. Soumya Dileep on February 16, 2024 4:59 PM

    അത്‌ പോസ്റ്റുപാർട്ടം ഒന്നും അല്ല, ശാപം തീർന്നു സ്വർഗത്തിൽ പോകാൻ ഗംഗ കളിച്ച കളിയല്ലേ 😌

    Reply
    • സുമേഷ് on February 16, 2024 6:09 PM

      ആയിക്കോട്ടെ….. തർക്കത്തിനില്ല …. ഇങ്ങനെയും ആകാലോ…… ഇച്ചിരി ശാസ്ത്രീയമായി ചിന്തിച്ചാൽ…..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.