“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട ഒരുവൾ എന്റെ എഴുത്തിന്റെ സ്വഭാവത്തെ അത്രമേൽ സ്വാധീനിച്ചതിനെപ്പറ്റിയുള്ള ഓർമ്മകളാണ് ഈ ബ്ലോഗ്. ************ നിർത്താതെയുള്ളൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അന്ന് ആ രാത്രിയിൽ ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത്. രാജ്യ-തലസ്ഥാനത്ത് നിന്നും നമ്മുടെ കൊച്ചുകേരളത്തിലേക്ക് ഓടുന്ന ട്രെയിനിലെ എയർ കണ്ടീഷൻഡ് കോച്ചിൽ ഗാഡനിദ്രയിൽ ആയിരുന്ന ഞാൻ ഉറക്കം മുറിഞ്ഞതിലുള്ള മുഷിവോടെ കണ്ണുതുറന്നു പതിയെ എന്റെ സൈഡ് ലോവർ ബർത്തിൽ എണീറ്റിരുന്നു. അച്ചു നല്ല ഉറക്കത്തിലാണ്. ഒഴിവാക്കാൻ സാധിക്കാതിരുന്ന സ്റ്റിവിന്റെ ചില ജോലിതിരക്കുകൾ മൂലം ഞാനും അവനും മാത്രമുള്ള യാത്രയായിരുന്നു അത്. അന്നവനൊരു നാല് വയസ്സുകാരൻ ആയിരുന്നതുകൊണ്ട് അവനു പ്രത്യേക ബർത്ത് ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കമ്പാർട്മെന്റിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ ശക്തമായി കേൾക്കുന്നുണ്ട്. ശ്രദ്ധിച്ചപ്പോൾ കഫക്കെട്ട് മൂലം നിർത്താതെ ചുമക്കുന്ന കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ…
Author: Aswathy Joy Arakkal
“ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക് വേണമെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ… ഒരു കറവപ്പശുവിന്റെ കഥ… “, അതും പറഞ്ഞവർ പൊട്ടിചിരിച്ചു.. ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ അവരെ തന്നെ നോക്കിയിരുന്നു. ഞാൻ ഓൺലൈനിൽ എഴുതുന്ന കഥകളിലൂടെ ഇൻബോക്സിലേക്കും, അവിടുന്ന് എന്നെ കാണാനായി മാത്രം കോട്ടയത്ത് നിന്നും തൃശ്ശൂർ വരെ സഞ്ചരിച്ച്, എന്റെ വീടിന്റെ സ്വീകരണമുറിയിൽ എന്നോടൊപ്പം ഇരിക്കുന്ന അൻപത്തിയെട്ട് വയസ്സോളം പ്രായമുള്ള ജയാന്റി എന്നു ഞാൻ വിളിക്കുന്ന ജയ ഫിലിപ്പ് എന്ന കോട്ടയംകാരി പ്രവാസി നേഴ്സ് എന്നെ നോക്കി തുടർന്നു… “മോൾക്കറിയാവോ, പിറകിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ ഈ ജീവിതത്തിലെന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ള ഒരേയൊരാൾ എന്റെ അപ്പച്ചനാണ്. ഒരു തിരിച്ചു വ്യത്യാസവും കാണിക്കാതെ വളർത്തി പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എന്റെ ആഗ്രഹം പോലെ ലോണെടുത്തു നഴ്സിങ്ങിന് ചേർത്തു. ഒരുപാട് പരാതീനതകൾക്കിടയിലും എന്റെ ഒരാഗ്രഹങ്ങൾക്കും അപ്പച്ചൻ എതിര് നിന്നില്ല… പക്ഷെ , നഴ്സിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോൾ ഒരു ഹാർട്ട്…
ആർത്തലച്ച് കനത്തു പെയ്യുകയാണ് കർക്കിടകം. ആ വലിയ വീടും തൊടിയും നനഞ്ഞു കുതിർന്നു നിൽക്കുകയാണ്. ഒരു കുഞ്ഞിപ്പെണ്ണിന്റെ പാദസരമിട്ട കാലുകൾ പതിയേണ്ടിടത്ത്, അവളുടെ കിളിക്കൊഞ്ചലുകൾ മുഴങ്ങേണ്ടിടത്ത് ആ നിശ്ചലമായ പിഞ്ചുശരീരം കൊണ്ടുവെച്ചതിന്റെ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുകയാണാ വീടും പ്രകൃതിയും എന്നു തോന്നുന്നു. ആകെ തണുത്തുറഞ്ഞു നിൽക്കുകയാണ് പ്രകൃതി, പക്ഷെ പ്രകൃതിയെക്കാൾ തണുപ്പ് ആ വീട്ടിൽ കൂടിയിരുന്ന ഓരോ മനസ്സുകളിലുമായിരുന്നു. മരണത്തിന്റെ മരവിച്ച തണുപ്പ്. കരഞ്ഞു തളർന്ന ശരീരവുമായി പച്ചവെള്ളം ഇറങ്ങാതെ ഓരോരുത്തരും ഓരോ മൂലയിൽ കിടപ്പാണ്. എന്റെ കൈത്തണ്ടയിൽ മുഖമമർത്തി വാടിയ ചേമ്പിൻതണ്ട് പോലെ കിടപ്പുണ്ട് ഒരുവൾ, എന്റെ ചിന്നു, കൂടെപ്പിറക്കാത്ത എന്റെ കൂടപ്പിറപ്പ്. എട്ട് ദിവസങ്ങൾക്ക് മുൻപ്, മാസം തികയാതെ നൊന്തുപ്രസവിച്ച തന്റെ പൊന്നുമോളെ തെക്കേത്തൊടിയിൽ അടക്കിയതിന്റെ ദുഖവും പേറി തകർന്നു കിടക്കുകയാണവൾ. അഞ്ചുവർഷം കാത്തിരുന്നു നേർച്ചയും, കാഴ്ചയും, ചികിത്സകളും നടത്തി വയറ്റിൽ കുരുത്ത ജീവനെ ആറാംമാസത്തിൽ പ്രസവിക്കേണ്ടി വന്നു അവൾക്ക്. അവളുടെ ഒരായുസ്സിന്റെ പ്രാർത്ഥനയെ വിഫലമാക്കി കൊണ്ട് ആ…
“ചില ആരാധകർക്കൊപ്പം ഫോട്ടോസ് എടുക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്ര സുഖകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്… ചിലർ വന്ന് അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെക്കും, ചിലർ എന്റെ പിൻഭാഗത്ത് കൈ വച്ചു കൊണ്ടാണ് ഫോട്ടോക്ക് പോസ് ചെയ്യുക. ഒരിക്കൽ പ്രായമായൊരു ആന്റി ഫോട്ടോ എടുക്കുന്നതിനിടയിൽ എന്റെ പിൻഭാഗത്ത് പിടിച്ച് അമർത്തി. ഇതൊന്നും മറ്റൊരു അർത്ഥത്തിലാണ് ചെയ്യുന്നത് എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ ഞാൻ ഇതുപോലുള്ള കാര്യങ്ങളിൽ അസ്വസ്ഥനാകാറുണ്ട്…” അസുഖകരമായ ഫാൻ മൊമെന്റ്സിനെ കുറിച്ചുള്ള ചാനൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചലച്ചിത്ര താരം ദുൽഖർ സൽമാൻ.. തനിക്കും പിൻഭാഗത്ത് പിടിക്കുന്നത് പോലെയുള്ള ചില മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും, പല സുഹൃത്തുക്കളും ഇതുപോലുള്ള അനുഭവങ്ങൾ ഷെയർ ചെയ്തിട്ടുണ്ട് എന്നും അവതാരകനും കൂട്ടിച്ചേർത്തു. ഈ ഇന്റർവ്യൂവിന്റെ മേല്പറഞ്ഞ ഭാഗങ്ങൾ ഉൾപ്പെടുന്ന ക്ലിപ്പ് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ വൈറലായി. അത്ഭുതം തോന്നിയത് സോഷ്യൽമീഡിയ ജീവികളിൽ ഭൂരിഭാഗവും ദുൽഖർ പറഞ്ഞ വിഷയത്തിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കാതെ അദ്ദേഹത്തെ പരിഹസിക്കുന്നത്…
