Author: dhanya Indu

Female, Half Malayali Half Tamilian

ദോശ കരിഞ്ഞു തുടങ്ങിയ മണം വന്നപ്പോഴാണ് വേണു ഓർമകളുടെ ആഴക്കയത്തിൽ നിന്ന് മുങ്ങിനിവർന്നത്. അയാൾ തിടുക്കത്തിൽ ദോശ തവയിൽ നിന്നെടുത്തെങ്കിലും അതാകെ കരിഞ്ഞുപോയി.  വേണു എന്തുണ്ടാക്കിയാലും അതിനൊരു കരിച്ചുവയുണ്ടാവുംന്ന് പത്മ കളിയാക്കാറുള്ളത് അയാളോർത്തു. ഒരു തവി മാവ് കൂടി തവയിലൊഴിച്ച് അതിൽ കുഞ്ഞുകുഞ്ഞു വട്ടങ്ങൾ പൊടുന്നനെ പൊടുന്നനെയുണ്ടാകുന്നത് നോക്കി അയാൾ നിന്നു. ഇത്തവണ മൊരിഞ്ഞുവരുമ്പോൾ തന്നെ നെയ്യ് തൂവിയെടുത്തു വേണു. മൂന്നു ദോശകൂടി ചുട്ട ശേഷം അയാൾ തവ ഇറക്കിവെച്ച് ചായയ്ക്ക് വെള്ളം വെച്ചു. പാൽ കൂടി ചേർത്ത ശേഷം നോക്കിയിരുന്നു തിളക്കാനായി. നോക്കിയിരിക്കെ വീണ്ടും പത്മ വന്നു ഓർമയിൽ. ഒരിത്തിരി ഇഞ്ചി കൂടി ചതച്ചിടൂ വേണൂ അതിൽ, പറയുന്നതിനിടയിൽ അവൾ തിടുക്കത്തിൽ വേണുവിനും അവൾക്കുമുള്ള ടിഫിൻ ബോക്സുകൾ കൂടി പാക്ക് ചെയ്തു. ഇത്തവണ പാൽ തിളച്ചുപൊന്തി സ്റ്റൗവിലേക്ക് വീഴുന്ന ശൂ ശൂ ശബ്ദം കേട്ടാണ് വേണു ഓർമകൾ ഞെട്ടിയത്. പാതി വെള്ളവും താഴെ വീണ് പോയിരിക്കുന്നു. അയാൾ മടുപ്പോടെ തീ…

Read More

വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ… കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാകാൻ ഒരു കാരണമുണ്ട്. നമ്മുടെ അറിവോ പണമോ പ്രായമോ ഒന്നുമല്ല നമ്മുടെ വലുപ്പം നിശ്ചയിക്കുന്നത്, നമ്മുടെ പ്രവർത്തികളാണ്. കരയുന്നവരുടെ, സങ്കടപ്പെടുന്നവരുടെ, നിസഹായരുടെ, അപമാനിതരുടെ കൂടെ നിൽക്കുകയെന്നത് ഒട്ടും, ഒട്ടുമൊട്ടും നിസ്സാരമേയല്ല. നാലഞ്ചു വർഷങ്ങൾക്കു മുമ്പാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ പറ്റാതിരുന്ന ഒരു ദിവസത്തിൻ്റെ അറുതിയിലാണ് ഈ സംഭവം നടക്കുന്നത്. കൽപ്പറ്റയിൽനിന്ന് ബത്തേരിക്ക് പോകുന്ന അവസാന ബസ്സിൽ ഇരിക്കുകയാണ് ഞാൻ. മീനങ്ങാടിയിൽ എൻ്റെ സ്കൂട്ടി വെച്ചിട്ടുണ്ട്. മീനങ്ങാടി വരെ ബസിൽ പോയി അവിടെ നിന്ന് സ്കൂട്ടിയുമെടുത്തു വീട്ടിൽ പോകാൻ ആണ് പ്ലാൻ. കുറേ സാധനങ്ങളും വാങ്ങിക്കാനുണ്ട്. ബസ്സിൽ കയറി ടിക്കറ്റെടുത്ത് ഞാൻ ഫോൺ നോക്കാൻ തുടങ്ങി. രാവിലെ മുതൽ വാട്സ്ആപ്പോ ഫേസ്ബുക്കോ ഇൻസ്റ്റയോ എന്തിന് മെയിൽ പോലും ചെക്ക് ചെയ്തിട്ടില്ല. ഞാനതിൽ മുഴുകി. ബസ്സിൽ…

Read More

‘അക്കാ, നീങ്കെ കേരളാവാ?” തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമെന്ന വിസ്മയം കണ്ണുനിറയെ കണ്ട് ക്യൂവിൽ നിൽക്കുകയാണ് ഞാൻ. പുറത്ത് സൂര്യൻ മഞ്ഞനിറമാർന്ന് ഇന്നത്തെ ഡ്യൂട്ടിയുടെ അവസാനമണിക്കൂറുകളിലേക്ക് കടക്കുന്നു. ഞാൻ തിരിഞ്ഞു നോക്കി. തൊട്ടുപുറകിൽ കുറേ സ്കൂൾകുട്ടികൾ. ചെറിയ ചെറിയ ആൺകുട്ടികളും പെൺകുട്ടികളും. ഇവരെ നേരത്തെ ഞാൻ നന്ദിയുടെ വലിയ കൽവിഗ്രഹത്തിനടുത്ത് വെച്ച് കണ്ടിരുന്നു. അതിലൊരു കുഞ്ഞൻ ചെക്കനാണ് ലോഹ്യം പറയുന്നത്. അതേയെന്ന് ഞാൻ തലയാട്ടി. ‘ നാങ്കെ സ്കൂളിലെ ഇരുന്ത് ടൂര് വന്തിറുക്കോം ‘ അവൻ തമിഴിലാണ് പേച്ച്. ‘ കടവുളിടം നീ എന്ന വേണ്ടികൊള്ള പോകിറായ്?’ കൂട്ടുകാരുടെ ശബ്ദം കുഞ്ഞിചെക്കൻ്റെ ശ്രദ്ധ എന്നിൽ നിന്നും തിരിച്ചു. ‘ കടവുളേ, മാത്സ് എക്സാം എപ്പടിയാവത് പാസ് പണ്ണി വെച്ചിറുപ്പാ ന്ന് ‘ ചെക്കൻ ടീച്ചർമാരുടെ അടുത്തേക്ക് നോക്കി ശബ്ദം താഴ്ത്തി. എന്നേയും നോക്കി. എനിക്ക് ചിരി വന്നു. ഒമ്പതിൻ്റെ ഗുണന പട്ടികയും ട്രിഗണോമെട്രിയും ഡിഫറൻസിയേഷനുമൊക്കെ ഈ തലയിലൊന്ന് കേറ്റിത്തരാനായി ഞാനും പ്രാർത്ഥിച്ചിട്ടുണ്ടല്ലോ. ലോകത്തെല്ലായിടത്തും…

Read More

ഇടം ഗ്രൂപ്പിൻ്റെ വളരെ ചെറിയ ട്രെക്കിങ്ങ് എന്ന് കേട്ടാണ് തടിയൻ്റമോൾ ട്രക്കിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടത്. 14 കിലോമീറ്റർ എന്നുള്ളത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു! രാവിലെ 4 മണിക്ക് തന്നെ അലാം വെച്ച് എണീറ്റു. പുതപ്പ് മാറ്റിയപ്പോൾ തണുപ്പിൻ്റെ വലിയൊരല വന്ന് മൂടി. ട്രക്കിങ്ങിന് പോകണ്ട എന്നുറപ്പിച്ച് വീണ്ടും പുതപ്പിനടിയിലേക്ക്. ‘നീ റെഡിയായില്ലേ’ എന്നു ചോദിച്ചുകൊണ്ട് ഷാനുവിൻ്റെ കോൾ തൊട്ടുപുറകെ. ഞാനെപ്പോഴേ റെഡിയായി, വേണമെങ്കിൽ അരമണിക്കൂർ മുമ്പേ റെഡിയാകാം എന്നു പിറുപിറുത്തുകൊണ്ട് വീണ്ടും പുതപ്പിനു വെളിയിലേക്ക്. അപ്പുറത്തെ റൂമിൽ ഉറങ്ങികിടക്കുന്ന അനിയൻകുട്ടൻമാരെ കുത്തിപ്പൊക്കി എണീപ്പിച്ച് ഒരുവിധത്തിൽ റെഡിയായി മീനങ്ങാടിയിൽ എത്തി. അഞ്ചുമണിയായപ്പോൾ തന്നെ ട്രാവലർ വന്നു. അതിൽ നിന്നും രഞ്ജിത്തും സുഭാഷേട്ടനും ദേ കട്ടത്തണുപ്പിലേക്ക് ചാടിയിറങ്ങുന്നു. ഞാൻ വിറച്ചുവിറച്ച് അതിൽ കയറിപ്പറ്റി. നോക്കുമ്പോൾ അതാ ഈ തണുപ്പൊക്കെ ഒരു തണുപ്പാണോ എന്നമട്ടിൽ പത്തു പതിനഞ്ചു പേർ അതിനുള്ളിൽ കളിതമാശകളോടെ സന്തോഷമായി ഇരിക്കുന്നു. സത്യായിട്ടും അവരുടെ കൂടെയിരുന്ന് പൊളിക്കണംന്നൊക്കെ ഉണ്ടായിരുന്നെങ്കിലും തണുപ്പ് കാരണം തള്ള വൈബ് മോഡ്…

Read More

ഒരു കുഞ്ഞ് വളർന്നുവരുമ്പോൾ അല്ലെങ്കിൽ വളർത്തി കൊണ്ടു വരുമ്പോൾ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? സ്വയം മാനിക്കാനും അതുപോലെതന്നെ മറ്റുള്ളവരെ മാനിക്കാനും പഠിക്കലാണ്/ പഠിപ്പിക്കലാണ്. അവനവനെ പറ്റി മതിപ്പില്ലാത്തവർക്ക് മറ്റുള്ളവരെ എങ്ങനെ മാനിക്കാനാവും? ഞാൻ പ്രീഡിഗ്രിക്കു പഠിക്കുകയാണ്. ഫാറൂഖ് കോളേജിലാണ് പഠിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ വയനാട്ടിലെ എൻ്റെ വീട്ടിൽ വന്ന് തിങ്കളാഴ്ച പുലർച്ചെ മടങ്ങലായിരുന്നു അക്കാലത്തെ പതിവ്. അങ്ങനെ ഒരു യാത്രയിലാണ് ഈ സംഭവം ഉണ്ടാകുന്നത്. ഞാൻ ബസിലെ സീറ്റിലിരുന്ന് ചെറുതായി മയങ്ങുന്നുണ്ട്. കൂട്ടുകാരിയും സീനിയറുമായ മറ്റൊരു പെൺകുട്ടിയുടെ ബാഗും എൻ്റെ കൈയ്യിലുണ്ട്. ഒരു വലിയ ബഹളം കേട്ടാണ് ഉണർന്നത്. എൻ്റെ കൂട്ടുകാരി കൈയ്യിൽ ഡിസക്ഷൻ ബോക്സും പിടിച്ച് ബഹളം ഉണ്ടാക്കുകയാണ്. അവൾ ഒരുത്തൻ്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. ചോരയും ഒലിക്കുന്നുണ്ട്. ഞാനാകെ വിരണ്ടുപോയി. ഡിസക്റ്റ് ചെയ്യാനുപയോഗിക്കുന്ന ഫോർസെപ്സ് അവൻ്റെ കയ്യിൽ കുത്തി ഇറക്കിയതാണ്. ബസ്സിലെ തിരക്കിനിടയിലൂടെ അവൻറെ കൈ അവളുടെ മുലയിൽ പലതവണ അമർത്തിയതാണ്. ആദ്യം തന്നെ അവൾ…

Read More

ഓഫ് ഡേയാണ് പിറ്റേ ദിവസം. അർമാദിക്കാൻ പിന്നെ വേറൊരു കാരണം തേടി പോകണ്ടല്ലോ. എനിക്ക് പണ്ടുമുതലേ ഓഫ് ഡേ യേക്കാളും ഇഷ്ടമാണ് തലേദിവസം. വിശേഷദിവസങ്ങളുടെ, അതിപ്പോ ഓണമാകട്ടെ, വിഷുവാകട്ടെ,ദീപാവലിയാവട്ടെ, ക്രിസ്മസ്, ഉൽസവം അങ്ങനെ ഏതുമാവട്ടെ തലേ ദിവസമാണ് എൻ്റെ ഹൈലൈറ്റ്. ആയുസിൻ്റെ പകുതി തീർന്നിട്ടും ഇപ്പോഴും അതിനൊരു മാറ്റവുമില്ല. അപ്പോ പറഞ്ഞുവന്നത് ഇതാണ്. ആ ദിവസം ബിയർ കഴിക്കാനൊരാഗ്രഹം. ആഗ്രഹം തോന്നിയാൽ പിന്നെ ശുഭസ്യ ശ്രീഘ്രം എന്നാണല്ലോ. കൂട്ടുകാരൻ വന്നപ്പോ രണ്ടു കുപ്പി വാങ്ങി, sച്ചിങ്ങ്സും. അങ്ങനെ കുളിച്ച് ഫ്രഷായി ഓപ്പൺ ബാൽക്കണിയിൽ ഇടയ്ക്കിടെ രസംകൊല്ലികളായെത്തുന്ന കൊതുകുകളെ തുരത്താനായി ഗുഡ്നൈറ്റ് ഒക്കെ കത്തിച്ചു വെച്ച്, മെയിൻ ബൾബ് ഓഫാക്കി ബാൽക്കണിഗാർഡനിൽ ഞറുങ്ങനെ പിറുങ്ങനെ കയറി പോയ ക്രീപ്പറുകളിലൊന്നിൽ സീറോ വാട്ടിലുള്ള ഒരു ഫാൻസി ബൾബും തൂക്കി പശ്ചാത്തല സൗകര്യമൊരുക്കി. ഫിറ്റായി തുടങ്ങിയാൽ എനിക്ക് ഫാസ്റ്റ് നമ്പറുകളും കൂട്ടുകാരന് മരണമെത്തുന്ന നേരത്ത് നീയെൻ്റെയരികിലിത്തിരി നേരമിരിക്കണേ ടൈപ്പ് പാട്ടുകളുമാണ് ചോയ്സ്. സഹവാസം തുടങ്ങീട്ട് കാലം…

Read More

ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവരും നാട്ടിലേക്ക് പോയൊരു രാത്രിയില്‍, ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് നോട്ടിസ് ബോര്‍ഡില്‍ കണ്ടത്… നമ്പര്‍ ഫ്ലാറ്റിലെ …. മരിച്ചു പോയെന്നു. മരിച്ചത് സ്ഥിരമായി ലിഫ്റ്റില്‍ കാണാറുള്ള ആന്‍റിയാണ്. മരിച്ചവരെ കാണാൻ എനിക്ക് സങ്കടമാണ്, സാധാരണ ഞാനങ്ങനെ മരിച്ച വീടുകളിൽ പോകാറില്ല. ഇനിയഥവാ പോകുമെങ്കിൽ തന്നെ സംസ്കാരം കഴിഞ്ഞ ശേഷം മാത്രമാണ് പോകാറ്. പക്ഷെ എനിക്കവരെ അവസാനമായി കാണണമെന്ന് തോന്നി. ഒരു കണ്ണാടിക്കൂടിൻ്റെ തണുപ്പിലവർ ശാന്തമായി ഉറങ്ങുന്നു. തൊട്ടടുത്ത് ഇരിപ്പുണ്ട് ഒരനക്കവും ഇല്ലാതെ ആ അങ്കിള്‍. ഓര്‍മയിലെ അവര്‍ ഇപ്പോഴും എന്തെങ്കിലും പറഞ്ഞു ചിരിക്കുന്നവരാണ്. പ്രണയം സിനിമ കാണാന്‍ പോയപ്പോ തൊട്ടടുത്ത സീറ്റില്‍ അവരും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ കൈകള്‍ കോര്‍ത്തു പിടിച്ചു ഓട്ടോ കാത്തിരുന്നത് കണ്ടിട്ടുണ്ട്. അന്നവരെയും കൂട്ടി ഹോട്ടലില്‍ പോയി മസാൽ റോസ്റ്റ് കഴിച്ചിട്ടുണ്ട്. അന്നു…

Read More

ഒരു കല്ല് പുഴയിലേക്ക് വന്നു വീഴുമ്പോലെയാണ് ജാനകിയും ബാലുവും പ്രണയിച്ചു തുടങ്ങിയത്. ജാനകിയെക്കാൾ അഞ്ചു വയസ് ഇളയതായ ബാലു നഗരജീവിതത്തോട് ഇതുവരെ ഇഴുകിച്ചേരാത്ത നാട്ടിൻ പുറത്തുകാരനാണ്. ജാനകി നാട്ടിൻപുറം തന്നെ മറന്നു പോയ നഗരവാസിയും. “ഇതെന്ത് ബന്ധമാണ് ജാനീ?” കാട്ടുവള്ളികൾ പോലെ ഒട്ടിച്ചേർന്നൊന്നായ ഉടലുകൾ വേർപ്പെടുത്തിയെടുക്കുമ്പോൾ ബാലു ആത്മഗതമെന്നോണം ചോദിച്ചു. “എന്തിനാ ബാലൂ നീ എല്ലാത്തിനേം നിർവചിക്കാൻ നോക്കണത്? നമ്മളെത്ര കംഫർട്ടബിൾ ആണെന്ന് നിനക്കറിയാലോ. പിന്നെന്തിനാണ് നീയിങ്ങനെ നമ്മളെ ഒരു ഫ്രെയിമിനുള്ളിൽ കയറ്റിവെക്കാൻ നോക്കണത്? ലെറ്റ് ദിസ് ബി സോ…” ബാലു പ്രതീക്ഷിച്ച മറുപടി തന്നെയാണ് ജാനകിയിൽ നിന്നുണ്ടായത്. ഒരു കളത്തിൽ പിടിച്ചിരുത്താൻ പറ്റില്ല അവളെ. ദേഷ്യം വരുമ്പോൾ ചുമക്കുന്ന മൂക്കിൻ തുമ്പത്തെ വൈരമുക്കുത്തിയും അലസമായുടുത്ത കോട്ടൺ സാരിയുമായി അവൾ അവനെ എന്നും കീഴടക്കും, ശരീരം കൊണ്ടും വാക്കുകൊണ്ടും. ” സമയം അഞ്ചായി. ഞാനിറങ്ങാണ്”, ജാനകി ബാലുവിൻ്റെ നെറ്റിയിൽ ചുണ്ടോടിച്ചു. ” ചെലപ്പോഴൊക്കെ നമ്മൾ ആരാണെന്ന് നമ്മളെങ്കിലും അറിയണംന്ന് തോന്നും ജാനീ…

Read More

ചായമിളകി വീഴുന്ന കറുത്ത പുടവ പോലെ തോന്നിച്ചു ആകാശം. ബസിലെ മിക്കവാറും യാത്രക്കാർ ഉറക്കത്തിലാണ്. മഴത്തണുപ്പിനെ ചെറുക്കാൻ തലവഴി വലിച്ചിട്ടിരുന്ന സാരിത്തലപ്പ് എപ്പോഴോ ഊർന്നുവീണു പോയി. പുറത്തേക്കു നോക്കി എവിടെ എത്തിയെന്ന് ഊഹിക്കാൻ നോക്കിയെങ്കിലും മഴ പടർന്നു കാഴ്ച്ച തടസ്സമായി. അല്ലെങ്കിലും മലയാളത്തിലുള്ള സ്ഥലപ്പേരുകൾ അത്രയെളുപ്പത്തിൽ തനിക്ക് വായിച്ചെടുക്കാനും ആവില്ലല്ലോ. “അടുത്ത വളവ് കഴിഞ്ഞുള്ള സ്റ്റോപ്പ് ആണ് “. കണ്ടക്ടർ ഓർമിപ്പിച്ചു. നന്ദിയോടെ പുഞ്ചിരിച്ച് ആരുണി സീറ്റിനടിയിൽ നിന്ന് ബാഗ് വലിച്ചെടുത്തു. സാരിയൊതുക്കി കണ്ണട നേരെ വച്ച് സാരിത്തുമ്പ് നേരെയിട്ടു. വളവ് കഴിഞ്ഞുള്ള സ്റ്റോപ്പിൽ ബസ് നിർത്തി. കുട നിവർത്തി ഇറങ്ങി. 14 വർഷങ്ങൾ സ്ഥലത്തിനധികം മാറ്റമൊന്നുമില്ല. ആ പഴയ ചായക്കട ഷീറ്റ് മാറ്റി ഓടുമേഞ്ഞിരിക്കുന്നു. മുന്നിലിട്ടിരുന്ന പഴയ ബെഞ്ചുകൾ ഒന്നും കാണാനില്ല. ചായക്കടയ്ക്ക് അടുത്തുകൂടി പോകുന്ന കല്ലിട്ട റോഡ് ഇപ്പോൾ ടാറിട്ടിരിക്കുന്നു. ശ്യാം മോഹൻ്റെ വീട്ടിലേക്കുള്ള വഴി. സ്കൂൾ യൂണിഫോമിൽ കുറച്ചു കുട്ടികൾ ആർത്തു വിളിച്ചോടിവന്ന് മഴവെള്ളം തെറിപ്പിച്ചു കടന്നുപോയി.…

Read More

ഡോക്ടർ രവി സക്കറിയ എന്നെഴുതിയ ബോർഡിൻ്റെ എതിർവശത്തെ പച്ച കസേരയിൽ അനിത രാജീവ് ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലേറെയായി. കാഴ്ചയിൽ അത് ക്ലിനിക്ക് ആണെന്ന് തോന്നുമായിരുന്നില്ല. ഒരു റിസോർട്ടിൻ്റെ ഛായ. മുറ്റത്ത് ക്രീപ്പറുകൾ വെള്ളച്ചാട്ടങ്ങൾ പോലെ തൂങ്ങി കിടക്കുന്നു. നനുത്ത മണമുള്ള പൂക്കളും അവിടമാകെ നിറഞ്ഞിരുന്നു. അടുത്ത ഇരിപ്പിടങ്ങളിലിരുന്ന ചിലരെങ്കിലും ക്ലിനിക്കിലെ ഇൻ്റീരിയർ ഡെക്കറേഷനെ പറ്റി പറഞ്ഞു കൊണ്ടിരുന്നപ്പോൾ അനിത അക്ഷമയോടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. സമയം 3. 25 എന്ന് കാണിക്കുന്നു. മൂന്നരയ്ക്ക് മോളുവിൻ്റെ സ്കൂൾ വിടും. 4. 20 ആകുമ്പോൾ സ്കൂൾ ബസ് ഈസ്റ്റ് അവന്യൂ റോഡിലെ തങ്ങളുടെ വീടിനുമുമ്പിൽ എത്തും. മോൾ അവിടെ എത്തുമ്പോഴേക്കും തനിക്കവിടെ എത്താനാവില്ലേ എന്ന ആശങ്ക വർദ്ധിച്ചപ്പോൾ തിരിച്ചു പോയാലോ എന്ന് അനിത ആലോചിച്ചു. ‘നിനക്കെന്താ വട്ടു പിടിച്ചോ?’ രാജീവിൻ്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം. ‘എനിക്ക് അച്ഛൻറെ അടുത്തു കിടന്നാ മതി അമ്മേ’ മോളുടെ സങ്കടം നിറഞ്ഞ മുഖം. ‘ഒരുപാട് ശ്രമിച്ചിട്ടാ ഇത്രപെട്ടെന്ന്…

Read More