കുറച്ച് മുൻപാണ് നടനായ ബാലയുടെയും, ഗായികയായ അമൃതയുടെയും മകളായ പന്ത്രണ്ടുവയസ്സുകാരി അവന്തിക യൂട്യൂബിൽ പങ്കുവച്ചൊരു വീഡിയോ ശ്രദ്ധയിൽപ്പെടുന്നത്. ആ കുട്ടിക്ക് രണ്ടോ രണ്ടരയോ വയസ്സുള്ളപ്പോൾ വേർപിരിഞ്ഞതാണ് അമൃതയും ബാലയും. പിന്നീട് കുട്ടി അമ്മയായ അമൃതയുടെ സംരക്ഷണയിലാണ്. സെലിബ്രിറ്റീസ് ആയതുകൊണ്ടു തന്നെ ബാലയുടെയും അമൃതയുടെയും പ്രണയവും, വിവാഹവും, വിവാഹമോചനവും, വേർപിരിയലിന് ശേഷമുള്ള ജീവിതവുമൊക്കെ സോഷ്യൽമീഡിയയിൽ ചൂടുള്ള വാർത്തകൾ ആയിരുന്നു. സ്വാഭാവികമായുള്ള അന്തിച്ചർച്ചകൾക്കപ്പുറം ബാലയും അമൃതയും സോഷ്യൽമീഡിയയിലൂടെ പരസ്പരം ചെളിവാരി എറിയുന്നത് നിത്യസംഭവം ആയതുകൊണ്ട് തന്നെ, സോഷ്യൽമീഡിയയും രണ്ടുചേരിയായി തിരിഞ്ഞ് രണ്ടുപേർക്കും വേണ്ടി യുദ്ധം ചെയ്യുന്നതും പതിവാണ്. മിക്കവാറും പ്രശ്നങ്ങൾ തുടങ്ങിവക്കുന്നത് ബാലയാണ്. അയാൾ ഏതെങ്കിലും ഇന്റർവ്യൂവിൽ അമൃതക്കെതിരെ സംസാരിക്കും. അമൃത അതിന് മറുപടിയായിട്ട് എത്തും. സോഷ്യൽമീഡിയ അതേറ്റെടുക്കും. സൈബർ ആക്രമണം തുടങ്ങും. മിക്കവാറും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതും അമൃതയും കുടുംബവും ആയിരിക്കും. വേർപിരിഞ്ഞു പത്തുവർഷങ്ങൾക്ക് ശേഷം ബാല വീണ്ടും വിവാഹിതനായി. പിന്നീട് അമൃതയും പ്രശസ്തനായൊരു സംഗീതസംവിധായകനൊപ്പം ജീവിതവും തുടങ്ങി. ബാല പുനർവിവാഹിതനായ ശേഷമാണ്…
Author: Aswathy Joy Arakkal
ചുറ്റുമുള്ള മനുഷ്യർ നന്നായി ജീവിക്കുന്നതും, സന്തോഷമായിട്ടിരിക്കുന്നതുമൊക്കെ കാണുമ്പോൾ ഒരുതരത്തിലും സഹിക്കാൻ സാധിക്കാതെ അസൂയയും കണ്ണുകടിയുമൊക്കെയായി ഫ്രസ്ട്രേറ്റഡ് ആയി നടക്കുന്നൊരു വലിയകൂട്ടം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്ന് പലപ്പോഴും തിരിച്ചറിയുന്നത് പല സോഷ്യൽമീഡിയ പോസ്റ്റുകളുടെയും കമന്റ്ബോക്സ് കാണുമ്പോഴാണ്. ഒളിച്ചുംപാത്തും കുളക്കടവിലും, കലിങ്കിന്റെ മുകളിലും തുടങ്ങി ഫോൺകോളുകളിലൂടെ വരെ ഗോസിപ്പും ഏഷണിയുമൊക്കെ പറഞ്ഞു മനസുഖം കണ്ടെത്തിയിരുന്നവരിൽ കുറേപ്പേർ സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതുപോലെയാണ് നടിയായ മീരാനന്ദന്റെ വിവാഹവാർത്തയുടെ സോഷ്യൽമീഡിയ കമന്റ്ബോക്സുകൾ കണ്ടപ്പോൾ തോന്നിയത്. മീരാനന്ദന്റെ മാത്രമല്ല ഏത് സെലിബ്രിറ്റി വിവാഹത്തിന്റെ വീഡിയോ വന്നാലും അതിന്റെ ചുവട്ടിൽ ഇതുപോലുള്ള വിഷംതുപ്പികളെ കാണാം. തന്നെക്കാൾ പ്രായക്കുറവുള്ള സ്ത്രീയെ ചെമ്പൻ വിനോദ് വിവാഹം കഴിച്ചപ്പോഴും, ശരീരം അല്പം തടിച്ച സുരേഷ്ഗോപിയുടെ മകൾ വിവാഹിത ആയപ്പോഴും, കറുത്തനിറമുള്ള തമിഴ് സംവിധായകൻ അറ്റ്ലീ വെളുത്തനിറമുള്ള സ്ത്രീയെ വിവാഹം ചെയ്തപ്പോഴും തുടങ്ങി സെലിബ്രിറ്റികളുടെ വീടുകളിൽ സംഭവിക്കുന്ന മരണങ്ങൾ വരെ കഴുകൻ സ്വഭാവത്തോടെ കീറിമുറിച്ച് കേട്ടാൽ അറക്കുന്ന കമന്റുകൾ ഇടുന്ന മനോരോഗികൾ ഒരുപാടുണ്ട്. ഉദാഹരണമാണല്ലോ പ്രിയനടൻ സിദ്ധിക്കിന്റെ…
“ഞങ്ങൾ സാധാരണക്കാരാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ജോലിയുമുണ്ട്. സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ മോൾക്കൊരു പ്രശ്നം വരരുത്.” എന്ന് പറഞ്ഞ എം. ടെക് വരെ പഠിച്ച ഉദ്യോഗസ്ഥയായ പെൺകുട്ടിയുടെ അച്ഛനോട് ജർമ്മനിയിൽ എഞ്ചിനീയർ ആയ പയ്യനും വീട്ടുകാരും പറഞ്ഞത്, “പൊന്നും പണവും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയാണ്,” എന്നായിരുന്നു. എന്നാൽ അവരുടെ വാക്കുകൾ വിശ്വസിച്ചു മകളുടെ വിവാഹം നടത്തിയ അച്ഛനമ്മമാരേയും, ശുഭപ്രതീക്ഷകളോടെ നല്ലൊരു വിവാഹജീവിതം സ്വപ്നം കണ്ടു വിവാഹജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒട്ടും ശുഭമല്ലാത്തൊരു ജീവിതമായിരുന്നു. “സ്ത്രീധനം തീരെ കുറഞ്ഞുപോയി. ഞങ്ങളുടെ മകന് ഇതിലും അധികം സ്ത്രീധനം കിട്ടിയേനെ,” എന്നുപറഞ്ഞു പയ്യന്റെ അമ്മയും പെങ്ങളും കൂടി വിവാഹപ്പിറ്റേന്ന് മുതൽ പെൺകുട്ടിയോട് അടുക്കളയിൽ തുടങ്ങിയ കുത്തുവാക്കുകൾ ചെന്നെത്തിയത് വിവാഹം കഴിഞ്ഞതിന്റെ ആറാംനാൾ ഭർത്താവ് എന്ന വ്യക്തി ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നിടത്തേക്കാണ്. “അയാൾ പെൺകുട്ടിയുടെ ഫോൺ…
ഭാരമോ ബാധ്യതയോ ആയിക്കണ്ട് ജനിപ്പിച്ചവർ തന്നെ ചോരക്കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന ഏതൊരു വാർത്തയും എന്റെ മനസ്സിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നൊരിടമുണ്ട്… എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഇടവും, അന്ന് കണ്ട കാഴ്ചയും എന്റെ മനസ്സിൽ ഇരട്ടി ശക്തിയോടെ വന്നിങ്ങനെ തെളിഞ്ഞു നിൽക്കും. മനസ്സുലയ്ക്കുന്ന ഇതുപോലുള്ള ഓരോ സംഭവങ്ങളും, അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞങ്ങൾ താമസിച്ചിരുന്ന ഉത്തർപ്രദേശിലുൾപ്പെട്ട മീററ്റിലെ “റോട്ടാ റോഡ് -Rohta road” എന്ന ചെറിയ പ്രദേശത്തെ ചൊവ്വാഴ്ച മാർക്കറ്റിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരത്തിന് മുന്നിൽ കാണേണ്ടി വന്ന നശിച്ച ഒരു കാഴ്ചക്കു മുന്നിലേക്ക് കൊണ്ടുചെന്നെന്നെ നിർത്തും. ജനിപ്പിച്ചവർക്ക് വേണ്ടാത്തത് കൊണ്ടുപേക്ഷിക്കപ്പെട്ട, ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട് സ്ഥലകാലബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ നിന്ന അതേ അവസ്ഥയിലേക്ക് മനസ്സ് വീണ്ടുപോകും. പേടിയോ, സങ്കടമോ, ഉയർന്ന രക്തസമ്മർദ്ദമോ മൂലം തലവേദനിച്ചു ശർദ്ദിച്ചു ഉറങ്ങാതെ കിടന്ന അന്നത്തെ ആ രാത്രി ആവർത്തിക്കപ്പെടും… “വീണ്ടും ഒരു കുഞ്ഞുകൂടി… വേണ്ടാത്തവർ എന്തിന് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു…
ബാ.. നമുക്ക് പോസ്റ്റുപാർട്ടം ഡിപ്രെഷനെ പുച്ഛിക്കാൻ ഒരവസരം വന്നിട്ടുണ്ട്… കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്നും റോഡിലേക്ക് ഇരുപത്തിമൂന്നുകാരിയായ അമ്മ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മരണവാർത്ത കേട്ടത് ഏറെ വേദനയോടെയാണ്… എന്തിന്റെ പേരിലാണെങ്കിലും ആ പെൺകുട്ടി ചെയ്തത് ന്യായീകരിക്കാൻ സാധിക്കാത്ത കാര്യം തന്നെയാണ്… വാർത്ത പുറത്തുവന്നപ്പോൾ തന്നെ ആ പെൺകുട്ടിക്ക് എതിരായ പ്രതിഷേധം സോഷ്യൽമീഡിയയിൽ ആളിക്കത്തിത്തുടങ്ങി… കുഞ്ഞിനെ കൊന്നത് പോലെ തന്നെ ആ പെൺകുട്ടിയെയും കൊല്ലണം എന്നും, ഡിപ്രെഷൻ ആണെന്ന് ന്യായീകരിക്കരുത് എന്നുമൊക്കെ ഒരുപാട് കമന്റ്സ് കണ്ടു… പക്ഷേ ആ കുഞ്ഞിനെ പ്രസവിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്നവരിൽ ആരുംതന്നെ ആ കുഞ്ഞിന്റെ പിതൃത്വം അന്വേഷിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് കണ്ടില്ല… അതെന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല… ആ പെൺകുട്ടി ഗർഭിണി ആകണം എങ്കിൽ അതിനൊരു ഉത്തരവാദി വേണം… സൃഷ്ട്ടിച്ച കുഞ്ഞിനെ സംരക്ഷിക്കേണ്ടത് കുഞ്ഞിന്റെ ജനനത്തിൽ പങ്കാളികൾ ആയ രണ്ടുപേരുടെയും കൂട്ടുത്തരവാദിത്തം ആണ്…അതുകൊണ്ട് തന്നെ ഇങ്ങനൊരു ക്രൂരത സംഭവിച്ചതിന്റെ ഉത്തരവാദിത്തവും രണ്ടുപേർക്കുമുണ്ട്… പെൺകുട്ടി അഴിഞ്ഞാടി നടന്നിട്ടല്ലേ,…
ചില നഷ്ടങ്ങൾ എന്നേക്കും ഉള്ളതാണ്… മക്കളെ സംബന്ധിച്ച് പകരമാകാൻ മറ്റൊന്നിനും സാധിക്കാത്ത തീരാനഷ്ടങ്ങളാണ് മാതാപിതാക്കളുടെ വേർപാട്… നഷ്ടമായവർക്കേ അതിന്റെ തീവ്രത പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കൂ… **** “അമ്മേ… നാളെ സ്കൂളിൽ നിന്നും എന്നെ കൊണ്ടുവരാൻ അമ്മ വരാമോ?” നാലാംക്ലാസുകാരനായ പുത്രൻ എന്നോട് ചേർന്നിരുന്നുകൊണ്ട് അങ്ങനെ ചോദിച്ചപ്പോൾ “എന്തോ കാര്യം ഉണ്ടല്ലോ” എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നും അഞ്ഞൂറ് മീറ്റർ ദൂരമേ അവന്റെ സ്കൂളിലേക്കുള്ളൂ. അതുകൊണ്ട് അവനെ സ്കൂൾ ബസ്സിൽ വിടാറില്ല. സമയം പോലെ ഞങ്ങൾ തന്നെയാണ് അവനെ സ്കൂളിൽ കൊണ്ട് വിടാറും, വിളിച്ചുകൊണ്ടു വരാറും… ഇതിപ്പോ സ്പെഷ്യൽ ആയി അമ്മ തന്നെ വരണം എന്ന് പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണ് ഞാനവനെ സംശയരൂപേണ നോക്കിയത്. “പ്ലീസ്… അമ്മ നാളെ വാ അമ്മാ… നമുക്കന്നിട്ട് പ്രകാശിനെ (റിയൽ നെയിം അല്ല) അവന്റെ വീട്ടിൽക്കൊണ്ടാക്കിയിട്ട് വരാം..” അവനെന്നോട് പറഞ്ഞു… ഞാൻ വീണ്ടും അവനെ നോക്കി… “അതല്ല അമ്മ… അവന് മമ്മിയില്ലല്ലോ… സ്കൂളിൽ…
ഒരു ജീവിതത്തിൽ ചെയ്തുകൂട്ടിയ സകല ക്രൂരതകളും മായ്ച്ചു കളഞ്ഞുകൊണ്ട് മരണം എങ്ങനെയാണ് ഒരു വ്യക്തിയെ വിശുദ്ധനോ /വിശുദ്ധയോ ആക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇത് വായിക്കുമ്പോൾ പലർക്കും തോന്നിയേക്കാം … എന്തൊരു ക്രൂരതയാണ് ഇവർ പറയുന്നത്… ഈ ലോകത്ത് നിന്നും വിടപറഞ്ഞു പോയവരോട് പോലും പകയോ എന്ന്… ഒരിക്കലും പകയോ, ദേഷ്യമോ അല്ല… എല്ലാ ദുഷ്ടത്തരങ്ങളും ചെയ്തിട്ട് അവസാനം ശരീരം അങ്ങ് പോയാലും അവർ മനസിലേൽപ്പിച്ച മുറിവങ്ങനെ മായാതെ നിൽക്കും. മറക്കാനും പൊറുക്കാനും പറഞ്ഞാലും ബാധിക്കപ്പെട്ടവർക്ക് അതൊന്നും അത്ര എളുപ്പമല്ല… ഞാനൊരു വ്യക്തിയെപ്പറ്റി പറയാം… വ്യക്തി വേറാരുമല്ല എന്റെയൊരു സുഹൃത്തിന്റെ ജനനത്തിൽ പങ്കാളിയായ വ്യക്തി. അയാളെ അങ്ങനെ വിശേഷിപ്പിക്കാനേ സാധിക്കൂ… കാരണം കടമകളൊന്നും നിർവ്വഹിക്കാതെ ഒരു കുഞ്ഞിന്റെ ജനനത്തിൽ പങ്കാളിയായി എന്ന കാരണം കൊണ്ടുമാത്രം ആരും നല്ല അച്ഛനോ അമ്മയോ ആകുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. ഇയാളും, എന്റെ സുഹൃത്തിന്റെ അമ്മയും പ്രണയിച്ചു വിവാഹിതർ ആയവരാണ്. എന്റെ…
മര്യാദയില്ലാതെ പെരുമാറുക, മറ്റുള്ളവരെ പരിഹസിക്കുക എന്നതൊക്കെ ആഘോഷിക്കുവാനുള്ള വലിയ തമാശകളാണ് ചിലർക്ക്. പൊതുവിടങ്ങളിൽ മര്യാദയോടെ പെരുമാറുക എന്നത് ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യന് വേണ്ട മിനിമം ക്വാളിറ്റിയാണ് എന്നാണെന്റെ വിശ്വാസം… ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ തിരുവനന്തപുരത്ത് നിന്നും മുംബൈ ലോകമാന്യതിലക് വരെ ഓടുന്ന നേത്രാവതി എക്സ്പ്രസിൽ ഞാനും മോനും മുംബൈയിലേക്ക് വരുന്നത്. തൃശൂരിൽ നിന്നും ഞങ്ങൾ ട്രെയിനിൽ കയറുമ്പോൾ ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്ന സൈഡ് ലോവർ സീറ്റിലും, അപ്പർ സീറ്റിലും വേറെ രണ്ടുപേർ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സീറ്റാണെന്ന് പറഞ്ഞപ്പോൾ അവർ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് ആ കമ്പാർട്ട്മെന്റിൽ തന്നെയുള്ള തൊട്ടടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നു. നോക്കുമ്പോൾ നമുക്കായി വച്ചിരുന്ന തലയിണയും പുതപ്പുമൊക്കെയാണ് അവർ ഇത്രയുംനേരം യൂസ് ചെയ്തിരുന്നത്. ഇതെടുത്തിട്ട് അവരുടെ ഉപയോഗിക്കാത്ത പുതപ്പും തലയിണയും തരണം എന്ന് പറഞ്ഞപ്പോൾ ഉള്ള മറുപടി അവർക്ക് പകർച്ചവ്യാധിയൊന്നും ഇല്ല എന്ന പരിഹാസമായിരുന്നു. സംസാരിച്ചു മുഷിയാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പക്ഷേ പില്ലോയും പുതപ്പും…
സാക്ഷര കേരളത്തിലെ അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നത് ന്യായീകരിയ്ക്കുന്നു !!! തമാശ പറഞ്ഞതല്ല കെട്ടോ, കുറച്ചുനാൾ മുൻപുള്ള ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടാണിത്. അതായത് അനുസരണക്കേട് കാണിച്ചാലോ, ഭക്ഷണം നന്നായി പാചകം ചെയ്ത് കൊടുക്കാതിരുന്നാലോ, ഭർത്താവിന്റെ മാതാപിതാക്കളോട് എന്തെങ്കിലും അനുസരണക്കേട് കാണിച്ചാലോ, ലൈംഗികബന്ധത്തിന് വിസമ്മതിച്ചാലോ, അന്യപുരുഷന്മാരുമായി എന്തെങ്കിലും തരത്തിലൊരു സുഹൃത്ബന്ധം പുലർത്തിയാലോ എല്ലാം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാൻ അവകാശമുണ്ടെന്നാണ് മേൽപ്പറഞ്ഞ സർവ്വേയിൽ പങ്കെടുത്ത അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ പറയുന്നത്. സർവ്വേയുടെ ഡീറ്റെയിൽഡ് റിപ്പോർട്ടിൽ പറയുന്ന വിവരങ്ങളാണിതൊക്കെ. അങ്ങനെ ചിന്തിയ്ക്കുന്ന ഭൂരിഭക്ഷം ആളുകൾ ജീവിയ്ക്കുന്ന നാട്ടിൽ അതായത് തന്റെ അടിസ്ഥാനപരമായ അവകാശങ്ങളെക്കുറിച്ച് പോലും യാതൊരു ബോധ്യവുമില്ലാത്ത ഇത്രയധികം പെണ്ണുങ്ങൾക്കും, പെണ്ണ് തനിക്ക് ഉപയോഗിക്കാനുള്ളൊരു വസ്തു ആണെന്ന അഹന്തയിൽ ജീവിയ്ക്കുന്ന നല്ലൊരു ശതമാനം ആണുങ്ങൾക്കും ഇടയിൽ നിന്ന് ഒരു പെണ്ണ് സ്വന്തം സത്വം തിരിച്ചറിഞ്ഞു തനിക്കായി, തന്റെ ഇഷ്ടങ്ങൾക്കായി നിലകൊണ്ട് ജീവിയ്ക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്ന ആമുഖത്തോടെ നമുക്ക് പെൺ…
ഈയിടെയാണ് പ്രശസ്ത ചലച്ചിത്ര താരം നവ്യാ നായർ പങ്കു വച്ചൊരു ഇൻസ്റ്റാഗ്രാം റീലിന്റെ ക്യാപ്ഷൻ ശ്രദ്ധയിൽപ്പെടുന്നത്. ചെറിയൊരു പെൺകുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ ക്യാപ്ഷനിൽ ചേർത്തിരിക്കുന്ന കാര്യങ്ങൾ ഇങ്ങനെയായിരുന്നു. വിദേശത്ത് ജീവിക്കുന്ന ഒരു റിലേറ്റീവിന്റെ കുഞ്ഞിനെ ഒരിക്കൽ കണ്ടപ്പോൾ ഒരുപാട് നേരം ആ കുഞ്ഞിനെ കൊഞ്ചിച്ചു എന്നും, യാത്ര പറഞ്ഞു പോരാൻ നേരം ആ കുഞ്ഞിന്റെ നെറ്റിയിലും കവിളിലും ചുണ്ടിലുമൊക്കെ കുറെയധികം ഉമ്മകൾ കൊടുത്തപ്പോൾ കുഞ്ഞിന്റെ അമ്മക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല എന്നും, ‘അപരിചിതർക്ക് ഇങ്ങനെ ഉമ്മ കൊടുക്കരുത് എന്ന് പറഞ്ഞിട്ടില്ലേ?’ എന്ന് ചോദിച്ചു കുഞ്ഞിനോട് ആ അമ്മ ദേഷ്യപ്പെട്ടു എന്നും. അത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതിനാൽ അതിനു ശേഷം താൻ കുഞ്ഞുങ്ങളെ അധികം കൊഞ്ചിക്കാറില്ല എന്നും നവ്യ പറയുന്നു. ഞാൻ നിന്നെ കൊഞ്ചിക്കുമ്പോൾ ഉള്ള നിന്റെ മാതാപിതാക്കളുടെ സന്തോഷം എന്നെയും സന്തുഷ്ടയാക്കുന്നു എന്ന് നവ്യ കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞിനോടും, കുഞ്ഞിന്റെ മാതാപിതാക്കളോടുമായി പറയുന്നുമുണ്ട്. ഒരുപാട് പേർ…