Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തോടെ വിശുദ്ധരാകുന്നവർ.
അനുഭവം ജീവിതം ജോലി പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മരണത്തോടെ വിശുദ്ധരാകുന്നവർ.

By Aswathy Joy ArakkalApril 20, 2024Updated:April 23, 2024No Comments3 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു ജീവിതത്തിൽ ചെയ്തുകൂട്ടിയ സകല ക്രൂരതകളും മായ്ച്ചു കളഞ്ഞുകൊണ്ട് മരണം എങ്ങനെയാണ് ഒരു വ്യക്തിയെ വിശുദ്ധനോ /വിശുദ്ധയോ ആക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇത് വായിക്കുമ്പോൾ പലർക്കും തോന്നിയേക്കാം … എന്തൊരു ക്രൂരതയാണ് ഇവർ പറയുന്നത്… ഈ ലോകത്ത് നിന്നും വിടപറഞ്ഞു പോയവരോട് പോലും പകയോ എന്ന്… ഒരിക്കലും പകയോ, ദേഷ്യമോ അല്ല… എല്ലാ ദുഷ്ടത്തരങ്ങളും ചെയ്തിട്ട് അവസാനം ശരീരം അങ്ങ് പോയാലും അവർ മനസിലേൽപ്പിച്ച മുറിവങ്ങനെ മായാതെ നിൽക്കും. മറക്കാനും പൊറുക്കാനും പറഞ്ഞാലും ബാധിക്കപ്പെട്ടവർക്ക് അതൊന്നും അത്ര എളുപ്പമല്ല…

 

ഞാനൊരു വ്യക്തിയെപ്പറ്റി പറയാം… വ്യക്തി വേറാരുമല്ല എന്റെയൊരു സുഹൃത്തിന്റെ ജനനത്തിൽ പങ്കാളിയായ വ്യക്തി. അയാളെ അങ്ങനെ വിശേഷിപ്പിക്കാനേ സാധിക്കൂ… കാരണം കടമകളൊന്നും നിർവ്വഹിക്കാതെ ഒരു കുഞ്ഞിന്റെ ജനനത്തിൽ പങ്കാളിയായി എന്ന കാരണം കൊണ്ടുമാത്രം ആരും നല്ല അച്ഛനോ അമ്മയോ ആകുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. ഇയാളും, എന്റെ സുഹൃത്തിന്റെ അമ്മയും പ്രണയിച്ചു വിവാഹിതർ ആയവരാണ്. എന്റെ സുഹൃത്തും അനിയത്തിയും ജനിച്ചശേഷം ഏതാനും വർഷങ്ങൾ മാത്രമേ അയാൾ ഇവർക്കൊപ്പം ജീവിച്ചിട്ടുള്ളൂ. അയാൾ മാത്രമല്ല അയാളുടെ അമ്മയും. ഒരുമിച്ചു ജീവിച്ച നാളുകളിലൊക്കെ ഇവർ അമ്മയും മോനും കൂടി ആ സ്ത്രീയെയും കുഞ്ഞുങ്ങളെയും മാക്സിമം ഉപദ്രവിച്ചിട്ടുണ്ട്… അയാൾ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ പാട് ഇപ്പോഴും എന്റെ സുഹൃത്തിന്റെ കൈപ്പത്തിയിൽ ഉണ്ട്. അതുപോലെ മര്യാദക്ക് ഭക്ഷണം പോലും ഇവർക്ക് കൊടുത്തിരുന്നില്ല. ചിക്കനൊക്കെ വാങ്ങി സുഹൃത്തിന്റെ അമ്മയെക്കൊണ്ട് പാചകം ചെയ്യിച്ചിട്ട് ആ കുഞ്ഞുങ്ങൾക്ക് പോലും കൊടുക്കാതെ ഇവർ അമ്മയും മോനും ഇരുന്ന് കഴിക്കുമായിരുന്നത്രെ… ഏതായാലും കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയ സമയം ആയപ്പോഴേക്കും അയാൾ വേറൊരു സ്ത്രീക്കൊപ്പം ജീവിക്കാൻ തുടങ്ങി. അയാളുടെ അമ്മയും അയാൾക്കൊപ്പം പോയി. പ്രശ്നങ്ങൾ ഉണ്ടാകാനും, വേർപിരിയനുമൊക്കെ ഭാര്യക്കും ഭർത്താവിനും ഇടയിൽ കാരണങ്ങൾ പലതും ഉണ്ടായിരുന്നിരിക്കാം… യോജിച്ചു പോകാൻ സാധിക്കാത്തവർ വേർപിരിയുന്നത് തന്നെയാണ് നല്ലതും… പക്ഷേ, ഇവിടെ വേർപിരിഞ്ഞു പോയശേഷം ആ കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടോ എന്നുപോലും അയാൾ അന്വേഷിച്ചില്ല. ഭാര്യയും ഭർത്താവും വേർപിരിഞ്ഞാലും ജനിപ്പിച്ച മക്കളോടുള്ള കടമ അച്ഛനും അമ്മയ്ക്കും ഇല്ലാതാകുന്നില്ലല്ലോ… അയാൾ ഉപേക്ഷിച്ചു പോയശേഷം വാടകവീട്ടിൽ ജീവിക്കാനും, കുഞ്ഞുങ്ങളെ പഠിപ്പിക്കാനുമൊക്കെയായി സുഹൃത്തിന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. പാറമടയിൽ ജോലിക്ക് പോയാണ് അവർ കുടുംബം നോക്കിയത്. അതിനിടയിൽ അയാൾക്ക് വേറെ മക്കൾ ജനിച്ചു… വേറെ ജീവിതമായി. അയാളുടെ അമ്മ പ്രായമായി മരിച്ചു. ഇവിടെ… ഇവരുടെ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം പോലെ ഇവരൊരു ചെറിയ വീട് വച്ചു.. സുഹൃത്തിനും അനിയത്തിക്കും ജോലിയുമായി… ഇവരുടെ ജീവിതം മെച്ചപ്പെട്ടു.

 

ഇനിയാണ് ട്വിസ്റ്റ്‌… ഇവരുടെ അച്ഛൻ എന്ന് പറയുന്ന വ്യക്തി ലിവർ സിറോസിസ് വന്ന് കിടപ്പിലായി. ചികിത്സക്കൊക്കെ ഒരുപാട് പണം വേണ്ട അവസ്ഥ. പതുക്കെ ഒപ്പം ജീവിക്കുന്ന സ്ത്രീയും മക്കളും ഇയാളെ ഒഴിവാക്കി. ചില നല്ലവരായ അയൽക്കാരും, അയാളുടെ രണ്ടാമത്തെ ഭാര്യയിലെ മക്കളുമൊക്കെ ഇവർ അമ്മയ്ക്കും മക്കൾക്കും പിറകെ കൂടി… ആരുടെയൊക്കെ കൂടെ പോയാലും ശരിക്കുള്ള ഭാര്യ അതായത് ആദ്യഭാര്യ ഇവരല്ലേ… ഇവർ അമ്മയും മക്കളും അങ്ങേരെ കൊണ്ടുവന്നു നോക്കണം പോലും… ‘ഒപ്പം കൂട്ടിക്കൊണ്ട് വരാൻ സാധിക്കില്ല പക്ഷേ സാമ്പത്തികമായി പറ്റുന്നതുപോലെ സഹായിക്കാം അതും അച്ഛനായതുകൊണ്ടല്ല… മനുഷ്യത്വത്തിന്റെ പേരിൽ’ എന്ന് സുഹൃത്തും അനിയത്തിയും ഉറപ്പിച്ചു പറഞ്ഞു… പലരും നിർബന്ധിച്ചു എങ്കിലും ഇവർ അയാളെ കൂട്ടിക്കൊണ്ട് വന്നില്ല. അതിലൊരു തെറ്റും ഞാൻ കാണുന്നുമില്ല. മറക്കുന്നതും പൊറുക്കുന്നതും ഒക്കെ വലിയ കാര്യമാണ്… പക്ഷേ അങ്ങനെ മറക്കാനും പൊറുക്കാനും സാധിക്കുന്ന കാര്യങ്ങൾക്കൊരു പരിധി ഉണ്ട്. എന്ത് ക്രൂരത ചെയ്താലും മറക്കാനും പൊറുക്കാനും ആരും വിശുദ്ധർ ഒന്നുമല്ലല്ലോ…മനുഷ്യരല്ലേ… നോവിച്ചാൽ നോവുന്ന മനസ്സുള്ള മനുഷ്യർ…

 

ഏതായാലും അധികം വൈകാതെ അയാൾ മരിച്ചു. അവിടുന്നങ്ങോട്ട് കഥ മാറി.. ഈ അമ്മയുടെയും മക്കളുടെയും തലയിലായി സകല കുറ്റവും… ആ സ്ത്രീ താലികെട്ടിയ ഭർത്താവിനെ നോക്കാത്തവളും… ആ മക്കൾ ജന്മം കൊടുത്ത അച്ഛനോട് സ്നേഹമോ കടപ്പാടോ ഇല്ലാത്തവരും ആയി… പലരും ഒളിഞ്ഞും തെളിഞ്ഞും അവരെപ്പറ്റി പറഞ്ഞു നടന്നു… മരിച്ചതോടെ അയാൾ ചെയ്ത സകല ദുഷ്ട്ടത്തരങ്ങളും ഇല്ലാതായി. ജീവിച്ചിരിക്കുന്നവർക്കായി സകല കുറ്റങ്ങളും.. ആ അമ്മയ്ക്കും മക്കൾക്കും അവരെപ്പറ്റി അറിയാവുന്നതുകൊണ്ട് ഇതൊന്നും അവരെ ബാധിക്കുന്നതേ ഇല്ല.. പക്ഷേ അവർക്കൊരു കല്യാണലോചന വരുമ്പോൾ പോലും ചിലർ പറയുന്നതാണ് “തന്ത ചാകാൻ കിടന്നിട്ട് തിരിഞ്ഞു നോക്കാത്ത അമ്മയും മക്കളുമാണ്… സൂക്ഷിച്ചു ബന്ധം ഉണ്ടാക്കിയാൽ മതിയെന്ന്”. തന്ത ചാകാൻ കിടന്നപ്പോൾ ഇവർ തിരിഞ്ഞുനോക്കിയില്ല എന്ന് വിലപിക്കുന്നവർ അയാൾ ചെയ്തുകൂട്ടിയ ക്രൂരതകളൊക്കെ മറന്നുപോയെന്ന് തോന്നുന്നു.

 

ഇത് ഒരു അനുഭവം മാത്രം… ഇങ്ങനെ മരണത്തോടെ വിശുദ്ധർ ആകുന്നവരുടെ ലിസ്റ്റ് നീളുമ്പോൾ… അവർ കൊടുത്ത നൊമ്പരവും പേറി ജീവിതം ജീവിച്ചു തീർക്കുന്നവരെപ്പറ്റി മിക്കവരും ഓർക്കാറില്ല…മരണശേഷം ചിലപ്പോൾ അവരുടെ വിഷമങ്ങളും ചർച്ച ചെയ്ത് ആരെങ്കിലുമൊക്കെ സഹതപിക്കുമായിരുക്കുമല്ലേ?…

 

Aswathy Joy Arakkal

Post Views: 41
3
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.