Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉടൽത്താഴ്
കഥ ജീവിതം പ്രണയം ബന്ധങ്ങൾ ലൈംഗീകത വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഉടൽത്താഴ്

By dhanya InduAugust 14, 2024Updated:September 6, 20246 Comments4 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു കല്ല് പുഴയിലേക്ക് വന്നു വീഴുമ്പോലെയാണ് ജാനകിയും ബാലുവും പ്രണയിച്ചു തുടങ്ങിയത്.

ജാനകിയെക്കാൾ അഞ്ചു വയസ് ഇളയതായ ബാലു നഗരജീവിതത്തോട് ഇതുവരെ ഇഴുകിച്ചേരാത്ത നാട്ടിൻ പുറത്തുകാരനാണ്. ജാനകി നാട്ടിൻപുറം തന്നെ മറന്നു പോയ നഗരവാസിയും.

“ഇതെന്ത് ബന്ധമാണ് ജാനീ?”

കാട്ടുവള്ളികൾ പോലെ ഒട്ടിച്ചേർന്നൊന്നായ ഉടലുകൾ വേർപ്പെടുത്തിയെടുക്കുമ്പോൾ ബാലു ആത്മഗതമെന്നോണം ചോദിച്ചു.

“എന്തിനാ ബാലൂ നീ എല്ലാത്തിനേം നിർവചിക്കാൻ നോക്കണത്? നമ്മളെത്ര കംഫർട്ടബിൾ ആണെന്ന് നിനക്കറിയാലോ. പിന്നെന്തിനാണ് നീയിങ്ങനെ നമ്മളെ ഒരു ഫ്രെയിമിനുള്ളിൽ കയറ്റിവെക്കാൻ നോക്കണത്? ലെറ്റ് ദിസ് ബി സോ…”

ബാലു പ്രതീക്ഷിച്ച മറുപടി തന്നെയാണ് ജാനകിയിൽ നിന്നുണ്ടായത്. ഒരു കളത്തിൽ പിടിച്ചിരുത്താൻ പറ്റില്ല അവളെ. ദേഷ്യം വരുമ്പോൾ ചുമക്കുന്ന മൂക്കിൻ തുമ്പത്തെ വൈരമുക്കുത്തിയും അലസമായുടുത്ത കോട്ടൺ സാരിയുമായി അവൾ അവനെ എന്നും കീഴടക്കും, ശരീരം കൊണ്ടും വാക്കുകൊണ്ടും.

” സമയം അഞ്ചായി. ഞാനിറങ്ങാണ്”, ജാനകി ബാലുവിൻ്റെ നെറ്റിയിൽ ചുണ്ടോടിച്ചു.

” ചെലപ്പോഴൊക്കെ നമ്മൾ ആരാണെന്ന് നമ്മളെങ്കിലും അറിയണംന്ന് തോന്നും ജാനീ . അതാണ് നിനക്കിഷ്ടമില്ലെന്നറിഞ്ഞിട്ടും മനസ് കെട്ടു പൊട്ടിക്കുന്നത് “, ബാലു അവളുടെ മുടിയിൽ തലോടി.

” ബന്ധങ്ങൾ നിർവചിക്കപ്പെട്ടാൽ പിന്നെ അതൊരു ബാധ്യതയാണ് ബാലു ” ജാനകി പിറുപിറുത്തു കൊണ്ട് എണീറ്റു.

ബാത്ത് റൂമിൽ പോയി മുഖം കഴുകി വന്ന അവൾ കടും നീലയിൽ നേരിയ ചുവപ്പുകരയുള്ള സാരി മൂളിപ്പാട്ടും പാടി ചുറ്റാൻ തുടങ്ങി.

” യു ആർ സോ കണ്ണിങ് ജാനീ ” ബാലു ആ മൂളിപ്പാട്ട് തടസപ്പെടുത്തി.
“വൈ?” ജാനകി സാരിയുടെ പ്ലീറ്റ്സ് എടുക്കുന്നതിനിടെ ചോദിച്ചു.

” കുട്ടിക്കാലത്ത് അമ്മമ്മേടെ വീട്ടില് പോകുമ്പോ ഞങ്ങള് മീൻ പിടിക്കാൻ പോകും. അപ്പോ കിട്ടുന്ന ഒരു മീന്ണ്ട്, വരാല്. ഭയങ്കര ബുദ്ധിമുട്ടാ പിടിക്കാൻ. കൺവെട്ടത്തുണ്ടാവും എപ്പഴും. പക്ഷെ പിടിക്കാൻ ചെന്നാൽ തെന്നി മാറും. നീയ് അതുപോലാണ്”

” ആയിക്കോട്ടെ. വരാല് നല്ല രുചിയുള്ള മീനാണ് ല്ലേ ബാലൂ”, ജാനകിയുടെ കുസൃതിച്ചിരി മിന്നി.

ബാഗുമെടുത്ത് അവൾ സിറ്റൗട്ടിലേക്ക് നടന്നു.
” ഇത് നീ വായിച്ചു കഴിഞ്ഞോ? ”

ആനന്ദ് നീലകണ്ഠൻ്റെ ‘അസുര, ടെയ്ൽ ഓഫ് വാൻ ക്വിഷ്ഡ്’ കൈയിലെടുത്തവൾ ചോദിച്ചു.

“ഇല്ല. തുടങ്ങിയതേയുള്ളു” തല വഴിയിട്ട ടീ ഷർട്ട് താഴേക്ക് വലിച്ചുക്കൊണ്ടയാൾ പറഞ്ഞു.

” വായിച്ചു കഴിഞ്ഞാൽ രാവണനായിരുന്നു ശരീന്ന് തോന്നും. പുള്ളിയെ ഓർത്ത് നെഞ്ചിലൊരു കനൽ നീറും” ജാനകി കാറിൻ്റെ താക്കോൽ ടീപ്പോയിൽ നിന്നെടുത്തു കൊണ്ട് പറഞ്ഞു.
” ഇറങ്ങാണ് ട്ടാ” ജാനകി കാൽവിരലിലൂന്നി പൊങ്ങി ബാലുവിൻ്റെ കഴുത്തിൽ കൈകളിട്ട് മുറുക്കി മൂക്കിൽ മൂക്ക് മുട്ടിച്ചു.

വാകപ്പൂക്കൾ കൊഴിഞ്ഞ് മുറ്റം മേലേരി പോലെ ചുവന്നു തുടുത്തു കിടന്നു.
“മനൂന് നാളെയല്ലേ ഡോക്ടറെ കാണേണ്ടത് ജാ?” ബാലു ബോണറ്റിൽ കിടന്നിരുന്ന വാകപ്പൂക്കൾ തുടച്ച് നീക്കി.

” അതെ. ഉച്ചയ്ക്ക് ശേഷം ലീവെടുത്തിട്ടുണ്ട് ഞാൻ ” ജാനകി കാർ സ്റ്റാർട്ട് ചെയ്തു. അവൾ കൈ വീശി കാണിച്ച് കാർ പുറത്തേക്കെടുത്തു.
‘ മേം ഖബർ അന്ധേരി മേം, ഖബറാവും ഗാ ജബ് തൻ ഹാ, ഇംദാദ് മേരീ കർനേ, ആ ജാനാ റസൂൽ അള്ളാ…’

അംജാദ് ബാബ്റി കാറിൽ നിറഞ്ഞൊഴുകി. ആ ഒഴുക്കിൽ ജാനകി വീടെത്തി .

മനു വീൽച്ചെയറിൽ മുറ്റത്തിരുന്ന് പുസ്തകം വായിക്കുന്നുണ്ടായിരുന്നു.

” ഹൗ വാസ് യുവർ ഡേ ലേഡി?”
മനു പുസ്തകം മടക്കി പുഞ്ചിരിയോടെ ജാനകിയെ നോക്കി.

” അമേസിങ് ഡേ മാൻ” – അവളും ചിരിച്ചു.
‘ഇൻകാർനേഷൻസ്’ സുനിൽ ഖിൽ നാനി. ജാനകി പുറംചട്ട വായിച്ചെടുത്തു.
“ഇന്നു കൊണ്ട് തീർക്കുമോ ഇതും?” ജാനകി പുസ്തകം കൈയ്യിലെടുത്ത് മറിച്ചു.

” മിക്കവാറും. വീരാരാധന നമ്മുടെ ചരിത്രത്തിൻ്റെ ഭാഗാണ്. വെറുതെയല്ല നമ്മൾ ഇപ്പഴും അതൊക്കെ കൊണ്ടു നടക്കണതും രാഷ്ട്രീയക്കാരുടേം സിനിമാക്കാരുടേം കാലിൽ വീഴണതും. നമ്മടെ ബ്ലഡിൽ ഉള്ളതാണ്.” മനു വീൽച്ചെയറുരുട്ടാൻ തുടങ്ങി.

“പിന്നെ നിനക്കും ആരാധനയില്ലേ നിൻ്റെ സ്പോർട്ട് സ് മാസ്റ്റേറ്റേഴ്സിനോട്. ജെസി ഓവൻസിൻ്റെയൊക്കെ ഫോട്ടോകൾ ഒട്ടിച്ചു വെച്ച നോട്ടുപുസ്തകമൊക്കെ ഇപ്പോഴും തപ്പിയാൽ കിട്ടും. തപ്പിയെടുക്കണോ?” ജാനകി മനുവിൻ്റെ കവിളിൽ കുത്തി.

“നാളെയാണ് ചെക്കപ്പ്. ഞാൻ ഉച്ചയ്ക്ക് ശേഷം ലീവെടുത്തിട്ടുണ്ട് ” അടുക്കളയിൽ നിന്ന് രണ്ടു കപ്പിൽ ചായയെടുത്ത് ഒരു കപ്പ് മനുവിന് നേരെ നീട്ടിക്കൊണ്ടവൾ പറഞ്ഞു.
“ഓഹ്, എനിക്കീ ചികിത്സയിൽ വലിയ പ്രതീക്ഷയൊന്നുമില്ല ജാനീ”- മനു അപ്പോൾ മാത്രം തെളിഞ്ഞ തെരുവുവിളക്കിലേക്കു നോക്കി പറഞ്ഞു.

” ഒരു സ്പോർട്സ് താരത്തിനു വേണ്ട സ്പിരിറ്റ് അല്ല മനു ഇത് “- ജാനകി വേറെന്തോ കൂടി പറയാൻ വന്നത് വേണ്ടെന്ന് വെച്ചു.

“നാളെ ചേച്ചി ഉച്ചയാകുമ്പോഴെ പോയ്ക്കൊള്ളൂ, ഞങ്ങൾക്ക് ഹോസ്പിറ്റലിൽ പോകാനുണ്ട്”

പോകാനിറങ്ങിയ ഹോം നഴ്സിനോട് മനു പറഞ്ഞു. അവർ പോയിക്കഴിഞ്ഞപ്പോൾ ഗേറ്റ് പൂട്ടാനിറങ്ങിയ ജാനകിക്കൊപ്പം മനുവും മുറ്റത്തേക്കിറങ്ങി.
വീടിന് എതിർവശത്തുള്ള കുട്ടികളുടെ പാർക്കിലെ ബഹളം കുറയുന്നതും ശ്രദ്ധിച്ച് രണ്ടുപേരും സിറ്റൗട്ടിൽ ഇരുന്നു.

” എന്താടോ പെട്ടെന്ന് മുഖത്തൊരു തെളിച്ചക്കുറവ്? ”  നഖം കടിച്ചിരിക്കുന്ന ജാനകിയെ നോക്കി മനു.

“എനിക്കൊരു കാര്യം പറയാനുണ്ട് മനു, ബട്ട് നീയതെങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല” ജാനകി ഒരു മുന്നൊരുക്കവുമില്ലാതെ പെട്ടെന്ന് പറഞ്ഞ പോലെ തോന്നിച്ചു അവളുടെ മുഖഭാവം.

” ഇത്രേം ഔപചാരികതയോ ജാനീ?” മനു കണ്ണടയൂരി തുടച്ചു.

“എനിക്ക് സൗഹൃദത്തിനുമപ്പുറം വളർന്നു പോയ ഒരു കൂട്ടുണ്ട് മനൂ. നിനക്ക് പകരമാണോന്ന് ചോദിച്ചാൽ അല്ല. എൻ്റെ ആശ്വാസമെന്നോ തുരുത്തെന്നോ ഒക്കെ പറയാൻ പറ്റുന്ന ഒരാൾ ” ജാനകി കിതച്ചു.

” അതിന്?” മനുവിൻ്റെ ശബ്ദം അപരിചിതമായി തോന്നി ജാനകിക്ക് അപ്പോൾ. താനെന്തിനാണ് ഇതിപ്പോൾ മനുവിനോട് പറഞ്ഞതെന്നോർത്ത് പരിഭ്രമിച്ചു. ടെൻഷൻ വരുമ്പോഴുണ്ടാകുന്നതു പോലെ അവൾ തുടരെത്തുടരെ കണ്ണുകളടച്ചു.

“എനിക്ക് പിടിച്ചു നിൽക്കാൻ ആ സമയത്ത് അതത്യാവശ്യമായിരുന്നു മനു”, ജാനകി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നതു പോലെ അവൾക്കു തന്നെ തോന്നി.

തെരുവ് വിളക്ക് ഒന്നു രണ്ടു തവണ മിന്നിമിന്നിത്തെളിഞ്ഞു അണഞ്ഞു.

“നമുക്ക് രാത്രി സംസാരിക്കാം ജാനീ. വാ അകത്തേക്ക് പോകാം ” മനു ജാനകിയെ കാക്കാതെ അകത്തേക്ക് വീൽച്ചെയറുരുട്ടി.

പതിവുള്ള ടിവി കാണൽ അന്നുണ്ടായില്ല. കലാഞ്ചിയ പൂക്കൾക്കിടയിൽ ടി വിയും അതിനടുത്ത് അവരുടെ കല്യാണ ഫോട്ടോയും നേരിയ ഇരുട്ടിൽ ഒറ്റപ്പെട്ട് ഇരുന്നു.

രാത്രി ഭക്ഷണ സമയത്തും ജാനകിയും മനുവും അവരവരുടെ ആലോചനാലോകങ്ങളിലായിരുന്നു. പക്ഷെ ഭക്ഷണത്തിനു ശേഷം ജാനകി ഗുളികകളെടുത്ത് കൊടുത്തപ്പോൾ മനു ജാനകിയെ നോക്കി ചിരിച്ചു. അത്രയും നേരം അവിടെയുണ്ടായിരുന്ന തണുപ്പിനെ ഇല്ലാതാക്കാൻ മാത്രം ഹൃദ്യമായിരുന്നു ആ ചിരി.

“നീയെന്തിനാ ഇക്കാര്യം ഇപ്പോ എന്നോട് പറഞ്ഞത് ജാ? നിനക്ക് കുറ്റബോധം തോന്നിയോ?” മനു ഗുളികയിലൊന്ന് വായിലേക്കിട്ടു.

” കുറ്റബോധം ഇല്ല മനു. എനിക്കീ കാര്യം പറയാൻ മറ്റൊരാൾ ഇല്ല മനൂ ” ജാനകിയുടെ കണ്ണുകൾ ആദ്യമായി നിറഞ്ഞു.

വെള്ളം നിറച്ച ഗ്ലാസ് വായിലേക്ക് ഒഴിച്ച് മനു ഗുളികകൾ ഓരോന്നായി വിഴുങ്ങി.

” ജാ, ഞാനൊരു പൂർണ അരോഗ്യവാനായ മനുഷ്യനായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയില്ല. പക്ഷെ ഈ നിമിഷം നിന്നെ എനിക്ക് മനസിലാവുന്നുണ്ട്, ഒരു പക്ഷെ എന്നേക്കാളധികം. ഇനി ഇക്കാര്യം നമ്മൾ സംസാരിക്കില്ല കേട്ടോ “മനു കിടപ്പുമുറിയിലേക്ക് വീൽച്ചെയറുരുട്ടി.

ജാനകിയെത്തുമ്പോഴേക്കും മനു നിരങ്ങി കിടക്കയിൽ എത്തിയിരുന്നു.
” നീയിനി വായിക്കുന്നുണ്ടോ മനു” – ജാനി അടഞ്ഞ ഒച്ചയോടെ ചോദിച്ചു. ” ലൈറ്റ് ഓഫാക്കട്ടെ?”

” ഉം “മനു നേർത്ത ശബ്ദത്തിൽ മൂളി.

ആ രാത്രി എത്ര ശ്രമിച്ചിട്ടും ജാനകിക്ക് ബാലുവിൻ്റെ മുഖം ഒരു സെക്കൻഡിൽ കൂടുതൽ ഓർമയിൽ നിർത്താൻ പറ്റിയില്ല. മനുവിൻ്റെ പല തരം ഭാവങ്ങളാണ് പകരം അവളുടെ ഓർമയിലെത്തിയത്. ഇളംതണുപ്പോടെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ താനാണെന്ന് ജാനകിക്ക് തോന്നി, എത്രയും പെട്ടെന്ന് നേരം പുലരണമെന്നും.

Post Views: 37
3
dhanya Indu

Female, Half Malayali Half Tamilian

6 Comments

  1. Joyce on September 14, 2025 12:23 AM

    Nice story.👌👍

    Reply
  2. Sunandha on September 12, 2025 10:04 PM

    സൂപ്പർ 👍👍👍

    Reply
  3. Shreeja R on August 14, 2024 9:10 PM

    👌👌

    Reply
    • dhanya Indu on August 15, 2024 1:12 PM

      Thank you

      Reply
    • drvenus on August 16, 2024 8:12 AM

      Nice story

      Reply
      • dhanya Indu on August 19, 2024 10:38 AM

        Thank you

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.