Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവളുരുക്കങ്ങൾ…
അനുഭവം ഓർമ്മകൾ പാരന്റിങ് പ്രസവം ബന്ധങ്ങൾ മാനസികാരോഗ്യം യാത്ര വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

അവളുരുക്കങ്ങൾ…

By Aswathy Joy ArakkalJanuary 5, 2024Updated:January 14, 202410 Comments7 Mins Read302 Views
Bookmark Now
Please login to bookmark Close

No account yet? Register

“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട ഒരുവൾ എന്റെ എഴുത്തിന്റെ സ്വഭാവത്തെ അത്രമേൽ സ്വാധീനിച്ചതിനെപ്പറ്റിയുള്ള ഓർമ്മകളാണ് ഈ ബ്ലോഗ്.

************

നിർത്താതെയുള്ളൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അന്ന് ആ രാത്രിയിൽ ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത്. രാജ്യ-തലസ്ഥാനത്ത് നിന്നും നമ്മുടെ കൊച്ചുകേരളത്തിലേക്ക് ഓടുന്ന ട്രെയിനിലെ എയർ കണ്ടീഷൻഡ് കോച്ചിൽ ഗാഡനിദ്രയിൽ ആയിരുന്ന ഞാൻ ഉറക്കം മുറിഞ്ഞതിലുള്ള മുഷിവോടെ കണ്ണുതുറന്നു പതിയെ എന്റെ സൈഡ് ലോവർ ബർത്തിൽ എണീറ്റിരുന്നു. അച്ചു നല്ല ഉറക്കത്തിലാണ്. ഒഴിവാക്കാൻ സാധിക്കാതിരുന്ന സ്റ്റിവിന്റെ ചില ജോലിതിരക്കുകൾ മൂലം ഞാനും അവനും മാത്രമുള്ള യാത്രയായിരുന്നു അത്. അന്നവനൊരു നാല് വയസ്സുകാരൻ ആയിരുന്നതുകൊണ്ട് അവനു പ്രത്യേക ബർത്ത് ഉണ്ടായിരുന്നില്ല.

തൊട്ടടുത്ത കമ്പാർട്മെന്റിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ ശക്തമായി കേൾക്കുന്നുണ്ട്. ശ്രദ്ധിച്ചപ്പോൾ കഫക്കെട്ട് മൂലം നിർത്താതെ ചുമക്കുന്ന കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പാടുപെട്ട് നന്നേ മെലിഞ്ഞൊരു സ്ത്രീ (സ്ത്രീ എന്ന് പറയാനില്ല, ഇരുപതുകളുടെ തുടക്കത്തിലുള്ളൊരു പെൺകുട്ടി എന്നെ പറയാനുള്ളൂ) ഒന്നോ ഒന്നരയോ വയസ്സുള്ളൊരു കുറുമ്പി പെൺകുഞ്ഞിനേയും എടുത്ത് നടക്കുന്നുണ്ട്.

“കുഞ്ഞിന് പനിക്കുന്നുണ്ടോ? നന്നായി ചുമയ്ക്കുന്നുണ്ടല്ലോ?” കുറച്ചുനേരം അവരെ നോക്കിയിരുന്നശേഷം ഞാൻ അവരോടായി ചോദിച്ചു.

“പനിക്കുന്നില്ല, പക്ഷെ നല്ല കഫക്കെട്ട് ഉണ്ട്. മോൾക്ക് തണുപ്പ് പറ്റില്ല. തണുപ്പടിച്ചാൽ പ്രശ്നമാണ്,” കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ എന്നോട് പറഞ്ഞു.

“കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറക്കം പോയല്ലേ? സോറി”, ക്ഷമാപണം പോലെ ആ പെൺകുട്ടി  പറഞ്ഞു.

“എന്തിനാടോ സോറിയൊക്കെ പറയുന്നത്. ഇതൊക്കെ നമുക്ക് മനസ്സിലാക്കാവുന്ന കാര്യങ്ങൾ അല്ലേ. ഇതുപോലൊരു വാശിക്കാരനെയും കൊണ്ടു കുറേക്കാലമായി ഞങ്ങളും യാത്ര ചെയ്യുന്നു,”  ഉറങ്ങുന്ന അച്ചുവിലേക്ക് മിഴികൾ പായിച്ചുകൊണ്ട് ഞാൻ അവരോടായി പറഞ്ഞു. അവൾ ഫീഡ് ചെയ്യാനായി ഇരുന്നപ്പോൾ ഞാൻ ബ്ലാങ്കറ്റ് എടുത്ത് പുതച്ചു പുറത്തേക്കും നോക്കികിടന്നു. എന്തോ പിന്നെ എനിക്കുറക്കം വന്നില്ല. മൊബൈലെടുത്ത് നോക്കുമ്പോൾ സമയം ഒന്നര കഴിഞ്ഞിട്ടുണ്ട്. രാത്രി ഏകദേശം എട്ടര ആയപ്പോൾ ട്രെയിനിൽ കയറി ഭക്ഷണവും കഴിച്ചു കിടന്നതാണ്. പിന്നീട് ഉണരുന്നത് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ആണ്. നാട്ടിലേക്ക് പോകുന്നതിന്റെ തിക്കും തിരക്കും മൂലം നല്ല ക്ഷീണത്തിൽ ആയിരുന്നതുകൊണ്ട് നല്ല ഉറക്കത്തിൽപ്പെട്ടു. ഞങ്ങൾ കയറിയ അതേ സ്റ്റേഷനിൽ നിന്നും തന്നെയായിരുന്നു ആ പെൺകുട്ടിയും കുടുംബവും കയറിയതെങ്കിലും പരസ്പരം  പരിചയപ്പെട്ടിരുന്നില്ല. കൂടെ ആളുകൾ ഉണ്ടായിട്ടും ആ കുഞ്ഞിനെ ആരും എണീറ്റൊന്ന് മാറി പിടിക്കുന്നില്ലല്ലോ എന്നോർത്ത് എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി. അങ്ങനെ പലതും ആലോചിച്ചു ഞാൻ ചെറിയൊരു മയക്കത്തിലേക്ക് കടക്കുമ്പോഴും ആ കുഞ്ഞ് ഉറങ്ങിയിരുന്നില്ല.

“രശ്മി, നീ അതിനെയും കൊണ്ടു പുറത്തെങ്ങാനും പോയിരിക്ക്, മനുഷ്യനൊന്നുറങ്ങണം… ഏതുനേരവും ചീ പീ, എന്തൊരു ശല്യമാ ഇത്,” എന്ന് പറഞ്ഞൊരു സ്ത്രീയാ കുട്ടിയെ ശകാരിക്കുന്നത് കേട്ടപ്പോഴാണ് ഞാൻ പിന്നീട് എണീക്കുന്നത്. ശ്രദ്ധിച്ചപ്പോൾ വീണ്ടും ആ സ്ത്രീ എന്തൊക്കെയോ പറഞ്ഞു ആ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നുണ്ട്.

“നാശങ്ങളെ അവിടെ നിർത്തിയിട്ട് പോന്നാൽ മതിയായിരുന്നു,” എന്നൊക്കെ പറഞ്ഞു ആ സ്ത്രീ വീണ്ടും ഒച്ചയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ആ പെൺകുട്ടി ഞാൻ ശ്രദ്ധിക്കുന്നത് കാണുന്നത്. പെട്ടന്നവൾ കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് നടന്ന് കോച്ചിന് വെളിയിൽ ടോയ്ലറ്റിന്റെ അടുത്തുള്ള ചെറിയൊരു ഇരിപ്പിടത്തിൽ പോയിരിക്കുന്നത് എന്റെ ബർത്തിൽ ഇരുന്നു ഞാൻ കണ്ടു. ആ പെൺകുട്ടി കുഞ്ഞുമായി അവിടെ തനിയെ ഇരിക്കുന്നതിൽ വല്ലാത്തൊരു വിമ്മിഷ്ടം തോന്നിയതുകൊണ്ട് ഞാൻ പതിയെ എണീറ്റ് അവരുടെ അടുത്തേക്ക് ചെന്നു. അലറിക്കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം ആ കുട്ടിയും കരയുന്നുണ്ട്. നോക്കുമ്പോൾ ഒരു സൈഡിൽ ട്രെയിനിന്റെ ഡോർ തുറന്നു കിടക്കുകയാണ്. എന്തോ എനിക്ക് വല്ലാത്തൊരു പേടി തോന്നിയതുകൊണ്ട് വെപ്രാളത്തോടെ ഞാനാ ഡോർ പെട്ടന്ന് അടച്ചു.

“ചേച്ചി പേടിക്കേണ്ട, ഞാൻ പുറത്തേക്ക് ചാടാനൊന്നും പോകുന്നില്ല. എനിക്കിതൊക്കെ ശീലമായി,” എന്റെ വെപ്രാളം കണ്ടിട്ടാണെന്ന് തോന്നുന്നു മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് ആ പെൺകുട്ടി പറഞ്ഞു. ഞാൻ മരിച്ചാൽ എന്റെ മക്കൾക്ക് പിന്നെ ആരും ഇല്ലാതാകും. എന്റെ അമ്മ എന്നെ ആരും ഇല്ലാത്തവൾ ആക്കിയിട്ട് പോയതുപോലെ ഒരിക്കലും ഞാൻ എന്റെ മക്കളോട് ചെയ്യില്ല,” അവൾ തനിയെ ഇരുന്നു പറഞ്ഞു.

“മോളെ, ആരാണ് കൂടെയുള്ളത്? ആരാ കുട്ടിയോട് ദേഷ്യപ്പെട്ടത്? എന്താണ് പ്രശ്നം?” അവൾ ഒരുവിധം നോർമൽ ആയെന്ന് തോന്നിയപ്പോൾ ഞാൻ ചോദിച്ചു.

“നേരത്തെ ദേഷ്യപ്പെട്ടത് ഹസ്ബന്റിന്റെ മമ്മിയാണ് ചേച്ചി, മമ്മിയ്ക്ക് ഷുഗറും ബിപിയും ഒക്കെയുള്ളതാ. ഉറക്കം ശരിയായില്ലെങ്കിൽ ദേഷ്യം വരും,” അവരെ ന്യായീകരിച്ചു കൊണ്ടവൾ പറഞ്ഞു. പിന്നെ കൂടെയുള്ളത് ഭർത്താവും അയാളുടെ മാതാപിതാക്കളും, അവളുടെ രണ്ടു പെൺകുഞ്ഞുങ്ങളും ആണെന്നും കൂട്ടിച്ചേർത്തു.

“കുഞ്ഞിത്ര കരഞ്ഞിട്ടും ഹസ്ബൻഡ് എണീറ്റ് കണ്ടില്ലല്ലോ.,?”

എന്ന എന്റെ ചോദ്യത്തെ മനോജേട്ടന് തണുപ്പ് പറ്റില്ല എന്ന ഉത്തരം കൊണ്ടവൾ പ്രതിരോധിച്ചു.

അതിന് മറുപടിയായി ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചപ്പോൾ… “ചേച്ചിക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായിക്കാണുമല്ലോ, ഞാനിനി കൂടുതലൊന്നും പറയേണ്ടല്ലോ,” എന്ന് ചോദിച്ചു കൊണ്ടവളെന്റെ ചിരി ഇല്ലാതാക്കി.

“എന്തിനാ ഇതൊക്കെ സഹിക്കുന്നത്, രക്ഷപെടാൻ പാടില്ലേ എന്ന ചോദ്യം ചോദിക്കേണ്ട ചേച്ചി, രക്ഷപെടാൻ മരണം മാത്രമേ ഒരു വഴിയുള്ളൂ. അവിടേക്ക് ഞാൻ രക്ഷപെടില്ല. അങ്ങനെ എന്നെ തനിച്ചാക്കി എന്റെ അമ്മ രക്ഷപ്പെട്ടതുകൊണ്ടാണ് എന്റെ ജീവിതം ഇങ്ങനായത്. നല്ലൊരു വിദ്യാഭ്യാസം പോലും ലഭിക്കാതെ, പതിനെട്ടു തികഞ്ഞ ഉടനെ ഡിവോഴ്സ് ആയ നാൽപതിനോടടുത്തു പ്രായമുള്ള ഒരാളുടെ ഭാര്യ ആകേണ്ടി വന്നത്. എന്റെ മക്കൾക്ക് ആ ഗതി വരരുത്. എന്റെ മക്കൾക്ക് വേണ്ടി ഞാനെന്തും സഹിക്കും,” അവൾ അത്രമേൽ ഉറപ്പോടെ പറഞ്ഞപ്പോൾ എനിക്ക് തോന്നിയ വികാരം എന്താണെന്ന് അറിയില്ല. അവളുടെ മക്കളോടുള്ള കരുതലിൽ സന്തോഷം തോന്നി എങ്കിലും കുറച്ചുനേരം കൊണ്ട് ഞാൻ മനസ്സിലാക്കിയ അവളുടെ ജീവിതം എന്നെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു പ്രിവിലേജ്ഡ് സ്‌പേസിൽ ഇരുന്നു അയാളെ വലിച്ചെറിഞ്ഞു അന്തസ്സോടെ പണിയെടുത്ത് ജീവിക്കാൻ ഉപദേശിച്ചാലും  വേണ്ടത്ര വിദ്യാഭ്യാസമോ, പിൻബലമോ നിഷേധിക്കപ്പെടുന്നവർക്ക് അത്‌ എളുപ്പമല്ല എന്നുകൂടെ മനസ്സിലാക്കണമല്ലോ. പ്രത്യേകിച്ച് രണ്ട് പൊടിക്കുഞ്ഞുങ്ങളെയും വെച്ച്. അല്ലെങ്കിലും ഞാൻ കുറച്ചുസമയം കൊണ്ട് കണ്ടതിനും കേട്ടതിനും അപ്പുറത്തേക്ക് അവരുടെ ശെരിയായ ജീവിതസാഹചര്യങ്ങൾ അറിയാതെയും മനസ്സിലാക്കാതെയും ആ കുട്ടിയ്ക്ക് ചുമ്മാ മോട്ടിവേഷൻ കൊടുത്തിട്ടും കാര്യമില്ല. മാത്രമല്ല പ്രായംകൊണ്ട് ചെറുതാണെങ്കിലും അവളുടെ ചിന്തകൾക്കും തീരുമാനങ്ങൾക്കും നല്ല ഉറപ്പുണ്ടെന്ന് സംസാരത്തിൽ നിന്ന് മനസിലാക്കാം. അതുകൊണ്ട് അവളോട് എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. എന്തോ വല്ലാത്തൊരു പേടി തോന്നിയതുകൊണ്ട്, അച്ചു അവിടെ തനിയെ കിടക്കുന്ന ടെൻഷൻ ഉണ്ടെങ്കിലും അവളേയും കുഞ്ഞിനേയും അവിടെ തനിച്ചാക്കാൻ തോന്നിയില്ല.

പിന്നെയും ഏറെനേരം നീണ്ടുനിന്ന സംസാരത്തിൽ നിന്നും അവളെ അവളുടെ അമ്മ ഗർഭിണി ആയിരുന്ന സമയത്ത് തെങ്ങുകയറ്റ തൊഴിലാളി ആയിരുന്ന അച്ഛൻ തെങ്ങിൽ നിന്നും വീണ് മരിച്ചതും, അവൾ ജനിച്ചു അധികം വൈകാതെ കിണറ്റിൽ ചാടി അമ്മ ആത്മഹത്യ ചെയ്തതും, പിന്നീട് ആകെ ആശ്രയമായിട്ടുണ്ടായിരുന്ന അച്ഛമ്മ അവൾക്ക് പതിനൊന്നു വയസുള്ളപ്പോൾ മരിച്ചതോടെ പഠിപ്പും നിർത്തി ചെറിയച്ഛന്റെ വീട്ടിലെ വേലക്കാരി ആയതും, വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാതെ പട്ടിണി കിടന്നതും ഒടുവിൽ കച്ചവടം പോലെ ഒരു രണ്ടാംകെട്ടുകാരൻ അവളെ വാങ്ങിയതും, തുടരെത്തുടരെ രണ്ടു പെൺകുഞ്ഞുങ്ങളുണ്ടായതും, അതിൽ മൂത്തകുഞ്ഞിന് ഡൌൺസിൻഡ്രോം എന്ന ജനിതകപ്രശ്നം ആയതിന്റെ വിഷമങ്ങളും എല്ലാം അവൾ പറഞ്ഞു. ഒപ്പം ഒരു മനുഷ്യനെന്ന പരിഗണന കിട്ടിയില്ല എങ്കിലും തിന്നാനും കുടിക്കാനും ഉടുക്കാനും കുറവില്ല എന്നതിലുള്ള ആശ്വാസവും പങ്കുവെച്ചു. എല്ലാം കേട്ടപ്പോൾ കരയാൻ വെമ്പിയത് എന്റെ കണ്ണുകൾ ആയിരുന്നു. തുല്യതയ്ക്ക് വേണ്ടി നമ്മൾ വാദിക്കുമ്പോൾ തുല്യത പോയിട്ട് വയറുനിറച്ചു ഭക്ഷണം കിട്ടുന്നു എന്ന തൃപ്തിയിൽ ഒരു പെൺകുട്ടി എന്തൊക്കെ സഹിക്കുന്നു എന്നോർത്തപ്പോൾ നെഞ്ചുപൊട്ടി. പക്ഷെ അവളോട്‌ എന്ത് പറയണമെന്നോ, എങ്ങനെ അവളെ സഹായിക്കാമെന്നോ അറിയില്ല. വേറാരിൽ നിന്നും അവളൊന്നും പ്രതീക്ഷിക്കുന്നുമില്ലായിരുന്നു കാരണം അങ്ങനെ എല്ലാം ഇട്ടെറിഞ്ഞൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സാഹചര്യം അല്ലായിരുന്നു അവളുടേത്.

“ചേച്ചി പോയിക്കിടന്നോളു… എന്നോടുള്ള സഹതാപം കൊണ്ടാണ് ഇവിടെ നിൽക്കുന്നത് എന്നറിയാം പക്ഷെ ഇത് എന്റെ ഭർത്താവോ, ആളുടെ പപ്പയോ മമ്മിയോ കണ്ടാൽ സഹായം എനിക്ക് ദ്രോഹം ആവുകയെ ഉള്ളൂ,” അത്രയും പറഞ്ഞവൾ ഉറങ്ങിയ കുഞ്ഞിനെ തോളിലേക്ക് ചേർത്തുകിടത്തി തട്ടിക്കൊടുത്തുകൊണ്ടിരുന്നു. മനസ്സില്ലാമനസ്സോടെ ഞാൻ പോയിക്കിടന്നു എങ്കിലും എനിക്ക് ഉറക്കം വന്നില്ല. എന്തോ വല്ലാത്തൊരു പേടിയും അസ്വസ്ഥതയും എന്നിൽ തളംകെട്ടി നിന്നു. പിന്നെയും ഏറെനേരം കഴിഞ്ഞ് ആ പെൺകുട്ടി കുഞ്ഞുമായി അവരുടെ ബർത്തിൽ വന്നു കിടക്കുമ്പോഴും ഞാൻ ഉണർന്നു കിടക്കുകയായിരുന്നു. സമയം അപ്പോൾ വെളുപ്പിന് അഞ്ചു മണിയോളം ആയിരുന്നു.

ശേഷം നേരം വെളുത്തു ഞാനും അച്ചുവും ബ്രഷ് ചെയ്തു ചായ കുടിച്ചിരിക്കുമ്പോഴേക്കും ആ പെൺകുട്ടിയുടെ ഭർത്താവും അയാളുടെ മാതാപിതാക്കളും എണീറ്റ് ഫ്രഷ് ആയി ഉറക്കെയുള്ള പ്രാർത്ഥനയും മറ്റും കഴിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടി കുഞ്ഞുമായി ഉറക്കത്തിലുമായിരുന്നു. അന്യരുടെ കാര്യങ്ങളിലേക്ക് തലനീട്ടിയിരിക്കുന്നത് മോശമാണ് എന്നറിയാമെങ്കിലും എന്റെ ശ്രദ്ധ അന്ന് മുഴുവൻ അവരിലേക്ക് ആയിരുന്നു.

കുറച്ചുസമയം കൂടി കഴിഞ്ഞപ്പോൾ മൂന്നര വയസ്സോളം പ്രായമുള്ള അവരുടെ മൂത്തപെൺകുട്ടി എണീറ്റതും ഭർത്താവ് ഭാര്യയെ തട്ടിവിളിച്ചു.

“രശ്മി എണീക്കൂ, നേഹ എണീറ്റിട്ടുണ്ട് അവളെ ബ്രഷ് ചെയ്യിച്ചു ടോയ്ലറ്റിൽ കൊണ്ടുപോയി വാ,”.

അയാളുടെയാ മനുഷ്യത്വം ഇല്ലാത്ത പ്രവൃത്തി കണ്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവുമൊക്കെ തോന്നി കാരണം ആ കുഞ്ഞിനെ ഒന്ന് ബ്രഷ് ചെയ്യിക്കാൻ അവിടെ അയാളടക്കം മൂന്നു പേരുണ്ടായിട്ടും നേരം വെളുക്കുന്നത് വരെ ഇളയകുഞ്ഞിനെ എടുത്തു നടന്ന ഭാര്യയെ വിളിച്ചെണീൽപ്പിച്ച അയാളുടെ ധാർഷ്ട്യം എന്നെ അടക്കം അവിടെ ഉണ്ടായിരുന്ന പലരെയും ചൊടിപ്പിച്ചു.”

ആ കുട്ടി ഇപ്പോൾ ഉറങ്ങിയതല്ലേ ഉള്ളൂ, നിങ്ങൾക്ക് ആർക്കെങ്കിലും അതിനെ ബ്രഷ് ചെയ്യിപ്പിച്ചു കൂടേ?” എന്ന് സൗമ്യമായി ചോദിച്ച അവരുടെ കമ്പാർട്മെന്റിൽ തന്നെയുള്ള ഒരു ആന്റിയോടുള്ള ആ വീട്ടുകാരുടെ പ്രതികരണം മോശമായിരുന്നു. മാത്രമല്ല ആ ആന്റി ചോദ്യം ചെയ്തപ്പോൾ അവരുടെ സ്വഭാവം കൂടുതൽ റൂഡ് ആകുന്നതുപോലെ തോന്നി. പിന്നെ ആരും അവരുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല.

ശേഷവും ഞങ്ങൾ വാങ്ങിയ അടിമ ഞങ്ങൾ ഇഷ്ടമുള്ളതൊക്കെ ചെയ്യും എന്ന ഭാവത്തിൽ ആയിരുന്നു ആ കുട്ടിയുടെ ഭർത്താവിന്റെയും മാതാപിതാക്കളുടെയും പെരുമാറ്റം. ശാരീരികമായി ഉപദ്രവം അങ്ങനെ ഒന്നുമില്ല എന്നാൽ ആ പെൺകുട്ടി ഒരു മനുഷ്യജീവി ആണെന്ന് അവർ പലപ്പോഴും മറക്കുന്നു എന്നുതോന്നി. കുഞ്ഞുങ്ങളുടെ കാര്യം തുടങ്ങി അയാളുടെ അച്ഛന്റെ നടുവിൽ മരുന്ന് തേച്ചു കൊടുക്കുന്നതുവരെ ഒരു അടിമയെക്കൊണ്ട് ചെയ്യിക്കുന്നതുപോലെ അയാളും മാതാപിതാക്കളും മാറിമാറി അവളെക്കൊണ്ട് ചെയ്യിച്ചു.

“രശ്മി ഇവിടെവരൂ, അവിടെ പോകൂ, അതെടുക്കൂ, ഇതെടുക്കൂ, ഇത് ചെയ്യൂ, അത് ചെയ്യൂ,” ഇത്രയേ അവർക്ക് മൂന്നുപേർക്കും ഈ കുട്ടിയോട് സംസാരിക്കാൻ ഉണ്ടായിരുന്നുള്ളൂ. അവരുടെ സന്തോഷനിമിഷങ്ങളിലും, ചിരികളികളിലും ഈ കുട്ടി പുറത്താണ്. പാവപ്പെട്ട വീട്ടിൽ നിന്നും ഒരടിമയെ കാശുകൊടുത്തു വാങ്ങിയതുപോലെ അവർ അവളോട് പെരുമാറിക്കൊണ്ടിരുന്നു. തിന്നാനും കുടിക്കാനും കൊടുക്കും അത്രതന്നെ. ഏറെക്കുറെ അവിടെ ചുറ്റുമുണ്ടായിരുന്ന പലർക്കും ഇത് മനസ്സിലായി എങ്കിലും എല്ലാവരും നിസ്സഹായരായിരുന്നു. കാരണം ആ പെൺകുട്ടിയെ സപ്പോർട്ട് ചെയ്യാൻ ശ്രമിച്ച സ്ത്രീയോടുള്ള ആ വീട്ടുകാരുടെ സമീപനം എല്ലാവരും കണ്ടിരുന്നല്ലോ. രണ്ടുദിവസത്തെ യാത്ര ആണ് ഡൽഹിയിൽ നിന്നും കേരളത്തിലേക്ക്. തലേന്ന് രാത്രിയിലെ സംഭവങ്ങളൊക്കെ പിറ്റേ രാത്രിയും ആവർത്തിച്ചു. അതോടെ ഇതൊക്കെ അവളുടെ ജീവിതത്തിലെ നിത്യസംഭവങ്ങൾ ആണെന്ന് ബോധ്യമായി. അന്നുരാത്രി അവളോട്‌ ഫോൺ നമ്പറും ഡീറ്റെയിൽസുമൊക്കെ ചോദിച്ചു എങ്കിലും തന്നില്ല. ഡൽഹിയിൽ ആണ് അവർ കുടുംബമായി താമസിക്കുന്നത്. കേരളത്തിൽ ആരുടെയോ കല്യാണവുമായി ബന്ധപ്പെട്ട് വന്നതാണ് എന്നു പറഞ്ഞു. അതിൽപ്പരം വ്യക്തിപരമായ കോൺടാക്ട് ഡീറ്റെയിൽസ് ഒന്നും അവൾ തന്നില്ല. തരാൻ അവൾക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.

ഒടുവിൽ പിറ്റേന്ന് ഉച്ചക്ക് ശേഷം ഷൊർണ്ണൂരിൽ അവരിറങ്ങുമ്പോൾ തണ്ടും തടിയുമുള്ള ഭർത്താവ് എന്ന് പറഞ്ഞവൻ അവിടെ കയ്യുംകെട്ടി ഇരുന്നിട്ടും ഓരോ ബാഗും ചുമന്നു പുറത്ത് കൊണ്ടുവെച്ചതും ഈ പെൺകുട്ടി ആണ്. ഒടുവിൽ എന്നോട് കണ്ണുകൊണ്ടു യാത്ര പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങിപ്പോകുമ്പോൾ തോന്നിയത് വല്ലാത്തൊരു നിസ്സഹായതയും വേദനയുമൊക്കെയാണ്. ഒരു സ്ത്രീയെന്ന നിലയിൽ അത്രമേൽ നിസ്സഹായ ആയിപ്പോയ സാഹചര്യം ജീവിതത്തിൽ വേറെ ഉണ്ടായതായി എനിക്കോർമ്മയില്ല. കണ്മുന്നിൽ ഇത്രയും നീചമായി ഒരു സ്ത്രീ പലതും അനുഭവിക്കുന്നത് നേരിൽക്കാണേണ്ടി വന്നിട്ടും നിശബ്ദയായി ഇരിക്കേണ്ടി വന്ന, അവൾക്കുവേണ്ടി ഒരുവാക്കുപോലും പറയാൻ സാധിക്കാതെ രണ്ടുദിവസം കഴിച്ചുകൂട്ടിയ അവസ്ഥ. നമ്മുടെ പ്രതികരണം പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും എന്ന് പറയുമ്പോൾ പിന്നെ എന്ത് ചെയ്യാൻ. അന്ന് ഞാൻ ചെറുകഥകളൊക്കെഎഴുതി ജസ്റ്റ്‌ എഴുത്ത് തുടങ്ങിയ സമയമാണ്. അത്ര വലിയ എഴുത്തുകാരി എന്ന് പറയാനൊന്നും ഇല്ലെങ്കിലും ഇന്ന് പലരും ഒരു സ്ത്രീപക്ഷ എഴുത്തുകാരിയായിട്ടാണ് എന്നെ കാണുന്നത്. അതിന് കാരണം ഒരുപരിധി വരെ ആ പെൺകുട്ടിയാണ്. ഒരുപക്ഷെ അവളന്നു നേരിട്ട അവഗണനകൾ അത്രമേൽ ആഴത്തിൽ എന്റെ നെഞ്ചിൽ പതിഞ്ഞു പോയതുകൊണ്ടാകാം പിന്നീട് ഞാൻ സ്ത്രീയെന്ന എന്റെ സ്വത്വത്തെ പ്രതിനിധീകരിക്കാൻ തുടങ്ങിയത്. എന്റെ ശ്രദ്ധയിൽ പെണ്ണ് നേരിടുന്ന അവഗണനകളും, ദുരിതങ്ങളുമൊക്കെ കൂടുതൽ വരാൻ തുടങ്ങിയത്. അന്ന് പറയാൻ സാധിക്കാതെ പോയ പലതുമാണ് പല എഴുത്തുകളിലൂടെയും ഞാൻ പറഞ്ഞിട്ടുള്ളതും, പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുന്നതും.

ആ സംഭവം നടന്നിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇന്നും അവളും മക്കളും എന്നെ അസ്വസ്ഥയാക്കാറുണ്ട്. ഇക്കഴിഞ്ഞദിവസം പോലും കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടലോടെ നോക്കിയത് ആ ഫോട്ടോയിലേക്കാണ്. ഒരിക്കലും അങ്ങനൊരു വാർത്ത കാണാൻ ഇടയാക്കരുത് എന്നാണ് എപ്പോഴും പ്രാർത്ഥന. ഒപ്പം ആ സംഭവം തന്നൊരു തിരിച്ചറിവുണ്ട് നമ്മുടെ തികച്ചും സേഫ് ആയിട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് മറ്റൊരാളുടെ ജീവിതത്തെ നോക്കിക്കാണുകയോ, വിലയിരുത്തുകയോ ചെയ്യരുത് എന്നുള്ള തിരിച്ചറിവ്. അവളെ പരിചയപ്പെടുന്നതുവരെ ഞാൻ വിചാരിച്ചിട്ടിട്ടുണ്ട് എന്തിനാണ് പെണ്ണുങ്ങൾ പലതും സഹിക്കുന്നത്, അങ്ങനെ ചെയ്തൂടെ, ഇങ്ങനെ ചെയ്തൂടെ എന്നൊക്കെ പക്ഷെ എല്ലാവർക്കും ജീവിതം ഒരുപോലെ ആകില്ല എന്ന തിരിച്ചറിവ് എനിക്ക് തന്നതും അവളുടെ ജീവിതമാണ്.. നാൽപ്പത്തെട്ട് മണിക്കൂറോളം വരുന്ന ആ ട്രെയിൻ യാത്രയാണ്. ഒപ്പം ഫെമിനിസത്തിന് വേണ്ടി നിലകൊള്ളുക എന്നത് വലിയൊരു ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവും അവിടെ നിന്നാണ് തോന്നിത്തുടങ്ങിയത്. വലിയൊരു കുഴിയിൽ വീണുകിടക്കുന്ന ആളെ വലിച്ചു കയറ്റുന്നതിലും എളുപ്പമാണല്ലോ, അവർ ആ കുഴിയിൽ വീഴാതെ നോക്കുന്നത്… ആ തിരിച്ചറിവിലാണ് പലതും എഴുതുന്നതും, ജീവിതത്തിൽ തന്നെ പല മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുള്ളതും. അങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ അത്രമേൽ അവളോളം, ആ യാത്രയോളം എന്റെ പെണ്ണെഴുത്തിനെ  സ്വാധീനിച്ചവർ ഇല്ലെന്ന് തന്നെ പറയാം…

ഇന്നും ഓരോ ട്രെയിൻ യാത്രകളിലും ഞാൻ ആഗ്രഹിക്കാറുണ്ട് അവിചാരിതമായി അവളെ കണ്ടുമുട്ടുമെന്നും, അവൾ സുഖമായിരിക്കുന്നു എന്നറിയുമെന്നുമൊക്കെ… ഒരിക്കൽ ആ ആഗ്രഹം സഫലമാകും എന്ന പ്രതീക്ഷയോടെ…

അശ്വതി ജോയ് അറയ്ക്കൽ

Post Views: 24
6
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

10 Comments

  1. Sajna Abdulla on January 10, 2024 9:53 AM

    നിസ്സഹായയായ ആ പെൺകുട്ടി മനസ്സിൽ ഒരു നൊമ്പരമായി നിറഞ്ഞു നിൽക്കുന്നു. ഇത്തരം അനീതികൾ കണ്ടിട്ട് പ്രതികരിക്കാൻ ആവാതെ ഇരുന്ന അശ്വതിയുടെ അന്നത്തെ അവസ്ഥ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ഉണ്ടാക്കി. ഇപ്പോഴെങ്കിലും ആ പെൺകുട്ടി മാന്യമായി ജീവിക്കുന്നുണ്ടാകും എന്ന് ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.
    💕

    Reply
    • Aswathy Joy Arakkal on January 13, 2024 10:31 PM

      സജ്‌നത്താ ♥️🙏

      Reply
  2. Nafs nafs on January 9, 2024 10:20 AM

    🤲🤲🤲

    ആ കുട്ടി പുറത്തു കടന്നിട്ടുണ്ടാകും. സ്ഥായിയായി ഒരു ഭാഗത്തുതന്നെ
    അളളിപ്പിടിച്ചിരിക്കാൻ കഴിയണമെന്നില്ല.
    തല ചായ്ക്കാനിടമുണ്ടെങ്കിൽ അവിടെ വിശപ്പിനു വലിയ സ്ഥാനമില്ല. അവൾ രക്ഷപ്പെടട്ടെ🤲

    Reply
    • Aswathy Joy Arakkal on January 13, 2024 10:32 PM

      അങ്ങനെ സംഭവിക്കട്ടെ ♥️🙏

      Reply
  3. Sunandha Mahesh on January 8, 2024 9:50 PM

    നിസ്സഹാരയായി നോക്കി നിൽക്കാനേ കഴിയൂ..
    വിട്ടു വന്നൂടെ എന്ന് പുറമെനിന്നു പറയാൻ എളുപ്പമാണ്,പലർക്കുമതു പ്രാക്ടിക്കൽ അല്ല.

    ആ പെൺകുട്ടിയും മക്കളും വായിക്കുന്ന ഓരോത്തരുടെയും മനസ്സിൽ തങ്ങിനിൽക്കും.

    Reply
    • Aswathy Joy Arakkal on January 13, 2024 10:31 PM

      സ്നേഹം ♥️🙏

      Reply
  4. Manasi on January 8, 2024 4:24 PM

    ❤️❤️❤️😘😘🥺🥺

    Reply
    • Shreeja R on January 8, 2024 4:44 PM

      ❤️❤️❤️

      Reply
      • Aswathy Joy Arakkal on January 13, 2024 10:32 PM

        ♥️♥️

        Reply
    • Aswathy Joy Arakkal on January 13, 2024 10:31 PM

      ♥️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.