Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നവ്യാ നായരും ഉമ്മ വിവാദവും…
അനുഭവം ആരോഗ്യം കുട്ടികൾ പാരന്റിങ് ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

നവ്യാ നായരും ഉമ്മ വിവാദവും…

By Aswathy Joy ArakkalMarch 4, 2024Updated:March 9, 20248 Comments3 Mins Read190 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈയിടെയാണ് പ്രശസ്ത ചലച്ചിത്ര താരം നവ്യാ നായർ പങ്കു വച്ചൊരു ഇൻസ്റ്റാഗ്രാം റീലിന്റെ ക്യാപ്ഷൻ ശ്രദ്ധയിൽപ്പെടുന്നത്. ചെറിയൊരു പെൺകുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ ക്യാപ്ഷനിൽ ചേർത്തിരിക്കുന്ന കാര്യങ്ങൾ ഇങ്ങനെയായിരുന്നു.

വിദേശത്ത് ജീവിക്കുന്ന ഒരു റിലേറ്റീവിന്റെ കുഞ്ഞിനെ ഒരിക്കൽ കണ്ടപ്പോൾ ഒരുപാട് നേരം ആ കുഞ്ഞിനെ കൊഞ്ചിച്ചു എന്നും, യാത്ര പറഞ്ഞു പോരാൻ നേരം ആ കുഞ്ഞിന്റെ നെറ്റിയിലും കവിളിലും ചുണ്ടിലുമൊക്കെ കുറെയധികം ഉമ്മകൾ കൊടുത്തപ്പോൾ കുഞ്ഞിന്റെ അമ്മക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല എന്നും, ‘അപരിചിതർക്ക് ഇങ്ങനെ ഉമ്മ കൊടുക്കരുത് എന്ന് പറഞ്ഞിട്ടില്ലേ?’ എന്ന് ചോദിച്ചു കുഞ്ഞിനോട് ആ അമ്മ ദേഷ്യപ്പെട്ടു എന്നും. അത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതിനാൽ അതിനു ശേഷം താൻ കുഞ്ഞുങ്ങളെ അധികം കൊഞ്ചിക്കാറില്ല എന്നും നവ്യ പറയുന്നു. ഞാൻ നിന്നെ കൊഞ്ചിക്കുമ്പോൾ ഉള്ള നിന്റെ മാതാപിതാക്കളുടെ സന്തോഷം എന്നെയും സന്തുഷ്ടയാക്കുന്നു എന്ന് നവ്യ കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞിനോടും, കുഞ്ഞിന്റെ മാതാപിതാക്കളോടുമായി പറയുന്നുമുണ്ട്.

ഒരുപാട് പേർ അതിവൈകാരികമായി നവ്യയുടെ ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. “നവ്യ വന്നു ഞങ്ങളുടെ കുഞ്ഞിനെ എടുക്കൂ… ഉമ്മ വയ്ക്കൂ.. അവരുടെ കുഞ്ഞിനൊരു ഉമ്മ കൊടുത്താൽ കുഞ്ഞ് തേഞ്ഞു പോകുമോ? എന്തൊരു മനസാക്ഷിയില്ലാത്ത സ്ത്രീ…” അങ്ങിനെ നവ്യയെ സപ്പോർട്ട് ചെയ്തും, ആ കുഞ്ഞിന്റെ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തിയുമാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.

സത്യത്തിൽ ആളുകളുടെ പ്രതികരണത്തിലെ ഈ അതിവൈകാരികത തന്നെയാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഒപ്പം നവ്യ പങ്ക് വച്ചത് അവരുടെ വ്യക്തിപരമായ അനുഭവം ആണെങ്കിലും അതിൽ ആ കുഞ്ഞിന്റെ അമ്മയുടെ ഭാഗത്തും ചില ശരികൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ആ കുഞ്ഞിന്റെ അമ്മ പ്രതികരിച്ച രീതി കുറച്ചു കൂടി മര്യാദയോടെ ആകാമായിരുന്നു എന്നല്ലാതെ അവർ പറഞ്ഞ കാര്യങ്ങളോട് എനിക്കൊരു വിയോജിപ്പും തോന്നിയില്ല. കാരണം ചൈൽഡ് അബ്യൂസ് സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചാൽ ഭൂരിഭാഗം കുട്ടികളെയും അബ്യൂസ് ചെയ്യുന്നത് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്. നവ്യ അങ്ങിനെ ചെയ്യും എന്നല്ല. നെറ്റിയും കവിളും അവിടെ നിൽക്കട്ടെ എന്നാൽ ചുണ്ടിൽ ഉമ്മ വച്ചപ്പോൾ ഒരമ്മ എതിർത്തു, തടഞ്ഞു, പ്രതികരിച്ചു എന്നതൊന്നും തെറ്റായി എനിക്ക് തോന്നുന്നില്ല. ഗുഡ് ടച്ചും, ബാഡ് ടച്ചുമൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ കുഞ്ഞുങ്ങളോട് നമ്മൾ പറഞ്ഞു കൊടുക്കുന്നത് ചുണ്ടിൽ തൊടുന്നതും, ഉമ്മ വക്കുന്നതുമൊക്കെ ബാഡ് ടച്ച് ആണെന്നല്ലേ? അപ്പോൾപ്പിന്നെ തന്റെ കുഞ്ഞിന്റെ ചുണ്ടിൽ ഉമ്മ വച്ചപ്പോൾ ആ അമ്മ എതിർത്തത്തിൽ എന്താണ് തെറ്റ്? സ്വന്തം മാതാപിതാക്കളാൽ പോലും സെക്ഷ്വലി ഉപദ്രവിക്കപ്പെടുന്ന കുഞ്ഞുങ്ങളുണ്ട്. പിന്നെ ഒരു ബന്ധു ഉപദ്രവിക്കില്ല എന്ന് എങ്ങനെ വിശ്വസിക്കും? അങ്ങിനെ വരുമ്പോൾ ഇതുപോലുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതും വേണ്ട സമയത്ത് പ്രതികരിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്. ഞാൻ എന്റെ കുഞ്ഞിന് കൃത്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട് ആരെക്കൊണ്ടായാലും ഇന്നിന്ന സ്ഥലങ്ങളിൽ തൊടുവിക്കരുത്, ഉമ്മ വെക്കാൻ സമ്മതിക്കരുത് എന്നൊക്കെ… ഇഷ്ടമില്ലാത്ത ചിലതൊക്കെ കാണുമ്പോൾ ഞാനും പ്രതികരിച്ചിട്ടുണ്ട്. പ്രതികരിക്കാറുമുണ്ട്. വീണ്ടും പറയുന്നു ആ സ്ത്രീക്ക് ദേഷ്യപ്പെടാതെ പറയാമായിരുന്നു അങ്ങിനെ ചെയ്യരുത് എന്ന്.

പിന്നെ ചില ആളുകളുണ്ട് കൊച്ചുകുഞ്ഞുങ്ങളുടെ വായിലൊക്കെ അങ്ങ് ഒരു മര്യാദയയും ഇല്ലാതെ ഉമ്മ വക്കുന്നവർ. ഇമ്മ്യൂണിറ്റി കുറവുള്ള കുഞ്ഞുങ്ങൾക്കൊക്കെ പലവിധ അസുഖങ്ങളും അതുമൂലം വരാം. പനിയും ചുമയും മുതൽ മറ്റു പല പകരുന്ന അസുഖങ്ങളും ഇതുപോലുള്ള പ്രവൃത്തികൾ കൊണ്ട് ഉണ്ടായേക്കാം. ആ കുഞ്ഞിന്റെ അമ്മയെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഇതുപോലുള്ള കാര്യങ്ങളും ചിന്തിക്കാം.

ഇതൊക്കെ പറയുമ്പോൾ പലർക്കും ഡൈജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്നാൽ വൈകാരികമായല്ലാതെ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ ഇതിന്റെയൊക്കെ യുക്തി ബോധ്യപ്പെടും. കുഞ്ഞുങ്ങളുടെ സുരക്ഷ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ഒരു കുഞ്ഞിന്റെ അവസ്ഥകൾ ആരെക്കാളും ആ മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ കുഞ്ഞിന് വേണ്ടി മാതാപിതാക്കൾ എടുക്കുന്ന ഇതുപോലുള്ള തീരുമാനങ്ങൾ ചോദ്യം ചെയ്യാതെ… കുറ്റപ്പെടുത്താതെ… അവരെ മനസ്സിലാക്കാൻ ശ്രമിക്കാം. കുഞ്ഞുങ്ങളെ കൊഞ്ചിക്കേണ്ട. ഉമ്മ വയ്ക്കേണ്ട എന്നൊന്നും അല്ല. വായിലും ചുണ്ടിലുമൊക്കെ ഉമ്മ വച്ചുള്ള സ്നേഹപ്രകടങ്ങൾ ഒഴിവാക്കുക. അതൊരു മര്യാദയാണ്. പണ്ടത്തെ കാലത്തും കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അന്നൊന്നും ഇതുപോലുള്ള കാര്യങ്ങൾ ആരും തടഞ്ഞിരുന്നില്ല എന്നൊക്കെ പലരും പറയും. എന്നാൽ പണ്ടത്തെ കാലത്തും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുറന്നു പറയാനോ, പ്രതികരിക്കാനോ മടിച്ചും പേടിച്ചും പലരും ഇതൊക്കെ ഉള്ളിൽ ഒതുക്കുകയായിരുന്നു.

അശ്വതി ജോയ് അറയ്ക്കൽ…

Post Views: 27
4
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

8 Comments

  1. മിനി സുന്ദരേശൻ on April 1, 2025 2:29 AM

    നല്ല സന്ദേശം💐👍

    Reply
  2. Shreeja R on March 30, 2025 2:32 PM

    True ❤️

    Reply
  3. Seenanavaz on March 5, 2024 1:38 PM

    നല്ല എഴുത്ത് 👌👌❤️

    Reply
    • Aswathy Joy Arakkal on March 5, 2024 1:43 PM

      Seenanavaz❤️❤️

      Reply
  4. Joyce on March 5, 2024 4:06 AM

    പാശ്ചാത്യരാജ്യങ്ങളിൽ, പൊതുവെ തങ്ങളുടെ കുഞ്ഞുങ്ങളെ തൊടുന്നതും ഉമ്മ വെയ്ക്കുന്നതും കൊഞ്ചിക്കുന്നതും
    അമ്മമാർ വിലക്കാറുണ്ട്. അവർക്ക് അതിന് ന്യായീകരണവുമുണ്ട്.

    സൗത്ത് ഏഷ്യൻ പെരുമാറ്റ രീതിയിൽ അത്ര ഗൗരവമുള്ളതായി അടുത്തയിടെ വരെ കരുതിയിരുന്നില്ല. ഇപ്പോൾ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ബ്ലോഗർ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തന്നെയാണ് അതിനു കാരണം. അതുകൊണ്ടു തന്നെ, ഈ പോസ്റ്റിൽ, അമിതവികാര പ്രകടനങ്ങൾ അനാവശ്യമാണെന്ന അഭിപ്രായത്തിനോടു പൂർണ്ണമായും
    യോജിക്കുന്നു.
    നല്ല എഴുത്ത്.👌

    Reply
    • Aswathy Joy Arakkal on March 5, 2024 7:39 AM

      Thank you joice ❤️🙏

      Reply
    • Manna Mereeza on March 5, 2024 11:10 AM

      നവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ടപ്പോൾ ഞാനും മനസ്സിൽ വിചാരിച്ചതാണ്… എന്നാലും അശ്വതി നല്ലപോലെ വായനക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എഴുതി👍👍

      Reply
      • Aswathy Joy Arakkal on March 5, 2024 1:42 PM

        Manna Mareeza… സ്നേഹം ♥️♥️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.