Author: Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

ചില നഷ്ടങ്ങൾ എന്നേക്കും ഉള്ളതാണ്… മക്കളെ സംബന്ധിച്ച് പകരമാകാൻ മറ്റൊന്നിനും സാധിക്കാത്ത തീരാനഷ്ടങ്ങളാണ് മാതാപിതാക്കളുടെ വേർപാട്… നഷ്ടമായവർക്കേ അതിന്റെ തീവ്രത പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കൂ… **** “അമ്മേ… നാളെ സ്കൂളിൽ നിന്നും എന്നെ കൊണ്ടുവരാൻ അമ്മ വരാമോ?” നാലാംക്ലാസുകാരനായ പുത്രൻ എന്നോട് ചേർന്നിരുന്നുകൊണ്ട് അങ്ങനെ ചോദിച്ചപ്പോൾ “എന്തോ കാര്യം ഉണ്ടല്ലോ” എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നും അഞ്ഞൂറ് മീറ്റർ ദൂരമേ അവന്റെ സ്കൂളിലേക്കുള്ളൂ. അതുകൊണ്ട് അവനെ സ്കൂൾ ബസ്സിൽ വിടാറില്ല. സമയം പോലെ ഞങ്ങൾ തന്നെയാണ് അവനെ സ്കൂളിൽ കൊണ്ട് വിടാറും, വിളിച്ചുകൊണ്ടു വരാറും… ഇതിപ്പോ സ്പെഷ്യൽ ആയി അമ്മ തന്നെ വരണം എന്ന് പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണ് ഞാനവനെ സംശയരൂപേണ നോക്കിയത്. “പ്ലീസ്… അമ്മ നാളെ വാ അമ്മാ… നമുക്കന്നിട്ട് പ്രകാശിനെ (റിയൽ നെയിം അല്ല) അവന്റെ വീട്ടിൽക്കൊണ്ടാക്കിയിട്ട് വരാം..” അവനെന്നോട് പറഞ്ഞു… ഞാൻ വീണ്ടും അവനെ നോക്കി… “അതല്ല അമ്മ… അവന് മമ്മിയില്ലല്ലോ… സ്കൂളിൽ…

Read More

ഒരു ജീവിതത്തിൽ ചെയ്തുകൂട്ടിയ സകല ക്രൂരതകളും മായ്ച്ചു കളഞ്ഞുകൊണ്ട് മരണം എങ്ങനെയാണ് ഒരു വ്യക്തിയെ വിശുദ്ധനോ /വിശുദ്ധയോ ആക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇത് വായിക്കുമ്പോൾ പലർക്കും തോന്നിയേക്കാം … എന്തൊരു ക്രൂരതയാണ് ഇവർ പറയുന്നത്… ഈ ലോകത്ത് നിന്നും വിടപറഞ്ഞു പോയവരോട് പോലും പകയോ എന്ന്… ഒരിക്കലും പകയോ, ദേഷ്യമോ അല്ല… എല്ലാ ദുഷ്ടത്തരങ്ങളും ചെയ്തിട്ട് അവസാനം ശരീരം അങ്ങ് പോയാലും അവർ മനസിലേൽപ്പിച്ച മുറിവങ്ങനെ മായാതെ നിൽക്കും. മറക്കാനും പൊറുക്കാനും പറഞ്ഞാലും ബാധിക്കപ്പെട്ടവർക്ക് അതൊന്നും അത്ര എളുപ്പമല്ല… ഞാനൊരു വ്യക്തിയെപ്പറ്റി പറയാം… വ്യക്തി വേറാരുമല്ല എന്റെയൊരു സുഹൃത്തിന്റെ ജനനത്തിൽ പങ്കാളിയായ വ്യക്തി. അയാളെ അങ്ങനെ വിശേഷിപ്പിക്കാനേ സാധിക്കൂ… കാരണം കടമകളൊന്നും നിർവ്വഹിക്കാതെ ഒരു കുഞ്ഞിന്റെ ജനനത്തിൽ പങ്കാളിയായി എന്ന കാരണം കൊണ്ടുമാത്രം ആരും നല്ല അച്ഛനോ അമ്മയോ ആകുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. ഇയാളും, എന്റെ സുഹൃത്തിന്റെ അമ്മയും പ്രണയിച്ചു വിവാഹിതർ ആയവരാണ്. എന്റെ…

Read More

മര്യാദയില്ലാതെ പെരുമാറുക, മറ്റുള്ളവരെ പരിഹസിക്കുക എന്നതൊക്കെ ആഘോഷിക്കുവാനുള്ള വലിയ തമാശകളാണ് ചിലർക്ക്. പൊതുവിടങ്ങളിൽ മര്യാദയോടെ പെരുമാറുക എന്നത് ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യന് വേണ്ട മിനിമം ക്വാളിറ്റിയാണ് എന്നാണെന്റെ വിശ്വാസം… ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ തിരുവനന്തപുരത്ത് നിന്നും മുംബൈ ലോകമാന്യതിലക് വരെ ഓടുന്ന നേത്രാവതി എക്സ്പ്രസിൽ ഞാനും മോനും മുംബൈയിലേക്ക് വരുന്നത്. തൃശൂരിൽ നിന്നും ഞങ്ങൾ ട്രെയിനിൽ കയറുമ്പോൾ ഞങ്ങൾക്കായി ബുക്ക്‌ ചെയ്തിരുന്ന സൈഡ് ലോവർ സീറ്റിലും, അപ്പർ സീറ്റിലും വേറെ രണ്ടുപേർ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സീറ്റാണെന്ന് പറഞ്ഞപ്പോൾ അവർ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് ആ കമ്പാർട്ട്മെന്റിൽ തന്നെയുള്ള തൊട്ടടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നു. നോക്കുമ്പോൾ നമുക്കായി വച്ചിരുന്ന തലയിണയും പുതപ്പുമൊക്കെയാണ് അവർ ഇത്രയുംനേരം യൂസ് ചെയ്തിരുന്നത്. ഇതെടുത്തിട്ട് അവരുടെ ഉപയോഗിക്കാത്ത പുതപ്പും തലയിണയും തരണം എന്ന് പറഞ്ഞപ്പോൾ ഉള്ള മറുപടി അവർക്ക് പകർച്ചവ്യാധിയൊന്നും ഇല്ല എന്ന പരിഹാസമായിരുന്നു. സംസാരിച്ചു മുഷിയാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പക്ഷേ പില്ലോയും പുതപ്പും…

Read More

സാക്ഷര കേരളത്തിലെ അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നത് ന്യായീകരിയ്ക്കുന്നു !!! തമാശ പറഞ്ഞതല്ല കെട്ടോ, കുറച്ചുനാൾ മുൻപുള്ള ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടാണിത്. അതായത് അനുസരണക്കേട് കാണിച്ചാലോ, ഭക്ഷണം നന്നായി പാചകം ചെയ്ത് കൊടുക്കാതിരുന്നാലോ, ഭർത്താവിന്റെ മാതാപിതാക്കളോട് എന്തെങ്കിലും അനുസരണക്കേട് കാണിച്ചാലോ, ലൈംഗികബന്ധത്തിന് വിസമ്മതിച്ചാലോ, അന്യപുരുഷന്മാരുമായി എന്തെങ്കിലും തരത്തിലൊരു സുഹൃത്ബന്ധം പുലർത്തിയാലോ എല്ലാം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാൻ അവകാശമുണ്ടെന്നാണ് മേൽപ്പറഞ്ഞ സർവ്വേയിൽ പങ്കെടുത്ത അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ പറയുന്നത്. സർവ്വേയുടെ ഡീറ്റെയിൽഡ് റിപ്പോർട്ടിൽ പറയുന്ന വിവരങ്ങളാണിതൊക്കെ. അങ്ങനെ ചിന്തിയ്ക്കുന്ന ഭൂരിഭക്ഷം ആളുകൾ ജീവിയ്ക്കുന്ന നാട്ടിൽ അതായത് തന്റെ അടിസ്ഥാനപരമായ അവകാശങ്ങളെക്കുറിച്ച് പോലും യാതൊരു ബോധ്യവുമില്ലാത്ത ഇത്രയധികം പെണ്ണുങ്ങൾക്കും, പെണ്ണ് തനിക്ക് ഉപയോഗിക്കാനുള്ളൊരു വസ്തു ആണെന്ന അഹന്തയിൽ ജീവിയ്ക്കുന്ന നല്ലൊരു ശതമാനം ആണുങ്ങൾക്കും ഇടയിൽ നിന്ന് ഒരു പെണ്ണ് സ്വന്തം സത്വം തിരിച്ചറിഞ്ഞു തനിക്കായി, തന്റെ ഇഷ്ടങ്ങൾക്കായി നിലകൊണ്ട് ജീവിയ്ക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്ന ആമുഖത്തോടെ നമുക്ക് പെൺ…

Read More

ഈയിടെയാണ് പ്രശസ്ത ചലച്ചിത്ര താരം നവ്യാ നായർ പങ്കു വച്ചൊരു ഇൻസ്റ്റാഗ്രാം റീലിന്റെ ക്യാപ്ഷൻ ശ്രദ്ധയിൽപ്പെടുന്നത്. ചെറിയൊരു പെൺകുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ ക്യാപ്ഷനിൽ ചേർത്തിരിക്കുന്ന കാര്യങ്ങൾ ഇങ്ങനെയായിരുന്നു. വിദേശത്ത് ജീവിക്കുന്ന ഒരു റിലേറ്റീവിന്റെ കുഞ്ഞിനെ ഒരിക്കൽ കണ്ടപ്പോൾ ഒരുപാട് നേരം ആ കുഞ്ഞിനെ കൊഞ്ചിച്ചു എന്നും, യാത്ര പറഞ്ഞു പോരാൻ നേരം ആ കുഞ്ഞിന്റെ നെറ്റിയിലും കവിളിലും ചുണ്ടിലുമൊക്കെ കുറെയധികം ഉമ്മകൾ കൊടുത്തപ്പോൾ കുഞ്ഞിന്റെ അമ്മക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല എന്നും, ‘അപരിചിതർക്ക് ഇങ്ങനെ ഉമ്മ കൊടുക്കരുത് എന്ന് പറഞ്ഞിട്ടില്ലേ?’ എന്ന് ചോദിച്ചു കുഞ്ഞിനോട് ആ അമ്മ ദേഷ്യപ്പെട്ടു എന്നും. അത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതിനാൽ അതിനു ശേഷം താൻ കുഞ്ഞുങ്ങളെ അധികം കൊഞ്ചിക്കാറില്ല എന്നും നവ്യ പറയുന്നു. ഞാൻ നിന്നെ കൊഞ്ചിക്കുമ്പോൾ ഉള്ള നിന്റെ മാതാപിതാക്കളുടെ സന്തോഷം എന്നെയും സന്തുഷ്ടയാക്കുന്നു എന്ന് നവ്യ കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞിനോടും, കുഞ്ഞിന്റെ മാതാപിതാക്കളോടുമായി പറയുന്നുമുണ്ട്. ഒരുപാട് പേർ…

Read More

“നെയ്യാറ്റിൻകരയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ. പെൺകുട്ടിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുബവും സുഹൃത്തുക്കളും…” ഇക്കഴിഞ്ഞ ജനുവരിയിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ഒരു വാർത്തയുടെ തലക്കെട്ടാണ് മുകളിൽ ചേർത്തിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഒരു വിഷയമായിരുന്നു മിഥുൻ മോഹൻ എന്ന ചെറുപ്പക്കാരന്റെ ആത്മഹത്യ. അഞ്ചു വർഷത്തോളം പ്രണയിച്ച്… കൂടെ നടന്ന്… മിഥുനിൽ നിന്നും ലാപ്ടോപ്പും, ഐ – ഫോണും, സ്വർണ്ണമാലയും, വില കൂടിയ ഫെൻസിങ് കിറ്റും, പൈസയും അടക്കം പലതും പറ്റിച്ചെടുത്ത ശേഷം ആ പയ്യനെ അക്ഷര എന്ന പെൺകുട്ടി ചതിച്ചു എന്നും അതിന്റെ മനോവിഷമത്തിലാണ് മിഥുൻ ആത്മഹത്യ ചെയ്തത് എന്നുമാണ് വാർത്തകളിലൂടെ അറിഞ്ഞിരുന്നത്. അന്ന് ആ പെൺകുട്ടിക്കെതിരെ വൻപ്രതിഷേധമായിരുന്നു സോഷ്യൽമീഡിയയിൽ. എനിക്കും തോന്നിയിരുന്നു ആ കുട്ടിയോട് ദേഷ്യം. അത് പ്രണയത്തിൽ നിന്നും പിന്മാറിയതിനല്ല. ഇഷ്ടമില്ലാത്ത അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാത്ത ബന്ധത്തിൽ നിന്നും പിന്മാറുക എന്നത് തെറ്റൊന്നുമല്ല. പക്ഷെ ആ പയ്യനെ സാമ്പത്തികമായി ഒരുപാട് ഉപയോഗിച്ച…

Read More

മഞ്ഞച്ചരടിൽ കോർത്തുകെട്ടിയ താലിയിലോ, നെറ്റിയിലെ സിന്ദൂരച്ചുവപ്പിലോ അല്ല, നിന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമീ ലോഹത്തുണ്ടും രക്‌തചുവപ്പുമൊരിക്കലും തടസ്സമാകില്ലയെന്ന നിന്റെ കരുത്തുള്ള വാക്കുകളിലാണ് നമ്മുടെ ബന്ധത്തിന്റെ പവിത്രത നിലനിൽക്കുന്നത്… അശ്വതി ജോയ് അറയ്ക്കൽ…

Read More

കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമയോടെ ഞാൻ വാതിലിനു മുന്നിൽ നിന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ കരച്ചിലിലേക്കു വഴി മാറാതിരിക്കാനും പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. അഞ്ചു മിനിറ്റിനു ശേഷമാണ് അമ്മ വാതിൽ തുറന്നത്. ചിന്നുമോളെ ചേർത്തു പിടിച്ചൊരു ഉമ്മ കൊടുത്ത ശേഷം സംശയഭാവത്തിൽ എന്നെനോക്കി.. “ഗോപേട്ടൻ എവിടെ” എന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്നു അമ്മ പറയാതെ തന്നെ എനിക്കറിയാമായിരുന്നു.. “ഞങ്ങള് തനിച്ചേയുള്ളു… ഗോപേട്ടനെന്തോ തിരക്ക്… ” ഞാൻ പറഞ്ഞൊപ്പിച്ചു. വിശ്വാസം വരാത്തത് പോലെ വീണ്ടും അമ്മയെന്നെ നോക്കി. “നല്ല തലവേദന ഒന്ന് കിടക്കട്ടെയെന്നും” പറഞ്ഞു ഞാൻ റൂമിലേക്ക്‌ നടന്നു.. സോഫയിൽ പത്രം നോക്കിക്കൊണ്ടിരുന്ന അച്ഛൻ ഗൗരവം വിടാതെ മുഖമുയർത്തി കൊണ്ടെന്നെയൊന്നു തറപ്പിച്ചു നോക്കി… അതു കാര്യമാക്കാതെ ഞാൻ സ്റ്റെപ്പുകൾ കയറി… ചിന്നുവപ്പോഴേക്കും മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും കൂടെ കളി തുടങ്ങിയിരുന്നു. അല്ലെങ്കിലും ഇവിടെയെത്തിയാൽ പിന്നെ അവൾക്കെന്നെ ആവശ്യമില്ലല്ലോ.. റൂമിലെത്തി ബെഡിലേക്ക് വീണതും അതുവരെ അടക്കിപിടിച്ചിരുന്ന കണ്ണുനീർ ധാരധാരയായി എന്നിൽ നിന്നും ഒഴുകാൻ തുടങ്ങി.. മനസ്സ്…

Read More

“ഓഹ്.  ഇനിയിപ്പോൾ എന്തു ശരീരം നോക്കാനാ. കല്യാണവും കഴിഞ്ഞ്  രണ്ടുപിള്ളേരുടെ തള്ളയും ആയി. ഒരുങ്ങിച്ചമഞ്ഞു നടന്നിട്ടിനി ആരെ കാണിക്കാനാ… ” വിവാഹം കഴിഞ്ഞ്  കുഞ്ഞുങ്ങളുമായാൽ നല്ലൊരു ശതമാനം  സ്ത്രീകളുടേയും ആറ്റിട്യൂട് ഇതാണ്. ചിലരുടെ സംസാരം കേട്ടാൽ തോന്നും വിവാഹം കഴിക്കാനും അമ്മയാകാനും വേണ്ടി മാത്രമാണ് പെണ്ണുങ്ങൾ ജീവിക്കുന്നതെന്ന്. മാതൃത്വവും,  കുടുംബഭരണവും, ജോലിയുള്ളവർ ആണെങ്കിൽ ജോലിയും എല്ലാം വലിയ ഉത്തരവാദിത്തങ്ങൾ തന്നെയാണ്. പക്ഷെ മറ്റുള്ളവർക്ക് വേണ്ടി ഓടിനടക്കുന്നതിനിടയിൽ  നമ്മൾ നമ്മളെ തന്നെ മറന്നു പോകരുത്. സ്നേഹിക്കാതിരിക്കരുത്. കാരണം സമയം ഒരുപാട് വിലപ്പെട്ടതാണ്. അതു വേണ്ടവിധത്തിൽ  ഉപയോഗിക്കാതെ പാഴാക്കിയിട്ട് നാളെ നഷ്ടബോധം തോന്നിയിട്ട് കാര്യമില്ല. ഒരുദാഹരണം പറയാം, എന്റെ അങ്കിളിന്റെ വൈഫിന്റെ (ആന്റിയുടെ ) മമ്മിയുണ്ട്,  ആന്റിയമ്മച്ചി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പുള്ളിക്കാരി പണ്ടത്തെ ബോട്ടണി പോസ്റ്റ് ഗ്രാഡുവേറ്റ് ആണ്. കോളേജ് അധ്യാപികയും ആയിരുന്നു. വിവാഹശേഷവും ജോലി തുടർന്നുകൊണ്ട് പോയിരുന്നു. പക്ഷെ വലിയ ഗ്യാപ്പില്ലാതെ രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നതോടെ ജോലി ഉപേക്ഷിച്ചു. പിന്നീട് മക്കൾക്ക്…

Read More

“വിവാഹം കഴിഞ്ഞു ശരിക്കുമുള്ള സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ദിവസങ്ങളും മാസങ്ങളും ഒന്നും പോരാ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം. അതിനു മുൻപുള്ള വർഷങ്ങളിൽ ദേഷ്യവും വെറുപ്പും തല്ലും ഒക്കെയുണ്ടാകും. നമുക്ക് ആ ബന്ധത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ തോന്നും, ജീവിതം അവസാനിപ്പിക്കാൻ തോന്നും, ഡിവോഴ്സ് വേണമെന്ന് തോന്നും. പക്ഷെ അതൊക്കെ സ്നേഹം ആണെന്നും, എന്തൊരു നല്ല പങ്കാളിയെയാണ് നമുക്ക് കിട്ടയതെന്നുമൊക്കെ തിരിച്ചറിയാൻ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിയണം…” രാവിലെ ഫേസ്ബുക്കിൽ കണ്ട മോട്ടിവേഷൻ വീഡിയോയുടെ കോണ്ടെന്റ് ആണിത്. കുറച്ചു പ്രായമുള്ളൊരു വ്യക്തിയാണ് ഈ വിവരക്കേട് തള്ളി വിടുന്നത്. ഉള്ള നല്ല പ്രായം മുഴുവൻ തല്ലും വെറുപ്പും പേടിയുമൊക്കെ ആയി നരകിച്ചിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞ്, ഇത്രയും വർഷങ്ങൾ മുഴുവൻ ദുരിതങ്ങൾ മാത്രം തന്ന പങ്കാളി നല്ല വ്യക്തി ആണെന്ന് തിരിച്ചറിയും പോലും. കുറെ വർഷങ്ങൾ കഴിയുമ്പോൾ “കഷ്ടപ്പാടൊക്കെ ശീലമായിക്കൊള്ളും” എന്ന് പറയുന്നത് പോലുള്ള മോട്ടിവേഷൻ. ദുരിതങ്ങൾ മുഴുവൻ സഹിച്ചും ഒരു ബന്ധത്തിൽ ഒരു വ്യക്തി…

Read More