Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തീരാനഷ്ടങ്ങൾ
അനുഭവം ഓർമ്മകൾ കുട്ടികൾ ജീവിതം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം വീട് സാമൂഹ്യപ്രശ്നങ്ങൾ

തീരാനഷ്ടങ്ങൾ

By Aswathy Joy ArakkalApril 25, 2024No Comments3 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില നഷ്ടങ്ങൾ എന്നേക്കും ഉള്ളതാണ്… മക്കളെ സംബന്ധിച്ച്

പകരമാകാൻ മറ്റൊന്നിനും സാധിക്കാത്ത തീരാനഷ്ടങ്ങളാണ് മാതാപിതാക്കളുടെ വേർപാട്… നഷ്ടമായവർക്കേ അതിന്റെ തീവ്രത പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കൂ…

****

“അമ്മേ… നാളെ സ്കൂളിൽ നിന്നും എന്നെ കൊണ്ടുവരാൻ അമ്മ വരാമോ?” നാലാംക്ലാസുകാരനായ പുത്രൻ എന്നോട് ചേർന്നിരുന്നുകൊണ്ട് അങ്ങനെ ചോദിച്ചപ്പോൾ “എന്തോ കാര്യം ഉണ്ടല്ലോ” എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി. താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നും അഞ്ഞൂറ് മീറ്റർ ദൂരമേ അവന്റെ സ്കൂളിലേക്കുള്ളൂ. അതുകൊണ്ട് അവനെ സ്കൂൾ ബസ്സിൽ വിടാറില്ല. സമയം പോലെ ഞങ്ങൾ തന്നെയാണ് അവനെ സ്കൂളിൽ കൊണ്ട് വിടാറും, വിളിച്ചുകൊണ്ടു വരാറും… ഇതിപ്പോ സ്പെഷ്യൽ ആയി അമ്മ തന്നെ വരണം എന്ന് പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണ് ഞാനവനെ സംശയരൂപേണ നോക്കിയത്.

“പ്ലീസ്… അമ്മ നാളെ വാ അമ്മാ… നമുക്കന്നിട്ട് പ്രകാശിനെ (റിയൽ നെയിം അല്ല) അവന്റെ വീട്ടിൽക്കൊണ്ടാക്കിയിട്ട് വരാം..” അവനെന്നോട് പറഞ്ഞു…

ഞാൻ വീണ്ടും അവനെ നോക്കി…

“അതല്ല അമ്മ… അവന് മമ്മിയില്ലല്ലോ… സ്കൂളിൽ നിന്നും കൊണ്ടുവരാൻ അവന്റെ പപ്പക്ക് സമയം ഇല്ല. അവൻ തനിച്ചാണ് സ്കൂളിൽ വരുന്നതും പോകുന്നതുമൊക്കെ. ഒരുദിവസം അവൻ എന്നോട് ചോദിച്ചു,” നിന്റെ അമ്മ വരുമ്പോൾ എന്നെക്കൂടെ വീട്ടിൽ ആക്കാൻ പറ്റുമോ എന്ന് അമ്മയോട് ചോദിക്കാൻ..” അത്രയും പറഞ്ഞുകൊണ്ട് നിഷ്കളങ്കമായി അവനെന്നെ നോക്കി. ശേഷം വീണ്ടും ചോദിച്ചു “അമ്മ നാളെ വരുമോ അമ്മ?”

“അമ്മ വരാം…” എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അവന് സന്തോഷമായി. പതിയെ അവൻ അവന്റേതായ ലോകത്തേക്ക് കടന്നു. പക്ഷേ നിമിഷങ്ങളും മണിക്കൂറുകളും എത്ര കഴിഞ്ഞിട്ടും ഈ സംഭവം എന്റെ മനസ്സിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല.

മൂന്നാംക്ലാസ്സ്‌ ഏകദേശം കഴിയാറായപ്പോഴാണ് പപ്പയുടെ ജോലിസംബന്ധമായി പ്രകാശ് മുംബൈയിൽ എത്തുന്നത്. ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെയെ അവന്റെ വീട്ടിലേക്ക് ദൂരമുള്ളൂ. വേഗം തന്നെ മോനും പ്രകാശും കൂട്ടുകാരായി. പ്രകാശിന് രണ്ട് വയസ്സെന്തോ ഉള്ളപ്പോൾ മരിച്ചു പോയതാണ് അവന്റെ മമ്മി. മൂന്ന് ചേച്ചിമാർ ഉള്ളത് പല ബന്ധുവീടുകളിൽ നിന്നാണ് പഠിക്കുന്നത്. പപ്പക്കും ദാദിക്കും (അച്ഛന്റെ അമ്മ) ഒപ്പമാണ് അവൻ താമസിക്കുന്നത്. ദാദി പ്രായമായതുകൊണ്ട് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുമെങ്കിലും പുറത്തേക്ക് ഇറങ്ങാനൊന്നും വയ്യ. പപ്പക്ക് ആണെങ്കിൽ മിക്കപ്പോഴും ജോലിത്തിരക്കാണ്. അങ്ങനെ സങ്കടങ്ങളൊക്കെ മോനോട് ഷെയർ ചെയ്യാറുണ്ട് ആ കുഞ്ഞ്. മോൻ എന്നോട് വന്ന് അവനോട് എന്താ അമ്മ തിരിച്ചു പറയേണ്ടത് എന്ന് ചോദിക്കും. എന്ത് പറഞ്ഞാലും അമ്മയുടെ വേർപാടിന്റെ നഷ്ടത്തിന് പകരം ആകില്ല എങ്കിലും ഞാൻ എന്തെങ്കിലുമൊക്കെ പറയും. സ്കൂളിൽ നിന്നും മോനെ കൊണ്ടുവരാൻ പോകുന്ന ദിവസങ്ങളിൽ “ആന്റി ആന്റി ” എന്നുവിളിച്ചു വാതോരാതെ ആ കുഞ്ഞു സംസാരിക്കും. ശേഷം അവർ താമസിക്കുന്ന ഭാഗത്ത് നിന്നുമുള്ള കുഞ്ഞുങ്ങൾക്കൊപ്പം നടന്നുപോകും. ഒരു പാവം കുഞ്ഞാണ്. ഇടക്ക് മോനെ അന്വേഷിച്ചു എന്റെ ഫോണിലേക്ക് അവൻ വിളിക്കുകയും മെസ്സേജ് അയക്കുകയുമൊക്കെ ചെയ്യും.. ഞാനും എന്തെങ്കിലുമൊക്കെ തിരിച്ചു ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യും. ടീച്ചേഴ്സൊക്കെ ആ കുഞ്ഞിനെ നന്നായി കെയർ ചെയ്യും. എല്ലാവർക്കും അവനോടൊരു പ്രത്യേക സ്നേഹം ഉണ്ട്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ശരിക്കും അവനെ കാണുമ്പോൾ സങ്കടം തോന്നും. മക്കളും, മക്കളുടെ മക്കളുമുള്ള എന്റെ അമ്മ പോലും ഇപ്പോഴും വേർപെട്ടു പോയ അവരുടെ അമ്മയെക്കുറിച്ച് പറഞ്ഞു കരയും. അപ്പോൾ ഒരു നാലാംക്ലാസുകാരന്റെ സങ്കടം പറയണോ. അമ്മയില്ലായ്മ എന്നും ശൂന്യത തന്നെയാണ്. അത് ഒരു വയസ്സിലായാലും നൂറു വയസ്സിലായാലും അങ്ങനെ തന്നെയാണ്…

പിറ്റേന്ന് ഞാൻ സ്കൂളിലേക്ക് ചെന്നു. അങ്ങനെ ചെന്നില്ലെങ്കിൽപ്പിന്നെ ഞാൻ മനുഷ്യനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. അവന്റെ കയ്യും പിടിച്ചു വീടുവരെ പോയി. ” വേണ്ട ആന്റി… ഞാൻ തനിയെ പൊയ്ക്കോളാം ” എന്നവൻ പറഞ്ഞു എങ്കിലും എനിക്ക് പോകാതിരിക്കാൻ ആകില്ലല്ലോ. ഞാൻ ഒരു അമ്മ മാത്രം അല്ലല്ലോ… അമ്മയുടെ വില അറിയുന്ന ഒരു മകൾ കൂടിയല്ലേ… വീട്ടിൽ എത്തിയപ്പോൾ അവന്റെ ദാദി മുറ്റത്തേക്ക് വന്നു. നല്ലൊരു സ്ത്രീ.. നല്ല തണുത്ത ‘ലെസ്സി’ ഞങ്ങൾക്കായി അവരെടുത്തു തന്നു. അവന്റെ അമ്മ മരിച്ചതും, കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും രണ്ടാമതൊരു വിവാഹം കഴിക്കാൻ പറഞ്ഞിട്ടും അവന്റെ പപ്പ സമ്മതിക്കാത്തതും കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതവും ആരോഗ്യം ക്ഷയിച്ച അവർ കൂടി മരണപ്പെട്ടാൽ ആ കുഞ്ഞുങ്ങൾ ഒറ്റപ്പെടും എന്ന പേടിയും എല്ലാം അവർ പറഞ്ഞു. എല്ലാം കേട്ടിരുന്ന ശേഷം ഞാനും മറുപടിയായി എന്തൊക്കെയോ പറഞ്ഞു. അല്ലാതെ വേറെന്ത് ചെയ്യാനാണ്… ആൽബത്തിൽ നിന്നും മരിച്ചുപോയ അവന്റെ അമ്മയുടെ ഫോട്ടോ അവനെനിക്ക് കാണിച്ചു തന്നു. ആ കുഞ്ഞിന് അവന്റെ അമ്മയുടെ അതേ ഛായ ആണെന്നെനിക്ക് തോന്നി. പിന്നെയും കുറച്ചുനേരം അവിടെ ഇരുന്നശേഷം ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

ഇറങ്ങാൻ തുടങ്ങിയപ്പോൾ ” താങ്ക്സ് ആന്റി “എന്നവൻ എന്നോട് പറഞ്ഞു. ഞാനവന്റെ കൈപിടിച്ച് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ആന്റിയുടെ ഫോണിലേക്ക് വിളിച്ചോളൂ, മടിക്കേണ്ട എന്നും പറഞ്ഞു. ശേഷം അവിടെ നിന്നിറങ്ങി മോന്റെ കയ്യുംപിടിച്ച് ഞാൻ മുന്നോട്ട് നടന്നു. ഒപ്പം എന്തിനെന്നില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ആ കുഞ്ഞിനോടൊരു സ്നേഹവും സഹാനുഭൂതിയും തോന്നിയിരുന്നു എങ്കിലും ഞാനൊരിക്കലും ആഴത്തിൽ ചിന്തിച്ചിട്ടില്ല അമ്മയില്ലായ്മയിൽ ആ കുഞ്ഞെന്തൊക്കെ മാനസികബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരിക്കാം എന്ന്… ചിലതിന്റെയൊക്കെ മൂല്യം നഷ്ടപ്പെട്ടവർക്ക് മാത്രമേ അറിയൂ.

കുറച്ചു മുന്നോട്ട് നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവനവിടെ തന്നെ നിൽക്കുന്നുണ്ടായിരിന്നു. ഞാൻ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ അവനെന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശി. നോവുന്ന ചിരിയോടെ ഞാൻ മോനൊപ്പം മുന്നോട്ട് നടക്കുമ്പോൾ മനസ്സുനിറയെ “മാതാപിതാക്കൾ ഇല്ലാത്ത ബാല്യം ഒരു കുഞ്ഞിനും ഉണ്ടാകരുതേ” എന്ന പ്രാർത്ഥന മാത്രമായിരുന്നു. ചിലതിനൊന്നും പകരം വെയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നും ഇല്ലന്നേ…

Aswathy Joy Arakkal…

#Mom #LonelyChild #Loss

Post Views: 35
1
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.