Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അക്ഷരങ്ങൾ തന്ന സൗഹൃദങ്ങൾ
ഓർമ്മകൾ

അക്ഷരങ്ങൾ തന്ന സൗഹൃദങ്ങൾ

By Sunandha MaheshAugust 19, 20239 Comments4 Mins Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറച്ചു നാളുകളായി അക്ഷരങ്ങളെന്നോട് പിണക്കിത്തിലായിരുന്നു, കാരണം ചോദിക്കുന്നവരോട് ” ഏകാഗ്രത കിട്ടുന്നില്ല, യാത്രയിലാണ് എന്നൊക്കെ .. ” പറഞ്ഞ് ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും, അത് സ്വയം സമാധാനിക്കാൻ ഉണ്ടാക്കിയ ഒരുത്തരമാണെന്ന് എനിക്കു നല്ലതുപോലെയറിയാം. ഗംഭീരമായ എഴുത്തുകളൊന്നുമല്ലെങ്കിലും, എന്റേതായ ശൈലിയിലുള്ള എഴുത്തുകൾ ഞാൻ യാത്രക്കിടയിലും എഴുതാറുണ്ടായിരുന്നു.
ഇപ്പോൾ എന്തെങ്കിലും എഴുതണമെന്നാലോചിക്കുമ്പോൾ തന്നെ തലയ്ക്കകത്ത് ഒരു മരവിപ്പ് വേണമെങ്കിൽ മടിയെന്നും പറയാം. ആ അസുഖം കാരണം നീണ്ടുപോയ ഒരു കുറിപ്പാണിത്.
അതിന് ഞാനെന്റെ പ്രിയ സൗഹൃദങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു..

മോംസ്സിൽ നിന്നും കിട്ടിയ പ്രിയസുഹൃത്ത്, അമലിന്റെ  ചെറുകഥാസമാഹാരമായ ‘സങ്കടദ്വീപ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ഓഗസ്റ്റ് ഏഴിന് അതും തൃശൂരിൽ വെച്ചാണെന്ന് അറിഞ്ഞപ്പോൾത്തന്നെ ചടങ്ങിനു പോകണമെന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലുള്ള ഞാൻ അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ഓഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിൽ ഗുരുവായൂരിൽ വച്ച് അനിയന്റെ ഭാര്യയുടെയും, മകളുടെയും ഭാരതനാട്യ അരങ്ങേറ്റം മൂന്ന് മാസം മുൻപേ തീരുമാനിച്ചതായിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് നാട്ടിലുണ്ടാവുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നിരുന്നാലും നാട്ടിലെത്തിയാൽ വാലിന് തീപിടിച്ച പോലത്തെ അവസ്ഥയാണെന്ന് നല്ലതുപോലെ അറിയാവുന്നതുകൊണ്ട് അതിനെക്കുറിച്ച് ആരോടും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.

തിരക്കുകൾക്കിടയിലും ‘നന്ദ വരില്ലേ ‘ എന്ന അടിക്കുറിപ്പിനൊടൊപ്പം പുസ്തകപ്രകാശത്തിന്റെ പോസ്റ്റർ അയച്ചുതന്ന കൂട്ടുകാരീ, നിന്നോടുള്ള സ്നേഹം എനിക്കു വാക്കുകൾകൊണ്ട് പറയാൻ കഴിയില്ല.

അമൽ ഫെർമിസ് എന്ന എഴുത്തുകാരിയെക്കാൾ എന്നെ അതിശയിപ്പിച്ചിട്ടുള്ളത് അമൽ എന്ന എഴുത്തുകാരിയുടെ ഡെഡിക്കേഷനാണ്. കഥയ്ക്ക് ആവശ്യമായ ഡീറ്റൈലിംഗ് ഇത്രയും ഭംഗിയായി ചെയ്യുന്ന മറ്റൊരു എഴുത്തുകാരിയെ ഞാൻ കണ്ടിട്ടില്ലന്നുതന്നെ പറയാം. നേരത്തെ പറഞ്ഞ മടിയുടെ അസുഖംകൊണ്ട് ഓരോ കാരണങ്ങളുണ്ടാക്കി എഴുതാതെ മുങ്ങിനടക്കുന്ന എന്നെപ്പോലെയുള്ളവർ അമലിനെ കണ്ടുപഠിക്കണം. ഗൃഹഭരണം, സ്കൂളിലെ ജോലി, മെഹന്ദി ….
ഈ തിരക്കുകൾക്കിടയിലും വായിക്കാനും, എഴുതാനും അമൽ സമയം കണ്ടെത്താറുണ്ട്. വായിക്കുക മാത്രമല്ല, വായിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും അമൽ മിടുക്കിയാണ്. എന്നെ തേടിയെത്തുന്ന ചില കുറിപ്പുകൾ അതിന് സാക്ഷ്യം.

പുസ്തകപ്രകാശനത്തിന്റെ പോസ്റ്ററിലൂടെ ഒന്നു കണ്ണോടിച്ചപ്പോൾ തന്നെ എന്റെ കണ്ണുകൾ തിളങ്ങി. ഞാവൽപ്പഴമധുരങ്ങളിലൂടെ എന്റെ മനസ്സിൽ കുടിയേറിയ സജ്നയും Sajna Shajahan ഒരുപാടൊന്നും വായിച്ചിട്ടില്ലെങ്കിലും വായിച്ച ചില കുറിപ്പുകളിലൂടെ ഞാൻ ഗുരുസ്ഥാനത്ത് കാണുന്ന അഷ്ടമൂർത്തി സാറിന്റെയും Ashtamoorthi Kadalayil Vasudevan ( കുട്ടേട്ടൻ) സാന്നിധ്യം വഹിക്കുന്ന വേദി. എന്നെ സംബന്ധിച്ചിടത്തോളം അവരെയൊക്കെ കാണുകയെന്നുള്ളതു തന്നെ മഹാഭാഗ്യം. പോകണമെന്ന തീരുമാനം ഒന്നുകൂടി ശക്തമായി. അനിയനോടു മാത്രം ഇക്കാര്യം സൂചിപ്പിച്ചു.

അഞ്ചാം തീയതി മീരമോളുടെ മോഹിനിയാട്ടത്തിന്റെ അരങ്ങേറ്റവും, ആറാം തീയതി ശാലിനിയുടെയും മോളുടെയും ഭരതനാട്യത്തിന്റെ അരങ്ങേറ്റവും ഭംഗിയായി നടന്നു. അന്നു രാത്രിതന്നെ പാലക്കാട്ടേക്ക് മടങ്ങാനായിരുന്നു പ്ലാൻ. പക്ഷേ അമ്മയുടെ ആരോഗ്യസ്ഥിതി അത്രയ്ക്കങ്ങോട്ട് പെർഫെക്റ്റല്ലാത്തതുകൊണ്ട് ആറാം തീയതി ഗുരുവായൂരിൽ താമസിച്ച് ഏഴാം തീയതി മടങ്ങാമെന്നായി തീരുമാനം.
അങ്ങനെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം ഫിഫ്റ്റിഫിഫ്റ്റിയിൽ എത്തി. അതായത് ഞങ്ങൾ ഗുരുവായൂരിൽനിന്നും പുറപ്പെടുന്ന സമയത്തിനനുസരിച്ചായിരിക്കും പ്രകാശനത്തിന് പങ്കെടുക്കാൻ കഴിയുമോ ഇല്ലയോ എന്നതിന്റെ നിശ്ചയം.

ആഗ്രഹങ്ങൾക്കൊപ്പം പ്രകൃതി നിന്നതാവാം. അറിയില്ല, ഉദയാസ്തമയ പൂജ ഉണ്ടായിരുന്നതുകൊണ്ട് അമ്പലത്തിൽനിന്നും തൊഴുതിറങ്ങാൻ വൈകി, ഭക്ഷണംകഴിച്ചു ഞങ്ങൾ ഗുരുവായൂർ വിടുമ്പോൾ സമയം രണ്ടേകാല്. നാലരക്കാണ് പ്രകാശനചടങ്ങ് തുടങ്ങുക. പോകുന്നവഴിക്ക് അവിടെയിറങ്ങിയാൽ എല്ലാവരെയും കാണാം, ചടങ്ങിൽ മുഴുവനായി പങ്കെടുക്കാൻ കഴിയില്ലെങ്കിലും പ്രിയപ്പെട്ടവരെ ഒന്നു കാണുകയെങ്കിലും ചെയ്യാം.

അമലിനെ വിവരം അറിയിച്ചു, സജ്‌നക്ക് ഒരു മെസ്സേജ് അയച്ചു. പിന്നെ തൃശൂരിലുള്ളത് രോഷ്നയാണ് Roshna Melwin രോഷ്‌നയെ വിളിച്ചപ്പോൾ അവൾ ആലുവയിലാണ്.
ഷാജുവിനെ Shaju Kalappurakkal ഒന്നു വിവരമറിയിച്ചു, സാധിച്ചാൽ വരാമെന്ന് അപ്പോൾത്തന്നെ മറുപടികിട്ടി. അങ്ങനെ കാര്യങ്ങൾ സെറ്റാക്കി ഞാൻ കേരള സാഹിത്യ അക്കാദമിയിൽ എത്തി.

പറയാതെ വയ്യ , നഗരത്തിന്റെ നടുക്ക് ശാന്തമായ സ്ഥലം. ശാലീന ഭംഗി എന്നൊക്കെ പറയുന്നതുപോലെ ഒരു പ്രത്യേക ഭംഗിയുണ്ട് ആ സ്ഥലത്തിന്. അന്തരീക്ഷം നൽകിയ പോസറ്റീവ് വൈബ് കൊണ്ടാവാം കാത്തിരിപ്പിന് ഒരു മുഷിപ്പും തോന്നിയില്ല.

അമലിനെ സ്വീകരിച്ചത് ഞാനാണ്, കാണാമറയത്തിരുന്ന കൂട്ടുകാരികൾ നേരിൽകണ്ടതിന്റെ സന്തോഷം ഇതെഴുതുമ്പോഴുമെന്റെ മനസ്സിൽ നിറഞ്ഞുതുളുമ്പുന്നു. കാലങ്ങളായി പഴക്കമുള്ളവരെപ്പോലെ ഞങ്ങൾ കൈ കോർത്ത് പിടിച്ച് പ്രകാശനഹാളിലേക്ക് നടന്നു. അമലിന്റെ ഉമ്മയെയും, മറ്റുചില ബന്ധുക്കളെയും പരിചയപ്പെട്ടു. തിരക്കുകൂടിയാൽ പിന്നീട് സാധിച്ചെന്നു വരില്ലല്ലോ. മാത്രവുമല്ല, മോംസിലെ ഞങ്ങളുടെ മറ്റ് കൂട്ടുകാരികൾക്കൊരു സർപ്രൈസും !! ഞങ്ങളൊരുമിച്ച് ഒരു പിക്ക് എടുത്ത് ഗ്രൂപ്പിലിട്ടു.
അതിനു ശരവേഗത്തിൽ ഫലംകിട്ടി. അതു വഴിയേ പറയാം.

ഷാജു വരുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു പക്ഷെ ഷാജുവും അക്കാദമിയിലെത്തി. ഓഗസ്റ്റ് 16ന് പോകുന്ന വാരാണസി യാത്രയെക്കുറിച്ച് ഷാജു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ കുട്ടേട്ടനെത്തിയോയെന്ന് തിരയുകയായിരുന്നു.

സജ്ന വരുമെന്ന് അറിയാമായിരുന്നുവെങ്കിലും അമലിനോടൊപ്പം വന്ന് നിന്നപ്പോൾ മാസ്ക് ധരിച്ചതുകൊണ്ടാവാം ആദ്യം മനസ്സിലായില്ല. മാസ്ക് മാറ്റിയപ്പോൾ ആ മുഖത്തു വിരിഞ്ഞ ചിരി
എന്റെ മുഖത്തേക്ക് പടർന്നതും, അതു കണ്ടുനിന്ന അമലിന്റെ സന്തോഷം… ഹാ ! അവർണ്ണനീയം ആ നിമിഷങ്ങൾ…!!

പിന്നെ ഞങ്ങൾ വർഷങ്ങളായി പഴക്കമുള്ളവരെ പ്പോലെ കലപില ചിലച്ചുകൊണ്ടേയിരിക്കുമ്പോഴാണ് മറ്റൊരു കിളി പറന്നുവന്നത്. ഞാനും അമലുമായുള്ള ഫോട്ടോ ഗ്രൂപ്പിൽ കണ്ട് അസൂയമൂത്ത് ഓടിവന്നതാണ് കക്ഷി. ഷിജു ജോബു !
Shiju Jobu

ഷിജുവിനെ മോംസിൽനിന്നും പരിചയമുണ്ടായിരുന്നെങ്കിലും നേരിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല. ചിലരെ നമ്മൾ ഒറ്റ വാക്കിൽ, അല്ലെങ്കിൽ ഒറ്റ നോക്കിൽ അളക്കും. ആ നിമിഷംവരെ ഷിജുവെന്റെ കൂട്ടുകാരിമാത്രമായിരുന്നു, എന്നാലാ സ്നേഹം അനുഭവിച്ചറിഞ്ഞപ്പോൾ അവളും എനിക്ക് പ്രിയപ്പെട്ടവളായി.
നന്ദേച്ചി എന്നുള്ള സ്നേഹത്തോടെയുള്ള വിളി, ഒരു കൂടപ്പിറപ്പിനെപോലെ എന്റെ മനസ്സിൽ തറച്ചു. അപരിചിതത്വം ഒട്ടുമില്ലാതെ ഞങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞത് മോംസ് തന്ന ഫ്രീഡമാണ്.
ഈയവസരത്തിൽ അതിന്റെ സാരഥികളോട് നന്ദി പറയാതെ വയ്യ.
Jayasree John , Pavithra Unni സ്നേഹം, സ്നേഹം, സ്നേഹം..

എന്തിനെക്കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നതെന്നു ചോദിച്ചാൽ അറിയില്ല. പക്ഷേ, ഞാനും ഷിജുവും സജ്നയും ഒരു നിമിഷംപോലും പാഴാക്കിക്കളയാതെ സംസാരിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് നായകൻ രംഗപ്രവേശനം നടത്തിയത്. എല്ലാരും ”കുട്ടേട്ടൻ’ എന്നുവിളിക്കുന്ന അഷ്ടമൂർത്തി സർ. അല്ലെങ്കിൽത്തന്നെ ഞാനെഴുതാൻ വാക്കുകൾതേടിയലയുകയാണ്, അദ്ദേഹത്തെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് എനിക്കറിയില്ല.
ചില സ്നേഹങ്ങൾ നമ്മളെ വാചാലയാക്കും, ചില ആദരവ് കലർന്ന സ്നേഹം നമ്മളെ മൗനിയാക്കും.

“ഇവിടെ ഒരാൾ കുട്ടേട്ടനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി എന്നറിയോ… ”
അമലിന്റെ ആ ചോദ്യം എനിക്കൊരു എൻട്രിയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം ഒന്നുപോലും വിടാതെ വായിക്കുമെങ്കിലും, അതിൽപോയി ഒരഭിപ്രായം പറയാൻ എനിക്കു ഭയമാണ്. അത് അദ്ദേഹത്തോടുള്ള ഭയമല്ല, അദ്ദേഹത്തിന്റെ തൂലികയിൽ പിറക്കുന്ന അക്ഷരങ്ങളോടുള്ള ആദരവ്. അതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും ഞാൻ വളർന്നിട്ടില്ല എന്നുള്ളയെന്റെ ബോധം.

അദേഹത്തിന്റെ ഈ അടുത്തിറങ്ങിയ ‘പുസ്തകവില്പനക്കാരന്റെ മരണം’ എന്ന പുസ്തകം വാങ്ങുന്നതിനെ സംബന്ധിച്ച് മെസ്സഞ്ചറിൽ ഒന്ന് രണ്ട് തവണ സംസാരിച്ചിട്ടുണ്ടെന്നല്ലാതെ നേരിട്ട് പരിചയമില്ല. എന്റെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം കൈകളിൽ പിടിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്.
ആ സന്തോഷത്തിൽ മതിമറന്നു നിൽക്കാതെ ആ പാദങ്ങളിൽതൊട്ട് അനുഗ്രഹംവാങ്ങാൻ തോന്നിയതിന് ഞാനെന്നോടു തന്നെ നന്ദിപറയട്ടെ.
ഞാനും ഷിജുവും അദേഹത്തിന്റെ ഇരുവശങ്ങളിലുമിരുന്നു കത്തിവച്ചു. ഒരു കൂട്ടുകാരെനെപ്പോലെ ഞങ്ങളോടു മിണ്ടിയതിനും, ഫോട്ടോയ്ക്ക് പോസ് ചെയ്തതിനുമെല്ലാം ഒരായിരം നന്ദി കുട്ടേട്ടാ..

റഫീഖ് അഹമ്മദ് സാറാണ്‌ അവിടെവന്ന മറ്റൊരു വിശിഷ്ടാതിഥി. അദ്ദേഹത്തിന്റെ കൂടെനിന്ന് ഒരു ഫോട്ടോയെടുത്ത് പരിപാടിയുടെ ആദ്യപടിയായ ആശംസ പ്രസംഗവും കേട്ട്, വീണ്ടും കണ്ടുമുട്ടണമെന്ന അടങ്ങാത്ത ആഗ്രഹത്തോടെയാണ്
ഞാനും ഷിജുവും പിരിഞ്ഞത്.

സഖി അമൽ, നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നിന്നിൽ നിന്ന് ഇനിയും അക്ഷരങ്ങൾ പിറക്കട്ടെ .. നിന്റെ ആ അക്ഷരങ്ങൾ ഒരുപാടു പേർ വായിക്കട്ടെ, വായിച്ച ഓരോ മനസ്സിലും നിന്റെ പേര് ‘എഴുത്തുകാരി അമൽ’ എന്ന മുദ്രയോടെ പതിയട്ടെ എന്ന് സ്നേഹത്തോടെ.. ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു..

നന്ദ 🌹

Post Views: 22
3
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

9 Comments

  1. Seenath on August 26, 2023 3:02 PM

    സൂപ്പർ

    Reply
    • Sunandha Mahesh on August 31, 2023 5:53 PM

      സ്നേഹം ഡിയർ ❤️

      Reply
    • Shreeja R on August 31, 2023 10:28 PM

      👌👌കൊതിപ്പിച്ച കുറിപ്പ്

      Reply
  2. Mujadila on August 20, 2023 6:54 PM

    വരികൾക്കിടയിലൂടെ മൂന്നുപേരും ഞങ്ങളെയും ചേർത്തുപിടിച്ചുമ്മ തന്ന പ്രതീതി.🥰🥰😘😘
    ആശംസകൾ പ്രിയകൂട്ടരേ

    Reply
    • Sunandha Mahesh on August 31, 2023 5:54 PM

      സ്നേഹം ഈ വാക്കുകൾക്ക്

      Reply
  3. Shiju KP on August 19, 2023 8:08 PM

    ചേച്ചിയെ കണ്ടപ്പോൾ പണ്ട് മുതലേ പരിചയമുള്ള ഒരാളെ പോലെയാണ് തോന്നിയത്. ഈ മനോഹരമായ എഴുത്തിനു സ്നേഹം 💞💞

    Reply
    • Mujadila on August 20, 2023 6:55 PM

      അസൂയ ഉണ്ട്ട്ടാ ലേശം മൂന്നുപേരോടും

      Reply
      • Sunandha Mahesh on August 31, 2023 5:55 PM

        ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇത്തിരി അസൂയ നല്ലതാണ് 👍😄

        Reply
    • Sunandha Mahesh on August 31, 2023 5:54 PM

      ഡിയർ ❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.