Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൺസെന്റ് എന്നത് പുരുഷന്റെയും അവകാശമാണ്….
ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ

കൺസെന്റ് എന്നത് പുരുഷന്റെയും അവകാശമാണ്….

By Aswathy Joy ArakkalAugust 21, 2023Updated:December 4, 20236 Comments3 Mins Read391 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചില ആരാധകർക്കൊപ്പം ഫോട്ടോസ് എടുക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്ര സുഖകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്… ചിലർ വന്ന് അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെക്കും, ചിലർ എന്റെ പിൻഭാഗത്ത് കൈ വച്ചു കൊണ്ടാണ് ഫോട്ടോക്ക് പോസ് ചെയ്യുക. ഒരിക്കൽ പ്രായമായൊരു ആന്റി ഫോട്ടോ എടുക്കുന്നതിനിടയിൽ എന്റെ പിൻഭാഗത്ത് പിടിച്ച് അമർത്തി. ഇതൊന്നും മറ്റൊരു അർത്ഥത്തിലാണ് ചെയ്യുന്നത് എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ ഞാൻ ഇതുപോലുള്ള കാര്യങ്ങളിൽ അസ്വസ്ഥനാകാറുണ്ട്…”

അസുഖകരമായ ഫാൻ മൊമെന്റ്സിനെ കുറിച്ചുള്ള ചാനൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചലച്ചിത്ര താരം ദുൽഖർ സൽമാൻ.. തനിക്കും പിൻഭാഗത്ത് പിടിക്കുന്നത് പോലെയുള്ള ചില മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും, പല സുഹൃത്തുക്കളും ഇതുപോലുള്ള അനുഭവങ്ങൾ ഷെയർ ചെയ്തിട്ടുണ്ട് എന്നും അവതാരകനും കൂട്ടിച്ചേർത്തു.

ഈ ഇന്റർവ്യൂവിന്റെ മേല്പറഞ്ഞ ഭാഗങ്ങൾ ഉൾപ്പെടുന്ന ക്ലിപ്പ് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ വൈറലായി. അത്ഭുതം തോന്നിയത് സോഷ്യൽമീഡിയ ജീവികളിൽ ഭൂരിഭാഗവും ദുൽഖർ പറഞ്ഞ വിഷയത്തിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കാതെ അദ്ദേഹത്തെ പരിഹസിക്കുന്നത് കാണുമ്പോഴാണ്…

# സ്നേഹം കൊണ്ടാകും ആളുകളൊക്കെ ഉമ്മ വെക്കുന്നതും, പിന്നിൽ പിടിക്കുന്നതുമൊക്കെ… അതൊക്കെ അങ്ങനെ കാണാതെ “മീ ടൂ” ആരോപണവുമായി ഇറങ്ങാൻ നാണമില്ലേ ഇവനൊക്കെ?

#ശ്രദ്ധ പിടിച്ചു പറ്റാൻ പച്ച കള്ളം പറയുന്നതാ ഇവൻ.. അല്ലാതെ സ്ത്രീകളൊന്നും ഇങ്ങനെ ചെയ്യില്ല..

#ഭാഗ്യവാൻ.. ചന്തിക്ക് പിടിച്ച ആന്റിയുടെ അഡ്രസ് തരാമോ? ഞാനിവിടെ ഫ്രീ ആണെന്ന് ആ ആന്റിയോട് പറയണേ…

#ഇതൊക്കെ പരസ്യമായി വിളിച്ചു പറയാതെ, രഹസ്യമായി അങ്ങ് ആസ്വദിക്കാൻ നോക്ക്.. ഭാഗ്യവാൻ

#ദുൽഖർ ഒരു പാൽക്കുപ്പി ആണല്ലോ..

IMG_20230821_200552IMG_20230821_200627

അങ്ങനെ ഒട്ടും സെൻസിബിൾ അല്ലാത്ത കമെന്റുകളുമായി നീണ്ടു പോവുകയാണ് സോഷ്യൽമീഡിയയിലെ ഈ വാർത്തയുടെ കമെന്റ് ബോക്സുകൾ. യൂട്യൂബ് വ്ലോഗർമാരും ഈ വിഷയത്തെ വെറുതെ വിട്ടിട്ടില്ല..

“പെണ്ണുങ്ങൾക്ക് ബാഡ് ടച്ച്‌ വലിയ പ്രശ്നമായിരിക്കും പക്ഷെ ആണുങ്ങൾ അതൊന്നും അത്ര സീരിയസ് ആക്കാറില്ല.. ദുൽഖറിന് സമൂഹവുമായി ഇടപഴകിയുള്ള ശീലം കുറവായതു കൊണ്ടാകാം ഇതൊക്കെ ഇത്ര സീരിയസ് ആക്കി എടുത്തിരിക്കുന്നത്…,”

എന്നാണ് വളരെ പ്രമുഖനായ ഒരു യൂട്യൂബ് സേട്ടൻ പറയുന്നത്.. അനാവശ്യമായ സ്പർശനത്തിന്റെയും, അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുടെയും, അത് സമൂഹത്തോട് തുറന്നു പറയുമ്പോൾ ഉണ്ടാകാറുള്ള ദുരനുഭവങ്ങളുടെയും പരിഹാസങ്ങളുടെയും കയ്പ്പുനീർ ഒരുപാട് കുടിച്ചിട്ടുള്ള പുരോഗമന പക്ഷത്തുള്ള ചില സ്ത്രീകൾ പോലും ഈ വിഷയത്തെ ട്രോളുന്നത് കണ്ടു. സ്ത്രീകൾ ഇതുപോലുള്ള ദുരനുഭവങ്ങൾ സമൂഹത്തോട് തുറന്നു പറയുമ്പോൾ പലരും പരിഹസിച്ചു പറയാറുള്ള ‘രാത്രിയിൽ പുറത്തിറങ്ങി നടന്നിട്ടല്ലേ? വസ്ത്രം ശരിയല്ലാഞ്ഞിട്ടല്ലേ? അടക്കവും ഒതുക്കവും ഇല്ലാഞ്ഞിട്ടല്ലേ? വീട്ടിൽ അച്ഛനും ആങ്ങളമാരും ഇല്ലേ? അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും…’ ഇതുപോലുള്ള വിക്ടിം ബാഷിങ് തിരിച്ചു അപ്ലൈ ചെയ്താണ് പല ട്രോളുകളും. പകരത്തിന് പകരം എന്നതുപോലെ പറയുന്നതാണെങ്കിലും അങ്ങനെ പരിഹസിച്ചു തള്ളിക്കളയേണ്ട ഒരു വിഷയമല്ല ഇത്…

സ്നേഹം കൊണ്ടാണെങ്കിലും അല്ലെങ്കിലും, ദുരുദ്ദേശത്തോടെയാണെങ്കിലും അല്ലെങ്കിലും.. ഒരാളുടെ അനുവാദം ഇല്ലാതെ അയാളെ സ്പർശിക്കുന്നതും, ചേർത്തു പിടിക്കുന്നതും, ഉമ്മ വെക്കുന്നതും എല്ലാം തെറ്റാണ് എന്നും അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ, ട്രാൻസ് വ്യക്തിത്വങ്ങൾ എന്നോ വ്യത്യാസം ഇല്ല എന്നും എന്നാണാവോ ഈ നേരം വെളുക്കാത്ത സോഷ്യൽ മീഡിയ ജീവികൾ മനസിലാക്കുക.. ചിലരുടെ കമെന്റുകൾ പോലെ ഓപ്പോസിറ്റ് ജൻഡറിന്റെ സ്പർശം പോലും ലൈംഗിക ഉത്തേജനമായി കാണുന്ന മാനസിക രോഗികൾക്ക് ഇതുപോലുള്ള അനുഭവങ്ങളൊക്കെ ഭാഗ്യമായി തോന്നിയേക്കാം… എന്നാൽ ഒരു സാധാരണ മനുഷ്യന് അതിപ്പോ ഏതു ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും ഇതൊക്കെ അസ്വസ്ഥതയാണ്…

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുക എന്ന് മാത്രമല്ല ബാഡ് ടച്ച് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സ്പർശനം കൊണ്ട് ഏതെങ്കിലും തരത്തിലൊരു അസ്വസ്ഥത ഉണ്ടാകുന്നുണ്ട് എങ്കിൽ അത് തെറ്റായ സ്പർശനമാണ്…

ഇതൊക്കെ ആരോട് പറയാനാണ് അല്ലേ?

പുരുഷനെന്നാൽ ഏത് സമയത്ത് ചെന്ന് ആരു തൊട്ടാലും ലൈംഗികത ആസ്വദിക്കാൻ തയ്യാറായി നിൽക്കുന്നവർ ആണെന്ന് വിചാരിക്കുന്ന നല്ലൊരു വിഭാഗത്തിന് ഇതൊക്കെ തമാശയായി തോന്നിയില്ല എങ്കിൽ അല്ലേ അത്ഭുതമുള്ളൂ! ഈ ധാരണ മനസ്സിൽ ഉറച്ചു പോകുന്നത് കൊണ്ടാണ് പല ആൺകുട്ടികൾക്കും തങ്ങൾ അനുഭവിക്കുന്നത് പീഡനമാണെന്ന് പോലും മനസ്സിലാകാത്തത്… കൺസെന്റ് എല്ലാ ജൻഡറിന്റെയും അവകാശമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നത്…

‘പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം’ എന്നോ ‘ആൺകുട്ടിയെ മധ്യവയസ്ക ലൈംഗികമായി പീഡിപ്പിച്ചു’ എന്നോ ഒരു വാർത്തയുടെ ഹെഡ്ഡിംഗ് കണ്ടാൽ അതിന്റെ കമെന്റ് ബോക്സിൽ ചെന്ന് ‘പതിനേഴ് തികയാത്ത പാൽക്കാരൻ പയ്യൻ’ എന്നും ‘അവന്റെയൊക്കെ ഭാഗ്യം’ എന്നുമൊക്കെ കമൻ്റുമിട്ട് ചിരിക്കുന്നതും നാണിക്കുന്നതുമായ ഇമോജികൾ വാരിവിതറി സുഖം കണ്ടെത്തുന്ന സോഷ്യൽ മീഡിയയിലേക്ക് തന്നെയാണ് ഇതൊക്കെ എഴുതി ഇടുന്നത് എന്നറിയാഞ്ഞിട്ടല്ല… പക്ഷെ എഴുതാതിരിക്കാൻ സാധിക്കുന്നില്ല…

ദുൽഖറിനെ പോലെ ഒരു സെലിബ്രിറ്റി ഇങ്ങനെ ഒരു പ്രസ്താവന നടത്തുമ്പോൾ അത് കുറച്ചു കൂടെ നല്ല ചർച്ചകൾ അർഹിക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങൾ നേരിട്ട ആളുകൾക്ക് സ്വയം വിക്ടിം ആണെന്ന് തിരിച്ചറിയാനും കൂടുതൽ പേർക്ക് ഇത്തരം അനുഭവങ്ങൾ പങ്കു വെയ്ക്കാനും നിയമനടപടികൾ സ്വീകരിക്കാനും ഒക്കെ സാധ്യത ഉള്ള ചർച്ചകൾ വരുന്നതിന് പകരം സമൂഹം നടത്തുന്ന വിക്ടിം ഷേമിങ് ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെ ഇല്ലാതാക്കി കളയുകയാണ് എന്ന ഓർമപെടുത്തലോടെ…

അശ്വതി ജോയ് അറയ്ക്കൽ

ചിത്രത്തിന് കടപ്പാട് : ദുൽഖർ സൽമാൻ ഇൻസ്റ്റ പേജ്

Post Views: 25
8
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

6 Comments

  1. Rebecca Izhak on August 23, 2023 5:30 PM

    വളരെ നല്ല ലേഖനം.. പലപ്പോഴും പുരുഷന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാറില്ല. കുറേക്കാലത്തിനുശേഷം അശ്വതിയുടെ ഒരു ലേഖനം വായിച്ചു.. 🔥🔥

    Reply
  2. RBK on August 21, 2023 11:40 PM

    Well written

    Reply
  3. Geetha Jose on August 21, 2023 9:17 PM

    Well written. വളരെ പ്രാധാന്യമുള്ള മാറ്റർ. അശ്വതി.

    Reply
  4. AJITH VALLOLI on August 21, 2023 6:26 PM

    Good. well said

    Reply
  5. Sobha Narayanasharma on August 21, 2023 6:15 PM

    Agree with the topic .

    Reply
  6. Rathi Ramesh on August 21, 2023 4:09 PM

    Well written dear👌👌💖

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.