Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണം.. ബാല്യത്തിലേക്ക്
അനുഭവം

ഓണം.. ബാല്യത്തിലേക്ക്

By Nisha RoseAugust 21, 2023Updated:August 24, 2023No Comments3 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓണം…ആ വാക്ക് ഏത് മലയാളിയുടെയും മനസ്സ് നിറങ്ങൾ കൊണ്ട് നിറക്കുന്നതാണ്. അസൗകര്യങ്ങൾ കൂടിയപ്പോൾ പറ്റുന്ന ദിവസം ഓണം ആഘോഷിക്കാൻ തുടങ്ങി മലയാളി സമൂഹം. പണ്ട് വിദേശത്ത് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇവിടെയും ക്ലബുകളിലും മറ്റും അങ്ങനെ തന്നെ.

ജീവിതനിലവാരം ഉയർന്നു.. ആഘോഷങ്ങൾ കൂടി.. പക്ഷേ അടുക്കളയിൽ ഉത്രാടപാച്ചിൽ ഇല്ല. ഓണദിവസം എല്ലാ ഹോട്ടലുകളും തുറക്കുന്നു മത്സരിച്ച് ഓണസദ്യകൾ ഒരുക്കുന്നു. അതും കുട്ടികൾ കഷ്ടപ്പെട്ട് ഒരുനേരം പച്ചക്കറി സദ്യ കഴിച്ചാലായി. രാത്രി ആകുമ്പോൾ കെ ഫ് സി യു ചിക്കിങ് എല്ലാം ആളുകൾ കൊണ്ട് നിറയും. ശോഭ സിറ്റി മാളിൽ ഞാൻ കണ്ടിട്ടുണ്ട്. ഓണത്തിന് പോലും ഇരിക്കാൻ സ്ഥലമില്ല.എങ്ങനെ നാട് മാറിപ്പോയി. ഇനി ഭാവിയിൽ ഇങ്ങനെ ഒരു ആഘോഷം തന്നെ ഉണ്ടാകുമോ ആവോ 😒

എന്തായാലും ചിങ്ങം തുടങ്ങിയാൽ പറമ്പിലുള്ള ചെടികൾ ആദ്യം അറിയിക്കും. മുക്കുറ്റിയും തെച്ചിയും മന്ദാരവും എല്ലാം പൂക്കും. നാട്ടിൻപുറങ്ങളിൽ. പക്ഷേ അവിടെയും അത് പറിച്ചെടുക്കാൻ ആർക്കും നേരമില്ല. ഈ തലമുറ ഉള്ള കാലം വരെ പൂക്കളങ്ങൾ ഒരുങ്ങുന്നു ചിലയിടത്ത് എങ്കിലും.

ഓർമ്മകൾ അയവിറക്കുന്നത് ആഘോഷക്കാലത്താണ്അധികവും.നമ്മുടെ വേണ്ടപ്പെട്ടവർ കൂടെ ഉണ്ടായിരുന്ന കാലം.അവരെ മിസ്സ്‌ ചെയ്യുന്ന ഓരോ ആഘോഷങ്ങളും.

നാട്ടിൽ നിന്നും വിട്ട് നിൽക്കുന്ന മിക്കവരും ജാതിമതഭേദമന്യേ സ്വന്തം കുടുംബത്തിൽ എത്താൻ ആഗ്രഹിക്കുന്ന ഒരു ഉത്സവമാണ് ഓണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ജാതി അനുസരിച്ച് ഒക്കെ ആയിരിക്കുന്നു ആഘോഷങ്ങൾ.

സ്കൂൾ അടക്കുന്നത് കാത്തിരിക്കും പണ്ടൊക്കെ ഡാഡിയുടെ നാടായ പോർക്കളങ്ങാട് ഓടിയെത്താൻ. അത് വരെ പരീക്ഷയൊക്കെ കാണും എങ്കിലും പൂ പറിക്കാൻ അടുത്തുള്ളവരുമായി പോകും. തുമ്പപൂവ് ഒക്കെ എത്ര കഷ്ടപെട്ടാണ് പറിച്ചെടുത്ത് കൊണ്ടിരുന്നത്. മുക്കൂറ്റി.. അതൊക്കെ കൊണ്ട് പിറ്റേദിവസം പൂക്കളം ഇടുന്ന പണി ഡാഡിയുടേതാണ്. നല്ല കലാകാരൻ ആയിരുന്നു ഡാഡി. എല്ലാ ദിവസവും ആഘോഷം ആക്കാൻ ആഗ്രഹിച്ചിരുന്ന മനസ്സ്. എപ്പോഴും തിരക്കിൽ ആകും. ആ തിക്കും തിരക്കും വേഗം തിരിച്ചു പോകാൻ ആയിരുന്നു എന്ന് മാത്രം മനസിലായില്ല. അത് പോട്ടെ.

അപ്പോൾ പോർക്കളങ്ങാട് എത്തിയാൽ മതി എന്നാവും മനസ്സ്.

ഓണത്തിന് കുന്നംകുളത്ത് പ്രധാനം നേന്ത്രക്കായ കുലകൾ ആണല്ലോ.ഡാഡി നല്ല ചങ്ങാലികോടൻ കുല തപ്പി നടക്കും. പിന്നെ കായ വറുത്തതും ശർക്കര ഉപ്പേരിയും റീഗൽ ബേക്കറി തന്നെ വേണം ഡാഡിക്ക്. അങ്ങനെ തറവാട് അടുക്കും തോറും നെഞ്ചിടിപ്പ് കൂടും സന്തോഷം കൊണ്ട്. ഡാഡിയുടെ ചേട്ടൻ അടുത്ത് തന്നെ താമസിക്കുന്നു. അനിയൻ തൃശൂർ തന്നെ. അവരും കൊണ്ട് വരും കുല. ഏതാണ് നല്ലത് എന്നൊരു വിലയിരുത്തൽ ഉണ്ട് അപ്പച്ചൻ വക.

തിരക്ക് മുഴുവൻ അടുക്കളയിലാണ്. എല്ലാം വീട്ടിൽ ഉണ്ടാക്കും. കുട്ടികൾ ആയ നമുക്ക് ഇടക്ക് പോയി വല്ലതും പറക്കി തിന്നാൽ മാത്രം മതി.

അടുക്കള നിറയെ ആളുകൾ. അമ്മ, മമ്മി.. വല്യമ്മിച്ചി..രാവിലെ ശർക്കര ഇട്ട് പുഴുങ്ങിയ പഴവും പപ്പടവും. ഉച്ചക്ക് നിലത്ത് ഇലയിട്ട് ഊണ്.. ഇടത്തോട്ട് തുമ്പിട്ട ഇലയിൽ വിളമ്പി ഊണ്. അതിനോട് അത്ര താത്പര്യം ഇല്ല എങ്കിലും വരാൻ പോകുന്ന പായസത്തിനായി കാത്തിരിക്കും.

അന്ന് അമ്മമാർ എല്ലാം ചേർന്ന് ഒരു മുറുക്കൽ ഒക്കെ ഉണ്ട്. ഞങ്ങൾ വല്ല്യപ്പച്ചന്റെ കൂടെ തുമ്പി തുള്ളൽ, പൂക്കളമത്സരം ഇവയൊക്കെ കണ്ട് വരുമ്പോഴേക്കും അമ്മായിമാർ ഭർത്താവിന്റെ വീട്ടിലെ ഊണ് കഴിഞ്ഞ് എത്തും. പിന്നെ അവരുടെ മക്കളുമായി കളികൾ. മൂന്ന് ദിവസം ആണ് ആഘോഷം. മൂന്നാം ദിവസം ഇറച്ചിയും മീനും ആകും.

അവധി തീരാതിരിക്കാൻ പ്രാർത്ഥിക്കുമായിരുന്നു.പോകുന്ന വഴിയരികിൽ കാണുമ്പോൾ വാങ്ങിയ കൊച്ചു തുണിസഞ്ചികൾ സ്കൂളിലെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ. തൃശൂർ കുട്ടികൾക്ക് അത് അത്ഭുതം ആയിരുന്നു.

അങ്ങനെ ഘനീഭവിച്ച മനസ്സുമായി തൃശൂർ എത്തുമ്പോൾ അയ്യന്തോൾ പുലികൾ ഇറങ്ങി തുടങ്ങിയിട്ടുണ്ടാകും.

അതിന് മുൻപ് സ്കൂൾ അടക്കുന്ന ദിവസം തൊട്ട് കുട്ടികൾ ഉണങ്ങിയ വാഴയിലയൊക്കെ വെച്ചുകൊട്ടി “കുമ്മാട്ടി വരുന്നേ കുമ്മാട്ടി, പടിക്കൽ എത്തി കുമ്മാട്ടി”എന്ന പാട്ടും പാടി വീടുകളിൽ എത്തി പോക്കറ്റ് മണി ഉണ്ടാക്കാൻ തുടങ്ങും. ഓണം വരെ വരും കുമ്മാട്ടികൾ.

ഈ തലമുറക്ക് ഇതെല്ലാം അന്യം. ഇനി കൂടുതൽ അന്യമായി ബംഗാളിൽ ഓണം ആഘോഷിക്കുന്ന കാലം വിദൂരമല്ല എന്ന് തോന്നി പോകുന്നു. പള്ളിയിൽ പോകുന്നത് വേ സ്റ്റ് എന്ന് കരുതുന്ന പുതിയ തലമുറക്ക് എന്ത് ഓണം… 🙄

എന്തായാലും കൂട്ടക്ഷരത്തിലെ കൂട്ടുകാർക്കും മറ്റ് എല്ലാവർക്കും നേരത്തെ ഓനാശംസകൾ നേർന്നു കൊണ്ട് 🙏🏻

Post Views: 21
1
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.