Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തെറ്റുകാരി പ്രസവിച്ചവൾ മാത്രമോ?
ഗർഭം ജീവിതം പ്രസവം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ

തെറ്റുകാരി പ്രസവിച്ചവൾ മാത്രമോ?

By Aswathy Joy ArakkalMay 4, 2024Updated:May 7, 20242 Comments3 Mins Read198 Views
a young latin woman in their early twenties who is experiencing a hangover in the morning after of excessive drinking, clean room, cinematic photography, cinematic tones, cinematic color grading --ar 3:2 --style raw --v 5.2 Job ID: 9cc647d1-9e12-4aae-ad89-300bdde5e355
Bookmark Now
Please login to bookmark Close

No account yet? Register

ബാ.. നമുക്ക് പോസ്റ്റുപാർട്ടം ഡിപ്രെഷനെ പുച്ഛിക്കാൻ ഒരവസരം വന്നിട്ടുണ്ട്…

 

കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്നും റോഡിലേക്ക് ഇരുപത്തിമൂന്നുകാരിയായ അമ്മ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മരണവാർത്ത കേട്ടത് ഏറെ വേദനയോടെയാണ്… എന്തിന്റെ പേരിലാണെങ്കിലും ആ പെൺകുട്ടി ചെയ്തത് ന്യായീകരിക്കാൻ സാധിക്കാത്ത കാര്യം തന്നെയാണ്… വാർത്ത പുറത്തുവന്നപ്പോൾ തന്നെ ആ പെൺകുട്ടിക്ക് എതിരായ പ്രതിഷേധം സോഷ്യൽമീഡിയയിൽ ആളിക്കത്തിത്തുടങ്ങി… കുഞ്ഞിനെ കൊന്നത് പോലെ തന്നെ ആ പെൺകുട്ടിയെയും കൊല്ലണം എന്നും, ഡിപ്രെഷൻ ആണെന്ന് ന്യായീകരിക്കരുത് എന്നുമൊക്കെ ഒരുപാട് കമന്റ്സ് കണ്ടു… പക്ഷേ ആ കുഞ്ഞിനെ പ്രസവിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്നവരിൽ ആരുംതന്നെ ആ കുഞ്ഞിന്റെ പിതൃത്വം അന്വേഷിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് കണ്ടില്ല… അതെന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല… ആ പെൺകുട്ടി ഗർഭിണി ആകണം എങ്കിൽ അതിനൊരു ഉത്തരവാദി വേണം… സൃഷ്ട്ടിച്ച കുഞ്ഞിനെ സംരക്ഷിക്കേണ്ടത് കുഞ്ഞിന്റെ ജനനത്തിൽ പങ്കാളികൾ ആയ രണ്ടുപേരുടെയും കൂട്ടുത്തരവാദിത്തം ആണ്…അതുകൊണ്ട് തന്നെ ഇങ്ങനൊരു ക്രൂരത സംഭവിച്ചതിന്റെ ഉത്തരവാദിത്തവും രണ്ടുപേർക്കുമുണ്ട്… പെൺകുട്ടി അഴിഞ്ഞാടി നടന്നിട്ടല്ലേ, അവൾ സൂക്ഷിക്കണമായിരുന്നു എന്ന് പറയുന്നവരോട്… അതിന് കൂട്ടായിട്ടും ഒരാൾ ഉണ്ടായിരുന്നല്ലോ… അയാൾക്കും ഉത്തരവാദിത്തം ഉണ്ടല്ലോ…

 

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഈ പെൺകുട്ടി ഒരു വ്യക്തിയുമായി അടുപ്പത്തിൽ ആയിരുന്നു. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിയിരുന്നു. സംഭവം അറിഞ്ഞ കാമുകൻ നൈസ് ആയിട്ട് അങ്ങ് ഒഴിവായി… സ്വാതന്ത്ര്യം ആഘോഷിക്കാൻ കാണിച്ച ധൈര്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉണ്ടായില്ല… അച്ഛനോടും അമ്മയോടും പറയാനുള്ള ധൈര്യം ഈ കുട്ടിക്കും ഉണ്ടായില്ല…ഒരുപക്ഷേ ആ കുട്ടി വിവരങ്ങൾ മാതാപിതാക്കളെ അറിയിച്ചിരുന്നു എങ്കിൽ ഇങ്ങനൊരു ദുരന്തം സംഭവിക്കുന്നത് ഒഴിവാകുമായിരുന്നു എന്ന് തോന്നുന്നു… അതിന് ആ കുട്ടി തയ്യാറായില്ല. മകൾ ഈ അവസ്ഥയിൽ ആണെന്ന് മാതാപിതാക്കൾക്കും തിരിച്ചറിയാൻ സാധിച്ചില്ല… ആരും അറിയാതെ റൂമിലെ ടോയ്‌ലെറ്റിൽ ആ കുട്ടി പ്രസവിച്ചു. പ്രസവത്തോടെ പേടി കൂടി പാനിക് അറ്റാക്ക് വന്നു… കുഞ്ഞിനെ ഇല്ലാതാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞു… നടന്നിരിക്കുന്നത് സമാനതകൾ ഇല്ലാത്ത ദുരന്തം തന്നെയാണ്… അതിലൊന്നും ഒരു സംശയവും ഇല്ല… പക്ഷേ ആ പെൺകുട്ടിയെ മാത്രം കുറ്റം പറയുന്നതിൽ ഒരു ലോജിക്കും ഇല്ല… മാധ്യങ്ങൾ ആണെങ്കിലോ… ആ പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും ജാതകം വരെ എല്ലാവരിലേക്കും എത്തിച്ചിട്ടുണ്ട്… അവിടെയും ആ പയ്യന്റെ വിവരങ്ങൾ ഇല്ല…

 

പിന്നെ ഇതുപോലുള്ള സംഭവങ്ങൾ പോസ്റ്റുപാർട്ടം ഡിപ്രെഷനെ കുറ്റം പറയാനുള്ള അവസരങ്ങളായി മുതലെടുക്കുന്നവരോടാണ്… എന്തെങ്കിലും അടിസ്ഥാനവിവരങ്ങൾ ഉണ്ടായിട്ടാണോ നിങ്ങളൊക്കെ ഈ പുച്ഛിക്കുന്നതും കുറ്റം പറയുന്നതും… സിനിമയിലൊക്കെ കാണുന്നത് പോലെ സിമ്പിൾ ആയി ഒരു എഗ്ഗും സ്‌പേർമും കൂടിച്ചേർന്നു സ്ത്രീയുടെ വയറ്റിൽ കിടന്ന് ഒരു കുഞ്ഞായി രൂപം പ്രാപിച്ചു പുറത്ത് വരികയൊന്നും ഇല്ല… ഗർഭകാലത്ത് ശാരീരികവും മാനസികവുമായി ഒരുപാട് മാറ്റങ്ങൾ സ്ത്രീശരീരത്തിൽ ഉണ്ടാകുന്നുണ്ട്… ഹോർമോൺ ചേഞ്ചുകൾ നടക്കുന്നുണ്ട്… അതിന്റെ ഭാഗമായി ഗർഭകാലത്ത് പെരിനേറ്റൽ ഡിപ്രെഷൻ, പ്രസവശേഷം പോസ്റ്റുപാർട്ടം ഡിപ്രെഷൻ/ സൈക്കോസിസ് ഒക്കെ വന്നേക്കാം… പ്രത്യേകിച്ച് ഈ പെൺകുട്ടിയെപോലെ ആകെ കോംപ്ലിക്കേറ്റഡ് ആയൊരു ഗർഭകാലം ഉണ്ടാകുമ്പോൾ അത് തീർച്ചയായും ഉണ്ടാകും… അതൊന്നും മനസ്സിലാക്കാതെ ചുമ്മാ സ്ത്രീകളുടെ പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന അവസ്ഥയെ അങ്ങ് അടച്ചു പുച്ഛിക്കുകയാണ്… എല്ലാ പിന്തുണയും ലഭിക്കുന്നവർക്ക് പോലും ഗർഭകാലവും പ്രസവവും ഒന്നും അത്ര എളുപ്പമല്ല… ദയവുചെയ്ത് പണ്ടത്തെ അമ്മമാർ നെല്ലുകുത്തുമ്പോൾ പ്രസവിച്ചതും… അന്നൊന്നും ഒരു ഡിപ്രെഷനും ഉണ്ടായിരുന്നില്ല എന്നുമൊന്നും തള്ളരുത്… എല്ലാക്കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു… ഇന്ന് കൂടുതൽ പഠനങ്ങൾ നടക്കുന്നു, സോഷ്യൽമീഡിയയിലൂടെ ഇതുപോലുള്ള വാർത്തകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്ന വ്യത്യാസം ആണുള്ളത്… സംശയം ഉള്ളവർ പണ്ടത്തെ അമ്മമാരോടൊക്കെ ഒന്ന് ചോദിച്ച് നോക്കൂ… അവർക്ക് പറയാനുണ്ടാകും ഒരുപാട് അനുഭവങ്ങൾ… ഇന്ന് ഡിപ്രെഷൻ അനുഭവങ്ങൾ പലരും തുറന്നുപറയുമ്പോഴാണ് പണ്ട് തങ്ങളും ഇതൊക്കെ അനുഭവിച്ചിരുന്നു, ഇതുപോലുള്ള സംഭവങ്ങൾ തങ്ങളുടെ ചെറുപ്പകാലത്തും നടന്നുകണ്ടിട്ടുണ്ട് എന്ന് പല അമ്മമാരും തുറന്നുപറഞ്ഞു കാണാറ്. അതുകൊണ്ട് എന്ത് കണ്ടാലും ഈ പോസ്റ്റുപാർട്ടം ഡിപ്രെഷനെ പുച്ഛിക്കുന്നത് നിർത്തിയാൽ നന്നായിരിക്കും… ഇവിടെയും പുച്ഛിക്കാൻ ഒരുപാടുപേർ കാണും… നടക്കട്ടെ…

 

ഈ പറഞ്ഞതൊന്നും ആ കുഞ്ഞിന്റെ ജീവനെടുത്തത്തിന് ന്യായീകരണങ്ങൾ അല്ല.. ഈ സമൂഹം ഉൾപ്പെടെ തെറ്റ് ചെയ്തവരും, തെറ്റ് പറ്റിയതുമായ പലരും ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്… സമൂഹത്തിന്റെ വിധിയെഴുത്ത് ഒരു പ്രധാനപ്രശ്നം തന്നെ ആണല്ലോ … അതുകൊണ്ടൊക്കെ തന്നെ ആ പെൺകുട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവും ഇല്ല എന്നേ പറഞ്ഞുള്ളൂ… എന്തൊക്കെ പറഞ്ഞാലും ഒന്നും അറിയാത്ത ഒരു കുഞ്ഞിന് സംഭവിച്ച ക്രൂരതക്ക് എന്ത് ഉത്തരം ആണുള്ളത്…🤦‍♀️

 

Aswathy Joy Arakkal…

Post Views: 32
9
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

2 Comments

  1. Shreeja R on May 9, 2024 6:21 PM

    Post partum depression ആയി ഇതിനു ബന്ധമില്ല. മൊത്തത്തിൽ സ്വന്തം വിഷമങ്ങൾ അല്ലാത്തതിനോടൊക്കെ പുച്ഛം ആണ് പലർക്കും. യുവത്വം ആഘോഷിച്ചതിന്റെ ബാക്കിയാണ് കുഞ്ഞ്. ആഘോഷം മാത്രം, വിവേകവും ധൈര്യവും ഉത്തരവാദിത്തവുമില്ല. പെൺകുട്ടി മാത്രമല്ല ഗർഭത്തിന്റെ ഉത്തരവാദിയും തെറ്റുകാരൻ തന്നെ. പക്ഷേ ഒരു ബന്ധത്തിന്റെ ദൂഷ്യവശങ്ങൾ പെണ്ണിന് തന്നെയാണ് കൂടുതൽ. പുരുഷന് പൊടി തട്ടി പോകാം.അത് കൊണ്ട് പെൺകുട്ടികൾ തന്നെയാണ് സ്വന്തം കാര്യം ശ്രദ്ധിക്കേണ്ടത്. ബന്ധങ്ങൾ ആസ്വദിക്കുന്നവർ ഇത് പോലെ അബദ്ധങ്ങൾ പറ്റാതെ നോക്കണം. കുഞ്ഞ് മരിച്ചത് കൊണ്ട് ഇനി dna ടെസ്റ്റ്‌ പോലും ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് സദാചാരത്തിനും സമൂഹത്തിനും വേണ്ടി ഒന്നുമില്ലെങ്കിലും സ്വന്തം ജീവിതവും ഒന്നുമറിയാത്ത ഒരു പിഞ്ചു ജീവനും അന്തകയാവാതെ നോക്കുക.

    Reply
  2. Nafs nafs on May 5, 2024 11:55 PM

    കൂടെയുള്ള പുരുഷനും തുല്യമായി ശിക്ഷിക്കപ്പെടുമ്പോൾമാത്രമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കൂ.
    കൈ കഴുകി രക്ഷപ്പെടാനുള്ള പഴുതിനെക്കുറിച്ച് മിനിമം പതിനായിരം വട്ടമെങ്കിലും അവൻ ചിന്തിക്കണം. എപ്പോളും
    മനുഷ്യരിലെ മാനസികനിലകളും മാനസികാവസ്ഥകളും വ്യത്യസ്തമാണ്. എല്ലാ ദുരന്തങ്ങളെയും സാധാരണവൽക്കരിക്കാൻ ഇത്തരം മാനസികാവസ്ഥകളെ ഒരു ടൂളായി ഉപയോഗിക്കുന്ന സാഹചര്യം വളരെ കൂടുതലാണിന്ന്. ആ കുട്ടിക്ക് മാതാപിതാക്കളെ വിവരം അറിയിക്കാമായിരുന്നു. ഇതിപ്പോ എന്തു തരത്തിലുള്ള ശിക്ഷയായാലും അതു മുഴുവനും പെൺകുട്ടിമാത്രം അനുഭവിക്കേണ്ട അവസ്ഥ😢

    എഴുത്ത്👏👏👏👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.