Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നാലും അമ്മുവേടത്തി
കഥ ജീവിതം ത്രില്ലർ

എന്നാലും അമ്മുവേടത്തി

By Sumesh ManakulamSeptember 4, 20242 Comments3 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ വീടിനടുത്തുള്ള  അമ്പലമാണ് മരുതൂർ  കാർത്ത്യായനി ക്ഷേത്രം. കാർത്തിക  ആണ് അവിടത്തെ ഉത്സവം.

ഇന്ന് മരുതൂർ   കാർത്തിക  എന്ന്  കേൾക്കുമ്പോൾ  ഓർമ്മ  വരിക  ബാലെ  ആണ്.   ഒരു  മാതിരി ചേറൂകാരൊക്കെ  ബാലെ  കാണുന്നത്  മരുതൂർ  അമ്പലത്തിന്റെ  നയനമനോഹരമായ  സ്റ്റേജിൻമേലാണ്.

രാത്രി  12 മണി  കഴിയും  ബാലെ  തുടങ്ങാൻ.   രാത്രി  പൂരം  ആസാനിച്ചിട്ടാണ്  ബാലെ  തുടങ്ങുന്നത്.     പുണ്യ  പുരാണങ്ങളുടെ  ഇടയിൽ  ഇളകി  ഇരിക്കുന്ന  ഏതെങ്കിലും  ഒരു  പേജ്  പറിച്ചെടുത്തതായിരിക്കും   മിക്ക  ബാലെകളും.   എന്നീട്ട്  ഈ  എട്  ഒരു  മൂന്ന്   മണിക്കൂർ  അങ്ങട്  പൊരിക്കും.

ഓരോ  രംഗം  കഴിയുമ്പോളും,  ലൈറ്റ്  ഒന്ന്  ഓഫാക്കി  ഓണാക്കുന്ന  സമയത്തിനുള്ളിൽ  സ്റ്റേജ്,  കൊട്ടാരവും,  പൂന്തോട്ടവും,  കാടും,  സ്വർഗ്ഗവും  ഒക്കെ  ആയി  മാറുന്നത്  കണ്ടപ്പോൾ  തോന്നിയ അന്ന് അത്ഭുതം  ഒന്നും  ഇന്ന് ഒരു  മാജിക്  ഷോ  കാണുമ്പോളും  തോന്നിയിട്ടില്ല.  പണ്ടത്തെ  i. V. ശശി  പടം  പോലെ  മൾട്ടി സ്റ്റാർ പടം  പോലെ  ആയിരുന്നു  ബാലെകൾ.   അത്ര  മാത്രം  കഥാപാത്രങ്ങൾ  ഉണ്ടാകും.   അവർ  വരുന്ന  ചെറിയ  ബസിൽ  എങ്ങ്നെ  ഇത്ര  ആൾക്കാരെ  കൊള്ളുന്നു  എന്ന്‌  തോന്നാറുണ്ട്.   പിന്നെ  ആണ്  മനസ്സിലായത്  ഒരാൾ  ചിലപ്പോൾ  രണ്ടോ  മൂന്നു  കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ടെന്ന്.

കുറെ  കൊല്ലങ്ങൾക്ക്  മുൻപ്   ഒരു  കാർത്തിക  രാത്രി.   അന്ന്  എന്തിനെയും  വിമരർശനവുദ്ധിയോടെ  അല്ലെങ്കിൽ  പുച്ഛത്തോടെ  കാണുന്ന  ഡിഗ്രി   കാലം.  ആക്കാലത്ത് ഒരു മാതിരി  എല്ലാരും നിഷേധികൾ  ആകുമല്ലോ.  ഇനി ഇപ്പോൾ നിങ്ങൾ ഒന്നും അങ്ങിനെ അല്ല എന്നാണെങ്കിൽ, ഞാൻ  അന്ന് നിഷേധി  ആയിരുന്നു. പോരാത്തതിന് ആക്കാലത്ത് ഞാൻ യുക്തിവാദിയും ആയിരുന്നു.

അക്കൊല്ലം ഞാനും  എന്റെ കൂട്ടുകാരൻ   മണിക്കുട്ടനും  കൂടിയായിരുന്നു  ബാലെ  കാണാൻ  പോയത്.   പതിവുപോലെ  12 മണിക്ക്  ബാലെ  തുടങ്ങി…   കുറച്ചു  നേരം  ഓളിയിട്ടും  അഭിനേതാക്കളെ  കളിയാക്കിയും  ഒക്കെ  അവിടെ  ഇരുന്നു.  പിന്നെ  തിരിച്ചു  പോകാം  എന്ന്‌  പറഞ്ഞു  എണീറ്റു  നടന്നു.

ഞങ്ങടെ   ബസ് സ്റ്റോപ്പിന്റെ  അവിടന്ന്  നോക്കിയപ്പോൾ  ഇടവഴിയുടെ   മൂലക്കെ  ഒരു  രൂപം  നില്കുന്നത്  പോലെ  തോന്നി.   ഞാൻ  ഇത്  മണിയനോട്  പറഞ്ഞപ്പോൾ  അവനും  കാണുന്നുണ്ട്  എന്ന്‌  പറഞ്ഞു. അവിടെയുള്ള വീട്ടിലെ നീലിക്കുട്ട്യേച്ചി കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു അവരുടെ അടുക്കളയിൽ തൂങ്ങി മരിച്ചത്.

അന്ന്  സ്ട്രീറ്റ് ലൈറ്റ്  ഇല്ല.   കുറെ  നേരം  ഞങ്ങൾ  അവിടെ  തന്നെ  നിന്നു….  രൂപവും  അവിടെ  തന്നെ. എവിടെ നിന്നോ ഒരു കാലൻ കോഴിയുടെ കൂവൽ കെട്ടു. സംഗതി നീലിക്കുട്ട്യേച്ചി  യക്ഷിയായി വന്നത്   തന്നെ,   ഞങ്ങടെ  ബ്ലഡ്  കുടിക്കാനുള്ള  നിൽപ്പാണ്  എന്ന്‌  മനസ്സിലാക്കിയ  ഞങ്ങൾ  അവസാനം  അമ്പലപ്പറമ്പിലേക്ക്  തന്നെ  തിരിച്ചു  നടന്നു..

പിന്നെ  വിശ്വാസികൾ  ധ്യാനം  കൂടുന്ന  പോലെ  ബാക്കി  ബാലെ  മുഴുവൻ  മനസ്സിൽ  അമ്മെ  നാരായണ…  ദേവി  നാരായണയും….  ഹരിവരാസനവും…  ഒക്കെ  മനസ്സിൽ  പാടി…..  ബാലെയിൽ  വെല്ല  ദൈവ  കഥാപാത്രങ്ങൾ  വരുമ്പോൾ എഴുനേറ്റ് നിന്ന്  തൊഴുകൈയ്യുമായും  ഒക്കെ ആയി  ഇരുന്ന്  ബാലെ  കണ്ടു  തീർത്തു..

ബാലെ  കഴിഞ്ഞു  ഞങ്ങടെ  ഇടവഴിയിലേക്കുള്ള  ആൾക്കാരുടെ  ഒപ്പം  ആരോടും  ഒന്നും  പറയാതെ മനസ്സിൽ   ദേവി ദേവ  സ്തുതികൾ  ഒക്കെ  ആയി  ഞങ്ങളും.   വായനശാല  ബസ് സ്റ്റോപ്പിൽ  എത്തി  നോക്കിയപ്പോൾ  രൂപം  അവിടെ  തന്നെ.

ഞങ്ങൾ  കൂട്ടത്തിൽ  ഏറ്റവും  പിന്നിലേക്ക്  മാറി  നടന്നു.  കൂടെ ആൾക്കാർ ഉണ്ടെന്ന ധൈര്യട്രത്തിൽ അവരുടെ വളരെ പിന്നിലായി നടന്നു.

നിഴലായ്…….

ഒഴുകിവരും  ഞാൻ…… എന്ന പാട്ട് കേൾക്കുന്ന പോലെ എനിക്ക് തോന്നി.

മൂലക്കെ  എത്തിയപ്പോഴാണ്  മനസ്സിലായത്…..

ശരിക്കും  ആ  സിറ്റുവേഷന്  വേണ്ടിയിരുന്നത്

കാത്തിരുന്ന  പെണ്ണല്ലേ….

കാലമേറെ  ആയില്ലേ….

എന്ന  പാട്ടായിരുന്നു…..

അവിടെ  നിന്നിരുന്നത്  ഞങളുടെ  അയൽക്കാരി അമ്മുവേട്ടത്തി  ആയിരുന്നു…

ബാലെ  കാണാൻപോയ തന്റെ  കാന്തൻ  അനിയേട്ടനെ  കാത്ത്  നില്കുകയായിരുന്നു  ആ  പാവം.  മൂപ്പര് വീട്ടിൽ പറയാതെ  ആയിരുന്നു  പോയിരുന്നത്.

അന്ന്  പേടിച്ചു  ഉറക്കം  പോയതിനു  അമ്മുവെച്ചിയോട്  ദേഷ്യം  തോന്നിയിരുന്നു  എങ്കിലും,  പിന്നീട്  ഞാൻ രാത്രി പൂരത്തിനോ   സെക്കന്റ്‌ ഷോക്കോ മറ്റോ പോയി  വൈകി  വീട്ടിലെത്തുമ്പോൾ  കുംഭകർണ്ണ  സേവ  നടത്തുന്ന  കെട്ട്യോളെ  നോക്കി  വെറുതെ  മനസ്സിൽ  പറയും…

എല്ലാവർക്കും  അമ്മുവെടുത്തി  ആവാൻ  പറ്റില്ലല്ലോ…

അന്ന് പേടിച്ച പേടി പിന്നെ ഒരിക്കലും ഞാൻ പേടിച്ചിട്ടില്ല.

#എന്റെരചന #ഹൊറർസ്റ്റോറി

Post Views: 24
4
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

2 Comments

  1. Nishiba M on November 14, 2024 3:58 PM

    മനോഹരം

    Reply
  2. Shreeja R on November 14, 2024 4:54 AM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.