Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൂലയിലെ പണികൾ !
അനുഭവം നര്‍മം വിവാഹം സൗഹൃദം

മൂലയിലെ പണികൾ !

By dhanya InduAugust 21, 20234 Comments3 Mins Read235 Views
Bookmark Now
Please login to bookmark Close

No account yet? Register

പലതരം ആചാരങ്ങളും ചൊല്ലുകളും നമ്മുടെ നാട്ടിലുണ്ട്. വിശ്വസിച്ചാലും വിശ്വസിച്ചില്ലേലും എട്ടിൻ്റെ പണി ‘അത് തരാറുമുണ്ട്.’ വിശ്വാസമായില്ല?

എൻ്റെയീ കൂട്ടുകാർ വർഷങ്ങളായി പ്രണയിച്ചവരാണ്. ജാതി, മതം, ജോലി, വരുമാനം, പ്രാരാബ്ധം ഇത്യാദി പലവിധ കാരണങ്ങളാൽ വിവാഹം താമസിച്ചു പോയി. കല്യാണം കഴിക്കണമെന്ന പ്ലാനിൽ പലവട്ടം വീട് പെയിൻ്റ് ചെയ്തു. കല്യാണം മാത്രം നടന്നില്ല. ‘ഇനി കല്യാണം കഴിഞ്ഞിട്ട് മതീടാ വീട് പെയിൻ്റടിക്കുന്നത് ‘ എന്നു പെയിൻ്റു പണിക്കാർ വരെ പറഞ്ഞു!! അവർക്കന്നെ പെയിൻ്റടിച്ച് പെയിൻ്റടിച്ച് ബോറടിച്ചു. മാത്രല്ല ഇവർ പെയിൻ്റടിക്കാൻ വന്നാൽ കല്യാണം നടക്കില്ല എന്ന പുതിയൊരു അന്ധവിശ്വാസവും നാട്ടിലങ്ങനെ പടരാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ ഈ ചെങ്ങാതിമാരുടെ കല്യാണം നടക്കേണ്ടത് പെയിൻ്റു പണിക്കാരുടെ ആവശ്യം കൂടിയായി മാറി. അങ്ങനെ ആശിച്ചു മോഹിച്ച് കല്യാണമായി. കല്യാണ സാരീം താലിമാലേം എന്നുവേണ്ട സകലഷോപ്പിങ്ങും കഴിഞ്ഞ് എല്ലാരും കൂടെ അടുത്തുള്ള റസ്റ്ററൻ്റിൽ കയറി എന്തേലുമൊക്കെ കഴിക്കാന്ന് വിചാരിച്ചു ഓർഡർ കൊടുത്തിരിക്കുമ്പോൾ പെണ്ണിൻ്റെയച്ഛൻ്റെ നമ്പറിലേക്ക് ഒരു വിളി. ഒന്നുമില്ല, പെണ്ണിൻ്റെ മുത്തശി മരിച്ചു. അതോടെ ഹോട്ടലിൽ കൂട്ടക്കരച്ചിലായി. ഓർഡറുമായി വന്ന വെയിറ്റർമാർ നിക്കണോ പോണോ എന്നറിയാതെ തിരിഞ്ഞു കളിച്ചു. നൂറു വയസു വരെ പയറുമണി പോലെ ജീവിച്ച് ഈ അവസാന ഓവറിൽ അപ്രതീക്ഷിതമായി വിക്കറ്റ് വീഴ്ത്തി നമ്മളെ തോൽപ്പിച്ചു കളഞ്ഞല്ലോ നിൻ്റെ മുത്തശി എന്ന് അവൻ താടിക്കു കൈയ്യും കൊടുത്തിരുന്ന് അവളോട് പറയാതെ പറഞ്ഞു.

കല്യാണം നീട്ടിവെച്ചു.

ഭാഗ്യായീട്ടാ ഇത്തവണ പെയിൻ്റടിക്കാത്തത് എന്നു പെയിൻ്റുപണിക്കാർ അതീവരഹസ്യമായി നെടുവീർപ്പിട്ടു. അവൻ്റെം അവൾടേം എണ്ണിപ്പെറുക്കലും പ്രാക്കും കരച്ചിലും കേൾക്കാൻ എൻ്റെ ജീവിതം പിന്നേം ബാക്കിയായി.

വർഷമൊന്ന് കഴിഞ്ഞു. ഇവരെ കെട്ടിക്കേണ്ടത് പെയിൻ്റു പണിക്കാര്ടെ മാത്രല്ല എൻ്റെ മനസമാധാനത്തിൻ്റെ പ്രശ്നം കൂടിയായി മാറി. മാരത്തൺ ചർച്ചകൾക്കൊടുവിൽ വീണ്ടും കല്യാണം നിശ്ചയിക്കപ്പെട്ടു. ഇത്തവണയെങ്കിലും അത് നടക്കാനുള്ള നാട്ടുകാരുടേയും കൂട്ടുകാരുടേയും ( നോട്ട് ദ പോയൻ്റ് വീട്ടുകാരുടേതല്ല) നേർച്ചകളും പ്രാർത്ഥനകളും കേരളത്തിലെ സകല അമ്പലങ്ങളും പള്ളികളും കഴിഞ്ഞ് തമിഴ്നാട്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ വരെയെത്തി.

മുന്നനുഭവങ്ങൾ വെച്ച് കല്യാണം കഴിഞ്ഞു മതി ആഘോഷങ്ങൾ എന്ന് അവൈലബിൾ പി ബി കൂടി തീരുമാനമെടുത്തു. സമ്മാനമായി കല്യാണം കഴിഞ്ഞ് വീട് സൗജന്യമായി പെയിൻ്റടിച്ചു കൊടുക്കാന്ന് പെയിൻ്റു പണിക്കാരും പറഞ്ഞു!!

അപ്പോ ദേ വരണു 2018 ലെ വെള്ളപ്പൊക്കം. വയനാട്ടിലേക്ക് വരാനുള്ള എല്ലാ ചുരങ്ങളും മണ്ണിടിഞ്ഞും മണ്ണിടിയാനുള്ള സാധ്യതയിലും കിടക്കുന്നു. കല്യാണം മാറ്റിവെക്കണോയെന്ന ആലോചനകളും തകൃതി. എന്നാലും വീട്ടുകാരുടെ മനസ് മാറുന്നേന് മുമ്പെ കല്യാണം നടത്തണമെന്നുള്ള കല്യാണ പെണ്ണിൻ്റെ വാശിയിൽ കേരളം മൊത്തം വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുമ്പോൾ അവരങ്ങ് കെട്ടി. ഇനി നിങ്ങളായി നിങ്ങടെ പാടായീന്നും പറഞ്ഞോണ്ട് ചെറുക്കൻ വീട്ടുകാരും പെണ്ണു വീട്ടുകാരും അവരോര്ടെ കാര്യം നോക്കിപ്പോയി. അങ്ങനെ രാത്രിയായി. ലവൾ പാലും പഴവുമായി കിടക്കറയിലെത്തിയതും വലിയൊരു ശബ്ദം കേട്ടതും ഒരുമിച്ചാരുന്നു. കല്യാണക്ഷീണത്താൽ അവിടവിടെ കിടന്നുറങ്ങിയിരുന്നവർ ചാടിയെണീറ്റ് ഇതെന്തു കോപ്പ് എന്നറിയാതെയിരുന്നു. ഭൂമികുലുക്കമാണെന്ന് വിചാരിച്ച് ചിലരിറങ്ങിയോടി. പിള്ളേരാരോ തിന്നിട്ട് വലിച്ചെറിഞ്ഞ പഴത്തൊലിയിൽ ചവിട്ടി ഒരാൾ തെന്നി വീഴുക കൂടി ചെയ്തോടെ സിദ്ദീഖ് ലാൽ സിനിമ സെറ്റ് പോലെയായി കല്യാണ വീട്.

മണിയറയൊരുക്കിയ റൂമിനടുത്തു നിന്നിരുന്ന തെങ്ങിൽ നിന്ന് ഒരു കുല തേങ്ങയും ഒരു മടലും വീണ് കുറേയോടും ജനൽചില്ലും പൊട്ടിയ ശബ്ദാണ്. കനത്ത മഴയില് ചോർന്ന് വീടിനകം നിറയെ നനയാൻ തുടങ്ങി. ചുരുക്കത്തിൽ ആ മുറീല് കെടക്കണക്കിലും നല്ലത് മുറ്റത്ത് കട്ടില് കൊണ്ടിട്ട് അതില് കെടക്കണതാണ് എന്നതായി അവസ്ഥ. വേറൊരു മുറീലേക്ക് കട്ടിലും മെത്തേം അലങ്കരിച്ച മുല്ലമാലകളും മാറ്റാം എന്നാരോ നിർദേശിച്ചപ്പഴാണ് ആ മുറിയുള്ള മൂലയിൽ കെടക്കണത് നല്ലതല്ലെന്ന് ചെറുക്കൻ്റെ അമ്മ പറഞ്ഞത്. തർക്കാ തർക്കത്തിനൊടുവിൽ ചെറുക്കൻ്റമ്മ വിജയിച്ചു. തെക്കു കിഴക്കേയറ്റത്തുള്ള മുറിയിലെ കിടപ്പ് കുടുംബത്തിന് നല്ലതല്ല, അതിലൊരു റിസ്കെടുക്കാൻ വയ്യ എന്ന തിയറിയിൽ കല്യാണച്ചെറുക്കൻ്റെ ഫിസിക്സ് PhD മൂക്കത്ത് വിരലും വെച്ചിരുന്നു.

അവസാനം പാതിരാത്രിയിൽ ഓടു കടക്കാരൻ്റെ വീട്ടില് പോയി അങ്ങേരെ വിളിച്ചെണീപ്പിച്ചോണ്ട് വന്ന് കട തുറപ്പിച്ച് ഓട് എടുത്തു. ചില്ലു കടക്കാരൻ്റെ വീട്ടിലോട്ടുള്ള വഴിയിൽ മരംവീണ് കിടക്കുവാണെന്നും വണ്ടി പോകില്ലെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്ന് ഒന്നര കിലോമീറ്റർ നടന്ന് സംഭവത്തിൻ്റെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ടുവന്ന് കട തുറന്ന് ചില്ലും വാങ്ങിക്കോണ്ടു വന്നപ്പോൾ മണി രണ്ടര. ഇതുപോലൊരു കല്യാണം എൻ്റോർമ്മേല് ഇണ്ടായിട്ടില്ലട്ടാ എന്നു പിറുപിറുത്തോണ്ട് ഏതോ ഒരാൾ പുരപ്പുറത്ത് വലിഞ്ഞുകേറി. പിന്നെ ഓടൊക്കെ മേഞ്ഞു ജനലിന് ചില്ലൊക്കെ പിടിപ്പിച്ച് മുറിയൊക്കെ അടിച്ചുവാരി തൊടച്ച് കിടക്കാനുള്ള പരുവത്തിലാക്കിയെടുത്തപ്പോൾ അടുത്തുള്ള അമ്പലത്തിൽ സുപ്രഭാതം വെച്ചിരുന്നു.

തെക്കു കിഴക്കേ മൂലയിലുള്ള മുറിയിൽ കിടക്കാതെ തന്നെ ഇവരിത്രേം പണി നമ്മുക്കിട്ട് തന്നു. അപ്പോ ആ മുറിയിൽ കിടന്നിരുന്നെങ്കിലോ!!!

ഓരോരോ മൂലകൾ തരുന്ന പണി!

Post Views: 35
6
dhanya Indu

Female, Half Malayali Half Tamilian

4 Comments

  1. Joyce Varghese on October 2, 2025 2:04 AM

    രസികൻ എഴുത്ത് !
    😃😃😃😃😃
    👍👏

    Reply
  2. മിനി സുന്ദരേശൻ on October 1, 2025 9:03 PM

    രസകരമായി എഴുതി….. ഇഷ്ടം❤️👍

    Reply
  3. Sunandha on October 1, 2025 7:34 PM

    😍😍

    Reply
  4. Shreeja R on August 31, 2023 6:41 PM

    🤓🤓

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.