Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മമനം പെയ്യുന്നു…
ഓർമ്മകൾ കുട്ടികൾ ഗർഭം പാരന്റിങ് പ്രസവം മാനസികാരോഗ്യം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

അമ്മമനം പെയ്യുന്നു…

By Aswathy Joy ArakkalOctober 26, 2023Updated:October 28, 202315 Comments5 Mins Read176 Views
Bookmark Now
Please login to bookmark Close

No account yet? Register

ആർത്തലച്ച് കനത്തു പെയ്യുകയാണ് കർക്കിടകം. ആ വലിയ വീടും തൊടിയും നനഞ്ഞു കുതിർന്നു നിൽക്കുകയാണ്. ഒരു കുഞ്ഞിപ്പെണ്ണിന്റെ പാദസരമിട്ട കാലുകൾ പതിയേണ്ടിടത്ത്, അവളുടെ കിളിക്കൊഞ്ചലുകൾ മുഴങ്ങേണ്ടിടത്ത് ആ നിശ്ചലമായ പിഞ്ചുശരീരം കൊണ്ടുവെച്ചതിന്റെ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുകയാണാ വീടും പ്രകൃതിയും എന്നു തോന്നുന്നു. ആകെ തണുത്തുറഞ്ഞു നിൽക്കുകയാണ് പ്രകൃതി, പക്ഷെ പ്രകൃതിയെക്കാൾ തണുപ്പ് ആ വീട്ടിൽ കൂടിയിരുന്ന ഓരോ മനസ്സുകളിലുമായിരുന്നു. മരണത്തിന്റെ മരവിച്ച തണുപ്പ്. കരഞ്ഞു തളർന്ന ശരീരവുമായി പച്ചവെള്ളം ഇറങ്ങാതെ ഓരോരുത്തരും ഓരോ മൂലയിൽ കിടപ്പാണ്.

എന്റെ കൈത്തണ്ടയിൽ മുഖമമർത്തി വാടിയ ചേമ്പിൻതണ്ട് പോലെ കിടപ്പുണ്ട് ഒരുവൾ, എന്റെ ചിന്നു, കൂടെപ്പിറക്കാത്ത എന്റെ കൂടപ്പിറപ്പ്. എട്ട് ദിവസങ്ങൾക്ക് മുൻപ്, മാസം തികയാതെ നൊന്തുപ്രസവിച്ച തന്റെ പൊന്നുമോളെ തെക്കേത്തൊടിയിൽ അടക്കിയതിന്റെ ദുഖവും പേറി തകർന്നു കിടക്കുകയാണവൾ. അഞ്ചുവർഷം കാത്തിരുന്നു നേർച്ചയും, കാഴ്ചയും, ചികിത്സകളും നടത്തി വയറ്റിൽ കുരുത്ത ജീവനെ ആറാംമാസത്തിൽ പ്രസവിക്കേണ്ടി വന്നു അവൾക്ക്. അവളുടെ ഒരായുസ്സിന്റെ പ്രാർത്ഥനയെ വിഫലമാക്കി കൊണ്ട് ആ കുഞ്ഞുജീവൻ ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ സമനില തെറ്റിപ്പോയവൾ. ആശുപത്രിയിൽ നിന്നും ചേതനയറ്റ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവെച്ചപ്പോഴോ, ശേഷം ആ പിഞ്ചുശരീരം മണ്ണിൽ അലിയിച്ചപ്പോഴോ അവൾ കരഞ്ഞില്ല. ഒരുതരം മരവിപ്പായിരുന്നു അവളിൽ. ആ പിഞ്ചോമനയുടെ ശരീരം കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് സംസ്കാര ചടങ്ങുകളൊക്കെ കഴിഞ്ഞ ശേഷമാണ് ഞാനവിടെ എത്തുന്നത്. ഞാൻ ചെല്ലുമ്പോൾ ആരൊക്കെയോ ചേർന്നവളെ കുളിപ്പിച്ച് കട്ടിലിൽ കൊണ്ട് കിടത്തിയിട്ടുണ്ട്. പുറത്തേയ്ക്ക് നോക്കി ഇമ ചിമ്മാതെ കഴിഞ്ഞ ഏഴുദിവസവും കുഞ്ഞിനായി മുലപ്പാൽ പിഴിഞ്ഞുകൊടുത്ത ബ്രസ്റ്റ് പമ്പ് നെഞ്ചോടമർത്തിപ്പിടിച്ചു കിടക്കുകയാണവൾ. സഹിക്കില്ല ആ കാഴ്ച്ച. കുഞ്ഞിനെ ജീവനോടെ കിട്ടിയില്ലെങ്കിലും അവൾ അമ്മയല്ലേ…ആ പോന്നോമനയെ ഉദരത്തിൽ പേറിയവൾ, നൊന്തുപ്പെറ്റവൾ, കുഞ്ഞിനായി മുല ചുരത്തിയവൾ… അവളെങ്ങനെ സഹിക്കും തന്റെ കുഞ്ഞിന്റെ വേർപാട്…

എന്നെ കണ്ടപ്പോൾ അവളൊരു വരണ്ട ചിരി ചിരിയ്ക്കാൻ ശ്രമിച്ചു. സങ്കടം കടിച്ചമർത്തിയുള്ള അവളുടെയാ ചിരി എന്നെ കൂടുതൽ വേദനിപ്പിച്ചു.

“ന്റെ മോൾക്ക് വയ്യായിരുന്നൂടി, അതാ അവള് പോയത്” നിർവ്വികാരതയോടെ അത്രയും പറഞ്ഞുകൊണ്ട് അവൾ കിടന്ന കട്ടിലിന്റെ അടുത്തു കസേരയിൽ ഇരുന്ന എന്റെ കൈയിലേക്ക് തലവെച്ച് കുറേനേരം അവളെങ്ങനെ കിടന്നു. അവളുടെ ചുരുണ്ടമുടിയിഴകളിൽ തലോടി ഞാനും അങ്ങനെ ഇരുന്നു. പതിവില്ലാതെ മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു. എന്തോ പതിയെ അവളൊരു മയക്കത്തിലേക്ക് വഴുതി വീണു.

“പാവം എഴുദിവസമായി ഉറങ്ങിയിട്ട്” അവിടെ കൂടിയിരുന്ന സ്ത്രീകളിൽ ആരോ പറഞ്ഞു. ശേഷം റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്ത് എല്ലാവരും പുറത്തേക്കിറങ്ങി. അവൾ സുരക്ഷിതത്വത്തിനായി പിടിച്ച കൈ വലിച്ചെടുക്കാതെ ഞാൻ അവിടെ അവൾക്കരികിൽ തന്നെയിരുന്നു. ആ പമ്പിങ് ബോട്ടിലും കെട്ടിപ്പിടിച്ചുള്ള അവളുടെ കിടപ്പ് കാണുംതോറും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

എന്റെ ചിന്നു, കളിക്കൂട്ടുകാരി. ചെറുപ്പം മുതൽ കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്നവൾ. പാവയെ ഒരുക്കാനും ചമയിക്കാനുമൊക്കെ കുട്ടിക്കാലം തൊട്ട് അവൾക്ക് ഏറെ ഉത്സാഹമായിരുന്നു. വലുതാകുമ്പോൾ എനിക്കൊരു പെൺകുഞ്ഞിന്റെ അമ്മയായാൽ മതിയെന്ന് അവൾ എപ്പോഴും പറയുമായിരുന്നു. പെൺകുട്ടികളെ ഒരുക്കാനും, ചമയിക്കാനും, കുഞ്ഞുടുപ്പ് തുന്നാനുമൊക്കെയവൾ ഏറെ ആഗ്രഹിച്ചിരുന്നു. ഞാൻ അച്ചുവിനെ പ്രഗ്നെന്റ് ആയിരുന്നപ്പോൾ എന്നേക്കാൾ ഉത്സാഹം അവൾക്കായിരുന്നു. എല്ലാവരും എന്നെ നോക്കി ആൺകുഞ്ഞെന്നു പ്രവചിക്കുമ്പോൾ അവൾ മാത്രം പെൺകുഞ്ഞെന്നു വാശിയോടെ പറയുമായിരുന്നു. അച്ചു ജനിച്ചപ്പോഴും അവൾ എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. പകൽ ജോലിയ്ക്ക് പോയി വൈകുന്നേരം അവൾ ഹോസ്പിറ്റലിൽ എനിക്കൊപ്പം വന്നു നിൽക്കും. നീ ബുദ്ധിമുട്ടണ്ട എന്ന് പറഞ്ഞാലും അവൾ വൈകുന്നേരം ഹോസ്പിറ്റലിലേയ്‌ക്കേ വരൂ. എന്റെ മോനെ അച്ചു എന്നാദ്യം വിളിച്ചതും അവളാണ്.

അച്ചു കൈക്കുഞ്ഞായിരുന്നപ്പോഴായിരുന്നു അവളുടെ വിവാഹം. അതും ചിലരുടെ ഭാഷയിൽ അന്യജാതിക്കാരനുമായി വേലി ചാടിയവൾ…അതോടെ സ്നേഹിച്ചിരുന്നവർ പലരുമവളെ വെറുത്തു. ശേഷം, കുഞ്ഞുണ്ടാകാൻ വൈകിയപ്പോൾ അതവളെ കുറ്റപ്പെടുത്താനുള്ള ആയുധമായാണ് പലരും ഉപയോഗിച്ചത്. ഡോക്ടറെ കാണുന്നതും, ചികിത്സയുടെ ബുദ്ധിമുട്ടുകളുമൊക്കെ അവളെന്നോടായിരുന്നു പങ്കുവെച്ചിരുന്നത്. വന്ധ്യതാ ചികിത്സ എന്നത് ദമ്പതികളെ സംബന്ധിച്ച് എത്ര വലിയ വെല്ലുവിളി ആണെന്ന് അവളിലൂടെ ഞാൻ അറിഞ്ഞു. പ്രത്യേകിച്ച് സ്ത്രീകൾക്ക്…മാസാമാസം ഓവുലേഷൻ കണക്കാക്കാൻ ചെയ്യുന്ന തുടരെ തുടരെയുള്ള സ്കാനിംഗ്, ഹോർമോൺ ഇൻജെക്ഷനുകൾ, ഗുളികകൾ, പീരിയഡ്‌സ് ആകല്ലേ എന്ന് പ്രാർത്ഥിക്കുന്ന എണ്ണമറ്റ ദിനങ്ങൾ, നിരാശ നൽകുന്ന പ്രഗ്നെൻസി സ്ട്രിപ്പുകൾ, വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട് രക്തച്ചാലുകൾ ഒഴുകുമ്പോൾ തളർന്നുപോകുന്ന മനസ്സും ശരീരവും.. ഇതൊന്നും മനസ്സിലാക്കാതെ വിശേഷമായില്ലേ? എന്നും ആ ഡോക്ടറെ കാണ് ഈ ഡോക്ടറെ കാണ് എന്നും, ആർക്കാ കുഴപ്പം എന്നുമൊക്കെ ചോദിച്ചും എല്ലാം ശ്വാസം മുട്ടിയ്ക്കുന്ന ചുറ്റുമുള്ളവർ… അങ്ങനെ നീണ്ട അഞ്ചു വർഷത്തെ സഹനങ്ങൾ. അവളെല്ലാം സഹിയ്ക്കാൻ തയ്യാറായിരുന്നു. കാരണം അത്രത്തോളം അവളൊരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. മനസ്സും ശരീരവും ആഗ്രഹിക്കാത്തപ്പോഴും ഒരു കുഞ്ഞിനെ ലഭിക്കാൻ മാത്രമായി ശാരീരികമായി ബന്ധപ്പെടേണ്ടി വരുന്ന അവസ്ഥയൊക്കെ അവൾ പങ്കുവെച്ചപ്പോൾ എന്റെ മനസ്സും ചുട്ട് നീറിയിട്ടുണ്ട്. ബീജം സിറിഞ്ചിൽ കളക്ട് ചെയ്ത് ഇൻജെക്ഷൻ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്നവൾ പരിതപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ ചുറ്റുമുള്ളവർ ഒളിഞ്ഞും തെളിഞ്ഞും കുത്തിനോവിക്കുന്നത് പാവത്തെ ഒരുപാട് കരയിച്ചിട്ടുണ്ട്.

എല്ലാത്തിനുമൊടുവിൽ ഗർഭിണി ആയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവർക്ക്. പതിനായിരങ്ങൾ ശമ്പളം കിട്ടിയിരുന്ന ജോലിപോലും ഡോക്ടർ കംപ്ലീറ്റ് ബെഡ്റസ്റ്റ്‌ പറഞ്ഞപ്പോൾ അവൾ ഒട്ടും ആലോചിക്കാതെ ഉപേക്ഷിച്ചു. അങ്ങനെ കുഞ്ഞെന്ന ആഗ്രഹവും പേറിയൊരു തപസ്സിൽ തന്നെ ആയിരുന്നു അവൾ. പക്ഷെ ആ പാവത്തോട് ഈശ്വരൻ ക്രൂരത കാട്ടി. ആറാം മാസത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഫ്ലൂയിഡ് ലീക്കായി അവൾ മോളെ പ്രസവിച്ചു. ഏട്ടുദിവസം വെന്റിലേറ്ററിൽ കിടന്ന മോൾ അവരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു. ഇങ്ങനെ ക്രൂരത കാണിക്കാൻ ആയിരുന്നുവെണെങ്കിൽ എന്തിനാ അവളെ ഇത്രയും ആഗ്രഹിപ്പിച്ചത് ഞാൻ ദൈവത്തോട് പരാതിപോലെ പരിഭവം പറഞ്ഞു. ഓരോന്ന് ആലോചിക്കും തോറും എനിക്കെന്റെ കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല. ഇടയ്ക്കിടെ വന്നു അവളെ നോക്കിയിട്ട് പോകുന്ന അവളുടെ നല്ലപാതിയുടെ കണ്ണിലും കണ്ടത് പെയ്യാൻ വിതുമ്പി നിൽക്കുന്ന സമുദ്രമായിരുന്നു.

ശേഷം അവരുടെ അടുപ്പമുള്ളൊരു അമ്മായി എന്നോട് വന്ന് പറഞ്ഞൊരു കാര്യമാണ് എന്നെ ഞെട്ടിച്ചത്. “മോളെ, രണ്ടുപേരും ഏതുനേരവും റൂമടച്ച് കെട്ടിപ്പിടിച്ചു കരച്ചിലാണ്, ഏട്ടുദിവസമല്ലേ പ്രസവിച്ചിട്ട് ആയിട്ടുള്ളൂ ഇങ്ങനെ റൂമടച്ചുള്ള ഇരുപ്പൊന്നും ശരിയല്ലെന്നു മോളൊന്ന് പറഞ്ഞു കൊടുക്കണം” അവരെന്നോട് പറഞ്ഞു.

പോന്നോമനയുടെ വേർപാടിൽ പാതിചത്ത മനസ്സുമായി ജീവിയ്ക്കുന്ന രണ്ടുപേർ, അവകാശി ലോകത്ത് ഇല്ലാത്തത് കൊണ്ട് ചുരത്താനാകാതെ പാല് കല്ലിച്ച മാറിടങ്ങൾ നൽകുന്ന വേദന, പ്രസവം സമ്മാനിച്ച വിങ്ങുന്ന മുറിവുകൾ യോനിയിൽ, വെട്ടിപ്പൊളിക്കുന്ന വേദനയിൽ വയറും നടുവും… ആ അവസ്ഥയിൽ അവൾക്ക് ഏക ആശ്വാസം അവളുടെ ഭർത്താവാണ്. പരസ്പരം ആശ്വാസമാകാൻ അവർക്കേ സാധിക്കൂ. അതിനെയാണ് ഈ വൃത്തികെട്ട മനസ്സുള്ള സമൂഹം മറ്റൊരു കണ്ണിലൂടെ കാണുന്നത്. പുച്ഛമാണ് എനിക്ക് തോന്നിയത്.

“ഈ അവസ്ഥയിൽ അവർക്കേ പരസ്പരം ആശ്വാസമാകാൻ സാധിക്കൂ, കാരണം നഷ്ടം അവർക്ക് മാത്രമാണ്. അതുകൊണ്ട് എങ്ങനെയാണ് എന്ന് വെച്ചാൽ അവർ പരസ്പരം ആശ്വസിപ്പിക്കട്ടെ. പറഞ്ഞും കരഞ്ഞും തീർക്കട്ടെ” ഞാൻ ദേഷ്യത്തോടെ അത്രയും പറഞ്ഞപ്പോൾ ആ സ്ത്രീ വീർപ്പിച്ച മുഖവുമായി സ്ഥലം കാലിയാക്കി. പിന്നെയും അവിടെ മുറുമുറുപ്പുകൾ ധാരാളമായിരുന്നു. അവൾ അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ കുറ്റവും, ദൈവകോപവും, അവൾ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുഞ്ഞിനെ കിട്ടിയേനെ തുടങ്ങി കുറ്റങ്ങൾ ധാരാളമായിരുന്നു. അകവും പുറവും വെന്തു കിടക്കുന്ന ആ പാവം ഇതൊക്കെ കേട്ടാൽ. ചിലർക്കതൊന്നും അറിയണ്ടല്ലോ.

പെട്ടന്നാണ് വലിയൊരു ഇടി വെട്ടിയത്, എന്റെ കൈയ്യുടെ സുരക്ഷിതത്വത്തിൽ കിടന്നവൾ ഞെട്ടി എണീറ്റു. പാവത്തിന്റെ വയറും ശരീരവും മാറിടങ്ങളുമൊക്കെ വല്ലാതെ വേദനിച്ചു.

“മഴ തോർന്നില്ലേടി? ” വേദന കടിച്ചമർത്തിക്കൊണ്ട് അവൾ എന്നോടായി ചോദിച്ചു.

“ഇല്ലടി” ഞാൻ പതിയെ അവളെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.

“ഇങ്ങനെ മഴ പെയ്താൽ ന്റെ മോൾക്ക് തണുക്കില്ലേടി, ഇത്ര നാളും എന്റെ ഉള്ളിലെ ചൂട് തട്ടി കിടന്നതല്ലേ, ഇപ്പോൾ ആ പച്ചമണ്ണിൽ തണുത്തുവിറച്ചെന്റെ മോൾ..” എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടവൾ പറഞ്ഞു. അവളുടെ, ആ അമ്മമനത്തിന്റെ നൊമ്പരം എന്നെയും കരയിച്ചു. അവളെ ചേർത്തുപിടിച്ചു ഞാനും കുറേക്കരഞ്ഞു. മഴയുടെ ശക്തി കൂടുംതോറും അവളുടെ കരച്ചിലും കൂടുതൽ ഉയർന്നു.

പലരും വന്നു “ഈ സമയത്ത് കരയല്ലേ, ശരീരം ഉലയും” എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു. അവൾ കരഞ്ഞു തീർക്കട്ടെ എന്ന് പറഞ്ഞു. കരയാതിരുന്നാൽ അവൾക്ക് സമനില തെറ്റും എന്നെനിക്ക് ഉറപ്പായിരുന്നു.

ഒരുപാട് നേരം കരഞ്ഞുതീർത്തപ്പോൾ മഴപെയ്ത് തോർന്ന ആകാശം പോലെ ശാന്തയായി അവൾ വീണ്ടും മയക്കത്തിലേക്ക് വീണു. അപ്പോഴും ആ നെഞ്ചോട് ചേർന്നു തന്റെ കുഞ്ഞിനായി പാൽ പമ്പ് ചെയ്തെടുത്ത ബോട്ടിൽ കിടക്കുന്നുണ്ടായിരുന്നു. ഏറെനേരത്തിനു ശേഷം അവളുടെ നെറുകയിലൊരു ഉമ്മയും കൊടുത്ത് അവിടെ നിന്നുമിറങ്ങുമ്പോൾ വീണ്ടും മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു. വല്ലാത്തൊരു ഭാരത്തോടെ ഞാൻ കാറിലേക്ക് കയറി. പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന പേരിൽ ഒരുപാട് ദുരന്തങ്ങൾ അനുഭവിക്കുമ്പോഴും, അതിൽ നിന്നുമുള്ള മോചനത്തിനപ്പുറം കുഞ്ഞിന്റെ കളി ചിരികൾ എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ഗർഭകാലവും, പ്രസവവുമൊക്കെ തരുന്ന വേദനകൾക്കിപ്പുറം ഏതൊരമ്മയ്ക്കുമുള്ള ആശ്വാസം കുഞ്ഞ് തന്നെയാണല്ലോ. എന്നാൽ, ഇവിടെയൊരമ്മ, കല്ലിച്ച നെഞ്ചും മുറിഞ്ഞ മനസ്സുമായി കിടപ്പുണ്ട്.. ലോകത്തൊരു ആശ്വാസവാക്കുകൾക്കും സമാധാനം നൽകാനാകാത്ത മനസ്സുമായി.. തെക്കേതൊടിയിലെ മണ്ണിനോട് ചേർന്ന തന്റെ പ്രാണന്റെ പങ്കിന് തണുക്കുമല്ലോ എന്ന സങ്കടത്തിൽ…

ചിത്രത്തിന് കടപ്പാട് : Pinterest

Aswathy Joy Arakkal…

Post Views: 35
4
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

15 Comments

  1. Jalajanarayanan on November 11, 2023 4:15 AM

    പാവം എന്നു അല്ലാതെ എന്തു പറയാൻ 😔😔

    Reply
  2. Silvy Michael on October 31, 2023 8:16 AM

    പാവം പെണ്ണ്…. 😞😞

    Reply
  3. Sreeja Ajith on October 31, 2023 4:33 AM

    നൊമ്പരം 👍👍

    Reply
  4. Nafs nafs on October 29, 2023 6:35 PM

    നൊമ്പരപ്പെടുത്തുന്ന കഥ. നല്ല ഒഴുക്കുള്ള വരികൾ👏👏👏👏💔

    Reply
  5. Rebecca izhak on October 28, 2023 8:58 PM

    പറയാൻ വാക്കുകളില്ല.. ഒരു കുഞ്ഞിനെ പോലും ലഭിക്കാതെ വരിക.. അതിൽ നീറി നീറി ജീവിക്കുക ..
    മറ്റുള്ളവർക്ക് പറയുവാനും കുറ്റപ്പെടുത്തുവാനും എളുപ്പമായിരിക്കും. പക്ഷേ ജീവിക്കുവാൻ പ്രയാസമാണ്.

    എന്നത്തേയും പോലെ ഹൃദയം കീറിമുറിക്കുന്ന എഴുത്തു . ❤️❤️

    Reply
  6. Manasi on October 28, 2023 4:36 PM

    Kannu niranju ozhukuvayirunnu…oro vari vayikumbozhum🥹🥹

    Reply
    • Aswathy Joy Arakkal on October 28, 2023 4:54 PM

      സ്നേഹം ❤️

      Reply
  7. Divya Sreekumar on October 28, 2023 4:28 PM

    കണ്ണീരോടെമാത്രമേ വായിച്ചു മുഴുമിപ്പിക്കാനായുള്ളൂ. ആ അമ്മയുടെ സങ്കടത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകട്ടെയെന്ന് ആശിച്ചുപോവുന്നു.

    Reply
    • Aswathy Joy Arakkal on October 28, 2023 4:55 PM

      സ്നേഹം ❤️

      Reply
  8. Reshma lechus on October 28, 2023 4:04 PM

    അമ്മമനം പെയ്യുന്നു.

    കല്യാണം കഴിഞ്ഞാൽ ആളുകൾ ചോദിച്ചു തുടങ്ങുന്ന ചോദ്യമാണിത്? അവരുടെ സ്വാകാര്യത യിൽ കൈ കടത്താൻ ആർക്കും അവകാശമില്ല.ഈ കഥ വല്ലാതെ നൊമ്പരപ്പെടുത്തി. ആ നോവ് എത്ര വാക്കുകൾ കൊണ്ടാ വർണിക്കാൻ കഴിയുക? അല്ലെ ഒന്നും എഴുതാൻ പോലും എനിക്ക്.. 🥹🥹😞😞

    Reply
    • Aswathy Joy Arakkal on October 28, 2023 4:55 PM

      സ്നേഹം ഡിയർ ❤️

      Reply
  9. Sunandha Mahesh on October 28, 2023 3:46 PM

    കണ്ണ് നനയാതെ ഒരു സ്ത്രീക്കും ഇത് വായിക്കാൻ കഴിയില്ല.

    നല്ല ഒഴിക്കുള്ള എഴുത്ത് 👍

    Reply
    • Aswathy Joy Arakkal on October 28, 2023 4:56 PM

      സ്നേഹം ❤️🙏

      Reply
  10. Sabira latheefi on October 26, 2023 11:12 PM

    എന്താ പറയുക,. ആ നോവ് ഓർക്കാൻ പോലും വയ്യ..നന്നായി എഴുതി ❤️

    Reply
    • Aswathy Joy Arakkal on October 28, 2023 4:56 PM

      സ്നേഹം ♥️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.