Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുരുവും ഇരയാണ് !!!!
സാമൂഹ്യപ്രശ്നങ്ങൾ

പുരുവും ഇരയാണ് !!!!

By AJITH VALLOLIAugust 22, 2023Updated:December 4, 202312 Comments3 Mins Read230 Views
Bookmark Now
Please login to bookmark Close

No account yet? Register

“ആണ്ടവാ.. അതാണ് മരണം.. അവന്റെ ആത്മാവിപ്പോ സ്വർഗ്ഗത്തിൽ കിടന്ന് ആർമ്മാദിക്കുകയായിരിക്കും..”

ക്യാംപസ് തലമുറകളിൽ നിന്നും തലമുറകളിലേക്ക് വാമൊഴിയായി പറഞ്ഞു വന്ന ‘പതിനേഴു പോലും തികയാത്ത പാൽക്കാരൻ പയ്യന്റെ’ കഥ സിനിമയിൽ എത്തിയപ്പോൾ മലയാള സിനിമയിലെ മികച്ച ഡാർക്ക് കോമഡികളിൽ ഒന്നായി ഈ ഡയലോഗ് ഇന്നും ആഘോഷിക്കപ്പെടുന്നു.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി, എന്നത് പിന്നീട് ‘ഇര’യായും ‘അതിജീവിത’ യായും കാലത്തിനനുസരിച്ചു വിവേകവും പുരോഗമനവും കൈവരിക്കപ്പെടുന്ന സമൂഹം നാമമാറ്റം ചെയ്യപ്പെടുകയും, ‘നിർഭയ’ പോലെയുള്ള പദ്ധതികളിലൂടെ പുരുഷ മേൽക്കോയ്മ കീഴ്‌പ്പെടുത്തി വെച്ചിരുന്ന സ്ത്രീകൾക്ക് ധൈര്യവും ഊർജവും പകരുന്നുണ്ട്. വളരെ നല്ല കാര്യം തന്നെ.

പക്ഷെ പീഡിപ്പിക്കപ്പെടുന്ന പുരുഷൻ ഇന്നും പരിഹാസ്യനാണ്. ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ആണിനെ “രണ്ടും കെട്ടവനായും”, “#ണ്ടിക്ക് ഉറപ്പില്ലാത്തവനായും” ചാപ്പ ചാർത്തിക്കൊടുക്കുന്നതാണ് ഈ സമൂഹം.

കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ ഫോട്ടോയെടുക്കുന്നതിനിടെ ഒരു പ്രായമായ സ്ത്രീ തന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ച ദുരനുഭവം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയപ്പോഴും, ഇതിനെതിരെ പ്രതികരിക്കുന്നവൻ പുരുഷനല്ലെന്നും പുരുഷൻ ഇത് ആസ്വദിക്കേണ്ടവനാണെന്നുമുള്ള തരത്തിൽ നോർമലൈസ് ചെയ്തുകൊണ്ടും, പുരുഷന്മാരുടെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ അറ്റെൻഷൻ സീക്കിങ് തന്ത്രം മാത്രമാണെന്നും, സ്ത്രീകൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടാകുമെന്നും, സ്ത്രീകളെപ്പോലെ മോങ്ങാനും “മീ ടൂ” ആരോപണവുമായി ഇറങ്ങുന്ന നാണമില്ലാത്തവൻ എന്നും, ഇതൊക്കെ ആസ്വദിക്കേണ്ടവരാണ് നമ്മൾ ആണുങ്ങളെന്നും, ഉപദേശമായും, കളിയാക്കലും, പുച്ഛവുമായും പറയുന്ന പല വിധം പുരുഷ കേസരികളും പറയുന്നത് ഒരേയൊരു കാര്യമാണ്.

“പീഡിപ്പിക്കപെട്ടാൽ പുരുഷൻ മിണ്ടരുത്!!.”

പണ്ട്, പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറഞ്ഞാൽ നമുക്കും കുടുംബത്തിനുമാണ് ചീത്തപ്പേര് എന്ന് പെൺകുട്ടികളെയും സ്ത്രീകളെയും പഠിപ്പിച്ച ‘കുല ബോധം’ മാറ്റിപ്പറയാൻ ശീലിപ്പിച്ച ആധുനിക സമൂഹം ഇപ്പോഴും പുരുഷൻ പീഡിതനാകുന്ന വിഷയം അംഗീകരിക്കാൻ എന്തിന് വിസമ്മതിക്കുന്നു ?

ചരിത്രാതീത കാലം മുതൽ തന്നെ manhood, masculinity എന്നിവ സ്ത്രീകൾക്കും, കുട്ടികൾക്കും, ലിംഗേതരർക്കും മുകളിൽ ഡോമിനസ് അഥവാ കീഴ്പ്പെടുത്തലുകളെ അടയാളപ്പെടുത്തുന്നുണ്ടെന്ന കാര്യം പറയേണ്ടതില്ലലോ? അതിനാൽ താൻ ലൈംഗികമായി കീഴ്‌പെട്ടുവെന്ന പുരുഷന്റെ ഏറ്റുപറച്ചിൽ പുരുഷകുലത്തിന് അപമാനമാണെന്നാണ് സമൂഹം വിലയിരുത്തുന്നത്.

വരട്ടെ… ഈ സമൂഹമെന്ന് പറയുമ്പോൾ, നമ്മൾ മലയാളികൾ ഇങ്ങനെയൊക്കെയാണ്. ഇത് ഇന്ത്യയിൽ മാത്രമേയുള്ളു. നാട്ടിൻ പുറത്തുള്ളവരുടെ കാഴ്ചപ്പാടാണ് എന്നിങ്ങനെയുള്ള ക്യാപ് ഇടരുത്.

തീർച്ചയായും ഇതൊരു ആഗോള ചിന്താഗതിയാണ്.

സ്ത്രീകളാൽ മാത്രമല്ല, സ്വവർഗ്ഗത്തിൽ നിന്നുള്ള ബോഡി ഷെയ്മിങ് ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് പുരുഷന്മാരാണ് എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്‍. കൗമാരത്തിൽ നിന്നും പൗരുഷത്തിലേക്ക് വളരുന്ന പ്രായത്തിൽ കൂട്ടുകാരുമൊത്ത് ഒന്നിച്ചു കുളിക്കാൻ വല്ല കുളത്തിലോ പുഴക്കടവിലോ പോയാൽ, കൂട്ടത്തിൽ ഉള്ള ഒരുത്തനെ സാധാരാണ കളിയാക്കുന്നത് എന്ത് പറഞ്ഞിട്ടാണെന്നു ഒന്നിച്ചു പോയവർക്കറിയാം. കുളിക്കാൻ തന്നെ പോണം എന്നില്ല. ഒന്നിച്ചു ഒന്ന് മൂത്രമൊഴിക്കാൻ പോയാലും പലപ്പോഴും ഇതു തന്നെ ഗതി.

ബസ്സുകളിലും തിരക്കുള്ള മറ്റ് പൊതു ഇടങ്ങളിലും അപ്രതീക്ഷിതമായി ഇരു തുടകള്‍ക്കും നടുവിലേക്ക് അരിച്ചിറങ്ങി വരുന്ന വൃത്തികെട്ട കൈ നേരിടേണ്ടി വന്നിട്ടില്ലാത്ത ബാല്യവും, കൗമാരവും, യൗവനവും എത്ര പുരുഷന്മാർക്കുണ്ട്? അതായത് ദുൽഖറിനെ മാറ്റിനിർത്തിയാലും പുരുഷൻ പീഡിപ്പിക്കപ്പെടുന്നത് സ്ത്രീയാൽ മാത്രമല്ല എന്നും തറപ്പിച്ചു പറയേണ്ടിയിരിക്കുന്നു.

ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്, പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും, സ്ത്രീകളാൽ പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരും തമ്മിൽ അനുപാത വ്യത്യാസം ഉണ്ടെങ്കിലും, പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാർ എല്ലാക്കാലത്തും ഉണ്ടെന്നാണ്. ഓർക്കുക അസ്വസ്ഥത ഉണ്ടാക്കുന്ന ഓരോ സ്പർശനവും പീഡനം തന്നെയാണ്.

അല്ലയോ മാന്യ മഹാ ##കളെ.. അനുവാദമില്ലാതെ ഒരാളുടെ ശരീരത്തിലേക്ക് അതിക്രമിച്ചുള്ള കടന്നുകയറ്റം എന്നും തെറ്റാണ്. നിങ്ങൾ കരുതുന്നത് പോലെ സ്ത്രീകൾ നടത്തുന്ന ശാരീരിക കടന്നുകയറ്റമെന്നത് എല്ലാ ആണുങ്ങളും ആസ്വദിക്കാറുമില്ല. പെണ്ണിനെ തൊടാൻ ഒരാണിന് കൺസെന്റ് വേണമെന്നതും, നേരെ തിരിച്ചാകുമ്പോൾ കൺസെന്റ് പ്രസക്തമല്ല എന്നത് വെറും തെറ്റായ സോഷ്യൽ കണ്ടീഷനിംഗ് മാത്രമാണ്.

അതുപോലെതന്നെ പ്രസക്തമാണ് ആൺകുട്ടികൾക്ക് നൽകേണ്ട ലൈംഗിക വിദ്യാഭ്യാസവും. പെൺകുട്ടികൾക്കു രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക വിദ്യാഭ്യാസമെന്നത്, ആൺകുട്ടികൾക്ക് ഇല്ലാത്തൊരു പ്രിവിലേജ് കൂടെയാണ്. ഒരാൺകുട്ടിക്ക് sex education നൽകേണ്ടത് അത്രകണ്ട് പ്രധാനമല്ല എന്ന് സമൂഹം കരുതുന്നതും എന്തുകൊണ്ട്?

ലൈംഗിക വിദ്യാഭ്യാസം എന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നോ, സമപ്രായക്കാരിൽ നിന്നോ, ശരിയായി ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചറിവില്ലാത്ത ignorant ആയ മുതിർന്നവരിൽ നിന്നോ ആണ് പല ആൺകുട്ടികളും നേടുന്ന അപകടകരമാം വിധം തെറ്റായ ലൈംഗിക അറിവുകൾ.

അതിന്റെ പുറത്ത്, “ഒന്ന് മുട്ടിയാൽ അവളെ കിട്ടിയേക്കും” എന്ന ചിന്തയിൽ നിന്നോ, “ഇങ്ങോട്ട് കേറി മുട്ടിയാൽ, പിന്നൊന്നും നോക്കരുത് കേറിയങ്ങ് മേഞ്ഞോണം ” എന്നും മുതലായ ബുദ്ധിശൂന്യമായ അറിവുകളുമാണ് ആണുങ്ങളെ പലപ്പോഴും വെട്ടിലാക്കുന്നതും. അതിനാൽ sex education എന്നത് വരും തലമുറയിൽ എല്ലാവർക്കും പകർന്നു നൽകേണ്ട അറിവുകൂടിയാണെന്നും ഓർമ്മിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായപ്രകാരമുള്ള ആ സുഖ: സ്പർശനമെന്നത് അത് അനുഭവിക്കുന്നവർക്ക് ഒരു പരിധിയിലധികമായാൽ പീഡനം തന്നെയാണ്. ആ പരിധി എന്നത് 100% വ്യക്തിപരവുമാണ്. അതായത് ഉത്തമാ, ചിലർക്ക് അന്യരുടെ ഒരു സ്പർശനം തന്നെ അരോചകമായേക്കാം, ചിലർക്ക് അതിന് സ്പർശനത്തിന്റെ വ്യതിയാനം മാറണം. മറ്റു ചിലർക്കത് ആര് എവിടെ തൊടുന്നു എന്നതിനെ ആശ്രയിച്ചുമിരിക്കും. അതുകൊണ്ട്, പുരുഷനെ സ്ത്രീ തൊട്ടാലത് പീഡനമല്ല, പരമാനന്ദ സുഖമാണെന്ന ചിന്ത എല്ലാവരിലേക്കും അടിച്ചേൽപിക്കാൻ നിൽക്കരുത്.

ഇപ്പോഴും മനസിലാകാത്തത് പീഡനങ്ങളിൽ എന്തുകൊണ്ടാണ് എന്നും സ്ത്രീകളും, കുട്ടികളും മാത്രം ഇരകളാകുന്നത്? പുരുഷന്മാർ സ്ത്രീകളാൽ പീഡിതരാകാറില്ലേ? പുരുഷ പീഡനം എന്നൊന്ന് നമ്മുടെ നിയമ വ്യവസ്ഥയിൽ നിർവചിക്കപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ, കുറ്റക്കാരായവർ സ്ത്രീയോ പുരുഷനോ മറ്റുള്ളവരോ ആണെങ്കിൽ അതിനുള്ള ശിക്ഷ ലിംഗഭേദമന്യേ ആണോ ?

സ്വവർഗ്ഗത്തിൽ നിന്നും എതിർ ലിംഗങ്ങളിൽ നിന്നും ഉള്ള പീഡനം കൂടുതൽ നേരിടേണ്ടി വരുന്നതും പുരുഷനാണ്.
കൂടുതലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന ലോകമായതിനാൽ, പുരുഷൻ നേരിടേണ്ടി വരുന്ന പീഡനം അപ്രസക്തമാകേണ്ടതില്ല. പീഡിതരാകുന്നവർക്ക് ഒരേയൊരു അടയാളം മതി “പീഡിതർ”. അതുപോലെ പീഡിപ്പിക്കുന്നവർക്കും ലിംഗഭേദമന്യേ എന്നും ഒരു പേര് മതി “പീഡകർ”.

****

Post Views: 24
7
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

12 Comments

  1. Vappala Jayaraj on September 10, 2023 8:17 PM

    സത്യം മാത്രം പറയാൻ ധൈര്യപ്പെടുന്നവനെ എനിക്ക് നിന്നെപ്പോലൊരു അനുജനുണ്ടായതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ചിരിച്ച് തള്ളേണ്ട വിഷയമല്ല സീരിയസ്സായി തന്നെ കാണേണ്ടതാണ്

    Reply
    • AJITH VALLOLI on September 12, 2023 2:46 PM

      Thanks a lot Jayetta

      Reply
  2. Rebecca Izhak on August 23, 2023 5:24 PM

    കൃത്യമായി പറഞ്ഞു. 👌👍

    Reply
    • AJITH VALLOLI on August 24, 2023 1:53 PM

      Thanks dear

      Reply
  3. Manju Sreekumar on August 22, 2023 5:41 PM

    കേൾക്കുമ്പോൾ തമാശ ആയി എടുക്കാതെ സീരിയസ് ആയി ഈ വിഷയത്തെ കാണുന്ന ആണുങ്ങളും ഉള്ളത് ഭാഗ്യം.

    Reply
    • Ajith on August 22, 2023 5:51 PM

      തീർച്ചയയും ഉണ്ട് മഞ്ജു ചേച്ചി

      Reply
  4. Sunandha Mahesh on August 22, 2023 4:27 PM

    പുരുഷന്മാർ കരയാൻ പാടില്ല, പാചകം ചെയ്യാൻ പാടില്ല, ഭാര്യയെ പറയുന്നത് കേട്ടാൽ പെൺകൊന്തൻ അങ്ങനെ ഇനിയുമെറെയുണ്ട്
    പാടില്ലായ്മയുടെ ലിസ്റ്റ്.

    മനോഹരമായി എഴുതി അജിത്ത് 👍

    Reply
    • Ajith on August 22, 2023 5:52 PM

      Thank u നന്ദ

      Reply
  5. RBK on August 22, 2023 11:10 AM

    Wonderful write up.
    ഈ വിഷയത്തെ ഒരു ആണിന്റെ കണ്ണിലൂടെ അറിയണം എന്നുണ്ടായിരുന്നു. വഷളൻ കമന്റ് ഇട്ട് ഇക്കിളി ഉണ്ടാക്കുന്ന ഒരു കൂട്ടത്തിന്റെ കാഴ്ചപ്പാടല്ല.
    ഇത് നന്നായി.

    Reply
    • AJITH VALLOLI on August 22, 2023 11:19 AM

      Thanks രമ്യ.. പ്രോത്സാഹനത്തിനും, ഈ വിഷയത്തിൽ കൂടെ നില്കുന്നതിനും

      Reply
  6. Lekha Justin on August 22, 2023 11:00 AM

    Super ♥️..
    പീഡിതരും പീഡകരും ലിംഗഭേദമെന്യേ അടയാളപ്പെടുത്തേണ്ടവർ തന്നെയാണ്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന നമുക്കിഷ്ടപ്പെടാത്ത ശാരീരികാനുഭവങ്ങൾ തുറന്നു പറയുന്ന മനുഷ്യനെ കളിയാക്കുന്ന / കല്ലെറിയുന്ന വികലമായ കാഴ്ചപ്പാടിനോട് സഹതാപം മാത്രം.

    Reply
    • AJITH VALLOLI on August 22, 2023 11:13 AM

      Thanks ലേഖ ചേച്ചി. വായനക്കും വാക്കുകൾക്കും ഒരുപാട് നന്ദി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.